ഭരണഘടനാ പ്രകാരം ജമ്മു കശ്മീരിന് നല്‍കിയിരുന്ന പ്രത്യേക പദവി മന്ത്രിസഭാ തീരുമാനം വഴി കേന്ദ്ര സര്‍ക്കാര്‍ എടുത്തുകളഞ്ഞു. ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനും കേന്ദ്രം തീരുമാനിച്ചു. ലഡാക്, ജമ്മുകശ്മീര്‍ എന്നിങ്ങനെയാണ് വിഭജനം. എന്നാല്‍ ജമ്മുകശ്മീറിന് സംസ്ഥാന നിയമസഭയുണ്ടായിരിക്കും. പാര്‍ലമെന്റില്‍ നടത്തിയ പ്രത്യേക പ്രസ്താവനയിലൂടെ ആഭ്യന്തര മന്ത്രി അമിത് ഷായാണ് തീരുമാനം രാജ്യത്തെ അറിയിച്ചത്. ജനാധിപത്യത്തെ കശാപ്പ് ചെയ്ത കറുത്ത ദിനമാണെന്ന് പ്രതിപക്ഷം പ്രതികരിച്ചു. കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിക്കാനുള്ള പ്രമേയം ആഭ്യന്തര മന്ത്രി അമിത് […]
Author: Tomy Thondamkuzhy
നിങ്ങള്‍ ഒറ്റയ്ക്കല്ല; കശ്മീര്‍ നേതാക്കള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ശശി തരൂര്‍
ജമ്മു കശ്മീരില്‍ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്ന നേതാക്കള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ശശി തരൂര്‍ എം.പി. ഒമര്‍ അബ്ദുല്ല, നിങ്ങള്‍ ഒറ്റയ്ക്കല്ല, ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഒരോ വ്യക്തിയും കശ്മീരിലെ നേതാക്കള്‍ക്കൊപ്പം നില്‍ക്കുമെന്ന് തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. ഇന്ന് പുലര്‍ച്ചെയാണ് കശ്മീരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാനും മൊബൈല്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തലാക്കാനും നിർദ്ദേശം നല്‍കിയിട്ടുണ്ട്.ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹബൂബ മുഫ്തി, മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകനായ സജ്ജാദ് ലോണ്‍ എന്നിവര്‍ വീട്ടുതടങ്കലിലാണ്.ഒമര്‍ അബ്ദുള്ള […]
മാധ്യമപ്രവര്‍ത്തകനെ കാറിടിപ്പിച്ച് കൊന്ന സംഭവം: തെറ്റ് ചെയ്തിട്ടില്ലെന്ന് ശ്രീറാം വെങ്കിട്ടരാമന്‍
മാധ്യമപ്രവര്‍ത്തകനെ കാറിടിപ്പിച്ച് കൊന്ന സംഭവത്തില്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് ശ്രീറാം വെങ്കിട്ടരാമന്‍. മാധ്യമങ്ങള്‍ സംഭവം പെരുപ്പിച്ചുകാണിച്ചെന്നും വലതു കൈ മുട്ടിന് പരിക്കുണ്ടെന്നും ശ്രീറാം ജാമ്യാപേക്ഷയില്‍ പറഞ്ഞു. ശ്രീറാമിനായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകിയിട്ടുണ്ട്. അതെ സമയം കേസ് അന്വേഷിക്കുന്ന മ്യൂസിയം പൊലീസില്‍ വിശ്വാസമില്ലെന്ന് മരണപ്പെട്ട കെ.എം ബഷീറിന്റെ ബന്ധുക്കള്‍ പറഞ്ഞു. കേസില്‍ ഉന്നതതല അന്വേഷണം വേണമെന്നും കേസ് അട്ടിമറിക്കാന്‍ ബോധപൂര്‍വം ശ്രമങ്ങള്‍ നടക്കുന്നതായും ബന്ധുക്കള്‍ ആരോപിച്ചു. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും കെ.എം ബഷീറിന്റെ […]
മാധ്യമ പ്രവര്‍ത്തകന്‍റെ മരണം; കേസ് അന്വേഷിക്കുന്ന മ്യൂസിയം പൊലീസില്‍ വിശ്വാസമില്ലെന്ന് ബന്ധുക്കള്‍
മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ് അന്വേഷിക്കുന്ന മ്യൂസിയം പൊലീസില്‍ വിശ്വാസമില്ലെന്ന് ബന്ധുക്കള്‍. കേസില്‍ ഉന്നതതല അന്വേഷണം വേണമെന്നും കേസ് അട്ടിമറിക്കാന്‍ ബോധപൂര്‍വം ശ്രമങ്ങള്‍ നടക്കുന്നതായും ബന്ധുക്കള്‍ ആരോപിക്കുന്നു. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും കെ.എം ബഷീറിന്റെ സഹോദന്‍ അബ്ദുറഹ്മാന്‍ മീഡിയ വണിനോട് പറഞ്ഞു..
ബഷീറിന്റെ മരണം; കേസ് അട്ടിമറിച്ചാല്‍ രാഷ്ട്രീയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് സി.പി.എമ്മിന് കാന്തപുരം വിഭാഗത്തിന്റെ മുന്നറിയിപ്പ്
മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ് അട്ടിമറിച്ചാല്‍ രാഷ്ട്രീയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് സി.പി.എമ്മിന് കാന്തപുരം വിഭാഗത്തിന്റെ മുന്നറിയിപ്പ്. ശക്തമായ നടപടി സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടും പ്രതി ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാന്‍ ആസൂത്രിത നീക്കം തുടരുന്ന സാഹചര്യത്തിലാണ് കാന്തപുരം വിഭാഗത്തിന്റെ ഇടപെടല്‍. മക്കയിലുള്ള കാന്തപുരം എ.പി അബൂബക്കര്‍ മുസ്‍ലിയാര്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ച് കേസ് അട്ടിമറിക്കുന്നതിലുള്ള ആശങ്ക അറിയിച്ചു. കാന്തപുരം വിഭാഗത്തിന്റെ മുഖപ്പത്രമായ സിറാജിന്റെ തിരുവനന്തപുരം യൂനിറ്റ് മേധാവിയാണ് മരിച്ച കെ.എം ബഷീര്‍. അതുകൊണ്ടു […]
“ശൂ.. ശൂ അതിവിടെയല്ല” ആരാധകനോട് ടൊവിനൊ പറഞ്ഞു
കൂളിംങ് ഗ്ലാസ് ചോദിച്ച ആരാധകന് അത് വീട്ടിലെത്തിച്ചു കൊടുത്ത ഉണ്ണി മുകുന്ദന്‍റെ വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് ചുവട് പിടിച്ച് നടന്‍ ടൊവിനോ തോമസിന്‍റെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോക്ക് താഴേ സമാനമായൊരു ചോദ്യം ഒരു ആരാധകന്‍ ചോദിച്ചു. ഇങ്ങള് ആ കണ്ണട തരോ’ എന്ന ആരാധകന്‍റെ ചോദ്യം എന്നാല്‍ പ്രേക്ഷകര്‍ ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലൊരു മറുപടിയായിരുന്നു ടൊവിനോ അതിന് നല്‍കിയത്. ”ശൂ, ശൂ, ആള് മാറി, അതിവിടെയല്ല” എന്നായിരുന്നു ടൊവിനോയുടെ മറുപടി. സംഗതി അവിടെ […]
വിന്‍റീസിന് മുന്നില്‍ മഴ നാശം വിതച്ചു; ഇന്ത്യക്ക് ജയം
മഴ മൂലം നിര്‍ത്തിവെച്ച ഇന്ത്യ വെസ്റ്റ് ഇന്‍റീസ് രണ്ടാം ടി20യില്‍ ഇന്ത്യക്ക് 22 റണ്‍സ് ജയം. ഡി.എല്‍.എസ് നിയമത്തിലൂടെയാണ് ഇന്ത്യയുടെ വിജയം. 15.3 ഓവറില്‍ 98 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയില്‍ വിന്‍റീസ് നില്‍ക്കെയാണ് കളി തടസപ്പെട്ടത്. എട്ട് റണ്‍സെടുത്ത് കൊണ്ട് പൊള്ളാര്‍ഡും ആറ് റണ്‍സുമായി ഹെറ്റ്മെയറുമായിരുന്നു ക്രീസില്‍. 54 റണ്‍സ് നേടിയ റോവ്മാന്‍ പവലിന്‍റെ മികച്ച പ്രകടനമാണ് വിന്‍റീസിന് വിജയ പ്രതീക്ഷകള്‍ നല്‍കിയത്. എന്നാല്‍, മഴ കരീബിയന്‍ പടക്ക് മുന്നില്‍ നാശം വിതച്ചു. ഇന്ത്യക്ക് […]
കശ്മീര്‍ വിഷയം; ഡല്‍ഹിയിലും തിരക്കിട്ട നീക്കങ്ങള്‍, പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്നു
ജമ്മു-കശ്മീർ സംബന്ധിച്ചുള്ള സുപ്രധാന നീക്കങ്ങൾക്ക് ഇന്ന് സാധ്യത. അടിയന്തര കേന്ദ്രമന്ത്രിസഭായോഗം ചേര്‍ന്നു. അതിന് മുന്നോടിയായി ആഭ്യന്തര മന്ത്രി അമിത് ഷാ പ്രധാനമന്ത്രിയുടെ വസതിയിലെത്തിയിരുന്നു. സർക്കാർ നീക്കങ്ങൾ സംബന്ധിച്ച് പ്രധാനമന്ത്രി വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പാർലമെന്റ് സമ്മേളനം പ്രക്ഷുബ്ധമാകും. പാര്‍ലമെന്റ് പരിസരത്ത് പി.ഡി.പി എം.പിമാര്‍ പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്. എം.പിമാരായ നാസര്‍ അഹമ്മദ് നാവെയും മിര്‍ മുഹമ്മദ് ഫയാസുമാണ് പ്രതിഷേധിക്കുന്നത്. വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് രാജ്യസഭയില്‍ സി.പി.എം നോട്ടീസ് നല്‍കിയിട്ടുണ്ട്. ഭരണഘടനയിലെ 370 ആം വകുപ്പ് പിൻവലിക്കാൻ സർക്കാർ ഉപദേശം […]
വെല്ലൂര്‍ ലോക്സഭ മണ്ഡലത്തില്‍ പോളിംഗ് തുടങ്ങി
തമിഴ്നാട്ടിലെ വെല്ലൂര്‍ ലോക്സഭ മണ്ഡലത്തില്‍ പോളിംഗ് തുടങ്ങി. രാവിലെ 7 മുതല്‍ വൈകുന്നേരം 6 വരെയാണ് പോളിംഗ്. ഡി.എം.കെ സ്ഥാനാര്‍ത്ഥിയുടെ ഓഫീസില്‍ നിന്നും പണം പിടിച്ചതിനെ തുടര്‍ന്നാണ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് മാറ്റി വെച്ചത്.
മുംബൈയില്‍ കനത്ത മഴ തുടരുന്നു; 12 ട്രെയിനുകള്‍ റദ്ദാക്കി
മുംബൈയില്‍ കനത്ത മഴ തുടരുകയാണ്. മഴയിലുണ്ടായ അപകടങ്ങളില്‍ നാല് പേര്‍ മരിച്ചതായാണ് അനൌദ്യോഗിക വിവരം. പല പ്രദേശങ്ങളും വെള്ളത്തിനടിയിലായതിനാല്‍ 12 ട്രെയിനുകള്‍ റദ്ദാക്കി. ലോക്മാന്യതിലക്-തിരുവനന്തപുരം നേത്രാവതി എക്സ്പ്രസും റദ്ദ് ചെയ്തിട്ടുണ്ട്. മുംബൈയില്‍ രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴ ജനജീവിതം സ്തംഭിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ 100 മുതല്‍ 250 മില്ലീമീറ്റര്‍ വരെ മഴയാണ് പെയ്തത്. മുംബൈ, പുനെ, പല്‍ഗാര്‍ ജില്ലകളിലുണ്ടായ അപകടങ്ങളില്‍ നാല് പേര്‍ മരണപ്പെട്ടു. ഒരാളെ കാണാതായിട്ടുണ്ട്. വെള്ളത്താല്‍ ഒറ്റപ്പെട്ടുപോയ […]












