വിക്ഷേപണത്തിന് 56 മിനുട്ടും 24 സെക്കന്‍ഡും ബാക്കിനില്‍ക്കെ ചന്ദ്രയാന്‍ – 2 വിക്ഷേപണം മാറ്റിവെച്ചു. അവസാനഘട്ട പരിശോധനയില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു. പേടകം വിക്ഷേപിക്കാനുപയോഗിക്കുന്ന ലോഞ്ച് വെഹിക്കിളായ ജി.എസ്.എൽ.വി മാർക്ക് 3 എം1 റോക്കറ്റില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയെന്നും അതീവ മുൻകരുതലിന്റെ ഭാഗമായി വിക്ഷേപണം മാറ്റിവെക്കുകയാണെന്നും പുലര്‍ച്ചെയാണ് ഐ.എസ്.ആര്‍.ഒ അറിയിച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. അതേസമയം എന്താണു കണ്ടെത്തിയ സാങ്കേതിക തകരാറെന്നു ഐ.എസ്.ആര്‍.ഒ വ്യക്തമാക്കിയിട്ടില്ല. […]
Author: Tomy Thondamkuzhy
നവജ്യോത് സിങ് സിദ്ദു മന്ത്രിസ്ഥാനം രാജിവെച്ചു
പഞ്ചാബ് മന്ത്രിസഭയിലെ ആഭ്യന്തര തര്‍ക്കത്തില്‍ വീണ്ടും നാടകീയ സംഭവം. മന്ത്രിസ്ഥാനത്ത് നിന്ന് രാജിവെച്ചുവെന്ന് കാണിച്ച് രാഹുല്‍ ഗാന്ധിക്ക് ഒരു മാസം മുമ്പ് നല്‍കിയ കത്ത് പുറത്ത് വിട്ട് നവജ്യോത് സിങ് സിദ്ധു. ട്വിറ്ററിലൂടെയാണ് സിദ്ധു കത്ത് പുറത്തുവിട്ടത്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം 10നാണ് നവജ്യോത് സിങ് സിദ്ധു കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ഡല്‍ഹിയില്‍ വന്ന് കണ്ടത്. ഈ സമയത്താണ് താന്‍ മന്ത്രിസ്ഥാനത്ത് നിന്ന് രാജിവെക്കുന്നുവെന്ന് കാണിച്ചുള്ള കത്ത് […]
ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്നും കേരള സർവകലാശാലയുടെ ഉത്തരക്കടലാസുകൾ പിടിച്ചെടുത്തു
യൂണിവേഴ്സിറ്റി കോളജിൽ വിദ്യാർത്ഥിയെ കുത്തിപ്പരുക്കേൽപ്പിച്ച കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്നും കേരള സർവകലാശാലയുടെ ഉത്തരക്കടലാസുകൾ പിടിച്ചെടുത്തു. ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറുടെ സീലും പിടിച്ചെടുത്തിട്ടുണ്ട്. വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെ പ്രതിയുടെ ബന്ധുക്കൾ കയ്യേറ്റം ചെയ്തു. ശിവരഞ്ജിത്തിന്റെ വീട്ടിൽ പരിശോധന നടത്തിയ കന്റോൻമെന്റ് പൊലീസാണ് കേരള സർവകലാശാലയുടെ ഉത്തരക്കടലാസുകൾ പിടിച്ചെടുത്തത്. ഫ്രണ്ട് ഷീറ്റ് അടക്കം 16 സെറ്റ് ബുക്ക് ലെറ്റുകളാണ് ലഭിച്ചത്. ഇവയിൽ ഉത്തരമെഴുതിയും എഴുതാത്തവയുമുണ്ട്. ചട്ടപ്രകാരം പരീക്ഷാ സമയത്ത് ഹാളിൽ വിതരണം ചെയ്യേണ്ടവയാണിവ. […]
യൂണിവേഴ്സിറ്റി കോളജിലെ സംഘര്‍ഷം: മുഖ്യപ്രതികള്‍ കസ്റ്റഡിയില്‍
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് സംഘര്‍ഷത്തില്‍ മുഖ്യപ്രതികള്‍ കസ്റ്റഡിയില്‍. ഒന്നും രണ്ടും പ്രതികളായ ശിവരഞ്ജിത്തും നസീമുമാണ് പിടിയിലായത്. കേസില്‍ ഇതുവരെ ആറ് പേര്‍ പിടിയിലായി. ഇന്നലെ ശിവരഞ്ജിത്ത്, നസിം ഉള്‍പ്പെടെ എട്ട് പേര്‍ക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. പ്രതികളുടെ വീടുകളില്‍ പൊലീസ് റെയ്ഡ് നടത്തുകയും ചെയ്തു. ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും യൂണിവേഴ്‌സിറ്റി പരീക്ഷാ പേപ്പറുകള്‍ പിടിച്ചെടുത്തു. ഇതിനിടെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റശ്രമവും നടന്നു. ശിവരഞ്ജിത്തിന്റെ ബന്ധുക്കള്‍ ആയുധവുമായെത്തിയാണ് ആക്രമിക്കാന്‍ ശ്രമിച്ചത്. തിരുവനന്തപുരം […]
വൈദ്യുതി നിയന്ത്രണം ആലോചിക്കാന്‍ കെ.എസ്.ഇ.ബി യോഗം ഇന്ന്
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ കെ.എസ്.ഇ.ബി ഉന്നതതല യോഗം ഇന്ന് ചേരും. മണ്‍സൂണ്‍ ലഭ്യത കുറയുകയും അണക്കെട്ടുകളില്‍ ജലനിരപ്പ് താഴുകയും ചെയ്തതിന്റെ പശ്ചാത്തലത്തില്‍ വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് കെ.എസ്.ഇ.ബി നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ആഴ്ച ചേര്‍ന്ന അവലോകന യോഗത്തില്‍ 15 വരെ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതില്ല എന്നായിരുന്നു തീരുമാനം. കഴിഞ്ഞ ദിവസങ്ങളില്‍ സാമാന്യം മഴ ലഭിച്ചതിനാല്‍ ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. വൈകിട്ട് അഞ്ച് മണിക്ക് തിരുവനന്തപുരത്തെ വൈദ്യുതി ഭവനിലാണ് യോഗം.
പൃഥിരാജ്-ഇന്ദ്രജിത്ത് കൂട്ടുക്കെട്ടില്‍ ‘അയല്‍വാശി’; നേറ്റീവ് ബാപ്പക്ക് തുടര്‍ച്ചയായി നേറ്റീവ് ഡോട്ടര്‍
ലൂസിഫറിന് ശേഷം പൃഥിരാജും ഇന്ദ്രജിത്തും ഒന്നിക്കുന്ന ‘അയല്‍വാശി’ സിനിമ വരുന്നു. നവാഗതനായ ഇര്‍ഷാദ് പരാരി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. സംവിധായകന്‍ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം അടുത്ത മാസമുണ്ടാകും. തിരക്കഥാകൃത്തും സംവിധായകനുമായ മുഹ്‌സിന്‍ പരാരിയുടെ സഹോദരനാണ് ഇര്‍ഷാദ് പരാരി. പൃഥിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍, പൃഥിരാജ് നായകനായ ആദം ജോണ്‍, സംവിധായകന്‍ മുഹ്സിന്‍ പരാരിയുടെ ആദ്യ ചിത്രം കെ.എല്‍ ടെന്‍ പത്ത് എന്നിവയുടെ പിന്നണിയിലും ഇര്‍ഷാദ് പരാരി പ്രവര്‍ത്തിച്ചിട്ടുണ്ട്. കെ.എല്‍ […]
ഇംഗ്ലണ്ട് ലോക ചാമ്പ്യന്മാര്‍
ആവേശകരമായ ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ട് ലോകചാമ്പ്യന്മാര്‍. സൂപ്പര്‍ ഓവര്‍വരെ നീണ്ടുനിന്ന മത്സരത്തില്‍ ആവേശകരമായ അന്ത്യം കുറിച്ച് ഇംഗ്ലണ്ട് ലോക ചാമ്പ്യന്മാരായി. ന്യൂസിലാന്‍റ് ഉയര്‍ത്തിയ 241 വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 50 ഓവറില്‍ 241 റണ്‍സിന് ഏവരും പുറത്താവുകയായിരുന്നു. അതിന് ശേഷമാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് കടന്നത്. സൂപ്പര്‍ ഓവറിലും ടൈ പിടിച്ചെങ്കിലും ഇംഗ്ലണ്ട് വിജയക്കൊടി പാറിച്ചു. ക്രിക്കറ്റിന്‍റെ മക്കയില്‍ ലോക ചാമ്പ്യന്മാര്‍ എന്ന കിരീടം ചൂടി ഇംഗ്ലീഷ് വീരന്മാര്‍ പറന്നുയര്‍ന്നത് ആവേശത്തോടെയായിരുന്നു. ആദ്യ ഇന്നിങ്സില്‍ ഇംഗ്ലണ്ട് എങ്ങനെ […]
സ്വിറ്റ്സർലാന്റ് നിവാസികളായ മേഴ്‌സി കുരുവിള, ജെസ്സി റൂബൻ എന്നിവരുടെ മാതാവ് ശ്രീമതി റോസ്സി ഇട്ടിയാരാ നിര്യാതയായി .
സൂറിച് : മാള ,താനിശേരി ശ്രീ ഇട്ടിയവിര മണവാളന്റെ ഭാര്യയും സ്വിറ്റ്സർലാന്റ് ,സൂറിച് നിവാസികളായ മേഴ്‌സി കുരുവിള,( wife of Shaji Kuruvilla- Dürnten/Zürich ) ജെസ്സി റൂബൻ (wife of Ruben Parokkie Zürich) വിയന്ന യു എൻ ഉദ്യോഗസ്ഥനായ ജോൺസൻ മണവാളൻ എന്നിവരുടെ മാതാവ് ശ്രീമതി റോസ്സി ഇട്ടിയാരാ ഇന്നുരാവിലെ പത്തുമണിക്ക് നിര്യാതയായി . പരേത മാള ,പുത്തൻവേലിക്കര കുടിയിരിക്കൽ കുടുംബാംഗമാണ് . സംസ്കാര കർമ്മങ്ങൾ പിന്നീട് . മക്കൾ : Johnson,Lissy,Mercy,Jessy,Daisy മരുമക്കൾ […]
എസ്.ആര്‍ മെഡിക്കല്‍ കോളജ് മെഡിക്കല്‍ കൌണ്‍സിലിന്‍റെ അനുമതി നേടിയത് വ്യാജരേഖ ചമച്ച്
വര്‍ക്കല എസ്.ആര്‍ മെഡിക്കല്‍ കോളജ് മെഡിക്കല്‍ കൌണ്‍സിലിന്‍റെ അനുമതി നേടിയത് വ്യാജരേഖ ചമച്ച്. ചെറുന്നിയൂര്‍ പഞ്ചായത്തിന്‍റെ അനുമതി വാങ്ങാതെ നിര്‍മ്മിച്ച കെട്ടിടത്തിന്‍റെ പ്ലാനില്‍ പഞ്ചായത്ത് സെക്രട്ടറിയുടെ ഒപ്പും സീലും വ്യാജമായി രേഖപ്പെടുത്തി. പഞ്ചായത്തിന്‍റെ പരാതിയില്‍ പൊലീസ് കേസെടുത്തു. രേഖകളുടെ പകർപ്പ് മീഡിയവണിന് ലഭിച്ചു. 2015 മാർച്ചിലാണ് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ അനുമതി തേടാനായി എസ്.ആർ മെഡിക്കൽ കോളജ് അപേക്ഷ സമർപ്പിച്ചത്. അപേക്ഷയ്ക്കൊപ്പം സമർപ്പിച്ച് കെട്ടിട നിർമ്മാണ അനുമതി പത്രത്തില്‍ ചെറുന്നിയൂർ പഞ്ചായത്ത് സെക്രട്ടറിയുടെ ഒപ്പും പഞ്ചായത്തിലെ […]
കത്തിമുനയിൽ സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും ഇല്ല, തെറ്റുതിരുത്തുക
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകന് കുത്തേറ്റ സംഭവത്തില്‍ പ്രതികരണവുമായി സംവിധായകന്‍ ആഷിഖ് അബു. ”വിപരീത ശബ്ദങ്ങളെ ബഹുമാനിക്കാതെ ഒരു ജനാധിപത്യ സംവിധാനത്തിനും നിലനിൽപ്പില്ല. കത്തിമുനയിൽ സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും ഇല്ല. തെറ്റുതിരുത്തുക. പഠിക്കുക. പോരാടുക” ആഷിഖ് ഫേസ്ബുക്കില്‍ കുറിച്ചു. ഇന്നലെയാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകനായ അഖിലിന് കുത്തേറ്റത്. അഖില്‍ ഉള്‍പ്പെടെ ഒരു സംഘം വിദ്യാര്‍ഥികള്‍ മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് കാന്‍റീനില്‍ ഒത്തുചേര്‍ന്ന് പാട്ടു പാടിയിരുന്നു. ഇത് എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി നേതാക്കള്‍ ചോദ്യം […]











