ലോകകപ്പ് ക്രിക്കറ്റ് രണ്ടാം സെമിയിൽ ആസ്ത്രേലിയയെ എട്ട് വിക്കറ്റിന് തകർത്ത് ഇംഗ്ലണ്ട് ഫെെനലിൽ. നിർണായകമായ മത്സരത്തിൽ, യാതൊരു സമ്മർദ്ദവുമില്ലാതെയാണ് ഇംഗ്ലീഷ് പട ആസ്ത്രേലിയയെ തകർത്ത് വിട്ടത്. എട്ട് വിക്കറ്റുകൾ ബാക്കിയിരിക്കെ, 32ാം ഓവറിൽ ഇംഗ്ലണ്ട് ലക്ഷ്യം കാണുകയായിരുന്നു. ഇതുവരെയും ലോകകപ്പ് നേടിയിട്ടില്ലാത്ത ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും തമ്മിലുള്ള കലാശപ്പോരാട്ടത്തിന് ഇതോടെ ഞായറാഴ്ച്ച ലോര്‍ഡ്സ് വേദിയാകും. ആസ്ത്രേലിയ ഉയർത്തിയ ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇംഗ്ലണ്ടിനായി അർധ സെഞ്ച്വറി നേടിയ ജെയ്സൻ റോയും (85) ബെയർസ്റ്റോയും (34) ചേർന്ന് സെഞ്ച്വറി […]
Author: Tomy Thondamkuzhy
എം.എല്‍.എമാരെ പിടിച്ചെടുക്കുന്ന ബി.ജെ.പി നീക്കത്തില്‍ ആശങ്കയോടെ മധ്യപ്രദേശ് സര്‍ക്കാര്‍
എം.എല്‍.എമാരെ പിടിച്ചെടുക്കുന്ന ബി.ജെ.പി നീക്കത്തില്‍ ആശങ്കയോടെ മധ്യപ്രദേശ് സര്‍ക്കാര്‍. വിമത എം.എല്‍.എമാരുടെ സാന്നിധ്യം ഉറപ്പിക്കാനുള്ള ശ്രമം മുഖ്യമന്ത്രി കമല്‍നാഥിന്റെ ഓഫീസ് ആരംഭിച്ചു. തെലങ്കാന, കര്‍ണാടക, ഗോവ എന്നിവിടങ്ങളിലുണ്ടായ രാഷ്ട്രീയ പ്രതിസന്ധി നാടകങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് നീക്കം. ലോക്സഭ തെരഞ്ഞെടുപ്പ് എക്സിറ്റ് പോള്‍ ഫലം വന്നതോടെ ബി.ജെ.പി ഒരുങ്ങിയതാണ് മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ക്കാന്‍. നീക്കം പാളിയെങ്കിലും ആവര്‍ത്തിക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് കമല്‍നാഥിന്റെ നീക്കം. വിമത എം.എല്‍.എമാരുടെ സാന്നിധ്യം ഉറപ്പിക്കാന്‍ കമല്‍ നാഥിന്റെ ഓഫീസ് ബന്ധപ്പെടുന്നുണ്ട്. 230 അംഗ […]
കര്‍ണാടക പ്രതിസന്ധിക്കേസ് ഇന്ന് സുപ്രിം കോടതിയില്‍; വിമത എം.എല്‍.എമാരുടെയും സ്പീക്കറിന്റെയും ഹരജികള്‍ പരിഗണിക്കും
കര്‍ണാടക രാഷ്ട്രീയ പ്രതിസന്ധിക്കേസ് ഇന്ന് സുപ്രിം കോടതിയില്‍. വിമത എം.എല്‍.എമാരുടെയും സ്പീക്കര്‍ കെ.ആര്‍ രമേശ് കുമാറിന്റെയും ഹരജികള്‍ കോടതി പരിഗണിക്കും. ഇന്നലെ എം.എല്‍.എമാരുമായി നടന്ന കൂടിക്കാഴ്ചയുടെ വീഡിയോ റെക്കോര്‍ഡിംഗ് അടക്കമുള്ള വിശദാംശങ്ങള്‍ സ്പീക്കര്‍ കോടതിക്ക് കൈമാറിയേക്കും. എം.എല്‍.എമാരുടെ രാജിയില്‍ തീരുമാനത്തിന് സാവകാശം വേണമെന്നാണ് ആവശ്യം. ചീഫ് ജസറ്റിസ് രഞ്ജന്‍ ഗഗോയ് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. സ്പീക്കറോട് തങ്ങളുടെ രാജി സ്വീകരിക്കാന്‍ നിര്‍ദ്ദേശിക്കണം എന്നാണ് 10 വിമത എം.എല്‍.എമാരുടെ ഹരജിയിലെ ആവശ്യം. ഈ ഹരജിയില്‍ കോടതി പ്രസ്താവിച്ച […]
വട്ടിയൂര്‍ക്കാവ് ജംഗ്ഷന്റെ വികസനം നടപ്പാക്കുന്നതിന് ത്വരിത നടപടികള്‍ സ്വീകരിച്ചുവെന്ന് സുധാകരന്‍
വട്ടിയൂര്‍ക്കാവ് ജംഗ്ഷന്റെ വികസനം നടപ്പാക്കുന്നതിന് ത്വരിത നടപടികള്‍ സ്വീകരിച്ചുവെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍.വികസനത്തിന് വേണ്ടി തയ്യാറാക്കിയ വിശദ പദ്ധതി രേഖ കിഫ്ബിയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണെന്നും മന്ത്രി അറിയിച്ചു. പ്രദേശവാസികളുടെ പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ ഇടപെടല്‍. വട്ടിയൂര്‍ക്കാവ് ജംഗ്ഷന്റെ വികസന മുരടിപ്പില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ കഴിഞ്ഞ ദിവസം നിരാഹാര സമരം അടക്കം നടത്തിക്കൊണ്ട് പ്രക്ഷോഭം ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പൊതുമരാമത്ത് മന്ത്രി വിഷയത്തില്‍ ഇടപെട്ടത്. വട്ടിയൂര്‍ക്കാവ് ജംഗ്ഷന്‍ വികസനപദ്ധതി വേഗത്തില്‍ നടപ്പാക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി […]
തിരുവനന്തപുരത്ത് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി
തിരുവനന്തപുരം കോളജ് ഓഫ് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി. കോഴിക്കോട് വടകര സ്വദേശി ശ്യാം പത്മനാഭനെയാണ് കാണാതായത്. ബന്ധുക്കള്‍ കഴക്കൂട്ടം പൊലീസിന് പരാതി നല്‍കി. എം-ടെക് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ ശ്യാം പത്മനാഭനെ തിങ്കളാഴ്ച മുതലാണ് കാണാതായത്. പാങ്ങപ്പാറയില്‍ മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുന്ന ശ്യാം ലൈബ്രറിയില്‍ പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. പിന്നീട് മടങ്ങിവന്നില്ല. തുടര്‍ന്ന് ബന്ധുക്കള്‍ കഴക്കൂട്ടം പൊലിസില്‍ പരാതി നല്‍കി. മൊബൈല്‍ ഫോണ്‍ റിംഗ് ചെയ്യുന്നുണ്ടെങ്കിലും എടുക്കുന്നില്ല. കാര്യവട്ടം ക്യാമ്പസാണ് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ […]
കൊച്ചിയില്‍ ഇരുപതു വയസുകാരനെ തലക്കടിച്ച് കൊന്ന സംഭവം; അന്വേഷണം ഊര്‍ജ്ജിതമാക്കാനൊരുങ്ങി പൊലീസ്
കൊച്ചിയില്‍ ഇരുപത് വയസുകാരനെ തലക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കാനൊരുങ്ങി പൊലീസ്. പ്രതികളുടെ ലഹരി മരുന്ന് ഉപയോഗം അടക്കമുള്ള കാര്യങ്ങളില്‍ പ്രത്യേക അന്വേഷണം നടത്തുമന്നും പ്രായപൂര്‍ത്തിയാവാത്ത പ്രതിക്കെതിരെയും കൊലപാതക കുറ്റം ചുമത്തുമെന്നും കൊച്ചി ഡി.സി.പി പറഞ്ഞു. അതേസമയം കേസില്‍ പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ അനാസ്ഥക്കെതിരെ കോണ്ഗ്രസ് ഇന്ന് പനങ്ങാട് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും. കൊല്ലപ്പെട്ട അര്‍ജ്ജുനെ കാണാതായതായി പരാതി നല്കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും പൊലീസ് കൃത്യമായ അന്വേഷണം നടത്താതിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് വിവിധ കോണുകളില്‍ നിന്നുമുയരുന്നത്. […]
തിരുവനന്തപുരം നഗരത്തിലെ ഹോട്ടലുകളിൽ മിന്നൽ പരിശോധന; അപാകത കണ്ടെത്തിയ 46 ഹോട്ടലുകൾക്ക് നോട്ടീസ്
തിരുവനന്തപുരം നഗരത്തിലെ ഹോട്ടലുകളിൽ നഗരസഭാ ആരോഗ്യവിഭാഗം മിന്നൽ പരിശോധന നടത്തി. 59 ഹോട്ടലുകളിൽ നടത്തിയ പരിശോധനയില്‍ അപാകത കണ്ടെത്തിയ 46 ഹോട്ടലുകൾക്ക് നഗരസഭ നോട്ടീസ് നൽകി. വൃത്തിഹീനമെന്ന് കണ്ടെത്തിയ ഹോട്ടലുകളുടെ പേര് വിവരങ്ങളും നഗരസഭ ഔദ്യോഗികമായി തന്നെ പുറത്തുവിട്ടിട്ടുണ്ട്. ആറ് സ്ക്വാഡുകളായി തിരിച്ച പരിശോധന കമലേശ്വരം, മണക്കാട്, കിഴക്കേ കോട്ട, സ്റ്റാച്യൂ, പാളയം, തമ്പാനൂര്‍, കരമന എന്നിവിടങ്ങളിലെ ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. അപാകത കണ്ടെത്തിയ ഹോട്ടലുകളോട് ഏഴ് ദിവസത്തിനകം അപാകത പരിഹരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് നഗരസഭ ആവശ്യപ്പെട്ടു. […]
ഫെയ്‌സ്ബുക്ക് വീഡിയോയെ ന്യായീകരിച്ച് ആശാ ശരത്
‘എവിടെ’ സിനിമയുടെ പ്രൊമോഷനു വേണ്ടി തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ വീഡിയോ പോസ്റ്റ് ചെയ്തതിനെ ന്യായീകരിച്ച് നടി ആശ ശരത്. നിയമ വശങ്ങളെല്ലാം പരിശോധിച്ച് കൂട്ടായെടുത്ത തീരുമാനത്തിന് ശേഷമാണ് വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയും ഫെയിസ് ബുക്കിലൂടെ അസഭ്യം പറയുകയും ചെയ്തവര്‍ക്കെതിരെ ഡി.ജി.പിക്ക് പരാതി നല്‍കിയെന്നും ആശ ശരത്ത് പറഞ്ഞു. തിരുവനന്തപുരം പ്രസ്സ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസിലാണ് ആശാ ശരത്ത് താന്‍ പോസ്റ്റ് ചെയ്ത സെല്‍ഫി വീഡിയോയെ കുറിച്ച് വിശദീകരണം നല്‍കിയത്. […]
ഇംഗ്ലണ്ടിനെതിരെ ആസ്‌ട്രേലിയക്ക് ബാറ്റിങ്
ലോകകപ്പ് രണ്ടാം സെമിയില്‍ ടോസ് നേടിയ ആസ്‌ട്രേലിയ ബാറ്റിങ് തെരഞ്ഞെടുത്തു. ഉസ്മാന്‍ ഖവാജക്ക് പകരം പീറ്റര്‍ഹാന്‍ഡ്‌സ്‌കോമ്പ് ടീമില്‍ ഇടം നേടി. മോശം ഫോമാണ് ഖവാജയെ പുറത്തിരുത്താന്‍ കാരണം. ഫോം ഇല്ലെങ്കിലും മാര്‍ക്കസ് സ്റ്റോയിനിസ്, ഗ്ലെന്‍ മാക്‌സ് വല്‍ എന്നിവരും ടീമിലുണ്ട്. അതേസമയം അവസാനം കളിച്ച ടീമില്‍ നിന്ന് മാറ്റമില്ലാതെയാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. ഇന്ന് ജയിക്കുന്നവര്‍ ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ന്യൂസിലാന്‍ഡിനെ നേരിടും. ഇന്ത്യയെ സെമിയില്‍ തോല്‍പിച്ചാണ് ന്യൂസിലാന്‍ഡ് ഫൈനലിലെത്തിയത്.
വയനാട്ടിലെ കര്‍ഷക ആത്മഹത്യ ലോക്സഭയില്‍ ഉന്നയിച്ച് രാഹുല്‍ ഗാന്ധി
ലോക്സഭയിലെ ആദ്യ പ്രസംഗത്തില്‍ വയനാട്ടിലെ കര്‍ഷക ആത്മഹത്യ വിഷയം ഉന്നയിച്ച് രാഹുല്‍ ഗാന്ധി. കാര്‍ഷിക വായ്പ മൊറട്ടോറിയം നീട്ടുന്നതിന് ആര്‍.ബി.ഐക്ക് നിര്‍ദേശം നല്‍കണമെന്നതായിരുന്നു പ്രധാന ആവശ്യം. സര്‍ക്കാര്‍ ഒരേ സമയം വന്‍കിടക്കാരെ സഹായിക്കുകയും കര്‍ഷകരെ അവഗണിക്കുകയുമാണെന്ന് രാഹുല്‍ വിമര്‍ശിച്ചു.











