ശ്രീലങ്കയില്‍ നിന്ന് മാല ദ്വീപ് വഴി കേരളത്തിലേക്ക് ഐ.എസ് ഭീകരര്‍ കടന്നതായി സൂചനയെന്ന് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം. തിരുവനന്തപുരം, കൊച്ചി കോഴിക്കോട് എന്നിവിടങ്ങളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കാന്‍ നിര്‍ദേശം. വൈകീട്ട് നാല് മുതല്‍ അതീവ ജാഗ്രത പാലിക്കണമെന്നും രഹസ്യാന്വേഷണം വിഭാഗം.
Author: Tomy Thondamkuzhy
ജോസഫ് വിഭാഗം പുറത്താക്കിയ ജില്ലാ പ്രസിഡന്‍റുമാര്‍ തുടരുമെന്ന് ജോസ് കെ മാണി
ജോസഫ് വിഭാഗം പുറത്താക്കിയ ജില്ല പ്രസിഡന്‍റുമാര്‍ അതേസ്ഥാനത്തു തന്നെ തുടരുമെന്ന് ജോസ് കെ മാണി. നടപടിയെടുക്കുന്നവരോട് സഹതാപം മാത്രമാണെന്നും പാര്‍ട്ടിയെ തകര്‍ക്കാന്‍ നോക്കിയപ്പോഴാണ് ജനാധിപത്യ രീതിയില്‍ കാര്യങ്ങള്‍ ചെയ്തതെന്നും ജോസ് കെ മാണി പറഞ്ഞു. സംസ്ഥാന സമിതി വിളിച്ച് ചെയര്‍മാനെ ജോസ് കെ മാണി വിഭാഗം തെരഞ്ഞെടുത്തതിന് പിന്നാലെയാണ് ജോസ് കെ മാണിയെ പിന്തുണയ്ക്കുന്ന ജില്ല പ്രസിഡന്‍റുമാര്‍ക്കെതിരെ ജോസഫ് വിഭാഗം നടപടിയെടുത്ത് തുടങ്ങിയത്. കോഴിക്കോട്, വയനാട് തുടങ്ങിയ ജില്ല പ്രസിഡന്‍റുമാര്‍ക്കെതിരെയായിരുന്നു ആദ്യ നടപടി. എന്നാല്‍ നടപടിയെടുക്കുന്നവരോട് സഹതാപം […]
തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചാക്കേണ്ടത് കാലത്തിന്‍റെ ആവശ്യമെന്ന് നയപ്രഖ്യാപനത്തില്‍ രാഷ്ട്രപതി
നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ രണ്ടാമൂഴം സാമ്പത്തികമായും സാമൂഹികമായും ഇന്ത്യയെ ലോകത്തെ മൂന്ന് വന്‍ശക്തികളിലൊന്നായി മാറ്റിയെടുക്കുന്നതായിരിക്കുമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. രണ്ടാം മോദി സര്‍ക്കാരിന്‍റെ നയപ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം. ബാലാക്കോട്ടില്‍ നടന്ന സര്‍ജിക്കന്‍ സ്‌ട്രൈക്കിനെ പ്രശംസിച്ച രാഷ്ട്രപതി തെരഞ്ഞെടുപ്പുകള്‍ ഏകീകരിക്കുന്നത് വികസനത്തെ ത്വരിതപ്പെടുത്തുമെന്ന് അഭിപ്രായപ്പെട്ടു. ശ്രീനാരായണ ഗുരുവിന്റെ അധ്യാപനത്തില്‍ നിന്നും എല്ലാവരെയും ഒരുപോലെ ഉള്‍ക്കൊണ്ട് മുന്നോട്ടു പോകുന്ന മാതൃകാരാജ്യമായിരിക്കും ഇന്ത്യയെന്ന് നയപ്രഖ്യാപനത്തില്‍ രാഷ്ട്രപതി വ്യക്തമാക്കി. രാജ്യത്ത് ഇപ്പോള്‍ സമാപിച്ച തെരഞ്ഞെടുപ്പ് ജനപങ്കാളിത്തം കൊണ്ടും വനിതകളുടെ പ്രാതിനിധ്യം കൊണ്ടും ശ്രദ്‌ധേയമാണ്. […]
കോണ്‍ഗ്രസില്‍ പുതിയ അധ്യക്ഷനായി ചര്‍ച്ച സജീവം
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രാജി സന്നദ്ധതയില്‍ ഉറച്ചുനില്‍ക്കുന്നതോടെ പുതിയ അധ്യക്ഷനായി മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ ചര്‍ച്ചകള്‍ സജീവം. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ട് ഡല്‍ഹിയില്‍ തുടരുന്നു. പുതിയ അധ്യക്ഷന്‍ അല്ലെങ്കില്‍ വര്‍ക്കിങ് പ്രസിഡന്റുമാര്‍ എന്ന തരത്തിലാണ് ചര്‍ച്ച. കോണ്‍ഗ്രസ് ലോക്സഭാ കക്ഷിനേതാവിനെ തെരഞ്ഞെടുക്കുന്നതോടൊപ്പം പാര്‍ട്ടി അധ്യക്ഷ പദവി സംബന്ധിച്ചും വ്യക്തത വരുമെന്നായിരുന്നു മുതിര്‍ന്ന നേതാക്കളുടെ പ്രതീക്ഷ. അതുണ്ടായില്ലെന്ന് മാത്രമല്ല രാഹുല്‍ ഗാന്ധി അധ്യക്ഷ പദവിയില്‍ നിന്നുള്ള രാജി സംബന്ധിച്ച് മനസുതുറക്കാനും തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് മുതിര്‍ന്ന നേതാക്കള്‍ […]
ഗന്ധര്‍വനായി സൗബിന്‍; സംവിധാനം ആഷിഖ് അബു
ആഷിഖ് അബുവിന്റെ വൈറസ് തീയറ്ററുകളില്‍ പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുമ്പോള്‍ ഇതാ ഒരു പുതിയ വാര്‍ത്ത. സൗബിന്‍ ഷാഹിറിനെ കേന്ദ്രകഥാപാത്രമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്. ഉണ്ണി ആര്‍ ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതുന്നത്. ഒരു ഗന്ധര്‍വന്‍ ഭൂമിയിലെത്തുന്നതോടെയാണ് കഥ തുടങ്ങുന്നത്. പ്രണയമുണ്ടെങ്കിലും പ്രണയിക്കാന്‍ മാത്രമറിയുന്ന സാധാരണ ഗന്ധര്‍വന്റെ കഥയല്ല ചിത്രം. പച്ചയായ മനുഷ്യനുമായി അടുത്തു നില്‍ക്കുന്ന ഒരാളാണ് ഈ ഗന്ധര്‍വന്‍. ചിത്രത്തിലെ […]
‘എനിക്ക് ‘തമാശ’ കാണണം, പക്ഷെ…’; നിര്‍മ്മാതാക്കളോടും മലയാളികളോടും നന്ദി പറഞ്ഞ് ഹരീഷിന്റെ കത്ത്
തമിഴ്‌നാട്ടിലെ മധുരയ്ക്കടുത്തുള്ള ഒരു ഗ്രാമത്തില്‍, ഇരു കാലുകളുമില്ലാതെ ദുരിതങ്ങളില്‍ കഴിഞ്ഞിരുന്ന ഹരീഷ് എന്ന ചെറുപ്പക്കാരന്റെ കഥ ഏറെ നാളുകള്‍ക്ക് മുമ്പ് മലയാളി കേട്ടിരുന്നു. കെ.ആര്‍ സുനില്‍ എന്ന ഫോട്ടോഗ്രാഫര്‍ വഴിയാണ് ഹരീഷിന്റെ ദുരിത കഥ മലയാളി കേട്ടത്. എട്ടുവർഷം മുൻപ് കേരളം കാണാനും ഫുട്ബോൾ കളിക്കാനാവശ്യമായ ബൂട്ട്, ജഴ്സി തുടങ്ങിയവ വാങ്ങാനുമായി ലോറി ഡ്രൈവറായ പിതാവിനോടൊപ്പം കേരളത്തിലേക്കു വരവെ കുതിരാനില്‍ വെച്ച് ലോറി മറിഞ്ഞ് ഹരീഷിന്റെ ഇരു കാലുകളും നഷ്ടമാവുകയുമുണ്ടായി. ചികിത്സക്കുശേഷം തിരികേപ്പോയ ഹരീഷിനെ നാളുകൾ നീണ്ട […]
പരിക്കൊന്നും ഇന്ത്യയെ ബാധിക്കില്ല; ടീം സെമിയിലെത്തുമെന്ന് ഗാംഗുലി
ഇന്ത്യയുടെ മുന്‍നിര താരങ്ങള്‍ക്കേറ്റ പരിക്ക് ടീമിന് തിരിച്ചടിയാകില്ലെന്ന് മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. ഇന്ത്യ ടൂര്‍ണമെന്റില്‍ മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നതെന്നും, ടീം സെമിയിലെത്തുമെന്ന് ഉറപ്പാണെന്നും ഗാംഗുലി പറഞ്ഞു. പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായതിന് പിന്നാലെയാണ് പേസര്‍ ഭുവനേശ്വര്‍ കുമാറും പരിക്കിന്റെ പിടിയിലായത്. എന്നാല്‍ ബാറ്റിങ്ങിലെയും ബൗളിങിലെയും മുന്‍നിര താരങ്ങളുടെ പരിക്ക് ടീമിന്റെ മുന്നോട്ടുള്ള യാത്രയക്ക് തടസ്സമാകില്ലെന്നാണ് മുന്‍ ക്യപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ വിലയിരുത്തല്‍. ടീം ഇന്ത്യ ടൂര്‍ണമെന്റില്‍ ഇതുവരെ മികച്ച പ്രകടനമാണ് […]
ഒരു മാറ്റവുമില്ല, ദക്ഷിണാഫ്രിക്ക ഇന്നും ഇങ്ങനെതന്നെ…
നാലാം തോല്‍വിയോടെ ദക്ഷിണാഫ്രിക്കയുടെ സെമി ഫൈനല്‍ സാധ്യതകള്‍ അവസാനിച്ചു. കിരീട സാധ്യതയുമായി വന്ന് കണ്ണീരോടെ മടങ്ങുന്ന പതിവിന് ഇത്തവണയും മാറ്റമുണ്ടായില്ല. ഈ പേരുകള്‍ ഒന്ന് ശ്രദ്ധിക്കുക, ക്വിന്റണ്‍ ഡികോക്, ഹാഷിം അംല, ഫാഫ് ഡുപ്ലസി, ഡേവിഡ് മില്ലര്‍, ജെ.പി ഡുമിനി, പേരുകേട്ട ബാറ്റ്സ്മാന്‍മാര്‍, വെടിക്കെട്ട് വീരന്മാര്‍. പന്തെറിയാന്‍ ഇമ്രാന്‍ താഹിര്‍, കാഗിസോ റബാദ, ക്രിസ് മോറിസ്, പെഹ്‌ലുക്വായോ. ഏത് ബാറ്റിങ് നിരയ്ക്കും മുട്ടിടിക്കും. പക്ഷെ ലോകകപ്പില്‍ മുട്ടിടിച്ച് വീണത് ദക്ഷിണാഫ്രിക്കയാണ്, മേല്‍പറഞ്ഞ പേരുകളെല്ലാം പേരുകള്‍ മാത്രമായി അവശേഷിച്ചു. […]
രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ഇന്ന്
രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം ഇന്ന്. പാര്‍ലമെന്‍റിന്‍റെ സെന്‍ട്രല്‍ ഹാളില്‍ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് നയപ്രഖ്യാപനപ്രസംഗം നടത്തുക. പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭ പ്രതിപക്ഷ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി, ലോക്സഭ സ്പീക്കർ ഓം ബിർള എന്നിവർ ചേർന്നാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ പാര്‍ലമെന്‍റിന്‍റെ സെന്‍ട്രല്‍ ഹാളിലേക്ക് ആനയിക്കുക. രണ്ടാം നരേന്ദ്ര മോദി സർക്കാരിൻറെ ആദ്യ നയപ്രഖ്യാപന പ്രസംഗം ആയതിനാൽ അടുത്ത അഞ്ചുവർഷത്തെ നയങ്ങളിലും വികസന വീക്ഷണത്തിലും […]
കഴിഞ്ഞ യു.എ.ഡി.എഫ് സര്‍ക്കാരിനെതിരെ 7500 കോടി രൂപയുടെ കോഴ ആരോപണവുമായി ജി. സുധാകരന്‍
കഴിഞ്ഞ സർക്കാറിന്‍റെ കാലത്ത് പൊതുമരാമത്ത് വകുപ്പിൽ 7500 കോടി രൂപയുടെ കോഴ ഇടപാടു നടന്നുവെന്ന് മന്ത്രി ജി. സുധാകരൻ. വിജിലൻസ് അന്വേഷണത്തിൽ ഇക്കാര്യം കണ്ടെത്തിയിട്ടുണ്ട്. സ്ഥലം മാറ്റം കിട്ടാൻ ഒരു എക്സിക്യൂട്ടീവ് എഞ്ചിനീയർ മൂന്ന് കോടി രൂപവരെ കൊടുക്കേണ്ടിയിരുന്നുവെന്നും സുധാകരൻ വെളിപ്പെടുത്തി. നിയമനത്തിനും സ്ഥലം മാറ്റത്തിനുമായി മുൻ സർക്കാറിന്‍റെ കാലത്ത് വൻതോതിൽ കോഴ ഇടപാട് നടന്നുവെന്നാണ് പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ നിയമസഭയെ അറിയിച്ചത്. ഒരു വർഷം 1500 കോടി രൂപയെന്ന കണക്കിൽ അഞ്ച് വർഷം കൊണ്ട് 7500 […]












