India Kerala

സംസ്ഥാന സെക്രട്ടറിയുടെ മക്കളുമായി ബന്ധപ്പെട്ട് തുടർച്ചയായി വിവാദങ്ങളുണ്ടാകുന്നതിൽ നേതൃത്വത്തിന് അതൃപ്തി

സംസ്ഥാന സെക്രട്ടറിയുടെ മക്കളുമായി ബന്ധപ്പെട്ട് തുടർച്ചയായി വിവാദങ്ങളുണ്ടാകുന്നതിൽ സി.പി.എം നേതൃത്വത്തിന് അതൃപ്തി. പാർട്ടിയുമായി ബന്ധപ്പെടാത്ത വിവാദങ്ങളിൽ പോലും നേതൃത്വം മറുപടി പറയേണ്ടി വരുന്നതിലാണ് നേതാക്കള്‍ക്ക് അതൃപ്തിയുള്ളത്. ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ട വിവാദത്തിൽ യാതൊരു തരത്തിലുള്ള പ്രതിരോധവും സ്വീകരിക്കേണ്ടെന്നാണ് നേതൃതലത്തിലെ ധാരണ. ദുബൈയിൽ ബിനോയ് കോടിയേരി കോടികളുടെ തട്ടിപ്പു നടത്തിയെന്ന ആരോപണത്തിന്റെ അലയൊലികൾ കെട്ടടങ്ങിയതിന് പിന്നാലെയാണ് പാർട്ടി സെക്രട്ടറിയുടെ മകനെതിരെ മറ്റൊരാരോപണം കൂടി ഉയർന്നിരിക്കുന്നത്.സംസ്ഥാന സെക്രട്ടറിയുടെ മക്കളുമായി ബന്ധപ്പെട്ട തുടർച്ചയായ വിവാദങ്ങളിൽ പാര്‍ട്ടി പ്രതിക്കൂട്ടിലാവുന്നതില്‍ നേതൃതലത്തില്‍ കടുത്ത അതൃപ്തിയുണ്ട്.പാര്‍ട്ടിയുമായി […]

India Kerala

കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സക്ക് കൈക്കൂലി വാങ്ങി ഡോക്ടര്‍മാര്‍

കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സക്ക് കൈക്കൂലി വാങ്ങി ഡോക്ടര്‍മാര്‍ . കൈക്കൂലി നല്‍കാന്‍ തയ്യാറാവാതിരുന്നതോടെ ചികിത്സ നീണ്ടത് മൂന്ന് മാസത്തോളം .കൈക്കൂലി നല്‍‍കുന്ന ദൃശ്യങ്ങള്‍‌ പകര്‍ത്തി ഡോക്ടര്‍മാര്‍ക്കെതിരെ രോഗിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കി. കാസര്‍‌കോട് ജനറല്‍ ആശുപത്രിയിലെ അനസ്തേഷ്യ വിദഗ്ദനും, സര്‍ജനും കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങളാണ് രോഗിയുടെ ബന്ധുക്കള്‍ പകര്‍ത്തിയത്. കൈക്കൂലി നല്‍കാതെ ചികിത്സ നടക്കില്ലെന്നുറപ്പായതോടെയാണ് ഇവര്‍ കൈക്കൂലി നല്‍കാന്‍‌ നിര്‍ബന്ധിതരായത്. മൂന്ന് മാസം മുന്‍പാണ് ചികിത്സ തേടി ജനറല്‍ ആശുപത്രിയിലെത്തിയത്. കൈക്കൂലി നല്‍കാത്തത് കൊണ്ട് […]

International

മുഹമ്മദ് മുര്‍സിയുടേത് സ്വാഭാവിക മരണമാണെന്ന് വിശ്വസിക്കുന്നില്ലെന്ന് ഉര്‍ദുഗാന്‍

ഈജിപ്ത് മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടേത് സ്വാഭാവിക മരണമാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. തുര്‍ക്കിയില്‍ നടന്ന മുര്‍സി അനുസ്മരണ പ്രാര്‍ഥനാ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു ഉര്‍ദുഗാന്‍. 80ലധികം നഗരങ്ങളിലാണ് തുര്‍ക്കിയില്‍ മുര്‍സി അനുസ്മരണ സംഗമങ്ങള്‍ നടന്നത്. സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് യു.എന്‍ മനുഷ്യാവകാശ കമ്മീഷനും ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ആറു വര്‍ഷത്തെ കസ്റ്റഡി കാലത്തെ മുര്‍സിയുടെ ജീവിതവും അന്വേഷണത്തിന്റെ പരിധിയില്‍ വരണമെന്ന് കമ്മീഷന്‍ പറഞ്ഞു. ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് […]

India Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാകലക്ടര്‍ സാംബശിവറാവു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളും സൂപ്രണ്ടും നിലവിലെ അവസ്ഥ ജില്ലാ കലക്ടറെ ധരിപ്പിച്ചു. ആർ.എസ്.ബി.വൈ പദ്ധതിയിലൂടെ പണം നൽകേണ്ട പദ്ധതി നടത്തിപ്പ് ചുമതലയുള്ള റിലയൻസ് അധികൃതരുമായും കലക്ടർ കൂടിക്കാഴ്ച നടത്തി. രേഖകൾ പരിശോധിക്കാൻ രണ്ടാഴ്ചത്തെ സമയം കൂടി റിലയൻസ് ആവശ്യപ്പെട്ടിട്ടുണ്ട്. ആർ.എസ്.ബി.വൈ, കാരുണ്യ ബെനവലന്റ് ഫണ്ട് തുടങ്ങിയവയിലൂടെ കോടികളാണ് പദ്ധതിയുടെ നടത്തിപ്പുകാരായ റിലയന്‍സ് കോഴിക്കോട് മെഡിക്കല്‍ കോളേജിന് നല്കാനുള്ളത്. ആർ.എസ്.ബി.വൈ പദ്ധതിയിലൂടെ മാത്രം […]

India Kerala

ശബരിമല യുവതീ പ്രവേശനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ നിയമം കൊണ്ടുവരണമെന്ന് ദേവസ്വം മന്ത്രി

ശബരിമല യുവതീ പ്രവേശനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ നിയമം കൊണ്ടുവരണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ . ഇക്കാര്യം നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.യുവതി പ്രവേശനം തടയാന്‍ എന്‍.കെ പ്രേമചന്ദ്രന്‍ അവതരിപ്പിക്കുന്ന സ്വകാര്യ ബില്ലിന് എല്ലാ സ്വകാര്യ ബില്ലുകൾക്കും ഉണ്ടാകുന്ന അനുഭവമുണ്ടാകുമെന്നും കടകംപള്ളി പറഞ്ഞു.

India Kerala

ശിരുവാണി അണക്കെട്ടില്‍ ഫ്ലോമീറ്റര്‍ സ്ഥാപിക്കാനുള്ള നടപടി തുടങ്ങി

പാലക്കാട് ശിരുവാണി അണക്കെട്ടില്‍ ഫ്ലോമീറ്റര്‍ സ്ഥാപിക്കാനുള്ള നടപടി തുടങ്ങി. തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് ലഭിക്കുന്നതിനും ഡാമിന്‍റെ സുരക്ഷക്കുമായാണ് ഫ്ലോമീറ്റര്‍ സ്ഥാപിക്കുന്നത്. ജലവിതരണത്തെ തുടര്‍ന്നുള്ള തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ഫ്ലോ മീറ്റര്‍ സ്ഥാപിക്കുന്നത്. ഫ്ലോ മീറ്റര്‍ സ്ഥാപിക്കുന്നതിന് സംയുക്ത ജലനിയന്ത്രണ സമിതി യോഗത്തിലെ ധാരണയായിരുന്നു. പ്രതിവര്‍ഷം 1300 ഘനയടി വെള്ളമാണ് ശിരുവാണി ഡാമില്‍ നിന്നും തമിഴ്നാട് കൊണ്ടുപോകുന്നത്. വെള്ളം കുറവായതിനാല്‍ 1200 ഘടയടിമാത്രമാണ് കഴിഞ്ഞ ഏതാനും വര്‍ഷം തമിഴ്നാടിന് നല്‍കിയിട്ടുള്ളത്. കുടിശികയുള്ള വെള്ളം നല്‍കണമെന്ന് […]

India Kerala

അടൂരില്‍ നിന്ന് കാണാതായ മൂന്ന് പെണ്‍കട്ടികളില്‍ ഒരാള്‍ പീഡനത്തിന് ഇരയായി

അടൂരില്‍ നിന്ന് കാണാതായ മൂന്ന് പെണ്‍കട്ടികളില്‍ ഒരാള്‍ പീഡനത്തിന് ഇരയായെന്ന് വൈദ്യപരിശോധനാ ഫലം. നിലമ്പൂര്‍ സ്വദേശി ഷിയാസിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. പെണ്‍കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ മഹാരാഷ്ട്രയില്‍ നിന്നാണ് കണ്ടെത്തിയത്.

India National

ശബരിമല യുവതീ പ്രവേശനം തടയാൻ ലോക്സഭയിൽ സ്വകാര്യ ബിൽ

സംസ്ഥാനത്ത് ലോക്സഭ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ച ശബരിമല യുവതീ പ്രവേശന വിഷയം വെള്ളിയാഴ്ച ലോക്സഭയിലെത്തുന്നു. കൊല്ലം എം.പി എന്‍ കെ പ്രേമചന്ദ്രൻ അവതരിപ്പിക്കുന്ന ബിൽ പതിനേഴാം ലോക്സഭയിലെ ആദ്യ സ്വകാര്യ ബില്ലായിരിക്കും. 2018 സെപ്തംബര്‍ ഒന്നിനു മുമ്പുണ്ടായിരുന്ന ആചാര അനുഷ്ഠാനങ്ങള്‍ നിലനിർത്തണമെന്നാണ് ആവശ്യം. ബില്ല് ചർച്ചക്കെടുക്കുക നറുക്കെടുപ്പിന്റെ അടിസ്ഥാനത്തിലാണ്. ജൂൺ 25 നു നറുക്കെടുപ്പ് നടക്കും, അവസരം ലഭിച്ചാല്‍ ജൂലൈ 12 നു ചർച്ച ചെയ്യും.

India Kerala

മുക്കത്ത് ടിപ്പർ ലോറി ബൈക്കിലിടിച്ച് 2 പേര്‍ മരിച്ചു

കോഴിക്കോട് മുക്കത്ത് ടിപ്പർ ലോറി ബൈക്കിലിടിച്ച് 2 പേര്‍ മരിച്ചു. മലപ്പുറം കാവന്നൂർ സ്വദേശി വിഷ്ണു, ബംഗാൾ സ്വദേശി മക്ബുൽ എന്നിവരാണ് മരിച്ചത്.

Cricket Sports

കൊഹ്‍ലിയെ പ്രശംസിച്ച് സ്റ്റീവ് സ്മിത്ത്

ഇന്ത്യ- ആസ്ട്രേലിയ മത്സരത്തിനിടെ തന്ന കൂവിയ ആരാധകരെ വിലക്കിയ വിരാട് കൊഹ്‌ലിയെ പ്രശംസിച്ച് സ്റ്റീവ് സ്മിത്ത്. മാന്യമായ സമീപനമാണ് കൊഹ്‌ലിയില്‍ നിന്നുണ്ടായതെന്ന് മുന്‍ ആസ്ട്രേലിയന്‍ നായകന്‍ പറഞ്ഞു. എന്നാല്‍ ഇത്തരം അധിക്ഷേപങ്ങള്‍ തന്നെ ബാധിക്കില്ലെന്നും സ്മിത്ത് വ്യക്തമാക്കി. ഇന്ത്യ- ഓസീസ് മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് സ്മിത്തിനെതിരെ ഇന്ത്യന്‍ ആരാധകര്‍ കൂവി വിളിച്ചത്. പന്ത് ചുരണ്ടല്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ചതിയനെന്ന് വിളിച്ചായിരുന്നു അധിക്ഷേപം. എന്നാല്‍ ക്രിക്കറ്റിന്റെ മാന്യത ഉയര്‍ത്തിപ്പിടിച്ച ഇന്ത്യന്‍ നായകന്‍ കാണികളെ ശാസിച്ചു. ഇത്തരം അധിക്ഷേപങ്ങളൊന്നും തന്നെ […]