മാളുകളും ഷോപ്പിംഗ് കോംപ്ലക്‌സുകളും മൾട്ടിപ്ലക്‌സ് തിയേറ്ററുകളും ഉപഭോക്താക്കളുടെ വാഹനം പാർക്ക് ചെയ്യുന്നതിന് പണം ഈടാക്കരുതെന്ന് ഗുജറാത്ത് ഹൈക്കോടതി. ഗുജറാത്തിലെ കെട്ടിട നിർമാണ, നഗരാസൂത്രണ നിയമങ്ങൾ പ്രകാരം പാർക്കിംഗിന് പണം ഈടാക്കാൻ പാടില്ലെന്ന് ആക്ടിംഗ് ചീഫ് ജസ്റ്റിസ് അനന്ത് ദാവെ, ജസ്റ്റിസ് ബിരൻ വൈഷ്ണവ് എന്നിവരടങ്ങുന്ന ബെഞ്ച് വിധിച്ചു. കെട്ടിട നിയമത്തിൽ പാർക്കിംഗ് സൗകര്യം Provide ചെയ്യണമെന്ന വ്യവസ്ഥയുണ്ടെന്നും പണം വാങ്ങി നൽകുന്ന സേവനം ഈ വാക്കിന്റെ അർത്ഥ പരിധിയിൽ വരില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
Author: Tomy Thondamkuzhy
കര്‍ണാടക പ്രതിസന്ധി: എം.എല്‍.എമാര്‍ സ്പീക്കറുടെ മുന്നില്‍ ഹാജരാകണമെന്ന് സുപ്രീംകോടതി; എം.എല്‍.എമാര്‍ ബംഗലൂരുവിലേക്ക്
കര്‍ണാടകയില്‍ എം.എല്‍.എമാര്‍ സ്പീക്കര്‍ക്ക് മുന്നില്‍ നേരിട്ടെത്തി രാജി നല്‍കണമെന്ന് സുപ്രീം കോടതി. രാജിക്കത്തില്‍ ഇന്ന് തന്നെ സ്പീക്കര്‍ തീരുമാനം എടുക്കണം. തീരുമാനം നാളെ കോടതിയെ അറിയിക്കണം. രാജി സമര്‍പ്പിക്കാന്‍ ഇന്ന് വൈകിട്ട് ആറ് മണി വരെ കോടതി സമയം അനുവദിച്ചു. രാജിക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സമയം നീട്ടിനല്‍കണമെന്ന ഗവര്‍ണറുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. സ്പീക്കര്‍ കെ.ആര്‍ രമേശ് കുമാര്‍ രാജി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി 10 വിമത എം.എല്‍.എമാര്‍ നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്‍റെ നിര്‍ണ്ണായക ഉത്തരവ്. […]
മറിയാമ്മ ഫിലിപ്പിന്റെ മൃതദേഹം സംസ്കരിച്ചു
കായംകുളത്ത് സഭാതർക്കത്തെ തുടർന്ന് ഒരാഴ്ചയായി സംസ്കാരിക്കാൻ കഴിയാതിരുന്ന 84കാരിയുടെ മൃതദേഹം സംസ്കരിച്ചു. വീട്ടിലെയും പള്ളിയിലേയും ശുശ്രൂഷകൾക്ക് ശേഷം കായംകുളം കാദീശ യാക്കോബായ പള്ളിയുടെ സ്ഥലത്താണ് മറിയാമ്മ ഫിലിപ്പിന്റെ സംസ്കാരം നടന്നത്. സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ സുരക്ഷയാണ് ഇവിടെ ഒരുക്കിയിരുന്നത്. തര്‍ക്കത്തെ തുടര്‍ന്ന് ഒരാഴ്ചയായി മറിയാമ്മയുടെ സംസ്കാരം വൈകിയിരുന്നു. തർക്കങ്ങൾ ഇല്ലാതെ സംസ്കാര ചടങ്ങുകൾ നടക്കണമെന്നും ഇത് ഒരു പുതിയ തുടക്കം ആവട്ടെയെന്നും നിരണം ഭദ്രാസനാധിപൻ ഗീവർഗ്ഗീസ് മാർ കുറിലോസ് പറഞ്ഞു.
എല്ലു പൊടിയുന്ന രോഗമുള്ള വത്സലയും പാന്‍ക്രിയാസ് രോഗിയായ ഓമനക്കുട്ടനും; സുമനസുകളുടെ കനിവ് കാത്ത് ഒരു കുടുംബം
കൊല്ലം ചന്ദനത്തോപ്പ് സ്വദേശിയായ വത്സലയും ഭര്‍ത്താവ് ഓമനക്കുട്ടനും രോഗങ്ങള്‍ മൂലം നിത്യച്ചെലവിനുപോലും ബുദ്ധിമുട്ടുകയാണ്. എല്ലുപൊടിയുന്ന രോഗമുള്ള വത്സലയും പാന്‍ക്രിയാസ് രോഗിയായ ഓമനക്കുട്ടനും ആരെങ്കിലും സഹായിക്കുമെന്ന പ്രതീക്ഷയിലാണ് മുന്നോട്ടുപോകുന്നത്. തൊഴിലുറപ്പ് ജോലി കഴിഞ്ഞ് മടങ്ങിവരവെ വത്സലയൊന്ന് വീണു. പക്ഷെ ആ വീഴ്ച ദുരിതത്തിന്‍റെ വലിയ ഗര്‍ത്തത്തിലേക്കായിരുന്നു. എല്ല് പൊടിയുന്ന രോഗമാണ് വത്സലക്ക്. വീഴ്ചക്ക് ശേഷം നിരവധി ശസ്ത്രക്രിയക്ക് വിധേയയാക്കി. പക്ഷേ കാലിലെ അണുബാധ വിട്ടുമാറുന്നില്ല. പാന്‍ക്രിയാസിലെ രോഗം മൂലം ഭര്‍ത്താവ് ഓമനക്കുട്ടനും ചികിത്സയിലാണ്. ജപ്തിയുടെ വക്കിലെത്തിയ വീട്ടില്‍ കണ്ണീരോടെ […]
സുരേഷ് ഗോപിക്ക് വോട്ട് ചോദിച്ചതില്‍ ഒരിക്കലും വിഷമം തോന്നിയിട്ടില്ല എന്‍റെ കടമയണ് ചെയതത്; ബിജു മേനോന്‍
തൃശൂരില്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച സുരേഷ് ഗോപിക്ക് ബിജു മേനോന്‍ വോട്ട് തേടിയത് വലിയ വാര്‍ത്തയായിരുന്നു. ഇത് സൈബര്‍ ലോകത്തും വലിയ ചര്‍ച്ചയായിരുന്നു. ഒരു വിഭാഗത്തില്‍ നിന്ന് സൈബര്‍ ആക്രമണം തന്നെ ബിജു മേനോന് നേരിടേണ്ടി വന്നു. ഇപ്പോള്‍ അതേ കുറിച്ച് തുറന്നു പറയുകയാണ് താരം. സുരേഷ് ഗോപിക്കുവേണ്ടി വോട്ട് ചോദിച്ച് എത്തിയത് തെറ്റാണെന്ന് തോന്നിയിട്ടില്ലെന്ന് ബിജു മേനോന്‍ പറഞ്ഞു. ജ്യേഷ്ഠ സ്ഥാനത്തുള്ള ഒരാള്‍ക്ക് വിജയാശംസകള്‍ നേരേണ്ടത് തന്‍റെ ബാധ്യതയും കടമയുമാണെന്ന വിശ്വാസത്തിലാണ് പ്രചാരണത്തിനു പോയത്. ചില കമന്‍റുകള്‍ […]
സെമിഫൈനൽ തോൽവിയോടെ ഫർഹാർട്ട് ഇന്ത്യൻ ടീമിനോട് വിടപറഞ്ഞു
ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യ ന്യൂസിലാന്റിനോട് തോറ്റതോടെ ഫിസിയോ തെറാപിസ്റ്റ് പാട്രിക് ഫർഹാർട്ട് ടീമിനോട് വിടപറഞ്ഞു. നാലു വർഷം മുമ്പ് ടീമിനൊപ്പം ചേർന്ന ഓസ്‌ട്രേലിയക്കാരന്റെ കരാർ കാലാവധി ലോകകപ്പ് അവസാനം വരെയായിരുന്നു. വികാരഭരിതമായ ട്വീറ്റോടെയാണ് അദ്ദേഹം പടിയിറങ്ങുന്ന കാര്യം വ്യക്തമാക്കിയത്. ടീമിനൊപ്പമുള്ള എന്റെ അവസാന ദിനം ആഗ്രഹിച്ചതുപോലെ വന്നില്ല. കഴിഞ്ഞ നാലു വർഷം ടീമിനൊപ്പം ജോലി ചെയ്യാൻ അവസരം നൽകിയതിൽ ഞാൻ ബി.സി.സി.ഐയോട് നന്ദിപറയുന്നു. ടീം ഇന്ത്യയിലെ എല്ലാ കളിക്കാർക്കും സപ്പോർട്ട് സ്റ്റാഫിനും ഭാവിയിലേക്ക് ആശംസകൾ. ഓസ്‌ട്രേലിയൻ – […]
ദലിത് യുവാവിനെ വിവാഹം കഴിച്ചതിന് ഭീഷണി; ബി.ജെ.പി എം.എല്‍.എക്കെതിരെ മകള്‍
ദലിത് യുവാവിനെ വിവാഹം കഴിച്ചതിന് ബി.ജെ.പി. എം.എല്‍.എയായ പിതാവ് ഭീഷണിപ്പെടുത്തുന്നുവെന്ന് മകളുടെ പരാതി. ഉത്തര്‍പ്രദേശിലെ ബി.ജെ.പി. എം.എല്‍.എ രാജേഷ് മിശ്രയുടെ മകള്‍ സാക്ഷി മിശ്രയാണ് സോഷ്യല്‍ മീഡിയയില്‍ വീഡിയോയിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. ദലിത് വിഭാഗത്തില്‍പ്പെട്ട അജിതേഷ് കുമാര്‍ എന്ന യുവാവും സാക്ഷിയും കഴിഞ്ഞ വ്യാഴാഴ്ചയാണ് വിവാഹിതരായത്. തന്‍റെയും ഭര്‍ത്താവിന്‍റെയും ജീവന് ഭീഷണിയുണ്ടെന്നും സുരക്ഷ നല്‍കണമെന്നും സാക്ഷി ബറേലി എസ്.പിയോട് ആവശ്യപ്പെട്ടു. തനിക്കും ഭര്‍ത്താവിനും എന്തെങ്കിലും സംഭവിച്ചാല്‍ പിതാവും സഹോദരനുമായിരിക്കും ഉത്തരവാദികള്‍. ജീവിക്കാന്‍ അനുവദിക്കണമെന്ന് സാക്ഷി വീഡിയോയിലൂടെ പിതാവിനോട് […]
രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം രാജ്യത്ത് വിദ്വേഷ ആക്രമണങ്ങള്‍ വന്‍തോതില്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ട്
രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം രാജ്യത്ത് വിദ്വേഷ ആക്രമണങ്ങള്‍ വന്‍തോതില്‍ വര്‍ധിച്ചുവെന്ന് കണക്കുകള്‍. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മുന്‍ മാസങ്ങളിലുണ്ടായതിനെക്കാള്‍ രണ്ടിരട്ടിയിലധികം ആക്രമണങ്ങളാണ് രാജ്യത്തുണ്ടായത്. ഡോടോ ഡാറ്റാബേസ് വെബ്സൈറ്റാണ് ഈ കണക്കുകള്‍ ശേഖരിച്ചത്. മാസത്തില്‍ അഞ്ചോ ആറോ വിദ്വേഷ ആക്രമണ കേസുകളായിരുന്നു നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ രണ്ടാം മോദി സര്‍ക്കാര്‍ വന്ന ശേഷം ഇത് കുത്തനെ വര്‍ധിച്ചു. ജൂണില്‍ മാത്രമുണ്ടായത് 21 ആക്രമണങ്ങള്‍. ലോക്സഭ തെരഞ്ഞെടുപ്പ് ഫലം വന്ന മെയ് 23 […]
അഭിമന്യുവിന്റെ സ്മാരകം നിർമ്മിച്ചത് അനധികൃതമെന്ന് സർക്കാർ ഹൈക്കോടതിയിൽ
മഹാരാജാസ് കോളേജിൽ അഭിമന്യുവിന്റെ സ്മാരകം നിർമ്മിച്ചത് അനധികൃതമെന്ന് സർക്കാർ ഹൈക്കോടതിയിൽ. അനധികൃതമായി നിര്‍മാണം സാധൂകരിക്കന്‍ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. അടുത്ത മാസം 9നകം കോളേജ് വിശദമായ റിപ്പോർട്ട് നൽകണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
അരീക്കോട് എസ്.ഐ നൗഷാദിന് കുത്തേറ്റു
മലപ്പുറത്ത് എസ്.ഐക്ക് കുത്തേറ്റു. കഞ്ചാവ് കേസിലെ പ്രതിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടയിലാണ് അരീക്കോട് എസ്.ഐ നൗഷാദിന് കുത്തേറ്റത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ എസ്.ഐയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. കഴിഞ്ഞ കുറെ ദിവസങ്ങളിലായി അരീക്കോട് ഭാഗത്ത് കഞ്ചാവ് മാഫിയ സജീവമായി പ്രവര്‍ത്തിക്കുന്നുവെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. അതനുസരിച്ച് പല പ്രതികളെയും പൊലീസ് പിടികൂടിയിരുന്നു. മഫ്തിയില്‍ കഴിഞ്ഞ ദിവസം പരിശോധന നടത്തുന്നതിനിടെയാണ് നൌഷാദിന് കുത്തേറ്റത്. പ്രതിയെ പിടികൂടുന്നതിനായി നാട്ടുകാരുടെയും പൊലീസിന്റെയും നേതൃത്വത്തില്‍ വ്യാപക തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.












