India Kerala

തിരുവനന്തപുരത്ത് നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരത്ത് നവജാത ശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറിലാക്കി റോഡരികിലെ പറമ്പിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വിളപ്പിൽശാല ഊറ്റുകുഴി സദനത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടു ദിവസത്തോളം മാത്രം പ്രായമുള്ള ആൺകുഞ്ഞിന്റേതാണ് മൃതദേഹം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

India Kerala

നടന്‍ ദേവന്റെ ഭാര്യ അന്തരിച്ചു

നടന്‍ ദേവന്റെ ഭാര്യയും സംവിധായകന്‍ രാമു കാര്യാട്ടിന്റെ മകളുമായ സുമ (55) അന്തരിച്ചു. മൃതദേഹം ഇന്നു തൃശൂര്‍ മൈലിപാടത്തുള്ള വസതിയില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. സംസ്‌കാരം ഉച്ചയ്ക്ക് രണ്ട് മണിക്ക് വടൂക്കര ശ്മശാനത്തില്‍ നടക്കും. മകള്‍ ലക്ഷ്മി, മരുമകന്‍ സുനില്‍. പരസ്യസംവിധായകന്‍ സുധീര്‍ കാര്യാട്ട് സഹോദരനാണ്. രാമു കാര്യാട്ടിന്റെ അനന്തരവനാണ് ദേവന്‍.

India Kerala

ബി.എസ്.എൻ.എൽ കരാറുകാരുടെ കുടിശ്ശിക; മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചു

ബി.എസ്.എൻ.എല്ലിലെ കരാറുകാർക്കുള്ള ബിൽ കുടിശ്ശിക തീർക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തിന് കത്തയച്ചു. കരാറുകാർ ചെയ്ത പ്രവൃത്തിക്കുള്ള ഫണ്ട് ബി.എസ്.എൻ.എൽ അനുവദിക്കാത്തതുമൂലം ഇവർക്ക് കീഴിലുള്ള തൊഴിലാളികളുടെ വേതനവും മുടങ്ങിയതായി കത്തിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ബി.എസ്.എൻ.എല്ലിലെ കരാറുകാർക്ക് കുടിശ്ശിക വരുത്തിയ വാർത്ത മീഡിയവൺ ആണ് ആദ്യം പുറത്തുവിട്ടത്. ചുവപ്പുനാടയിൽ കുടുങ്ങിയ ജീവിതങ്ങൾ എന്ന വാർത്താ പരമ്പരയിലൂടെയാണ് ബി.എസ്.എൻ.എല്ലിലെ കരാറുകാരുടെ പ്രശ്നം മീഡിയവൺ പുറത്തു കൊണ്ടുവന്നത്. അൻപതോളം കരാറുകാർക്ക് ലഭിക്കാനുള്ള കുടിശ്ശിക 60 കോടിയായിരുന്നു. മകളുടെ കല്യാണം രണ്ടു […]

India Kerala

മത്തി ലഭ്യത വൻ തോതിൽ കുറഞ്ഞതായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

രാജ്യത്ത് മത്തി വൻ തോതിൽ കുറഞ്ഞതായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം. കേരളത്തിൽ 39 ശതമാനം ആണ് മത്തിയുടെ കുറവ്. രാജ്യത്തെ സമുദ്രമത്സ്യോല്‍പാദനത്തില്‍ വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.എന്നാല്‍ കേരളത്തില്‍ സമുദ്രോൽപാദനത്തിൽ വര്‍ധനവ് ആണ് ഉണ്ടായിരിക്കുന്നത്. 2018ൽ ഇന്ത്യയിലാകെ മുൻ വർഷത്തെക്കാളും 54 ശതമാനം മത്തിയാണ് കുറഞ്ഞത്. 77093 ടൺ മത്തിയാണ് കേരളത്തിൽ കഴിഞ്ഞ വർഷം ലഭിച്ചത്. കാലാവസ്ഥയിലുണ്ടായ വ്യതിയാനം ആണ് ഈ കുറവിന് കാരണം. മത്തിയിൽ കുറവ് ഉണ്ടായെങ്കിലും. അയല സംസ്ഥാനത്ത് ഗണ്യമായി കൂടി. 142 ശതമാനമാണ് […]

India Kerala

നെട്ടൂര്‍ കൊലപാതകം; ഒന്നാം പ്രതി നിപിന് അര്‍ജുനോട് തോന്നിയ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ്

കൊച്ചിയില്‍ യുവാവിനെ തലക്ക് അടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. കൊലപാതകത്തിലേക്ക് നയിച്ചത് ഒന്നാം പ്രതി നിപിന് കൊല്ലപ്പെട്ട അര്‍ജുനോട് തോന്നിയ പകയെന്ന് പൊലീസ്. കൊലപാതക സമയത്ത് പ്രതികള്‍ എല്ലാവരും ലഹരി മരുന്നുപയോഗിച്ചിരുന്നെന്നും അന്വേഷണ സംഘം വ്യക്തമാക്കി. മാസങ്ങളായി നടന്ന ആസൂത്രണത്തിനൊടുവിലാണ് അര്‍ജുനെ സുഹൃത്തുകളായ പ്രതികള്‍ ചേര്‍ന്ന് കൊലപ്പെടുത്തിയതെന്നാണ് അന്വേ,ണ സംഘം വ്യക്തമാക്കുന്നത്. ഒന്നാം പ്രതി നിപിന്റെ സഹോദരന്‍ എബിന്‍ ഒരു വര്‍ഷം മുന്‍പ് നടന്ന ബൈക്കപകടത്തില്‍ കൊല്ലപ്പെട്ടതും അതിനെ തുടര്‍ന്ന് പ്രതിക്കുണ്ടായ പകയുമാണ് കൊലപാതകത്തിലേക്ക് നയിച്ചെതെന്നാണ് […]

India Kerala

യൂനിവേഴ്സിറ്റി കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി; ഒരാള്‍ക്ക് കുത്തേറ്റു

തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. എസ്.എഫ്.ഐ പ്രവര്‍ത്തകനായ അഖിലിന് കുത്തേറ്റു. നിരവധി വിദ്യാര്‍ഥികള്‍ക്ക് മര്‍ദ്ദനമേറ്റു. എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയും പ്രസിഡന്‍റും അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തു. കോളജിലെ യൂണിറ്റ് കമ്മിറ്റി ഓഫീസ് എസ്.എഫ്.ഐ തന്നെ അടച്ചുപൂട്ടി. ഉമറും അഖില്‍ ചന്ദ്രനും അടക്കം ഒരു സംഘം വിദ്യാര്‍ഥികള്‍ മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് കാന്‍റീനില്‍ ഒത്തു ചേര്‍ന്ന് പാട്ടു പാടിയിരുന്നു. ഇത് എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി നേതാക്കള്‍ ചോദ്യം ചെയ്തു. ഈ നേതാക്കള്‍ക്കെതിരെ വിദ്യാര്‍ഥികള്‍ തിരിഞ്ഞതോടെയാണ് ഇന്ന് കാമ്പസില്‍ സംഘര്‍ഷം […]

India Kerala

പാലാരിവട്ടം പാലം മുഴുവന്‍ പൊളിക്കേണ്ടെന്ന് ഇ ശ്രീധരന്‍

പാലാരിവട്ടം പാലം 30 ശതമാനം പൊളിക്കേണ്ടി വരുമെന്ന് ഇ ശ്രീധരന്‍. കൂടുതല്‍ തകരാറുള്ള സ്പാനുകള്‍ നീക്കം ചെയ്യും. പാലത്തിന്റെ അടിത്തറക്കും തൂണിനും കുഴപ്പമില്ലെന്നും ഇ ശ്രീധരന്‍ കൊച്ചിയില്‍ പറഞ്ഞു.

Entertainment

‘’കുമ്പളങ്ങിയിലെ യഥാർത്ഥ മനോരോഗി ഷമ്മിയല്ല, ഷമ്മി ഒഴികെ ബാക്കി എല്ലാവരും ഒന്നാംതരം സൈക്കോകളാണ്’’

പേര് പോലെ തന്നെ മനോഹരമായിരുന്നു കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമ. ഫഹദും സൌബീനും ഷെയ്നും തകര്‍ത്തഭിനയിച്ച ചിത്രത്തെക്കുറിച്ച് നിരവധി നിരൂപണങ്ങള്‍ വന്നിട്ടുണ്ട്. പലരും പല തരത്തിലായിരുന്നു കുമ്പളങ്ങിയെ സമീപിച്ചത്. കുമ്പളങ്ങിയെക്കുറിച്ചുള്ള വ്യത്യസ്തമായ ഒരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. റിജോ ജോര്‍ജ്ജ് എന്ന ആളുടെതാണ് കുറിപ്പ്. കുമ്പളങ്ങിയിലെ യഥാർത്ഥ മനോരോഗി ഷമ്മിയല്ല. അത്… ഷമ്മി ഒരു മനോരോഗി ആണെന്നും അല്ലെന്നുമുള്ള വിശകലനങ്ങൾക്കിടയിൽ ആഴ്ന്നു പോയ ഒരു നട്ടപ്പാതിരായ്ക്കാണ് ഞാനെന്റെ അന്വേഷണാത്മക പത്രപ്രവർത്തനം പുനരാരംഭിച്ചത്. അന്വേഷണത്തിൽ ഞെട്ടിക്കുന്ന […]

Cricket Sports

വിമാന ടിക്കറ്റ് കിട്ടിയില്ല; ഇന്ത്യന്‍ ടീം ഇംഗ്ലണ്ടില്‍ ‘കുടുങ്ങി’

ക്രിക്കറ്റിന്റെ സ്വന്തം മണ്ണില്‍ കപ്പുയര്‍ത്തുമെന്ന പ്രതീക്ഷയിലായിരുന്നു കൊഹ്‍ലിയും കൂട്ടരും ഇംഗ്ലണ്ടിലേക്ക് പറന്നത്. പക്ഷേ വിധിയുടെ വിളയാട്ടം പോലെ സെമിയില്‍ ന്യൂസിലന്‍ഡിനോട് തോറ്റ് ഇന്ത്യന്‍ ടീം പുറത്തായി. ഫൈനല്‍ കളിക്കുമെന്ന് അത്രയും വിശ്വാസമുണ്ടായിരുന്നതു കൊണ്ട് ടീമിന്റെ മടക്ക ടിക്കറ്റൊന്നും ബി.സി.സി.ഐ ബുക്ക് ചെയ്തിരുന്നുമില്ല. ഇപ്പോഴിതാ തങ്ങളെ തോല്‍പ്പിച്ചവര്‍ ഫൈനല്‍ കളിക്കുന്നത് കണ്ട് നാട്ടിലേക്ക് മടങ്ങേണ്ട അവസ്ഥയിലാണ് ടീം ഇന്ത്യ. സെമിയില്‍ പുറത്തായതോടെ ടീം അംഗങ്ങള്‍ക്കും സ്റ്റാഫിനും നാട്ടിലേക്ക് മടങ്ങാനുള്ള ടിക്കറ്റ് സംഘടിപ്പിക്കാന്‍ ബി.സി.സി.ഐക്ക് കഴിയാതെ പോയതാണ് കൊഹ്‍ലിയെയും കൂട്ടരെയും […]

India National

ആൾക്കൂട്ട കൊലകൾക്ക് ജീവപര്യന്തം ശിക്ഷ നൽകണമെന്ന് യു.പി നിയമ കമ്മീഷൻ

ലഖ്‌നൗ: പശുവിന്റെ പേരിലടക്കമുള്ള ആൾക്കൂട്ട കൊലപാതകങ്ങൾക്ക് ജീവപര്യന്തം ശിക്ഷ നൽകണമെന്ന ശുപാർശയുമായി ഉത്തർപ്രദേശ് നിയമ കമ്മീഷൻ. ആൾക്കൂട്ടകൊലകൾ സംബന്ധിച്ച റിപ്പോർട്ടും ഇത്തരം കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള കരട് ബില്ലും കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് എ.എൻ മിത്തൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സമർപ്പിച്ചു. 128 പേജുള്ള റിപ്പോർട്ട് ഉത്തർപ്രദേശിലെ വിവിധ സ്ഥലങ്ങളിൽ നടന്ന ആൾക്കൂട്ട കൊലകളെപ്പറ്റി വിശദമായി വിവരിക്കുകയും ഇത് തടയുന്നതിനുള്ള നിയമം സുപ്രീം കോടതിയുടെ നിർദേശങ്ങൾ പാലിച്ച് എത്രയും വേഗം നടപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. നിലവിലുള്ള നിയമങ്ങൾക്ക് ആൾക്കൂട്ട […]