India Kerala

കല്ലട ബസില്‍ പീഡനശ്രമം; ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് ഗതാഗത മന്ത്രി

കല്ലട ബസിൽ യുവതിക്ക് നേരെ പീഡന ശ്രമം. മണിപ്പാലിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസിലാണ് സംഭവം. യാത്രക്കാർ ഇടപെട്ട് പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സഹ ഡ്രൈവർ ജോൺസൺ പുതുപ്പള്ളിയെ അറസ്റ്റ് ചെയ്തു. പുലർച്ചെ ഒന്നരയോടെയാണ് തമിഴ്നാട് സ്വദേശിനി കല്ലട ബസിൽ പീഡന ശ്രമത്തിന് ഇരയാകുന്നത്. കണ്ണൂർ നിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്ന യാത്രക്കാരി കോഴിക്കോട് കാക്കഞ്ചേരിയിൽ വെച്ച് ബഹളം വെച്ചതോടെ സഹയാത്രക്കാർ ഇടപെട്ട് വാഹനം നിർത്തിച്ചു. ബസിന്റെ സഹ ഡ്രൈവർ […]

India Kerala

സിവിൽ പൊലീസ് ഓഫീസർ സൗമ്യയ്ക്ക് നാടിന്റെ യാത്രാമൊഴി

ആലപ്പുഴ വളളികുന്നത്ത് സഹപ്രവർത്തകൻ കൊലപ്പെടുത്തിയ സിവിൽ പൊലീസ് ഓഫീസർ സൗമ്യയ്ക്ക് നാടിന്റെ യാത്രാമൊഴി. ആലപ്പുഴ തെക്കേമുറിയിലെ വീട്ടുവളപ്പിലാണ് സൌമ്യയുടെ സംസ്കാരച്ചടങ്ങുകള്‍ നടന്നത്. സൗമ്യയെ കൊലപ്പെടുത്തുന്നതിനിടയിൽ ഗുരുതരമായി പൊള്ളലേറ്റ് മരിച്ച അജാസിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം 2 മണിയോടെ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഏറെ നാളായി ജോലി ചെയ്തിരുന്ന വള്ളികുന്നം പൊലീസ് സ്റ്റേഷനിലേയ്ക്ക് സൗമ്യയുടെ മൃതദേഹം രാവിലെ ഒമ്പത് മണിയോടെ എത്തിക്കുമ്പോൾ സഹപ്രവർത്തകരും നാട്ടുകാരുമായ നിരവധി ആളുകളാണ് അന്ത്യമോപചാരം അർപ്പിക്കാൻ കാത്തു നിന്നത്. സഹപ്രവർത്തകരും സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളും സൗമ്യക്ക് […]

India Kerala

അമിത വേഗത; കല്ലട ബസിലെ യാത്രക്കാരന് ഗുരുതര പരിക്ക്

അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിങ്ങും മൂലം പരിക്കേറ്റ യാത്രക്കാരനെ ആശുപത്രിയിലെത്തിക്കാന്‍ തയ്യാറാകാതെ ക്രൂരത കാട്ടിയതായുള്ള ആരോപണവും കല്ലട ബസിനെതിരെ ഉയരുന്നു. തുടയെല്ല് പൊട്ടിയ പയ്യന്നൂര്‍ സ്വദേശി മോഹനനെയാണ് ആശുപത്രിയിലെത്തിക്കാന്‍ കല്ലടയിലെ ജീവനക്കാര്‍ തയ്യാറാവാതിരുന്നത്. ബംഗ്ലുളുരുവില്‍ എത്തിയ ശേഷം മകനെത്തിയാണ് മോഹനനെ ആശുപത്രിയിലാക്കിയത്. ശസ്ത്രക്രിയ്ക്ക് വിധേയനായ മോഹനന്‍ ചികിത്സയിലാണ്. ബംഗ്ലുരില്‍ സ്ഥിരതാമസമാക്കിയ മോഹനന്‍ ഞായറാഴ്ച രാത്രി പയ്യന്നൂര്‍ പെരുമ്പില്‍‌ നിന്നാണ് കല്ലട ബസില്‍ കയറിയത്. പുലര്‍ച്ചെ രണ്ട് മുപ്പതോടെ രാംനഗരയ്ക്ക് സമീപത്ത് വെച്ച് അമിത വേഗതയിലായിരുന്ന ബസ് ഹംപില്‍ […]

Football Sports

കോപ്പ അമേരിക്ക; അര്‍ജന്‍റീനക്ക് എതിരാളി പരാഗ്വെ

കോപ്പ അമേരിക്കയില്‍ അര്‍ജന്റീന നാളെ രണ്ടാം മത്സരത്തിനിറങ്ങും. പരാഗ്വെ ആണ് എതിരാളികള്‍. ആദ്യ മത്സരത്തിലെ തോല്‍വിയുടെ ക്ഷീണം തീര്‍ക്കുക തന്നെയായിരിക്കും അര്‍ജന്റീനയുടെ ലക്ഷ്യം. നാളെ നടക്കുന്ന മറ്റൊരു മത്സരത്തില്‍ കൊളംബിയ ഖത്തറിനെ നേരിടും. ആദ്യ മത്സരത്തിലെ തോല്‍വി അര്‍ജന്റീനയെ ഒന്നു ഞെട്ടിച്ചിട്ടുണ്ട്. കൊളംബിയയോട് എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു മെസ്സിയുടേയും കൂട്ടരുടേയും തോല്‍വി. പരാഗ്വെക്കെതിരായ മത്സരത്തില്‍ ജയത്തില്‍ കുറഞ്ഞതൊന്നും അവരുടെ മനസിലില്ല. ആദ്യ മത്സരത്തില്‍ ഖത്തറിനോട് 2-2ന് സമനില വഴങ്ങിയാണ് പരാഗ്വെയുടെ വരവ്. കോപ്പ അമേരിക്കയില്‍ അര്‍ജന്റീന ഇതുവരെ […]

Entertainment

‘ലാല്‍ പ്രിയപ്പെട്ട നടന്‍, പക്ഷെ പറയാനുള്ളത് പറഞ്ഞിരിക്കും’

മുഖ്യമന്ത്രി പിണറായി വിജയനും മോഹൻലാലും ഒന്നിച്ചുള്ള വേദിയിൽ ലാൽ ആരാധകരുടെ ആരവങ്ങൾക്കിടെ മുഖ്യമന്ത്രിയുടെ സംസാരം തടസ്സപ്പെട്ടത് വലിയ ചർച്ചയായിരുന്നു. ഒരു ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു ഫാൻസുകാരുടെ കോലാഹലങ്ങൾ കാരണം മുഖ്യമന്ത്രി പ്രസംഗം മുഴുമിക്കാതെ നിർത്തിയത്. ഇതിനെ കുറിച്ച് ഫേസ്ബുക്കിൽ രംഗത്ത് എത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരാടി. ഔദ്യോഗിക പദവിയിലിരിക്കുന്നവരെ ഫാൻസുകാർ ബഹുമാനിക്കേണ്ടതുണ്ട്. സംസാരത്തിനിടെ മോഹൻലാൽ ആരാധകരുടെ ആവേശത്തെ മുഖ്യമന്ത്രി വിമർശിച്ചിരുന്നു. ഒച്ചയുണ്ടാക്കുന്നവർക്ക് അതിന് മാത്രമെ കഴിയൂ എന്നും അതിനപ്പുറം ഒരു ലോകം അവർക്കില്ലെന്നുമാണ് ലാൽ വേദിയിലിരിക്കെ മുഖ്യമന്ത്രി […]

India National

പ്രധാനമന്ത്രി വിളിച്ച യോഗം കൂടുതല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹിഷ്കരിക്കുന്നു

ഒറ്റ രാജ്യം-ഒറ്റ തെരഞ്ഞെടുപ്പ് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി വിളിച്ച യോഗം കൂടുതല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹിഷ്കരിക്കുന്നു.ഡിഎംകെ നേതാവ് എംകെ സ്റ്റാലിനും ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡുവും യോഗത്തിനെത്തിയില്ല. മമത ബാനര്‍ജി പങ്കെടുക്കില്ലെന്ന് നേരത്തേ അറിയിച്ചിരുന്നു. യോഗത്തില്‍ പങ്കെടുക്കുമെന്ന് സി.പി.എമ്മും സി.പി.ഐയും അറിയിച്ചു. ആശയം ജനാധിപത്യവിരുദ്ധമാണെന്നാണ് പ്രതിപക്ഷ ആരോപണം. ലോക്സഭ-നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താനുള്ള ആശയമാണ് ഒറ്റ രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്. ഈ രീതി കൊണ്ടുവരാനാണ് എന്‍.ഡി.എ രണ്ടാം സര്‍ക്കാരിന്റെ നീക്കം. ഇതിന് മുന്‍കൈ എടുത്താണ് പ്രധാനമന്ത്രി നരേന്ദ്ര […]

India Kerala

ബിനോയ് കോടിയേരിക്കെതിരായ പരാതി: മുംബൈ പൊലീസ് കണ്ണൂരിലെത്തി

ബിനോയ് കോടിയേരിക്കെതിരായ പരാതി അന്വേഷിക്കാന്‍ മുംബൈ പൊലീസ് കണ്ണൂരിലെത്തി. മുംബൈയിലെ ഒഷിവാര പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് എത്തിയത്. ബിനോയിയുടെ കണ്ണൂരിലെ രണ്ട് വിലാസമാണ് പരാതിക്കാരി നല്‍കിയിരുന്നത്. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി വർഷങ്ങളോളം പീഡിപ്പിച്ചെന്നാണ് ബിഹാർ സ്വദേശിനി മുംബൈ പോലീസിൽ പരാതി നൽകിയത്. ആ ബന്ധത്തിൽ എട്ട് വയസുളള കുട്ടിയുണ്ടെന്നും ദുബൈയിൽ ഡാൻസ് ബാറിൽ ജോലിക്കാരിയായിരുന്ന യുവതി പരാതിയില്‍ പറയുന്നു. 2009 മുതൽ 2018 വരെ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഈ മാസം 13നാണ് […]

India National

ഇലക്ട്രിക് വാഹനങ്ങളുടെ ജി.എസ്.ടി അഞ്ച് ശതമാനമാക്കും

ഇലക്ട്രിക് വാഹനങ്ങളുടെ ജി.എസ്.ടി 12 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇലക്ട്രോണിക് വാഹനങ്ങളുടെ ജി.എസ്.ടി കുറക്കുന്ന കാര്യം കേന്ദ്രസര്‍ക്കാറിന്റെ പരിഗണനയിലുണ്ടെന്നാണ് വിവരം. ജൂണ്‍ 20 ന് നടക്കുന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകളുണ്ടാകും. അതേസമയം 2030 ഓടെ രാജ്യത്ത് പൂര്‍ണമായും ഇലക്രോണിക് വാഹനങ്ങള്‍ നിരത്തിലിറക്കാനുള്ള തയ്യാറെടുപ്പിലാണ് നീതി അയോഗെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പ്രമുഖ വാഹന നിര്‍മ്മാതാക്കളുമായി നീതി അയോഗ് ചര്‍ച്ച നടത്തിയേക്കുമെന്നും. ഇലക്ട്രിക് വാഹനങ്ങള്‍ കൂടുതല്‍ നിരത്തിലിറക്കുകയെന്നതാണ് ഇലക്ട്രിക് […]

India Kerala

ജോസ് കെ.മാണി വിഭാഗക്കാരനായ വയനാട് ജില്ലാ പ്രസിഡന്റിനെ പുറത്താക്കി

കേരളാ കോണ്‍ഗ്രസിലെ പിളര്‍പ്പ് ജില്ലകളിലേക്ക്.ജോസ് കെ.മാണി വിഭാഗക്കാരനായ വയനാട് ജില്ലാ പ്രസിഡന്റിനെ കേരളാ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. ജില്ലാ പ്രസിഡന്റ് കെ.ജെ ദേവസ്യയെയാണ് പുറത്താക്കിയത്. ജില്ലാ പ്രസിഡന്റായി കുട്ടപ്പൻ നെടുമ്പാലയെ തെരഞ്ഞെടുത്തു.

India Kerala

ബാലഭാസ്കറിന്‍റെ മരണത്തിനിടയായ അപകടം പുനസൃഷ്ടിച്ചു

ബാലഭാസ്കറിന്‍റെ മരണത്തിനിടയായ അപകടം പുനസൃഷ്ടിച്ചു. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് അപകടം പുനസൃഷ്ടിച്ചത്. വാഹനം മരത്തിലിടിച്ച പള്ളിമുക്കില്‍ ഇന്നോവയുമായാണ് ക്രൈംബ്രാഞ്ച് പരീക്ഷണയോട്ടം നടത്തിയത്. അപകടം നടന്ന സ്ഥലത്തും വാഹനത്തിലും വിദഗ്ധ സംഘം പരിശോധന തുടരുകയാണ്. അതേസമയം പ്രകാശ് തമ്പിയും വിഷ്ണു സോമസുന്ദരവും സ്വര്‍ണക്കടത്ത് ആരംഭിച്ചത് ബാലഭാസ്കറിന്‍റെ മരണത്തിന് ശേഷമെന്ന് ഡി.ആര്‍.ഐ കണ്ടെത്തി.