മുസഫർപൂരിലേക്ക് സർക്കാർ കൂടുതൽ ഡോക്ടർമാരെ നിയോഗിച്ചെങ്കിലും ആശുപത്രികളിൽ അടിസ്ഥാന സൗകര്യം ഇല്ലാത്തത് വെല്ലുവിളിയായി തുടരുകയാണ് . മസ്തിഷ്കജ്വരം ബാധിച്ച് നിരവധി കുട്ടികൾ മരിച്ചതോടെ മുസഫർപൂരിന് സമീപത്തെ ഗ്രാമങ്ങളിൽ നിന്നും പലരും കുട്ടികളെ മാറ്റുന്നതയാണ് റിപ്പോർട്ടുകൾ .മസ്തിഷ്കജ്വരം പടരാനുള്ള കാരണം ലിച്ചിപ്പഴം കഴിച്ചതാണെന്ന് വാദമുണ്ടെങ്കിലും അസുഖത്തിനുള്ള പ്രധാന കാരണം കുട്ടികളിലെ പോഷകാഹാരക്കുറവ് തന്നെയാണെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത് മസ്തിഷ്കജ്വരം പടരാനുള്ള കാരണം ഇനിയും കണ്ടെത്താനായിട്ടില്ല എങ്കിലും രോഗത്തിനുള്ള പ്രധാനപ്പെട്ട കാരണങ്ങളിലൊന്നാണ് കുട്ടികൾക്കിടയിലെ പോഷകാഹാരക്കുറവ് തന്നെയാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. കടുത്ത പോഷകാഹാരക്കുറവ് […]
Author: Tomy Thondamkuzhy
30 വര്‍ഷം മുൻപത്തെ കസ്റ്റഡി മരണക്കേസിൽ സഞ്ജീവ് ഭട്ടിന് ജീവപര്യന്തം തടവ് ശിക്ഷ
30 വര്‍ഷം മുൻപത്തെ കസ്റ്റഡി മരണക്കേസിൽ സഞ്ജീവ് ഭട്ടിന് ജീവപര്യന്തം തടവ് ശിക്ഷ. ഗുജറാത്തിലെ ജാംനഗര്‍ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ആഴ്ചകൾക്ക് മുൻപ് കേസിൽ പുതിയതായി 11 സാക്ഷികളെ കൂടി വിസ്തരിക്കണമെന്ന ആവശ്യമുന്നയിച്ചു കൊണ്ടുള്ള സജീവ് ഭട്ട് സുപ്രീം കോടതിയില്‍ ഹരജി നല്‍കിയിരുന്നു. നീതിയുക്തവും ന്യായപൂർണവുമായ വിധിയിലെത്തി ചേരാൻ ഈ സാക്ഷികളുടെ വിസ്താരം അനിവാര്യമാണെന്നായിരുന്നു ഭട്ടിന്റെ വാദം. എന്നാല്‍ കോടതി ഭട്ടിന്റെ വാദം തള്ളുകയായിരുന്നു. 1989 ൽ ഗുജറാത്തിലെ ജാംനഗറിൽ എ.എസ്.പി യായിരിക്കെ നടന്ന കസ്റ്റഡി […]
കാര്‍ട്ടൂണ്‍ വിവാദത്തില്‍ എ.കെ ബാലനെ തള്ളി കാനം
കാർട്ടൂൺ പുരസ്കാര വിവാദത്തില്‍ മന്ത്രി എ.കെ ബാലനെ തള്ളി കാനം രാജേന്ദ്രന്‍. ജൂറിയെ നിശ്ചയിച്ച് പുരസ്‌കാരം പ്രഖ്യാപിച്ചാൽ കൊടുക്കാനുള്ള അധികാരം അവർക്കുണ്ട്. മറിച്ചു പറയാനുള്ള അധികാരം മന്ത്രിക്കു ഉണ്ടെന്നു തോന്നുന്നില്ലെന്നും കാനം പറഞ്ഞു.
മലേഷ്യ എയര്‍ലൈന്‍സ് വിമാനം മിസൈലേറ്റ് തകര്‍ന്ന സംഭവം; മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു
2014-ല്‍ മലേഷ്യ എയര്‍ലൈന്‍സ് വിമാനം മിസൈലേറ്റ് തകര്‍ന്ന് 298 പേര്‍ മരിച്ച സംഭവത്തില്‍ മൂന്ന് റഷ്യക്കാര്‍ക്കും,ഒരു ഉക്രെയ്ന്‍ സ്വദേശിക്കുമെതിരെ നെതര്‍ലെന്‍ഡ് സര്‍ക്കാര്‍ കുറ്റം ചുമത്തി. വിചാരണ മാര്‍ച്ചില്‍ ആരംഭിക്കും. റഷ്യന്‍ സേനയും ഇന്റലിജന്‍സ് വിഭാഗവുമായി നേരിട്ട് ബന്ധമുള്ളവരാണ് മൂന്ന് പേരെന്നും അന്വേഷണ സംഘം വെളിപ്പെടുത്തി. റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായിരുന്ന മുന്‍ എഫ്എസ്ബി കേണലും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ആംസ്റ്റര്‍ഡാമില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം റഷ്യ-യുക്രൈന്‍ അതിര്‍ത്തിയില്‍ വിമതരുടെ കീഴിലുള്ള കിഴക്കന്‍ യുക്രൈന്‍ മേഖലയിലാണ് തകര്‍ന്ന് വീണത്. വിമാനം […]
യുവതിയുടെ പീഡന പരാതിയില്‍ ബിനോയ് കോടിയേരിക്ക് നോട്ടീസ്
ബീഹാര്‍ സ്വദേശിനിയായ യുവതി നല്‍കിയ പരാതിയില്‍ ബിനോയ് കോടിയേരിക്കെതിരെ കുരുക്ക് മുറുക്കി മുംബൈ പോലീസ്.അടിയന്തരമായി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് മുബൈ ഓഷ്വാര പൊലീസ് ബിനോയിയുടെ തലശേരിയിലെ വീട്ടിലെത്തി നോട്ടീസ് നല്‍കി. ബിനോയ് ഒളിവിലാണെന്നാണ് പൊലീസിന്റെ നിഗമനം.ബിനോയിയെ കസ്റ്റഡിയിലെടുക്കാന്‍ മുബൈ പൊലീസ് കേരള പൊലീസിന്റെ സഹായം തേടി. തലശേരി തിരുവങ്ങാടുളള ബിനോയ് കോടിയേരിയുടെ തറവാട് വീട്ടിലെത്തിയാണ് മുംബൈ ഓഷ് വാര പൊലീസ് ചോദ്യംചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ട് നോട്ടീസ് നല്കി്യത്.ഈ സമയം ബിനോയിയുടെ അടുത്ത ബന്ധു മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.ഇ തിനൊപ്പം […]
പ്രവാസി വ്യവസായിയുടെ ആത്മഹത്യ; ആന്തൂര്‍ നഗരസഭ ഓഫീസിലേക്ക് യു.ഡി.എഫ് മാര്‍ച്ച് നടത്തി
കണ്ണൂരിൽ പ്രവാസി വ്യവസായിയെ ആത്മഹത്യയിലേക്ക് നയിച്ചത് നഗരസഭയുടെ പിടിവാശിയാണെന്നാരോപിച്ച് യു.ഡി.എഫിന്റെ നേതൃത്വത്തില്‍ ആന്തൂര്‍ നഗരസഭ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനിയുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. നഗരസഭാ ചെയര്‍പേഴ്സണ്‍ ഓഡിറ്റോറിയത്തിനുള്ള അനുമതി നിഷേധിച്ചതാണ് വ്യവസായിയുടെ ആത്മഹത്യക്ക് കാരണമെന്ന് ആക്ഷേപം ശക്തമായിരിക്കെ എല്‍.ഡി.എഫ് നിയന്ത്രണത്തിലുള്ള നഗരസഭക്കെതിരെ പ്രതിഷധം ശക്തമാക്കാനാണ് യു.ഡി.എഫ് തീരുമാനം.
ചീഫ് ജസ്റ്റിസിനെതിരെ ലൈംഗികാരോപണമുന്നയിച്ച പരാതിക്കാരിയുടെ ഭര്‍ത്താവിന്‍റെയും ബന്ധുവിന്‍റെയും സസ്പെന്‍ഷന്‍ ഡല്‍ഹി പൊലീസ് പിന്‍വലിച്ചു
ചീഫ് ജസ്റ്റിസിനെതിരെ ലൈംഗികാരോപണമുന്നയിച്ച പരാതിക്കാരിയുടെ ഭർത്താവിനെയും ഭർതൃസഹോദരനെയും ഡൽഹി പോലീസ് സർവീസിൽ തിരിച്ചെടുത്തു. താന്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഇരുവരെയും ഡല്‍ഹി പോലീസ് സസ്പെന്‍റ് ചെയ്തതെന്ന് പരാതിക്കാരി ആരോപിച്ചിരുന്നു. എന്നാല്‍ സ്ത്രീ നല്‍കിയ പരാതി അടിസ്ഥാനരഹിതമാണെന്നായിരുന്നു സുപ്രീംകോടതി ജഡ്ജിമാരുടെ അന്വേഷണസമിതിയുടെ കണ്ടെത്തല്‍ വിവിധ പരാതികളുടെ അടിസ്ഥാനത്തിലാണ് ഡല്‍ഹി പോലീസ് പരാതിക്കാരിയുടെ ഭര്‍ത്താവിനും ഭര്‍ത്താവിന്‍റെ സഹോദരനുമെതിരെ നടപടിയെടുത്തത്. ഹെഡ് കോണ്‍സ്റ്റബിള്‍മാരായ ഇരുവര്‍ക്കുമെതിരെ വകുപ്പ് തല അന്വേഷണവും സസ്പെന്‍ഷനുമായിരുന്നു നടപടി . ചീഫ് ജസ്റ്റിസിന്റെ ഓഫീസിലേക്ക് ഫോൺ വിളിച്ചുവെന്നതായിരുന്നു പരാതിക്കാരിയുടെ […]
കൺവൻഷൻ സെന്ററിന് സർട്ടിഫിക്കറ്റ് നൽകുന്ന കാര്യത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്ന് നഗരസഭ സെക്രട്ടറി
ആന്തൂരിലെ കൺവൻഷൻ സെന്ററിന് പൂർത്തീകരണ സർട്ടിഫിക്കറ്റ് നൽകുന്ന കാര്യത്തിൽ ഉദ്യോഗസ്ഥ തലത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്ന് നഗരസഭ സെക്രട്ടറി. പ്ലാനിൽ ചെറിയ മാറ്റങ്ങൾ വരുത്തി സമർപ്പിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. പൂർത്തീകരണ സർട്ടിഫിക്കറ്റ് അപേക്ഷ ഒരു ഘട്ടത്തിലും നിരസിച്ചിട്ടില്ലെന്നും സെക്രട്ടറി പറഞ്ഞു. സെക്രട്ടറി, ബിൽഡിംഗ് എൻജിനീയർ,ഓവർസിയർ എന്നിവരെ തദ്ദേശമന്ത്രി എ.സി മൊയ്തീന്‍ വിളിച്ചുവരുത്തി.
മീ ടു: വിനായകനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു
ഫോണിലൂടെ അശ്ലീലചുവയോടെ സംസാരിച്ചെന്ന യുവതിയുടെ പരാതിയില്‍ നടൻ വിനായകനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. കൽപ്പറ്റ സ്റ്റേഷനിൽ വിനായകൻ നേരിട്ട് ഹാജരായി ജാമ്യം എടുക്കുകയായിരുന്നു. വിനായകന്‍ ഫോണിലുടെ ലൈംഗിക ചുവയോടെ സംസാരിച്ചെന്ന് യുവതി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വെളിപ്പെടുത്തിയത്. ‘നടിയ്‌ക്കൊപ്പം നില കൊണ്ട വിനായകനോട് ബഹുമാനമായിരുന്നു. എന്നാൽ യഥാർഥ ജീവിതത്തിൽ അദ്ദേഹം സ്ത്രീ വിരുദ്ധത കാണിച്ചത് ബോധ്യപ്പെട്ടിട്ടുണ്ട്’ എന്ന് പറഞ്ഞാണ് പോസ്റ്റ് ആരംഭിക്കുന്നത്. ഒരു പരിപാടിക്ക് വിനായകനെ ക്ഷണിക്കാനായി വിളിച്ചപ്പോഴാണ് ഇത്തരം അനുഭവമുണ്ടായതെന്നാണ് യുവതി ആരോപിക്കുന്നത്. ഈ ഫോണ്‍ […]
തോട്ടണ്ടി ഇറക്കുമതിയിൽ അഴിമതി; വിജിലൻസ് അന്വേഷണം വേണമെന്ന് പ്രതിപക്ഷം
തോട്ടണ്ടി ഇറക്കുമതിയിൽ അഴിമതി നടന്നിട്ടുണ്ടെന്നും ഇക്കാര്യത്തിൽ വിജിലൻസ് അന്വേഷണം വേണമെന്നും പ്രതിപക്ഷം. ഗുണനിലവാരമില്ലാത്ത തോട്ടണ്ടി വാങ്ങരുതെന്ന് കാപെക്സ് എംഡി പറഞ്ഞിട്ടും അത് വാങ്ങിയത് അഴിമതിയാണെന്ന് പ്രതിപക്ഷ നേതാവ് നിയമസഭയിൽ പറഞ്ഞു. കശുവണ്ടി മേഖലയിലെ പ്രതിസന്ധി മൂലം മൂന്ന് പേർ ആത്മഹത്യ ചെയ്തുവെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. എന്നാൽ പ്രതിപക്ഷ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും കശുവണ്ടി മേഖലയിൽ സർഫാസി ആക്ട് ഒഴിവാക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി മേഴ്സിക്കുട്ടിയമ്മ മറുപടി നൽകി.












