അധ്യക്ഷ പദം ഒഴിയാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തോടെ കോണ്‍ഗ്രസ് കടുത്ത പ്രതിസന്ധിയില്‍. തീരുമാനത്തില്‍ നിന്ന് രാഹുലിനെ പിന്തിരിപ്പിക്കാനുള്ള മുതിര്‍ന്ന നേതാക്കളുടെ ശ്രമങ്ങള്‍ ഫലം കണ്ടില്ല.ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാള്‍ നേതൃപദവി ഏറ്റെടുക്കണമെന്നാണ് രാഹുലിന്റെ നിലപാട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന്റെ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റാണ് രാഹുല്‍ അധ്യക്ഷപദമൊഴിയാന്‍ സന്നദ്ധത അറിയിച്ചത്. രാജി പ്രവര്‍ത്തക സമിതി ഐക്യകണ്ഠേന തള്ളിയെങ്കിലും തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് അദ്ദേഹം. രാഹുലിനെ പിന്തിരിപ്പിക്കാന്‍ മുതിര്‍ന്ന നേതാവ് അഹമ്മദ് പട്ടേലും കെ.സി വേണുഗോപാലും ഇന്നലെ നടത്തിയ ശ്രമവും […]
Author: Tomy Thondamkuzhy
ഫ്രഞ്ച് ഓപ്പണ്‍: ജോക്കോവിച്ചും നദാലും രണ്ടാം റൌണ്ടില്‍
ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ നൊവാക് ജോക്കോവിച്ചും റാഫേല്‍ നദാലും രണ്ടാം റൌണ്ടില്‍. പോളണ്ടിന്‍റെ സ്വീഡില്ലാ താരം ഹര്‍ക്കാക്സിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ജോക്കോവിച്ച് തോല്‍പ്പിച്ചത്. ജര്‍മനിയുടെ യാനിക് ഹാന്‍മാനെ അനായാസം മറികടന്നാണ് നദാലിന്‍റെ മുന്നേറ്റം. വാവ്റിങ്ക, ജോ വില്‍ഫ്രഡ് സോംഗ എന്നിവരും രണ്ടാം റൌണ്ടില്‍ കടന്നു, വനിതാ വിഭാഗത്തില്‍ സെറീന വില്യംസ് രണ്ടാം റൌണ്ടിലെത്തി. അതേ സമയം കരോലിന വോസ്നിയാകി ആദ്യ റൌണ്ടില്‍ വീണു.
മമ്മൂട്ടിയുടെ പുതിയ ലുക്ക് കണ്ട് ഞെട്ടി ആരാധകര്‍
നരച്ച കൊമ്പൻ മീശയും നീളൻ താടിയും കൂളിങ് ഗ്ലാസും വെച്ച് ഇതുവരെ കണ്ടിട്ടില്ലാത്ത ലുക്കില്‍ മമ്മൂട്ടി. സംവിധായകന്‍ അജയ് വാസുദേവാണ് മമ്മൂട്ടിയുടെ അത്ര പെട്ടെന്ന് തിരിച്ചറിയാനാവാത്ത പോസ്റ്റര്‍ പുറത്തുവിട്ടത്. ചിത്രം ഔദ്യോഗികമല്ല എന്ന അടിക്കുറിപ്പോടെയാണ് അജയ് വാസുദേവ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. ബോസ് ആയി മെഗാസ്റ്റാര്‍ എന്ന് പോസ്റ്ററില്‍ കാണാം. ആശംസകള്‍ക്കും സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി- കൂടുതല്‍ വിശദാംശങ്ങള്‍ ഉടന്‍ എന്നും സംവിധാനം ചിത്രത്തിനൊപ്പം വ്യക്തമാക്കി. അനീഷ് ഹമീദ്, ബിബിൻ മോഹൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. ഗുഡ്‍ […]
മോദി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ: ബിംസ്റ്റെക് തലവന്മാര്‍ക്ക് ക്ഷണം, പാകിസ്താന് ക്ഷണമില്ല
രണ്ടാം മോദി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞയില്‍ പാകിസ്താന് ക്ഷണമില്ല. പാകിസ്താനൊഴികെയുള്ള അയല്‍രാജ്യങ്ങള്‍ക്ക് ക്ഷണമുണ്ട്. സത്യപ്രതിജ്ഞയില്‍ ബിംസ്റ്റെക് (ബേ ഓഫ് ബംഗാള്‍ ഇനിഷ്യേറ്റീവ് ഫോര്‍ മള്‍ട്ടി സെക്ടറല്‍ ടെക്നിക്കല്‍ ആന്‍റ് ഇക്കണോമിക് കോ ഓപ്പറേഷന്‍) രാഷ്ട്രതലവന്മാര്‍ പങ്കെടുക്കും. ഇന്ത്യയെ കൂടാതെ ബംഗ്ലാദേശ്, ഭൂട്ടാന്‍, മ്യാന്മാര്‍, നേപ്പാള്‍, ശ്രീലങ്ക, തായ്‍ലന്‍റ് എന്നീ രാജ്യങ്ങളാണ് ബിംസ്റ്റെകിലുള്ളത്. കിര്‍ഗിസ്താന്‍ പ്രസിഡന്‍റ്, മൌറീഷ്യസ് പ്രധാനമന്ത്രി എന്നിവരെയും സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചു. മെയ് 30നാണ് സത്യപ്രതിജ്ഞ. 2014ലെ സത്യപ്രതിജ്ഞയില്‍ സാര്‍ക് രാജ്യങ്ങളുടെ തലവന്മാരെയാണ് സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചത്. അന്ന് […]
മോദിയുടെ തെരഞ്ഞെടുപ്പ് വിജയത്തെ പ്രശംസിച്ച് എ.പി അബ്ദുള്ളക്കുട്ടി
നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് വിജയത്തെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവ് എ.പി അബ്ദുള്ളക്കുട്ടി . തെരഞ്ഞെടുപ്പ് വിജയം മോദിയുടെ വികസന അജണ്ടക്കുള്ള അംഗീകാരമാണ് . ബി.ജെ.പിക്ക് അകത്തുള്ളവരെ പോലും ആശ്ചര്യപ്പെടുത്തുന്ന വിജയമാണ് മോദിയുടേത് . മോദിയുടെ വിജയം എല്ലാ രാഷ്ട്രീയ പ്രവര്‍ത്തകരും വിശകലനം ചെയ്യണം. രാഷ്ട്രീയം മാറുകയാണ്, വിജയം വികസനത്തിനൊപ്പമാണ് . ജനങ്ങളുടെ പുരോഗതിക്കായി കൈ കോര്‍ക്കുന്ന ഭരണ- പ്രതിപക്ഷ ശൈലി ചര്‍ച്ച ചെയ്യണം. മോദിയെ വിമര്‍ശിക്കുമ്പോള്‍ യാഥാര്‍ഥ്യങ്ങള്‍ വിസ്മരിക്കരുതെന്നും അബ്ദുള്ളക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം […]
രാജി തീരുമാനത്തില്‍ ഉറച്ച് രാഹുല്‍ ഗാന്ധി
ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസ് അധ്യക്ഷ പദം ഒഴിയുമെന്ന നിലപാടില്‍ ഉറച്ച് രാഹുല്‍ ഗാന്ധി. തീരുമാനത്തില്‍ മാറ്റമില്ലെന്ന് മുതിര്‍ന്ന നേതാക്കളെ രാഹുല്‍ ഗാന്ധി അറിയിച്ചു. അതേസമയം രാഹുലിന്റെ രാജി സംബന്ധിച്ച വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് അഹമ്മദ് പട്ടേല്‍ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് വൻ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് അധ്യക്ഷ പദവി ഒഴിയാന്‍ രാഹുല്‍ ഗാന്ധി സന്നദ്ധത അറിയിച്ചത്. രാജി പ്രവര്‍ത്തക സമിതി തള്ളിയെങ്കിലും രാഹുല്‍ ഉറച്ചുതന്നെയാണ്. തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ മുതിര്‍ന്ന നേതാവ് അഹമ്മദ് […]
കൊച്ചിയില്‍ തീപിടുത്തങ്ങള്‍ തുടര്‍ക്കഥയാകുന്നു
കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ ചെറുതും വലുതുമായി നിരവധി തീപിടിത്തങ്ങളാണ് കൊച്ചിയിലും സമീപ പ്രദേശങ്ങളിലുമുണ്ടായത്. കെട്ടിട നിര്‍മാണത്തിലെ അപാകതയും സുരക്ഷാ പരിശോധനകളില്ലാത്തതുമാണ് അപകടങ്ങളുടെ പ്രധാന കാരണമെന്നാണ് വിലയിരുത്തല്‍. ഇന്നലെ കൊച്ചി ബ്രോഡ് വേയിലുണ്ടായ തീപിടുത്തത്തില്‍ ഒരു കട പൂര്‍ണമായും കത്തിനശിച്ചിരുന്നു. കെട്ടിട നിര്‍മാണങ്ങളിലെ അപാകതയും കാലാവസ്ഥയിലുണ്ടാവുന്ന മാറ്റവുമാണ് ഇടക്കിടെ തീപിടുത്തമുണ്ടാവാന്‍ കാരണമാകുന്നതെന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍. ആശാസ്ത്രീയമായ വൈദ്യുതി സംവിധാനവും തീപിടുത്തത്തിന് കാരണമാവുന്നുണ്ട്. ഇന്നലെ കൊച്ചി ബ്രോഡ് വേയിലെ നൂല്‍ മൊത്ത വ്യാപാര സ്ഥാപനത്തിലുണ്ടായ തീപിടുത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് […]
അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് കോണ്‍ഗ്രസ്
പ്രവര്‍ത്തക സമിതിയിലെ ചര്‍ച്ചകള്‍ സംബന്ധിച്ച വാര്‍ത്തകള്‍ അനാവശ്യമെന്ന് കോണ്‍ഗ്രസ്. ഏതെങ്കിലും വ്യക്തികളില്‍ ഊന്നിയല്ല ചര്‍ച്ചകള്‍ നടന്നതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല പുറത്തിറക്കിയ പ്രസ്താവനയില്‍ വിശദീകരിക്കുന്നു. ലോക്സഭ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം നടന്ന പ്രവര്‍ത്തക സമിതിയില്‍ മുതിര്‍ന്ന നേതാക്കളെ രാഹുല്‍ ഗാന്ധി പേരെടുത്ത് വിമര്‍ശിച്ചെന്നും വിഷയത്തില്‍ പ്രിയങ്ക രാഹുലിനെ പിന്തുണച്ചുവെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഇത് പാടേ നിഷേധിക്കാതെയാണ് കോണ്‍ഗ്രസിന്റെ വാര്‍ത്താകുറിപ്പ്. പ്രവര്‍ത്തക സമിതിയെ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ അനാവശ്യവും അനുചിതവുമാണ്. പാര്‍ട്ടിയെ സമഗ്രമായി പുതുക്കിപ്പണിയുന്നതിന് ആവശ്യമായ ചര്‍ച്ചകള്‍ നടക്കുകയും അതിന് […]
ബി.ജെ.പി സംസ്ഥാന സമിതി ഇന്ന് ആലപ്പുഴയില്‍
ബി.ജെ.പി സംസ്ഥാന സമിതി ഇന്ന് ആലപ്പുഴയില്‍ ചേരും. സംസ്ഥാനത്ത് തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കാത്തതാകും മുഖ്യ ചർച്ചാ വിഷയം. പി.എസ്.ശ്രീധരന്‍ പിള്ളയെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റണമെന്ന ആവശ്യവും യോഗത്തില്‍ ഉയരുമെന്നാണ് സൂചന . രാജ്യമൊട്ടാകെ നേട്ടമുണ്ടാക്കിയിട്ടും സംസ്ഥാനത്ത് ഒരിടത്തുപോലും ജയിക്കാനായില്ലെന്ന വിമര്‍ശനത്തിലൂന്നിയാവും സംസ്ഥാന സമിതിയിലെ ചര്‍ച്ചകള്‍. സംസ്ഥാനത്ത് ബി.ജെ.പി അക്കൗണ്ട് തുറക്കും എന്ന് ഉറപ്പിച്ചാണ് പാർട്ടി തെരഞ്ഞെടുപ്പിന് ഇറങ്ങിയത്. വിജയം ഉറപ്പിച്ച തിരുവനന്തപുരത്ത് വോട്ടെണ്ണിയപ്പോൾ കുമ്മനം രാജശേഖരൻ ഒരു ലക്ഷം വോട്ടിന് പുറകില്‍. പത്തനംതിട്ടയില്‍ മൂന്നുലക്ഷത്തിനടുത്ത് വോട്ട് […]
‘ഫുട്ബോള്‍ ശ്വസിക്കുന്നവരുടെ നാടാണ് കേരളം’
ഫുട്ബോള്‍ ശ്വസിക്കുന്നവരുടെ നാടാണ് കേരളമെന്ന് പുതിയ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ എല്‍കോ ഷെറ്റോരി. കേരളത്തിലെത്താന് സാധിച്ചത് വലിയ അനുഗ്രഹമാണെന്നും ഷെറ്റോരി കൂട്ടിച്ചേര്‍ത്തു. ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായി ചുമതലയേറ്റ ശേഷം സംസാരിക്കുകയായിരുന്നു ഷെറ്റോരി. ഫുട്ബോള്‍ ആരാധകര്‍ക്ക് വേണ്ടിയുള്ള കളിയാണ്. അതുകൊണ്ടു അങ്ങനെ ഫുട്ബോളിനെ ആരാധിക്കുന്ന ഒരു നാട്ടിലെത്താന്‍ കഴിഞ്ഞതില്‍ സന്തോഷമെന്നും ഷെറ്റോരി പറഞ്ഞു. ബ്ലാസ്റ്റേഴ്സിന്റെ യുവതാരം സഹല്‍ അബ്ദുസമദിനൊപ്പം പരിശീലനത്തിനിറങ്ങാന്‍ കാത്തിരിക്കുകയാണ്. ഏതു ക്ലബ്ബുമായി പ്രവര്‍ത്തിക്കുമ്പോഴും യുവതാരങ്ങളെ ശ്രദ്ധിക്കാറുണ്ട്. അവര്‍ ടീമിലെ നിര്‍ണായക സാന്നിധ്യമാണ്. അതുപോലെ ബ്ലാസ്റ്റേഴ്സില്‍ ഞാന്‍ ഉറ്റുനോക്കുന്ന […]












