ഇംഗ്ലണ്ടിനെതിരെ 150 റണ്‍സിന്റെ വമ്പന്‍ തോല്‍വി വഴങ്ങിയെങ്കിലും അഫ്ഗാനിസ്ഥാന് ആശ്വസിക്കാന്‍ വക നല്‍കുന്നതാണ് ഇന്നലത്തെ മത്സരം. ഈ ലോകകപ്പില്‍ ആദ്യമായാണ് അഫ്ഗാന്‍ ബാറ്റിങില്‍ 50 ഓവര്‍ പൂര്‍ത്തിയാക്കിയത്. ഇന്നലെ നേടിയ 247 റണ്‍സാണ് അഫ്ഗാനിസ്ഥാന്റെ ഈ ലോകകപ്പിലെ ടോപ് സ്കോറും. 398 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാനിസ്ഥാന്‍ ഒരിക്കല്‍ പോലും ജയത്തിനായി ശ്രമം നടത്തിയില്ല. നിലയുറപ്പിച്ച് കളിക്കാന്‍ ശ്രമിച്ച അഫ്ഗാന്‍ ബാറ്റ്സ്മാന്‍മാര്‍ ഇംഗ്ലണ്ടിന് അനായാസ ജയം നിഷേധിക്കാനാണ് ശ്രമിച്ചത്. അതില് അവര്‍ ഏറെക്കുറെ വിജയിക്കുകയും ചെയ്തു. ലോകകപ്പില്‍ […]
Author: Tomy Thondamkuzhy
ഞെട്ടിക്കാന്‍ കബീര്‍ സിങ്; പുതിയ ഗാനം പുറത്ത്
റിലീസിന് മുന്നോടിയായി ഷാഹിദ് ചിത്രം കബീര്‍ സിങ്ങിലെ മറ്റൊരു ഗാനം കൂടി പുറത്ത്. ബോക്സോഫീസ് ഹിറ്റായ അര്‍ജുന്‍ റെഡ്ഡിയുടെ ഹിന്ദി പതിപ്പായ ചിത്രം ഒരുക്കിയിയരിക്കുന്നതും സന്ദീപ് റെഡ്ഡിയാണ്. കിയാര അദ്വാനിയാണ് ഷാഹിദിനൊപ്പം പ്രധാന വേഷത്തില്‍ എത്തുന്നത്. ദക്ഷിണേന്ത്യയിലാകെ ബോക്സോഫീസ് ഹിറ്റായ തെലുങ്ക് ചിത്രമാണ് ‘അര്‍ജ്ജുന്‍ റെഡ്ഡി’. വിജയ് ദേവരകൊണ്ട അവിസ്മരണീയമാക്കി തെലുങ്ക് ദേശത്തിനപ്പുറം വളര്‍ന്ന ചിത്രത്തിലെ കഥാപാത്രമായിരുന്നു അര്‍ജ്ജുന്‍ റെഡ്ഡി. ഹിന്ദിയിലെത്തുന്ന ചിത്രത്തില്‍ ഷാഹിദ് കപൂറിന്റെ വേഷത്തിനും മികച്ച പ്രതികരണമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. സന്ദീപ് റെഡ്ഡി വങ്ക […]
ബാലഭാസ്കറിന്റെ മരണശേഷമാണ് പ്രകാശ് തമ്പിയും വിഷ്ണു സോമസുന്ദരവും സ്വർണ്ണം കടത്തിയതെന്ന് ഡി.ആർ.ഐ
തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് കേസിൽ നിർണ്ണായക വഴിത്തിരിവ്. ബാലഭാസ്കറിന്റെ മരണശേഷമാണ് പ്രകാശ് തമ്പിയും വിഷ്ണു സോമസുന്ദരവും സ്വർണ്ണം കടത്തിയതെന്നാണ് ഡി.ആർ.ഐയുടെ കണ്ടെത്തൽ. ബാലഭാസ്കർ സഞ്ചരിച്ചിരുന്ന ഇന്നോവ കാർ വിദഗ്ധ സംഘം പരിശോധിച്ചു. ബാലഭാസ്കറിന്റെ മരണ ശേഷം പ്രകാശ് തമ്പിയും വിഷ്ണു സോമസുന്ദരവും ചേർന്ന് പത്തിലധികം തവണ സ്വർണം കടത്തി. പ്രകാശ്തമ്പി 60 കിലോയും വിഷ്ണു 150 കിലോയോളം സ്വർണം എത്തിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിലൂടെ പത്തിലേറെ തവണ സ്വർണകടത്തിന് വേണ്ടി പ്രതികള് സഞ്ചരിച്ചതായും ഡിആർ ഐയ്ക്ക് തെളിവ് […]
ഡ്രൈവിങ് ലൈസൻസിന് എട്ടാം ക്ലാസ് പാസാകണമെന്ന വ്യവസ്ഥ എടുത്തു മാറ്റാൻ കേന്ദ്ര സർക്കാർ
ഡ്രൈവിങ് ലൈസൻസിന് എട്ടാം ക്ലാസ് പാസാകണമെന്ന വ്യവസ്ഥ എടുത്തു മാറ്റാൻ കേന്ദ്ര സർക്കാർ. ഇതിനായി 1989ലെ കേന്ദ്രമോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്യും. നിരക്ഷരരായവര്‍ക്കും തൊഴിലവസരം സൃഷ്ടിക്കുകയാണ് ലക്ഷ്യം. വ്യവസ്ഥ എടുത്തുമാറ്റാന്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് ഹൈവെ മന്ത്രാലയമാണ് തീരുമാനമെടുത്തത്. കേന്ദ്രമോട്ടോര്‍ വാഹന നിയമം എട്ടാം വകുപ്പാണ് ഭേദഗതി ചെയ്യുന്നത്.ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ ഇറക്കും. ഹരിയാന സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് നീക്കം. മേവാത്ത് മേഖലയില്‍ വിദ്യാഭ്യാസ യോഗ്യതയുടെ അഭാവത്താല്‍ നിരവധി യുവാക്കള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാതെ വന്നിരുന്നു. […]
ബീഹാറില്‍ കൊടും ചൂട് തുടരുന്നു
ബീഹാറില്‍ കൊടും ചൂട് തുടരുന്നു. ഉഷ്ണ തരംഗത്തില്‍ മരിച്ചവരുടെ എണ്ണം 184 ആയി. 45 ഡിഗ്രി സെല്‍ഷ്യസാണ് താപനില. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ താപനില രേഖപ്പെടുത്തിയ ഗയയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.ഇവിടെ സൂര്യാഘാതമേറ്റ് മരിച്ചത് 35 പേരാണ്. ചൂട് കണക്കിലെടുത്ത് ഈ മാസം 22 വരെ സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.
ഉദ്യോഗസ്ഥ വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ കർശന നടപടിയെന്ന് മുഖ്യമന്ത്രി
കണ്ണൂർ ആന്തൂരിൽ പ്രവാസി സംരംഭകന്റെ ആത്മഹത്യക്ക് പിന്നിൽ ഉദ്യോഗസ്ഥ വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ കർശന നടപടിയെന്ന് മുഖ്യമന്ത്രി നിയമസഭയിൽ. അനുമതി നല്‍കുന്ന കാര്യത്തില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് കാലതാമസം ഉണ്ടായിട്ടുണ്ടോ എന്ന് നഗരകാര്യ റീജിണയൽ ഡയറക്ടർ അന്വേഷിക്കുമെന്ന് നഗരകാര്യ വകുപ്പ് മന്ത്രി എ.സി മൊയ്തീനും അറിയിച്ചു. സി.പി.എമ്മിന് സർവാധിപത്യ മുള്ള ആന്തൂരിലെ മരണത്തിന്റെ ഉത്തരവാദിത്തം സി.പി.എമ്മിനു തന്നെയെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സി.പി.എം നിയന്ത്രിക്കുന്ന ഭരണ നേതൃത്വമാണ് പ്രവാസിയുടെ കെട്ടിടത്തിന് അനുമതി നൽകുന്നതിന് തടസം നിന്നതെന്ന് സണ്ണി ജോസഫ് […]
കെ.എസ്.ആർ.ടി.സി വീണ്ടും സുപ്രീം കോടതിയിലേക്ക്
താത്കാലിക ഡ്രൈവർമാരെ പുറത്താക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ കെ.എസ്.ആർ.ടി.സി വീണ്ടും സുപ്രീം കോടതിയിൽ അപ്പീൽ നൽകും. 1549 പേരെ ഈ മാസം 30 നാണ് പിരിച്ചുവിടേണ്ടത്. നിയമസഭാ ഉപതെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ താത്കാലിക ജീവനക്കാരുടെ കാര്യത്തിൽ ഉടൻ തീരുമാനമെടുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ലോകസഭ തെരഞ്ഞെടുപ്പിലെ എൽ.ഡി.എഫിന്‍റെ കനത്ത തോൽവിക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നതിൽ കെ.എസ്.ആർ.ടി.സിയിലെ താത്കാലിക ജീവനക്കാരുടെ പുറത്താക്കലും ഉൾപ്പെടും. 3861 എം. പാനൽ കണ്ടക്ടർമാരുടെ പുറത്താകലും പിന്നീടുണ്ടായ സർക്കാർ വിരുദ്ധ സമരങ്ങളും ഇടതുമുന്നണിക്ക് തിരിച്ചടിയായി. 1549 ഡ്രൈവർമാരെയും കൂടി […]
‘കക്ഷി അമ്മിണി പിള്ള’യും ‘വകതിരിവും’ ഈ ആഴ്ച്ച തിയറ്ററുകളില്‍
ആസിഫലി നായകനായ കക്ഷി അമ്മിണിപിള്ളയും, വകതിരിവും മലയാളത്തില്‍ നിന്നും വെള്ളിയാഴ്ച തിയേറ്ററുകളില്‍ എത്തും. പ്രേക്ഷകര്‍ കാത്തിരിക്കുന്ന വിജയ് സേതുപതി ചിത്രം സിന്ദുബാദും ധനുഷ് ചിത്രം പാക്കിരിയും അന്നേ ദിവസം സിനിമാ പ്രേമികള്‍ക്ക് മുന്നിലെത്തും, ആസിഫലിയെ അഭിഭാഷകനാക്കി നവാഗതനായ ദിന്‍ജിത്ത് അയ്യത്താന്‍ ഒരുക്കുന്ന ചിത്രമാണ് കക്ഷി അമ്മിണിപിള്ള. തലശ്ശേരി കോടതിയില്‍ ഡിവോഴ്സ് കേസുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവവികാസങ്ങളാണ് പ്രമേയം. പുതുമുഖതാരം അശ്വതി മനോഹറാണ് നായികയായി എത്തുന്നത്. സംവിധായകന്‍ എസ്.യു അരുണ്‍കുമാറും വിജയ് സേതുപതിയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് സിന്ധുബാദ്. […]
ഏകദിനത്തിലെ അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കി മോര്‍ഗന്‍
ഇന്നലെ അഫ്ഗാനെതിരെ സെഞ്ച്വറി നേടിയ ഇംഗ്ലീഷ് നായകന്‍ ഓയിന്‍ മോര്‍ഗന്‍ നേടിയത് ഏകദിനത്തിലെ അപൂര്‍വ റെക്കോര്‍ഡ്. ഒരു ഇന്നിങ്സില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ പറത്തിയതിനുള്ള റെക്കോര്‍ഡാണ് മോര്‍ഗന്‍ സ്വന്തമാക്കിയത്. 17 സിക്സറുകളാണ് മോര്‍ഗന്‍ അഫ്ഗാന്‍ ബൌളര്‍മാര്‍ക്കെതിരെ നേടിയത്. ഇംഗ്ലീഷ് ഇന്നിംഗ്സിലെ 32ാമത്തെ ഓവര്‍, 26 റണ്‍സ് നേടി നിന്ന ഓയിന്‍ മോര്‍ഗന്‍ റഷീദ് ഖാന്റെ പന്തില്‍ ഉയര്‍ത്തിയടിച്ചത് ബൗണ്ടറി ലൈനിനരികില്‍ ദൗലത്ത് സര്‍ദ്രാന്‍ വിട്ടുകളഞ്ഞു. ജീവന്‍ തിരിച്ചുകിട്ടിയ മോര്‍ഗന്‍ നേരിട്ട 71 പന്തില്‍ നിന്ന് നേടിയത് 148 […]
ലോക്‌സഭ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന്
17ാമത് ലോക്‌സഭയിലേക്കുള്ള സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാജസ്ഥാനിലെ കോട്ട എം.പി ഓം ബിര്‍ള ഐക്യകണ്ഠേന തെരഞ്ഞെടുക്കപ്പെട്ടേക്കും. എന്‍.ഡി.എ ഘടകകക്ഷികള്‍ ഉള്‍പ്പടെ 10 പാര്‍ട്ടികള്‍ ബിര്‍ളയുടെ സ്ഥാനാര്‍ഥിത്വം അംഗീകരിച്ചു .ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം സഖ്യകക്ഷികള്‍ക്കു ബി.ജെ.പി വിട്ടു നല്‍കും. പാര്‍ലമെന്റിന്റെ എസ്റ്റിമേറ്റ്, പരാതി കമ്മിറ്റികളില്‍ കഴിഞ്ഞ തവണ ഓം ബിര്‍ള അംഗമായിരുന്നു.












