കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് വ്യാഴാഴ്ച നടക്കും. ഇന്ന് ചേര്‍ന്ന നിയമസഭാ കാര്യോപദേശക സമിതി യോഗത്തിലാണ് തീരുമാനം. കര്‍ണാടകയിലെ പ്രതിസന്ധി തീര്‍ക്കാനുള്ള കോണ്‍ഗ്രസിന്റെ അവസാന ശ്രമങ്ങളും പാളുകയാണ്. തിരിച്ചെത്തുമെന്ന് ഉറപ്പായിരുന്ന എം.ടി.ബി നാഗരാജും കെ സുധാകറും വിമത പക്ഷത്ത് ചേര്‍ന്നതോടെയാണ് പ്രതീക്ഷകള്‍ അവസാനിക്കുന്നത്.
Author: Tomy Thondamkuzhy
കബീര്‍ സിങ് കാണില്ലെന്ന് ‘അര്‍ജുന്‍ റെഡ്ഡി’
അര്‍ജുന്‍ റെഡ്ഡിയുടെ ഹിന്ദി പതിപ്പായ കബീര്‍ സിങ് ബോക്സ് ഓഫീസില്‍ പണം വാരുകയാണ്. അര്‍ജുന്‍ റെഡ്ഡിയായി തകര്‍ത്തഭിനയിച്ചത് വിജയ് ദേവരകൊണ്ടയാണെങ്കില്‍ കബീര്‍ സിങായി കയ്യടി നേടുകയാണ് ഷാഹിദ് കപൂര്‍. എന്നാല്‍ കബീര്‍ സിങ് കാണില്ലെന്നാണ് വിജയ് ദേവരകൊണ്ട പറയുന്നത്-“‘ഷാഹിദ് ആ ചിത്രം ചെയ്തു. കഥാപാത്രമായി അദ്ദേഹം മാറി. പക്ഷേ ആ ചിത്രം ഞാന്‍ വീണ്ടും കാണേണ്ടതില്ല. എനിക്ക് അതിന്റെ കഥ അറിയാം. ഞാന്‍ ആ സിനിമ ചെയ്തതാണ്. പിന്നെ എന്തിന് ആ ചിത്രം ഞാന്‍ വീണ്ടും കാണണം?” […]
‘ആ ആറ് റണ്‍സിന്‍റെ പേരില്‍ എന്റെ ജീവിതകാലം മുഴുവന്‍ ഞാന്‍ ഖേദിക്കും’
ലോകകപ്പ് ക്രിക്കറ്റ് ഫൈനലിലെ അവസാന ഓവറിലെ നാലാം പന്ത്. ട്രെന്‍റ് ബോള്‍ടിന്‍റെ യോര്‍ക്കര്‍ ലെങ്ത്ത് ഡെലിവറി ഓണ്‍ സൈഡിലേക്ക് പായിച്ച് സ്റ്റോക്സ് രണ്ട് റണ്‍സ് നേടുന്നു. ബൌണ്ടറി ലൈനില്‍ നിന്നും ഗപ്ടില്‍ നല്‍കിയ ത്രോ റണ്‍ ഔട്ടില്‍ നിന്നും രക്ഷപ്പെടാനായി ഡൈവ് ചെയ്ത സ്റ്റോക്സിന്‍റെ ബാറ്റില്‍ തട്ടി ഓവര്‍ ത്രോയായി ബൌണ്ടറിയിലെത്തുന്നു. രണ്ട് റണ്‍സ് ലഭിക്കേണ്ടയിടത്ത് ഇംഗ്ലണ്ടിന് ലഭിച്ചത് ആറ് റണ്‍സ്. ഇംഗ്ലണ്ട് ന്യൂസിലാന്‍റ് ലോകകപ്പ് ഫൈനലിലെ ഏറ്റവും നിര്‍ണ്ണായക നിമിഷം ഇതായിരുന്നിരിക്കണം. അതിന് കാരണക്കാരനോ, ന്യൂസിലാന്‍റില്‍ […]
ബി.ജെ.പി എം.എല്‍.എയുടെ മകളെയും ഭര്‍ത്താവിനെയും തട്ടിക്കൊണ്ടുപോയി; പൊലീസ് പിന്തുടര്‍ന്ന് രക്ഷപെടുത്തി
ദലിത് യുവാവിനെ വിവാഹം കഴിച്ച ഉത്തര്‍പ്രദേശിലെ ബി.ജെ.പി എം.എല്‍.എയുടെ മകള്‍ സാക്ഷി മിശ്രക്കും ഭര്‍ത്താവ് അജിതേഷ് കുമാറിനും സുരക്ഷ നല്‍കണമെന്ന് അലഹബാദ് ഹൈകോടതി ഉത്തരവിട്ടു. ഇതിനായി പൊലീസിന് കോടതി നിര്‍ദേശം നല്‍കി. സുരക്ഷ തേടി കോടതി വളപ്പിലെത്തിയ ദന്പതികളെ തട്ടിക്കൊണ്ടുപോകാനും ശ്രമം നടന്നു. ഉത്തര്‍പ്രദേശ് ബറേലിയിലെ ബി.ജെ.പി എം.എല്‍.എ രാജേഷ് മിശ്രയുടെ മകള്‍ സാക്ഷി മിശ്രയും ദലിത് യുവാവായ ഭര്‍ത്താവ് അജിതേഷ് കുമാറുമാണ് ജീവന് ഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം നല്‍കണമെന്നും കാണിച്ച് അലഹബാദ് ഹൈകോടതിയെ സമീപിച്ചത്. ഹരജി […]
എസ്.എഫ്.ഐക്കാരുടെ വീടുകള്‍ സമാന്തര പി.എസ്.സി ഓഫീസുകളെന്ന് മുല്ലപ്പള്ളി
എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ വീടുകള്‍ സമാന്തര പി.എസ്.സി ഓഫീസുകളായി പ്രവര്‍ത്തിക്കുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ക്രിമിനല്‍ പശ്ചാത്തലമുള്ളയാള്‍ മുഖ്യമന്ത്രിയായി ഇരിക്കുന്നതു കൊണ്ടാണ് നടപടിയെടുക്കാത്തതെന്നും മുല്ലപ്പള്ളി പറഞ്ഞു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് സംഘര്‍ഷത്തിലെ പ്രതികൾ പി.എസ്.സി റാങ്ക് ലിസ്റ്റിൽ വന്നതോടെ പി.എസ്.സിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണെന്ന് വി.എം സുധീരനും പറഞ്ഞു.
യൂണിവേഴ്സിറ്റി കോളജിലെ സംഘര്‍ഷം: ശിവരഞ്ജിത്തും നസീമും കുറ്റം സമ്മതിച്ചു
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ വധശ്രമക്കേസിൽ മുഖ്യ പ്രതികൾ കുറ്റം സമ്മതിച്ചു. അഖിലിനെ കുത്തിയത് താനാണെന്ന് ശിവരഞ്ജിത്ത് പൊലീസിനോട് സമ്മതിച്ചു. പെട്ടെന്നുണ്ടായ പ്രകോപനം ആണ് ആക്രമണത്തിന് കാരണമെന്നും അറസ്റ്റിലായവര്‍ പൊലീസിനോട് പറഞ്ഞു. പ്രതികളെ വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കും. ഇന്ന് പുലർച്ചെ പിടിയിലായ ശിവരഞ്ജിത്തിനെയും നസീമിനെയും പ്രാഥമികമായി ചോദ്യം ചെയ്തപ്പോഴാണ് പ്രതികൾ കുറ്റം സമ്മതിച്ചത്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന അഖിലും കൂട്ടുകാരുമാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത് എന്നു പറഞ്ഞ പ്രതികൾ പെട്ടെന്നുണ്ടായ പ്രകോപനം ആണ് അഖിലിനെ ആക്രമിക്കാൻ കാരണം എന്നു […]
യൂണിവേഴ്സിറ്റി കോളജ് സംഘർഷത്തിലെ പ്രതികൾ ഉൾപ്പെട്ട പി.എസ്.സി റാങ്ക് ലിസ്റ്റിൽ അപാകതയെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ
യൂണിവേഴ്സിറ്റി കോളജ് സംഘർഷത്തിലെ പ്രതികൾ ഉൾപ്പെട്ട പി.എസ്.സി റാങ്ക് ലിസ്റ്റിൽ അപാകതയെന്ന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ . ശാരീരിക ക്ഷമത പരീക്ഷയിൽ ക്രമക്കേട് നടന്നുവെന്ന പരാതിയിലാണ് ട്രിബ്യൂണൽ നടപടി. ട്രിബ്യൂണലിന്റെ അന്തിമ വിധിക്ക് വിധേയമായി മാത്രമേ നിയമന നടപടികൾ പൂർത്തികരിക്കാവൂ എന്നാണ് ഉത്തരവ്. പ്രതികള്‍ പൊലീസ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട സംഭവം ഇന്നത്തെ പി.എസ്.സി യോഗം ചർച്ചചെയ്യും. യൂണിവേഴ്സിറ്റി കോളജിലെ സംഘർഷത്തിൽ പ്രതികളായ ശിവരഞ്ജിത്, നസിം എന്നിവരുൾപ്പെട്ട റാങ്ക് ലിസ്റ്റിനെതിരെയാണ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ പരാതി എത്തിയത്. […]
കനത്ത മഴ; വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ദുരിതത്തില്‍
പട്‌ന: തുടര്‍ച്ചയായ മൂന്നാം ദിവസവും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്തമഴ തുടരുന്നു. മഴ ശക്തമായതോടെ അസമില്‍ ശനിയാഴ്ച ഒരാള്‍കൂടി മരിച്ചു. ഇതോടെ സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം ഏഴായി. അസമിലെ 25 ജില്ലകളില്‍നിന്നുള്ള 15 ലക്ഷമാളുകളെ മഴ ബാധിച്ചതായാണ് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. ബിഹാറിലും മഴയെത്തുടര്‍ന്നു വലിയ നാശനഷ്ടങ്ങളുണ്ടായി. ശിവ്ഹര്‍, സീതാമഢി, നോര്‍ത്ത് ചമ്ബാരന്‍, ജയ്നഗര്‍, അരരിയ, കിഷന്‍ഗഞ്ച് എന്നീ ജില്ലകളിലാണ് ഏറ്റവുമധികം നാശമുണ്ടായത്. ദേശീയ ദുരന്തപ്രതികരണസേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടക്കുന്നുണ്ട്. താഴ്ന്നപ്രദേശങ്ങളില്‍നിന്ന് ആളുകളെ ദുരിതാശ്വാസകേന്ദ്രങ്ങളിലേക്കു മാറ്റി. 68 ദുരിതാശ്വാസകേന്ദ്രങ്ങളിലായി 20,000 […]
ഡി.എന്‍.എ ടെസ്റ്റ്: ബിനോയ് കോടിയേരി ഇന്ന് കൂപ്പര്‍ ആശുപത്രിയില്‍
മുംബയ്: ബിഹാര്‍ സ്വദേശിനി നല്‍കിയ പീഡന പരാതിയില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി ഇന്ന് മുംബയ് ഓഷിവാര പൊലീസ് സ്റ്റേഷനില്‍ ഹാജരായി ഡി.എന്‍.എ പരിശോധനയ്ക്കായി രക്തസാമ്ബിള്‍ നല്‍കും. വേറെ തടസങ്ങളൊന്നുമില്ലെങ്കില്‍ ഇന്ന് ജുഹുവിലെ കൂപ്പര്‍ ആശുപത്രിയില്‍ വച്ച് രക്ത സാമ്ബിള്‍ ശേഖരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ബിനോയ് കോടിയേരി വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും തനിക്ക് ബിനോയില്‍ ഒരു കുട്ടിയുണ്ടെന്നും യുവതി പരാതിയില്‍ പറഞ്ഞിരുന്നു. കഴിഞ്ഞ തവണ ഹാജരായപ്പോള്‍ ബിനോയ് ഡി.എന്‍.എ ടെസ്റ്റിന് തയ്യാറാണെന്ന് […]
20 രൂപ മോഷ്ടിച്ച കേസില്‍ 41 വര്‍ഷങ്ങള്‍ക്ക് ശേഷം മോചനം
പണം മോഷ്ടിച്ച കേസിൽ ഒടുവിൽ മോചപ്പിക്കപ്പെട്ടിരിക്കുകയാണ് ഇസ്മാഈൽ ഖാൻ എന്ന 68ക്കാരൻ, അതും നീണ്ട 41 വർഷം നീണ്ടുനിന്ന നിയമയുദ്ധത്തിന് ശേഷം. ഇദ്ദേഹം പിടിക്കപ്പെട്ടത് പക്ഷെ, 20 രൂപ മോഷ്ടിച്ചു എന്ന പരാതിമേലായിരുന്നു എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗ്വാളിയോറിലാണ് സംഭവം. 1978ൽ ബസ് ടിക്കറ്റ് എടുക്കാനായി ക്യൂവിലായിരുന്ന ബാബുലാൽ എന്നയാളുടെ പക്കലിൽ നിന്നും ഇസമാഈൽ ഖാൻ 20 രൂപ മോഷ്ടിച്ചു എന്നായിരുന്നു കേസ്. തുടർന്ന് പൊലീസ് ഇദ്ദേഹത്തെ പിടിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. കുറച്ച് മാസങ്ങൾക്ക് […]











