തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. അഖിലെന്ന പ്രവര്‍ത്തകന് കുത്തേറ്റു. പരിക്കേറ്റ വിദ്യാര്‍ഥിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. എസ്.എഫ്.ഐ നേതൃത്വത്തിനെതിരെ സംഘടനയുടെ പ്രവര്‍ത്തകര്‍ തന്നെ പ്രതിഷേധിച്ചതോടെ കോളജില്‍ സംഘര്‍ഷാവസ്ഥ രൂക്ഷമായി. എസ്.എഫ്.ഐ നേതാവ് നസീമാണ് അഖിലിനെ കുത്തിയതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. ഇയാള്‍ നേരത്തെ പാളയത്ത് പൊലീസുകാരനെ അക്രമിച്ച കേസിലെ പ്രതികൂടിയാണ്. കാമ്പസില്‍ വിദ്യാര്‍ഥി നേതാക്കള്‍ കത്തിയുമായി വിലസുകയാണെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. സംഘര്‍ഷത്തിന് പിന്നാലെ വിദ്യാര്‍ഥി ഐക്യമെന്ന മുദ്രാവാക്യവുമായി വിദ്യാര്‍ഥികള്‍ കാമ്പസിന് പുറത്തിറങ്ങി റോഡ് […]
Author: Tomy Thondamkuzhy
പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ രണ്ടാമത്തെ ചിത്രം; ഡ്രൈവിംഗ് ലൈസന്‍സിന്റെ സംവിധാനം ലാല്‍ ജൂനിയര്‍
ജീന്‍ പോള്‍ ലാലിന്റെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനായെത്തുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ‘ഡ്രൈവിംഗ് ലൈസന്‍സ്’ എന്ന് പേരിട്ട ചിത്രത്തില്‍ പൃഥിരാജ് തന്നെയാണ് പ്രധാനവേഷത്തിലെത്തുന്നത്. സുരാജ് വെഞ്ഞാറമ്മൂടും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. സച്ചിയുടെതാണ് തിരക്കഥ. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും സംയുക്തമായാണ് ‘ഡ്രൈവിംഗ് ലൈസന്‍സ്’ നിര്‍മ്മിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ‘ഡ്രൈവിംഗ് ലൈസന്‍സ്’. ജെനുസ് മുഹമ്മദ് സംവിധാനം ചെയ്ത ‘നയന്‍’ ആയിരുന്നു ആദ്യ നിര്‍മ്മാണ ചിത്രം. ആഡംബരക്കാറുകളോട് ഭ്രമമുള്ള ഒരു […]
ഇന്ത്യയുടെ തോല്‍വി; ഷുഹൈബ് അക്തറിന് പറയാനുള്ളത്…
ന്യൂസിലാന്റിനെതിരായ ഇന്ത്യയുടെ പരാജയത്തില്‍ മുന്‍ പാക്കിസ്ഥാന്‍ ബോളര്‍ ഷുഹൈബ് അക്തര്‍ പ്രതികരിച്ചു. ‘അടുത്താണ്, ഇന്ത്യ ജയത്തിനകലെയും’ എന്നാണ് ഷുഹൈബ് അക്തര്‍ ട്വിറ്റര്‍ വീഡിയോയിലൂടെ പ്രതികരിച്ചത്. മുന്‍നിര ബാറ്റ്സ്മാന്‍മാര്‍ ഫീല്‍ഡ് വിട്ട സന്ദര്‍ഭത്തിലും ടീം പിടിച്ചു നിന്നെന്നും മികച്ച അഞ്ച് കളിക്കാരും മോശം ബാറ്റിങ്ങായിരുന്നെന്നും അക്തര്‍ വ്യക്തമാക്കി. രോഹിത് ശര്‍മ്മക്ക് മികച്ച അവസരം ലഭിച്ചു, വിരാട് കോഹ്ലിയുടെ ഔട്ടിനെ നിര്‍ഭാഗ്യം എന്നേ പറയാന്‍ കഴിയൂ. ജഡേജ വരുന്നത് വരെ ഒരു കളിക്കാരനും മികച്ച കളി പുറത്തെടുത്തില്ല. ധോണി ഇന്ത്യക്ക് […]
കര്‍ണാടക പ്രതിസന്ധി; എം.എല്‍.എമാരുടെ രാജി വിവാദത്തില്‍ തല്‍സ്ഥിതി തുടരണമെന്ന് സുപ്രിം കോടതി
കര്‍ണാടകയിലെ എം.എല്‍.എമാരുടെ രാജി വിവാദത്തില്‍ തല്‍സ്ഥിതി തുടരാന്‍ സുപ്രിം കോടതി ഉത്തരവ്. ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കും. കര്‍ണാടക കാലുമാറ്റക്കേസുമായി ബന്ധപ്പെട്ട് സുപ്രിം കോടതിയില്‍ ശക്തമായ വാദപ്രതിവാദം നടന്നു. രാജിയിൽ തീരുമാനം എടുക്കാത്ത സ്പീക്കറെ കോടതിയില്‍ ഹാജരാക്കണമെന്നും സ്പീക്കർക്കെതിരെ കോടതി അലക്ഷ്യ നടപടി വേണമെന്നും വിമത എം.എല്‍.എമാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഭരണ ഘടനയുടെ 190 ആം അനുച്ഛേദവുമായി ബന്ധപ്പെട്ട കേസാണെന്നും സ്പീക്കറെ അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും സ്പീക്കറുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. സ്പീക്കറുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രിം കോടതി കൈ […]
വനിതാ ബോക്സിങ് താരത്തെ അപമാനിച്ച യുവാവിന്റെ അവസ്ഥ…
ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ ജില്ലാ ആശുപത്രിയില്‍വെച്ച് അപമാനിക്കാന്‍ ശ്രമിച്ച യുവാവിനെ ‘കൈകാര്യം’ ചെയ്ത് വനിതാ ബോക്സിങ് താരം. അപമാനിക്കാന്‍ ശ്രമിച്ച യുവാവിനെ ടി-ഷര്‍ട്ടില്‍ പിടിച്ചുവലിച്ചിഴക്കുന്നതിന്റെയും മര്‍ദിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു. അമ്മയ്ക്കൊപ്പം ആശുപത്രിയിലെത്തിയ നിഷാ പര്‍വീണ്‍ എന്ന 18 കാരിയെയാണ് അപമാനിക്കാന്‍ ശ്രമം നടന്നത്. യുവതിയുടെ പിടിയില്‍ നിന്ന് ഓടി രക്ഷപെടാന്‍ യുവാവ് ശ്രമിച്ചെങ്കിലും നിയന്ത്രണംവിട്ട് വീഴുകയും തലയില്‍ പരിക്കേല്‍ക്കുകയും ചെയ്തു. ഇയാള്‍ നിഷയുടെ അമ്മയെയും അപമാനിക്കാന്‍ ശ്രമിച്ചെന്നും ആരോപണമുണ്ട്. പൊലീസിന് കൈമാറാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ ഓടി രക്ഷപെട്ടു. പൊലീസ് […]
ടിക്ക് ടോക്ക് വീഡിയോയ്ക്കായി തടാകത്തിലിറങ്ങി നൃത്തം ചെയ്ത യുവാവ് മുങ്ങി മരിച്ചു
ടിക്ക് ടോക്ക് വീഡിയോ ചിത്രീകരിക്കാന്‍ തടാകത്തിലിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ചൊവ്വാഴ്ച വൈകിട്ട് ഹൈദരാബാദിലെ മെഡ്ചാല്‍ ജില്ലയിലെ ദുലാപള്ളി തടാകത്തിലാണ് സംഭവം. നരസിംഹ(24) എന്ന യുവാവാണ് മരിച്ചത്. ടിക് ടോക്ക് വീഡിയോയ്ക്ക് വേണ്ടി പ്രശാന്ത് എന്ന സുഹൃത്തിനൊപ്പം തടാകത്തിലെ ആഴം കുറഞ്ഞ ഭാഗത്ത് നിന്ന് നൃത്തം ചെയ്യുകയായിരുന്നു ഇയാള്‍. പിന്നീട് നരസിംഹ ഒറ്റക്ക് നൃത്തം ചെയ്തു. ഈ സമയത്ത് കാല്‍ വഴുതി നരസിംഹ ആഴത്തിലേക്ക് വീഴുകയായിരുന്നു. നീന്തലറിയാത്ത നരസിംഹയുടെ കാല്‍ വഴുതുകയും തടാകത്തിന്റെ ആഴത്തിലേക്ക് മുങ്ങുകയുമായിരുന്നു. പ്രശാന്ത് ഒച്ചവെച്ചെങ്കിലും […]
‘തത്കാല്‍ പാസ്പോര്‍ട്ടിന് ഇനി ഒറ്റ ദിവസം; ഒറിജിനല്‍ പാസ്പോര്‍ട്ടിന് വെറും 11 ദിവസം’; പുതിയ മാറ്റങ്ങള്‍ ഇങ്ങനെയാണ്
തത്കാല്‍ പാസ്പോര്‍ട്ട് ലഭിക്കാന്‍ ഇനി അധികം കാത്തിരിക്കേണ്ടി വരില്ല. ഒറ്റ ദിവസം കൊണ്ട് തത്കാല്‍ പാസ്പോര്‍ട്ട് ലഭ്യമാക്കുന്ന സംവിധാനം കൊണ്ടുവരുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ലോക്സഭയില്‍ പറഞ്ഞു. പതിനൊന്ന് ദിവസം കൊണ്ട് ഒറിജിനല്‍ പാസ്പോര്‍ട്ട് കൈയ്യില്‍ കിട്ടുമെന്നും പാസ്പോര്‍ട്ടിനെ സ്വയം ശാക്തീകരണത്തിന്റെ ഒരു ആയുധമായാണ് കാണുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അഴിമതിയും താമസിപ്പിക്കലും ഒഴിവാക്കി പാസ്പോര്‍ട്ട് പെട്ടെന്ന് തന്നെ പുറത്തിറക്കി നല്‍കുമെന്നും മന്ത്രി പറഞ്ഞു. രാജ്യത്തെ 731പൊലീസ് കേന്ദ്രങ്ങളില്‍ അപേക്ഷകരുടെ സൂക്ഷ്മപരിശോധന നടത്താനുള്ള സംവിധാനം ആരംഭിച്ചതായും […]
കേരള ബാങ്കിൽ ലയനം: എതിര്‍പ്പ് ശക്തമാക്കി മലപ്പുറത്തെ യു.ഡി.എഫ് നേതാക്കള്‍
ജില്ലാ സഹകരണ ബാങ്കുകൾ കേരള ബാങ്കിൽ ലയിപ്പിക്കാനുള്ള തീരുമാനത്തിന് എതിരെയുള്ള നിലപാടിൽ മാറ്റമില്ലെന്ന് മലപ്പുറത്തെ യു.ഡി.എഫ് നേതാക്കൾ. ഈ മാസം 18ന് നടക്കുന്ന ജനറൽ ബോഡി യോഗത്തിലും പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്യാൻ അംഗങ്ങൾക്ക് നിർദേശം നൽകുമെന്ന് നേതാക്കൾ പറഞ്ഞു. കഴിഞ്ഞ മാർച്ചിൽ നടന്ന ജനറൽ ബോഡി യോഗത്തിലും സമാന രീതിയിൽ പ്രമേയം വോട്ട് ചെയ്ത് തള്ളിയിരുന്നു. മാർച്ച് ഏഴിനാണ് കേരള ബാങ്ക് രൂപീകരണത്തിനായി 14 ജില്ലാ സഹകരണ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിക്കാൻ അനുമതി […]
പുനപ്പരിശോധന ഹരജിയും തളളി; ഇനി എന്തുചെയ്യുമെന്ന ആശങ്കയില്‍ മരട് ഫ്ലാറ്റിലെ താമസക്കാര്‍
മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിനെതിരായ പുനപ്പരിശോധന ഹരജി സുപ്രീംകോടതി തളളിയതോടെ ഇനി എന്ത് ചെയ്യുമെന്ന ആശങ്കയിലാണ് ഫ്ലാറ്റിലെ താമസക്കാര്‍. കേസ് തുറന്ന കോടതിയിൽ കേൾക്കണമെന്ന ആവശ്യവും നിരാകരിക്കപ്പെട്ടതോടെ സമ്പദ്യത്തിന്റെ മുക്കാല്‍ ഭാഗവും ചെലവഴിച്ച് വാങ്ങിയ ഫ്ലാറ്റുകള്‍ ഉപേക്ഷിച്ച് പോകേണ്ട അവസ്ഥയിലാണ് ഇവര്‍. മരട് നഗരസഭയില്‍ തീരദേശമേഖലാ ചട്ടം ലംഘിച്ച് നിര്‍മിച്ച ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ ഒരു മാസത്തിനകം പൊളിച്ചുനീക്കണമെന്ന് സുപ്രീം കോടതി മെയ് എട്ടിനാണ് വിധിച്ചത്. വിധിക്കെതിരെ ഫ്ലാറ്റുകളിലെ താമസക്കാർ നൽകിയ റിട്ട് ഹർജികൾ നേരത്തെ കോടതി തള്ളിയിരുന്നു. റിവ്യൂ […]
തമിഴ് സംവിധായകന്‍ എ.എല്‍ വിജയ് വിവാഹിതനായി
തമിഴ് സംവിധായകന്‍ എ.എല്‍ വിജയ് വിവാഹിതനായി. ചെന്നൈ സ്വദേശിയായ ഡോക്ടര്‍ ആര്‍ ഐശ്വര്യയാണ് വധു. സ്വകാര്യമായ ചടങ്ങില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം. മലയാള നടി അമലാ പോളിനെയാണ് എ.എല്‍ വിജയ് ആദ്യം വിവാഹം കഴിച്ചത്. 2014 ജൂണ്‍ 12നായിരുന്നു വിവാഹം. ഒരു വര്‍ഷത്തെ കുടുംബ ജീവിതത്തിന് ശേഷം ഇവര്‍ വേര്‍പിരിയുകയായിരുന്നു. ഈ വര്‍ഷം രണ്ട് പുതിയ ചിത്രങ്ങളാണ് വിജയ്‍യുടേതായി റിലീസ് ചെയ്തത്. പ്രഭുദേവ നായകനായി എത്തിയ ദേവി 2 തീയറ്ററുകളിൽ മികച്ച വിജയം […]












