ഹിമാചല്‍പ്രദേശിലെ കുളുവിലുണ്ടായ ബസ് അപകടത്തില്‍ മരിച്ചവരുടെ എണ്ണം 44 ആയി.37 പേര്‍ക്ക് പരിക്കേറ്റു. കുളുവിലെ ബഞ്ചാറില്‍ വച്ച് ബസ് താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മലയുടെ മുകളിൽ നിന്ന് 500 അടി താഴ്ചയിലേയ്ക്കാണ് സ്വകാര്യബസ് മറിഞ്ഞത് .എഴുപതിലേറെ യാത്രക്കാർ അപകട സമയത്ത് ബസിലുണ്ടായിരുന്നു. പലരും ബസിന് മുകളിൽ ഇരുന്ന് യാത്ര ചെയ്തിരുന്നതും അപകടം വർദ്ധിപ്പിച്ചു. നിലവിൽ ചികിത്സയിൽ കഴിയുന്ന പലരുടേയും നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. ഇവരെ കുളു ജില്ലാ ആശുപത്രിയിലും ബഞ്ചാര സിവിൽ ആശുപത്രിയിലുമായാണ് […]
Author: Tomy Thondamkuzhy
ബംഗാളില്‍ വീണ്ടും സംഘര്‍ഷം: രണ്ട് പേര്‍ മരിച്ചു
പശ്ചിമ ബംഗാളില്‍ വീണ്ടും സംഘര്‍ഷം. രണ്ട് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. നോര്‍ത്ത് 24 പര്‍ഗാനയിലെ ഭാത്പാരയിലാണ് സംഘര്‍ഷമുണ്ടായത്. ഒരു സംഘം ആളുകള്‍ തോക്കും നാടന്‍ ബോംബുകളുമായെത്തി ആക്രമിക്കുകയായിരുന്നു. ആള്‍ക്കൂട്ടത്തെ പിരിച്ച് വിടാന്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ആക്രമണത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് ബി.ജെ.പി ആരോപിച്ചു. കൂടുതല്‍ ദ്രുത കര്‍മസേനയെ പ്രദേശത്ത് വിന്യസിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ചീഫ് സെക്രട്ടറി, പൊലീസ് മേധാവി എന്നിവരടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സ്ഥിതി […]
അജാസിനെ ആരെങ്കിലും സഹായിച്ചോ എന്ന് അന്വേഷിക്കണമെന്ന് ബന്ധുക്കള്‍
വനിതാ സിവിൽ പൊലീസ് ഓഫീസർ സൗമ്യയെ തീ വെച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അജാസിനെ സഹായിക്കാൻ മറ്റൊരാൾ ഉണ്ടായിരുന്നോ എന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സൗമ്യയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. ബന്ധുക്കൾ ആദ്യം നൽകിയ മൊഴിയിൽ ഈ കാര്യം പറഞ്ഞിരുന്നെങ്കിലും അന്വേഷണ സംഘം ഇത് രേഖപ്പെടുത്തിട്ടില്ലെന്ന് കണ്ടാണ് വള്ളികുന്നം സ്റ്റേഷനിൽ പരാതി എഴുതി നൽകിയത്. അജാസ് മരിച്ചെങ്കിലും അന്വേഷണം മുന്നോട്ട് പോകുമെന്ന് ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി. കഴിഞ്ഞ ശനിയാഴ്ചയാണ് വള്ളികുന്നം സ്റ്റേഷനിലെ വനിതാ സി.പി.ഒ സൗമ്യയെ […]
ബിനോയ് കോടിയേരി, ആന്തൂര്‍ വിവാദങ്ങള്‍; സിപിഎമ്മിന്‍റെ സംസ്ഥാന നേതൃയോഗങ്ങള്‍ നാളെ ആരംഭിക്കും
ബിനോയ് കോടിയേരി, ആന്തൂര്‍ വിവാദങ്ങള്‍ കത്തി നില്‍ക്കെ . നാളെ സെക്രട്ടറിയേറ്റ് യോഗവും തുടര്‍ന്നുള്ള രണ്ട് ദിവസം സംസ്ഥാന കമ്മിറ്റി യോഗവും നടക്കും. തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് അന്തിമമാക്കലാണ് നേതൃയോഗങ്ങളുടെ പ്രധാന അജണ്ട. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പാര്‍ട്ടി നേതൃത്വം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വ്യക്തിപരമായ വിഷയമായി കണ്ടാല്‍ മതിയെന്നും പാര്‍ട്ടി അതിന് മറുപടി പറയേണ്ടതില്ലെന്നുമാണ് നേതൃതലത്തിലുണ്ടായ ധാരണ. എന്നാല്‍ നാളെ ആരംഭിക്കുന്ന നേതൃയോഗങ്ങളില്‍ ഈ വിഷയം ഉയര്‍ന്ന് […]
പി.കെ ശ്യാമളക്കെതിരെ നടപടിയെടുക്കാനൊരുങ്ങി സി.പി.എം
ആന്തൂര്‍ നഗരസഭാ അധ്യക്ഷയും പാര്‍ട്ടി ജില്ലാ കമ്മറ്റി അംഗവുമായ പി.കെ ശ്യാമളക്കെതിരെ നടപടിയെടുക്കാന്‍ ഒരുങ്ങി സി.പി.എം. പ്രവാസി വ്യവസായിയും പാര്‍ട്ടി അനുഭാവിയുമായ സാജന്റെ ആത്മഹത്യയിലേക്ക് നയിച്ച കാര്യങ്ങളില്‍ ശ്യാമളക്ക് വീഴ്ച സംഭവിച്ചതായാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍. വിഷയം ചര്‍ച്ച ചെയ്യാന്‍ അടിയന്തര ജില്ലാ നേതൃയോഗം വിളിച്ച് ചേര്‍ക്കും. പ്രവാസി വ്യവസായി പാറയില്‍ സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പാര്‍ട്ടി അണികളില്‍ നിന്നും പൊതു സമൂഹത്തില്‍ നിന്നും വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നു വന്നത്. നഗരസഭാ അധ്യക്ഷയും പാര്‍ട്ടി ജില്ലാ […]
പ്രോഗ്രസ് കാര്‍ഡിലെ വിദ്യാഭ്യാസം: മലബാറിനെ കുറിച്ച് പരാമര്‍ശമില്ല
വിദ്യാഭ്യാസ മേഖലയുടെ അടിസ്ഥാന സൌകര്യങ്ങളിലുള്ള അപര്യാപ്തത പരിഹരിക്കാന്‍ എന്ത് ചെയ്യുമെന്ന് പറയാതെയാണ് സര്‍ക്കാരിന്റെ പ്രോഗ്രസ് കാര്‍ഡ്. വേണ്ടത്ര പ്ലസ് ടു സീറ്റുകള്‍ പോലുമില്ലാത്ത മലബാറിനെക്കുറിച്ച് റിപ്പോര്‍ട്ടില്‍ ഒരു വരി പോലുമില്ല. പരീക്ഷാ നടത്തിപ്പ്, റിസല്‍ട്ട് പ്രഖ്യാപനം, സര്‍ട്ടിഫിക്കറ്റ് വിതരണം എന്നിവയിലെ താളപ്പിഴയെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല. സംസ്ഥാന സര്‍ക്കാരിന്റെ പോഗ്രസ് റിപ്പോര്‍ട്ടില്‍ 95 മുതല്‍ 101 വരെയുള്ള പേജുകളിലാണ് വിദ്യാഭ്യാസ മേഖലയെക്കുറിച്ച് പറയുന്നത്. പ്ലസ് ടുവിന് പോലും സീറ്റുകളില്ലാത്ത പ്രശ്നം എങ്ങനെ മറികടക്കുമെന്ന് ഒരിടത്തും പറയുന്നില്ല. ഡിഗ്രിക്കും പിജിക്കും […]
എൻ.കെ പ്രേമചന്ദ്രൻ എം.പി നൽകിയ സ്വകാര്യ ബിൽ ഇന്ന് ലോക്സഭയിൽ
ശബരിമല യുവതീ പ്രവേശനത്തിനെതിരായി എൻ.കെ പ്രേമചന്ദ്രൻ എം.പി നൽകിയ സ്വകാര്യ ബിൽ ഇന്ന് ലോക്സഭയിൽ. മുത്തലാഖ് ബിൽ വീണ്ടും ലോക്സഭയിൽ അവതരിപ്പിക്കും. നയപ്രഖ്യാപനത്തിൻമേലുള്ള നന്ദി പ്രമേയ ചർച്ചയും ഇന്ന് നടക്കും. ലോക്സഭയും രാജ്യസഭയും നടപടി ക്രമങ്ങളിലേക്ക് കടക്കുകയാണ്. ശബരിമല ഉൾപ്പെടെ എൻ.കെ പ്രേമചന്ദ്രൻ എം.പി നൽകിയ നാല് സ്വകാര്യ ബില്ലുകൾക്ക് അവതരണാനുമതി ലഭിച്ചിട്ടുണ്ട്. ശബരിമലയിൽ സുപ്രിം കോടതി വിധിക്ക് മുൻപുള്ള സാഹചര്യം തുടരണം, നിയമം പ്രാബല്യത്തിൽ വന്നാൽ കോടതിയിലും ട്രൈബ്യൂണലിലും അടക്കം മറ്റു നടപടികൾ പാടില്ല, ശബരിമലയിലെ […]
പ്രിയ വാര്യര്‍ ഇനി ഗായിക; ആലാപനം രജിഷ വിജയന്‍ ചിത്രത്തിനായി
ഒരു അഡാര്‍ ലവ് എന്ന ആദ്യ ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനത്തിലൂടെ പ്രശസ്തയായി പിന്നീട് ബോളിവുഡിലേക്ക് ചുവടുറപ്പിച്ച പ്രിയ വാര്യര്‍ ഗാനാലാപനത്തിലൂടെ തിരിച്ചു വരുന്നു. രജീഷ വിജയന്‍ നായികയായെത്തുന്ന ഫൈനല്‍സ് എന്ന സിനിമയിലൂടെയാണ് പ്രിയ പിന്നണി ഗാനരംഗത്തേക്ക് ചുവടുവെയ്ക്കുന്നത്. പ്രശസ്ത ഗായകനായ നരേഷ് അയ്യര്‍ക്ക് ഒപ്പമാണ് ചിത്രത്തില്‍ പ്രിയ പാടുന്നത്. ‘തീവണ്ടി’യിലെ ഗാനങ്ങളിലൂടെ ശ്രദ്ധ നേടിയ കൈലാസ് മേനോനാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ഏറെ പ്രേക്ഷക പ്രശംസ നേടി കൊടുത്ത ജൂണിന് ശേഷം രജിഷ വിജയന്‍ […]
പോരാളി; കയ്യടിക്കണം വില്യംസണ്
തോല്‍വിയിലേക്ക് എന്ന് തോന്നിച്ച മത്സരത്തില്‍ നിന്ന് കിവീസിനെ കൈ പിടിച്ചുയര്‍ത്തിയത് ക്യാപ്റ്റന്‍ കെയിന്‍ വില്യംസണ്‍ ആണ്. 138 പന്തില്‍ നിന്നാണ് വില്യംസണ്‍ 106 റണ്‍സെടുത്തത്. നായകന്റെ ഉത്തരവാദിത്വം എന്തെന്ന് കാണിച്ചുതരികയായിരുന്നു കെയ്ന്‍ വില്യംസണ്‍. 80 റണ്‍സിനിടെ നാല് വിക്കറ്റ് വീണപ്പോള്‍ കിവികള്‍ പരാജയം മുന്നില്‍ കണ്ടതാണ്. പക്ഷേ പതറാതെ നിന്ന വില്യംസണ്‍ ക്രീസില്‍ നിലയുറപ്പിച്ചു. ജെയിംസ് നിഷാമും ഗ്രാന്‍ഡ് ഹോമും പിന്തുണ നല്‍കിയപ്പോള്‍ ക്യാപ്റ്റന്‍ ഇന്നിംഗ്സിന്റെ ഗിയര്‍മാറ്റി. തുടരെ ബൗണ്ടറികള്‍ പായിച്ച് സെഞ്ച്വ റിയിലേക്ക്. 138 പന്തില്‍9 […]
എ.എന്‍ 32 വിമാനാപകടം; 13 മൃതദേഹങ്ങളും കണ്ടെടുത്തു, മലയാളികളുടെ മൃതദേഹങ്ങള്‍ രാത്രിയോടെ നാട്ടിലെത്തിക്കും
വ്യോമസേന വിമാനം എഎന്‍ 32 തകര്‍ന്ന് വീണിടത്ത് നിന്ന് മരിച്ച പതിമൂന്ന് സൈനീകരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. പ്രതികൂലമായ കാലാവസ്ഥ മൃതദേഹങ്ങള്‍ കണ്ടെടുക്കുന്നത് വൈകിപ്പിച്ചിരുന്നു. മരിച്ച മലയാളി സൈനികരുടെ മൃതദേഹങ്ങള്‍ ഇന്ന് രാത്രിയോടെ നാട്ടിലെത്തിക്കും. അരുണാചല്‍പ്രദേശിലെ ലിപോയ്ക്ക് അടുത്ത് ആണ് വ്യോമസേന വിമാനം എ.എന്‍ 32 തകര്‍ന്ന് വീണത്. ജൂണ്‍ 3 ന് കാണാതായ വിമാനം എട്ടാം ദിവസം കണ്ടെത്തിയിരുന്നുവെങ്കിലും പ്രതികൂലമായ കാലാവസ്ഥ പ്രദേശത്ത് തെരച്ചില്‍ നടത്തുന്നതിന് തടസ്സമായിരുന്നു. മൂന്ന് മലയാളികള്‍ അടക്കം വ്യോമസേന വിമാനത്തില്‍ ഉണ്ടായിരുന്ന പതിമൂന്ന് […]












