Entertainment

96ൽ തന്റെ ഗാനം ഉപയോഗിച്ചതിനെതിരെ ഇളയരാജ

96 ചിത്രത്തിൽ തന്റെ ഗാനം ഉപയോഗിച്ചതിനെ രൂക്ഷമായി വിമർശിച്ച് സംഗീത സംവിധായകൻ ഇളയരാജ. പുതിയ തലമുറ സംഗീത സംവിധായകരുടെ കഴിവില്ലായ്മയാണ് ഇതിലൂടെ വെളിവാകുന്നത് എന്ന് ഇളയരാജ വിമർശിച്ചു. 1991ൽ പുറത്തിറങ്ങിയ ദളപതി എന്ന ചിത്രത്തിലെ ഗാനം വിജയ് സേതുപതി ചിത്രം 96ൽ ഉപയോഗിച്ചതാണ് വിവാദത്തിലായിരിക്കുന്നത്. തൃഷ പാടുന്നതായി ചിത്രീകരിച്ച് 96ൽ ഉൾപ്പെടുത്തിയ ഗാനം വൻ വിജയമാവുകയും ചെയ്തു. ഒരു അഭിമുഖത്തിലാണ് തന്റെ ഗാനം 96ൽ ഉപയോഗിച്ചതിനെ ഇളയരാജ വിമർശിച്ചത്. മറ്റൊരാൾ സംഗീതം ഒരുക്കിയ ഗാനം അയാളുടേതല്ലാത്ത ചിത്രത്തിൽ […]

Cricket Sports

ലോകകപ്പ് സന്നാഹ മത്സരം: ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ

ലോകകപ്പിന് മുന്നോടിയായുള്ള അവസാന സന്നാഹ മത്സരത്തില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും. ആദ്യ മത്സരത്തില്‍ ന്യൂസിലന്‍റിനോട് തോറ്റ കോഹ്‌ലിയും സംഘവും ജയത്തോടെ ലോകകപ്പിന് ഒരുങ്ങാമെന്ന പ്രതീക്ഷയിലാണ്. വൈകീട്ട് മൂന്ന് മണിക്ക് കാര്‍ഡിഫിലാണ് മത്സരം. 130 കോടി ജനതയുടെ പ്രതീക്ഷയാണ് ടീം ഇന്ത്യ. പക്ഷെ, ആദ്യ സന്നാഹ മത്സരം കളിക്കാര്‍ക്കും ആരാധകര്‍ക്കും അത്ര നല്ല സന്ദേശമല്ല നല്‍കുന്നത്. കോഹ്‌ലിയും രോഹിതും ധവാനുമൊക്കെ അടങ്ങുന്ന പേരുകേട്ട ബാറ്റിങ് നിര നേടിയത് 179 റണ്‍സ്. രവീന്ദ്ര ജഡേജ നേടിയ അര്‍ധ സെഞ്ച്വറിയാണ് […]

India National

രണ്ടാം എന്‍.ഡി.എ സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ മറ്റന്നാള്‍

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എന്‍ഡിഎ സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ മറ്റന്നാള്‍ നടക്കും. വൈകീട്ട് ഏഴ് മണിക്ക് രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞ. കേന്ദ്ര മന്ത്രിമാരും പ്രധാനമന്ത്രിക്കൊപ്പം അധികാരമേല്‍ക്കും. ഘടകകക്ഷികളുമായി മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ബിംസ്റ്റെക് രാഷ്ട്ര തലവന്‍മാരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

India National

രാജിയില്‍ ഉറച്ച് രാഹുല്‍; വൈകിട്ട് മുതിര്‍ന്ന നേതാക്കളുടെ യോഗം

രാജി തീരുമാനത്തില്‍ നിന്ന് രാഹുലിനെ പിന്തിരിപ്പിക്കാന്‍ അനുനയ ശ്രമങ്ങളുമായി നേതാക്കള്‍. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി, കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല , അഹമ്മദ് പട്ടേല്‍, സച്ചിന്‍ പൈലറ്റ് എന്നിവര്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുകയാണ്. വൈകിട്ട് മുതിര്‍ന്ന നേതാക്കളുടെ യോഗവും രാഹുല്‍ വിളിച്ചിട്ടുണ്ട്. നെഹ്റു കുടുംബത്തിന് പുറത്ത് നിന്നുള്ളയാള്‍ അധ്യക്ഷ സ്ഥാനത്ത് എത്തണമെന്നാണ് രാഹുലിന്റെ നിലപാട് . ലോക്സഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന്റെ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റാണ് രാഹുല്‍ അധ്യക്ഷപദമൊഴിയാന്‍ സന്നദ്ധത അറിയിച്ചത്. രാജി […]

India Kerala

മയക്ക് മരുന്ന് ഉപയോഗം കണ്ടെത്താന്‍ കേരളത്തില്‍ ഏബണ്‍ കിറ്റുകള്‍

മയക്കു മരുന്ന് ഉപയോഗം തിരിച്ചറിയാനായി ഉപയോഗിക്കുന്ന ഏബണ്‍ കിറ്റുകള്‍ കേരളത്തിലും ഉപയോഗിക്കാൻ തീരുമാനം. ഗുജറാത്തിലെ വഡോദരയിൽ നിന്ന് 50 കിറ്റുകൾ വാങ്ങാൻ തീരുമാനിച്ചതായും മൂന്നാഴ്ചക്കകം എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും സർക്കാർ ഹൈകോടതിയെ അറിയിച്ചു. മരുന്നുപയോഗം വ്യക്തികള്‍ക്കും സമൂഹത്തിനുമുണ്ടാക്കുന്ന ദോഷഫലങ്ങള്‍ ചൂണ്ടിക്കാട്ടി കോട്ടയം ജില്ലാ പൊലീസ് മേധാവിയായിരുന്ന എന്‍. രാമചന്ദ്രന്‍ എഴുതിയ കത്ത് പരിഗണിച്ച് ഹൈകോടതി സ്വമേധയാ സ്വീകരിച്ച ഹരജിയിലാണ് സര്‍ക്കാറിന്റെ വിശദീകരണം. സംസ്ഥാനത്തെ അഞ്ച് സിറ്റി പോലിസ് കമീഷണര്‍മാര്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക സ്‌ക്വാഡുകൾക്കാണ് വഡോദര പൊലീസ് ഉപയോഗിക്കുന്നത് […]

India Kerala

ഷുക്കൂര്‍ വധക്കേസ്; വിചാരണ നടപടികള്‍ എറണാകുളത്തേക്ക് മാറ്റാന്‍ ഹൈക്കോടതിയില്‍ അപേക്ഷ

അരിയില്‍ ഷുക്കൂര്‍ വധക്കേസിലെ വിചാരണ നടപടികള്‍ എറണാകുളത്തേക്ക് മാറ്റാന്‍ സി.ബി.ഐ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. തലശ്ശേരി സെഷന്‍സ് കോടതിയില്‍ നല്‍കിയ കുറ്റപത്രം മടക്കിയതിനെ തുടര്‍ന്നാണ് സി.ബി.ഐ ഹൈക്കോടതിയെ സമീപിച്ചത്. പി.ജയരാജനും ടി.വി രാജേഷിനുമെതിരെ കൊലകുറ്റം ചുമത്തിയാണ് സി.ബി.ഐ കുറ്റപത്രം എന്നാല്‍ ഹൈക്കോടതിയാണ് ഏത് കോടതി കുറ്റപത്രം സ്വീകരിക്കണമെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് സെഷന്‍സ് കോടതി കുറ്റപത്രം മടക്കുകയായിരുന്നു.

India Kerala

സർക്കാരിന്റെ നിലപാടിനെ വിശ്വാസി സമൂഹം തെറ്റിദ്ധരിച്ചുവെന്ന് കാനം

സർക്കാരിന്റെ നിലപാടിനെ വിശ്വാസി സമൂഹം തെറ്റിദ്ധരിച്ചതാണ് കേരളത്തില്‍ പരമ്പരാഗത വോട്ടുകളില്‍ കുറവ് വരാന്‍ കാരണമെന്ന് കാനം രാജേന്ദ്രന്‍. പ്രതിപക്ഷ ഐക്യം ദേശീയ തലത്തിൽ ഉണ്ടാക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ലെന്നും കാനം രാജേന്ദ്രന്‍ ഡല്‍ഹിയില്‍ പറഞ്ഞു.

India Kerala

തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍ജെഡി കേരള ഘടകത്തില്‍ ആശയകുഴപ്പം

ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍.ജെ.ഡി കേരളഘടകത്തില്‍ ആശയകുഴപ്പം ശക്തം. ദേശീയ തലത്തില്‍ ആര്‍.ജെ.ഡി യില്‍ ലയിക്കാനുള്ള നീക്കവുമായി ശരത് യാദവ് മുന്നോട്ട് പോകുന്നതാണ് സംസ്ഥാന ഘടകത്തെ പ്രതിസന്ധിയിലാക്കുന്നത്. കോഴിക്കോട് ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം ജെ.ഡി.എസി ല്‍ ലയിക്കാനുള്ള നീക്കങ്ങള്‍ നടത്തിയതും സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കി. 31,1 തീയതികളില്‍ കോഴിക്കോട് നടക്കുന്ന നേതൃയോഗങ്ങളില്‍ വിഷയം ചര്‍ച്ചചെയ്യും. തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും ശരത് യാദവ് ആര്‍.ജെ.ഡി യില്‍ ലയിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്‍മാറിയിട്ടില്ലെന്നാണ് സൂചനകള്‍. ഇടത് […]

India National

നൂറുദിന കര്‍മപരിപാടികളുമായി രണ്ടാം മോദി സര്‍ക്കാര്‍

നൂറുദിന കര്‍മപരിപാടികളുമായി രണ്ടാം മോദി സര്‍ക്കാര്‍. ജി.എസ്.ടി ലഘൂകരണവും സാമ്പത്തിക ശാക്തീകരണവുമടക്കമുള്ളവ അജണ്ടയിലുണ്ട്. തൊഴിലവസരങ്ങള്‍ ലക്ഷ്യമിട്ട് മേക്ക് ഇന്ത്യ പദ്ധതി നവീകരണവും പുതിയ ദേശീയ വിദ്യാഭ്യാസ നയവും നൂറുദിന പരിപാടി ലക്ഷ്യമിടുന്നു. ബി.ജെ.പി പ്രകടന പത്രിക മുന്നില്‍ വെച്ച് നൂറു ദിന കര്‍മപരിപാടികള്‍ ഉണ്ടാക്കാന്‍ എല്ലാ മന്ത്രാലയങ്ങളോടും മോദി ആവശ്യപ്പെട്ടിരുന്നു. വിദ്യാഭ്യാസ മേഖലക്കാണ് പ്രധാന ഊന്നല്‍. ഉന്നത വിദ്യാഭ്യാസ മേഖലയിലെ അഞ്ച് ലക്ഷം ഒഴിവുകള്‍ നികത്തും. 10 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശ്രേഷ്ഠ പദവി നല്‍കും. ഇതിന് […]

India Kerala

കോളേജ് ഫീസ് ഘടനയിൽ ഈ വര്‍ഷം മാറ്റമുണ്ടാവില്ല

സ്വകാര്യ സ്വാശ്രയ എൻജിനീയറിംഗ് കോളേജ് ഫീസ് ഘടനയിൽ ഈ വര്‍ഷം മാറ്റമുണ്ടാവില്ല. മാനേജ്മെന്റ് അസോസിയേഷനും സർക്കാറും തമ്മിൽ നടത്തിയ ചർച്ചയിലാണ് ധാരണ. പകുതി സർക്കാർ സീറ്റിൽ പ്രവേശന പരീക്ഷാ കൺട്രോളറും ശേഷിക്കുന്നവയില്‍ മാനേജ്മെന്റുകളും പ്രവേശനം നടത്തും . സർക്കാർ ക്വാട്ടയിലെ പകുതിയിൽ വരുമാനം കുറഞ്ഞവർക്ക് 50,000 രൂപയും ബാക്കി പകുതിയില്‍ 75,000 രൂപയും നൽകണം. മാനേജ്മെന്റ് ക്വാട്ടയിലെ 35 ശതമാനം സീറ്റിൽ വാർഷിക ഫീസ് 99000 രൂപയും സ്പെഷൽ ഫീസ് 25000 രൂപയും ഒന്നര ലക്ഷം രൂപ […]