India Kerala Uncategorized

തിരുവനന്തപുരത്ത് നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ നവജാത ശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറിലാക്കി റോഡരികില്‍ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. രണ്ട് ദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞിന്റേതാണ് മൃതദേഹം. പൊലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം വൈകുന്നേരം 5 30ഓടെ തെരുവുനായ കടിച്ചുവലിക്കുന്നത് സ്‌കൂൾ വിദ്യാർത്ഥികൾ കാണുകയും ഇവർ നാട്ടുകാരുടെ ശ്രദ്ധയിൽപെടുത്തുകയുമായിരുന്നു. നാട്ടുകാർ തെരുവുനായ്ക്കളെ പിൻതുടർന്നു നടന്ന പരിശോധനയിലാണ് മൃതദേഹം കുഞ്ഞിന്റേതാണെന്ന് തിരിച്ചറിഞ്ഞത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വിളപ്പിൽശാല പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയും സ്ഥലത്ത് സംരക്ഷണ വേലിയൊരുക്കുകയും ചെയ്തു. ഇന്ന് […]

India Kerala

യൂണിവേഴ്സിറ്റി കോളജ് പ്രിന്‍സിപ്പലിനും എസ്.എഫ്.ഐക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി ടി.സി വാങ്ങിയ വിദ്യാര്‍ഥിനി

യൂണിവേഴ്സിറ്റി കോളജിലെ പ്രിൻസിപ്പളിന്റെ പ്രവർത്തനം ദയനീയമാണെന്ന് കോളജിലെ മുൻവിദ്യാർഥിനി നിഖില. എസ്.എഫ്.ഐയുടെ ഭീഷണിക്കെതിരെ പരാതി നൽകിയിട്ടും പ്രിൻസിപ്പല്‍ നടപടിയെടുത്തില്ലെന്നും നിഖില ആരോപിച്ചു. യൂണിവേഴ്സിറ്റി കോളജിലെ ഇപ്പോഴത്തെ സംഘർഷത്തിന് ഒരുപരിധിവരെ ഉത്തരവാദി പ്രിൻസിപ്പലാണ്. എസ്.എഫ്.ഐ എന്ത് അക്രമം കാണിച്ചാലും പ്രിൻസിപ്പല്‍ നടപടിയെടുക്കില്ല. ‌ഏറെ പ്രതീക്ഷയോടെ യൂണിവേഴ്സിറ്റി കോളജിൽ പഠനത്തിനെത്തിയ താൻ നേതിട്ടത് എസ്.എഫ്.ഐ നേതൃത്വത്തിന്റെ ഭീഷണിയും അതിക്രമവുമാണ്. എസ്.എഫ്.ഐ നേതൃത്വത്തിന്റെ ഭീഷണിയെ തുടർന്ന് ആത്മഹത്യശ്രമം നടത്തിയ നിഖില പിന്നീട് കോളജിൽ നിന്ന് ടിസി വാങ്ങി പോവുകയായിരുന്നു. അതേസമയം, യൂണിവേഴ്സിറ്റി […]

Entertainment

വഞ്ചനാക്കുറ്റത്തിന് കേസ്; സൊനാക്ഷി സിന്‍ഹയുടെ പ്രതികരണം ഇങ്ങനെ…

ബോളിവുഡ് താരം സൊനാക്ഷി സിന്‍ഹക്കെതിരെ വഞ്ചനാകുറ്റത്തിന് കേസ്. താരത്തിന്റെ മുംബൈയിലെ വസതിയില്‍ യു.പി പൊലീസ് മൊഴിയെടുക്കാനെത്തി. ഇവന്റ് ഓര്‍ഗനൈസര്‍ നല്‍കിയ പരാതിയിലാണ് നടപടി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 18 ന് ഡല്‍ഹിയില്‍ ഒരു സ്റ്റേജ് ഷോയില്‍ പങ്കെടുക്കാമെന്ന് ഏറ്റ് 24 ലക്ഷം അഡ്വാന്‍സ് വാങ്ങി കബളിപ്പിച്ചുവെന്നാണ് സൊനാക്ഷിക്കെതിരായ പരാതി. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഫെബ്രുവരിയില്‍ രജിസ്റ്റര്‍ ചെയ്ത കേസന്വേഷണത്തിന്റെ ഭാഗമായി മൊറാദാബാദ് സൊനാക്ഷിയുടെ മുംബൈയിലെ വസതിയിലെത്തി. മൊഴി രേഖപ്പെടുത്താനാണ് യു.പി പൊലീസ് എത്തിയത്. എന്നാല്‍ […]

Cricket Sports

ക്രിക്കറ്റില്‍ നിന്ന് വിരമിച്ചാല്‍ ധോണി ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന് മുന്‍ കേന്ദ്രമന്ത്രി

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണി ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന് മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ സഞ്ജയ് പാസ്വാന്‍. ലോകകപ്പ് ക്രിക്കറ്റിന് ശേഷം ധോണി അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിക്കുമെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ധോണി ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ധോണിയുടെ ബി.ജെ.പി പ്രവേശവുമായി ബന്ധപ്പെട്ട് കുറച്ചായി ചര്‍ച്ചകള്‍ സജീവമാണ്, എന്നാല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് ശേഷമെ തീരുമാനം ഉണ്ടാകൂ, ധോണി എന്റെ സുഹൃത്താണ്, ലോകപ്രശസ്തനായ അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരാനുള്ള ചര്‍ച്ചകള്‍ […]

India National

വീട് വില്‍ക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭാര്യയെ ഭര്‍ത്താവ് ചുറ്റിക കൊണ്ടടിച്ച് കൊന്നു

വീട് വില്‍ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ത്ത് ഭര്‍ത്താവ് ഭാര്യയെ ചുറ്റിക തൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി. ചെന്നൈ, പുളിയന്തോപ്പ് കോര്‍പ്പറേഷന്‍ ലെയ്നിലുള്ള രാമകൃഷ്ണനാണ്(69) ഭാര്യ ആര്‍. ജ്യോതിയെ(65) കൊലപ്പെടുത്തിയത്. രാമകൃഷ്ണന്‍ ജ്യോതിയോട് വീട് വില്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നിട്ട് പണം തനിക്ക് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ബിസിനസുകാരനായിരുന്ന രാമകൃഷ്ണന് ഇപ്പോള്‍ ജോലിയൊന്നുമില്ല. ജ്യോതി വീട്ടമ്മയാണ്. എന്നാല്‍ രാമകൃഷ്ണന്റെ ആവശ്യത്തെ ജ്യോതി എതിര്‍ത്തു. ജൂലൈ 7ന് വീണ്ടും ഇതിനെ ചൊല്ലി തര്‍ക്കമുണ്ടായി. ദേഷ്യം പൂണ്ട രാമകൃഷ്ണന്‍ ചുറ്റിക കൊണ്ട് ജ്യോതിയുടെ തലയില്‍ തുടര്‍ച്ചയായി […]

Entertainment

ഛായാഗ്രാഹകന്‍ എം.ജെ രാധാകൃഷ്ണന്‍ അന്തരിച്ചു

ഛായാഗ്രാഹകന്‍ എം.ജെ രാധാകൃഷ്ണന്‍ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണ കാരണം. ഏഴ് തവണ സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയിട്ടുണ്ട്. സമാന്തര ചിത്രങ്ങളിലൂടെ സഞ്ചരിച്ച അതുല്യ പ്രതിഭയാണ് വിട്ടുപിരിഞ്ഞത്. വീട്ടിലേക്കുള്ള വഴി, ദേശാടനം, ആകാശത്തിന്‍റെ നിറം, കാട് പൂക്കുന്ന നേരം, അടയാളങ്ങള്‍, ഒറ്റക്കയ്യന്‍, ബയോസ്കോപ് എന്നിവയാണ് പ്രധാന ചിത്രങ്ങള്‍.

Cricket Sports

ഇംഗ്ലണ്ടോ അതോ ന്യൂസിലാന്‍ഡോ? ലോകകപ്പ് ക്രിക്കറ്റ് കലാശപ്പോര് നാളെ

12ാമത് ക്രിക്കറ്റ് ലോകകപ്പിന് നാളെ കലാശപ്പോര്. ലോര്‍ഡ്സ് ക്രിക്കറ്റ് മൈതാനിയില്‍ കന്നി കിരീടത്തിനായി ആതിഥേയരായ ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും ഏറ്റുമുട്ടും. സെമിയില്‍ ആസ്ട്രേലിയക്കെതിരെ ആധികാരിക ജയത്തോടെയാണ് ഇംഗ്ലണ്ടിന്റെ ഫൈനല്‍ പ്രവേശം. ഗ്രൂപ്പ് ചാമ്പ്യന്മാരായ ഇന്ത്യയെ മറികടന്നാണ് കിവീസ് കലാശപ്പോരിന് എത്തുന്നത്. കണക്കിലും കളിയിലും തുല്യ ശക്തികളുടെ പോരാട്ടം. ആതിഥേയരെന്ന ആനുകൂല്യം ഇംഗ്ലണ്ടിന് നേരിയ മുന്‍തൂക്കം നല്‍കുന്നു. ഇരു ടീമുകളും ഏകദിനങ്ങളില്‍ ഏറ്റുമുട്ടിയത് 90 തവണ. ഇതില്‍ 43 തവണയും ജയിച്ചത് ന്യൂസിലാന്‍ഡ്. ഇംഗ്ലണ്ട് ജയിച്ചത് 41 തവണ. സമീപകാല […]

India National

കര്‍ണാടക പ്രതിസന്ധി; അറ്റകൈ പ്രയോഗത്തിനൊരുങ്ങി കോണ്‍ഗ്രസ്,ബി.ജെ.പി ക്യാമ്പും സജീവം, എം.എല്‍.എമാര്‍ റിസോര്‍ട്ടുകളില്‍

കര്‍ണാടകയിലെ സഖ്യസര്‍ക്കാറിനെ സംരക്ഷിയ്ക്കാന്‍ അറ്റകൈ പ്രയോഗത്തിന് ഇറങ്ങുകയാണ് കോണ്‍ഗ്രസ്. വിമത പക്ഷത്തെ ഒരാളെ മുഖ്യമന്ത്രിയാക്കി പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ശ്രമത്തിനൊപ്പം ബി.ജെ.പിയിലെ അംഗങ്ങളെ രാജി വെപ്പിച്ച്, കേവലഭൂരിപക്ഷം ഉറപ്പാക്കാനുള്ള ശ്രമങ്ങളും കോണ്‍ഗ്രസ് നടത്തുമെന്നാണ് സൂചന. മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി വിശ്വാസവോട്ട് തേടാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചതോടെ എം.എല്‍.എമാരെ ഒരുമിച്ച് നിര്‍ത്താനുള്ള ശ്രമത്തിലാണ് ബി.ജെ.പി. കര്‍ണാടക നിയമസഭാ സമ്മേളനം ആംരഭിച്ച സാഹചര്യത്തില്‍, അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നല്‍കാന്‍ തീരുമാനിച്ച ബി.ജെ.പിയെ പോലും ഞെട്ടിച്ചുകൊണ്ടാണ്, സഭയില്‍ വിശ്വാസ വോട്ട് തേടാന്‍ തയ്യാറാണെന്ന് […]

India National

‘ആര്‍.എസ്.എസിനും ബി.ജെ.പിക്കും ഞാന്‍ എന്റെ നന്ദി അറിയിക്കുന്നു’

ഒന്നിന് പിറകെ ഒന്നായുള്ള കേസുകൾ കാരണം കോടതി കയറി ഇറങ്ങുന്നതിനിടെ, ആർ.എസ്.എസ്-ബി.ജെ.പിക്ക് നന്ദി അറിയിച്ച് രാഹുൽഗാന്ധി. തന്റെ ആശയങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കാൻ സഹായിച്ചതിനാണ് ആർ.എസ്.എസിനും ബി.ജെ.പിക്കും നന്ദി അറിയിക്കുന്നതെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. രാഷ്ട്രീയ എതിരാളികള്‍ നല്‍കിയ മറ്റൊരു കേസില്‍ പെട്ട് അഹമ്മദാബാദിലാണുള്ളത്. തന്റെ ആശയ പോരാട്ടത്തനായി ഇത്തരം അവസരങ്ങള്‍ ഒരുക്കി തരുന്നതിന് ആര്‍.എസ്.എസ്-ബി.ജെ.പി പാര്‍ട്ടികളോട് നന്ദി അറിയിക്കുകയാണെന്ന് ട്വിറ്ററില്‍ കുറിച്ച രാഹുല്‍, സത്യം വിജയിക്കുമെന്നും ഒടുവിലായി സൂചിപ്പിച്ചു. ഏറ്റവുമൊടുവിലായി അഹമ്മദാബാദ് കോടതിയിൽ നിന്നുമാണ് രാഹുൽ ഗാന്ധി […]

India Kerala

യൂണിവേഴ്സിറ്റി കോളജിലെ സംഘര്‍ഷം പ്രത്യേക സംഘം അന്വേഷിക്കും

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലുണ്ടായ സംഘര്‍ഷം പ്രത്യേക സംഘം അന്വേഷിക്കും. കന്‍റോണ്‍മെന്‍റ് സി.ഐക്കാണ് ചുമതല. എസ്.എഫ്.ഐ പ്രവര്‍ത്തകനെ കുത്തിയ യൂണിറ്റ് പ്രസിഡന്‍റ് ശിവരഞ്ജിത്ത് അടക്കം ആറ് പ്രതികള്‍ ഒളിവിലാണ്. ഇന്നലെയാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. എസ്.എഫ്.ഐ പ്രവര്‍ത്തകനായ അഖിലിന് കുത്തേറ്റു. നിരവധി വിദ്യാര്‍ഥികള്‍ക്ക് മര്‍ദ്ദനമേറ്റു. അഖില്‍ ഉള്‍പ്പെടെ ഒരു സംഘം വിദ്യാര്‍ഥികള്‍ മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് കാന്‍റീനില്‍ ഒത്തുചേര്‍ന്ന് പാട്ടു പാടിയിരുന്നു. ഇത് എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി നേതാക്കള്‍ ചോദ്യം ചെയ്തു. ഈ നേതാക്കള്‍ക്കെതിരെ […]