അരങ്ങേറ്റ മത്സരത്തില്‍ തന്നെ അമ്പരപ്പിച്ച യുവ ഇന്ത്യന്‍ പേസ് ബൗളര്‍ നവ്ദീപ് സെയ്‌നി, അതെ മത്സരത്തിലെ മറ്റൊരു പ്രകടനത്തിന്റെ പേരില്‍ ഡിമെറിറ്റ് പോയിന്റ് സ്വന്തമാക്കിയത് ക്ഷീണമായി. അതിരു കടന്ന ആഘോഷമാണ് താരത്തിന് വിനയായത്. എതിര്‍ ടീമിലെ ബാറ്റ്‌സ്മാന്‍ പുറത്തായതിന് പിന്നാലെയുള്ള ആഘോഷമാണ് നടപടി ക്ഷണിച്ചുവരുത്തിയത്. താരത്തിന് ആദ്യ ഡിമെറിറ്റ് പോയിന്റാണ് ലഭിച്ചത്. ഇനിയും ഇത്തരം നടപടികള്‍ ആവര്‍ത്തിക്കുകയാണെങ്കില്‍ സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്ക് നീങ്ങും. തെറ്റ് അംഗീകരിച്ചതിനാല്‍ വിളിച്ചുവരുത്തല്‍ ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് നീങ്ങില്ല. ആദ്യ മത്സരത്തില്‍ വിന്‍ഡീസിന്റെ […]
Author: Tomy Thondamkuzhy
രാജ്യത്തിന്റെ ശിരസ്സായിരുന്നു കശ്മീര്‍, ബി.ജെ.പി സര്‍ക്കാര്‍ അത് വെട്ടിമാറ്റി: ഗുലാംനബി ആസാദ്
കശ്മീര്‍ വിഭജന ബില്ലിനെതിരെ പൊട്ടിത്തെറിച്ച് രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ്. രാജ്യത്തിന്റെ ശിരസ്സായിരുന്നു കശ്മീരെന്നും ബി.ജെ.പി സര്‍ക്കാര്‍ ആ ശിരസ് വെട്ടിമാറ്റിയെന്നും ഗുലാം നബി പറഞ്ഞു. സംസ്ഥാനത്തിന്റെ ചരിത്രത്തെ ബി.ജെ.പി തമസ്കരിച്ചു. കശ്മീരിന് ഈ ഗതിയുണ്ടാകുമെന്ന് ഒരിക്കലും വിചാരിച്ചില്ലെന്നും സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രി കൂടിയായിരുന്ന ഗുലാം നബി ആസാദ് പറഞ്ഞു.
മാധ്യമപ്രവര്‍ത്തകനെ കാറിടിച്ചുകൊന്ന കേസില്‍ ശ്രീറാമിന് സസ്‌പെന്‍ഷന്‍
ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തു. മാധ്യമപ്രവര്‍ത്തകനെ കാറിടിച്ചുകൊന്ന കേസില്‍ നിലവില്‍ ശ്രീറാം വെങ്കിട്ടരാമന്‍ റിമാന്‍ഡിലാണ്. ചീഫ് സെക്രട്ടറിയാണ് ഇത് സംബന്ധിച്ച ഉത്തരവിട്ടിരിക്കുന്നത്. കൊലപാതക കേസില്‍ ഉള്‍പ്പെട്ട് കേരളത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ അറസ്റ്റിലാകുന്നത് ആദ്യമാണെന്നാണ് വിവരം. നിലവില്‍ സര്‍വെ ഡയറക്ടറാണ് ശ്രീറാം വെങ്കിട്ടരാമന്‍. മാധ്യമപ്രവര്‍ത്തകനെ വാഹമിടിച്ചു കൊന്ന കേസില്‍ ശനിയാഴ്ച്ച ഉച്ചയോടെയായിരുന്നു ശ്രീറാം വെങ്കിട്ടരാമന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെ റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടാല്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ വേഗത്തില്‍ […]
മാധ്യമപ്രവര്‍ത്തകനെ കാറിടിച്ചു കൊന്ന കേസ്; ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി വെച്ചു
മാധ്യമപ്രവര്‍ത്തകനെ കാറിടിച്ചു കൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി വെച്ചു. കസ്റ്റഡി അപേക്ഷ പരിഗണിച്ചതിനു ശേഷമേ ജാമ്യാപേക്ഷ പരിഗണിക്കാനാകുവെന്ന് വഞ്ചിയൂര്‍ കോടതി അറിയിച്ചു. കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും. കേസ് രാഷ്ട്രീയ പ്രേരിതവും മാധ്യമ സമ്മർദവുമെന്ന് പ്രതിഭാഗം കോടതിയിൽ വാദിച്ചു. അതേ സമയം ശ്രീറാമിന്റെ റിമാൻഡ് റിപ്പോർട്ട് പുറത്തുവന്നു. പ്രതി മദ്യപിച്ചിരുന്നതായും ഉന്നത ഉദ്യോഗസ്ഥനായതിനാൽ സാക്ഷികളെ സ്വാധീനിക്കാമെന്നും റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് വിശദീകരിക്കുന്നു. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നാണ് കേസ് പരിഗണിച്ചത്. […]
ശ്രീറാം വെങ്കിട്ടരാമന്‍ സ്വമേധയാ രാജിവെച്ച് ശിക്ഷ ഏറ്റുവാങ്ങണമെന്ന് ഇ.പി ജയരാജന്‍
ശ്രീറാം വെങ്കിട്ടരാമന്‍ സ്വമേധയാ രാജിവെച്ച് ശിക്ഷ ഏറ്റുവാങ്ങണമെന്ന് മന്ത്രി ഇ.പി ജയരാജന്‍. വെങ്കിട്ടരാമന് പിന്നില്‍ പ്രബല ശക്തികളുണ്ടെന്ന് മന്ത്രി എം.എം മണിയും പറഞ്ഞു. നിയമത്തിന് മുന്നില്‍ എല്ലാവരും സമന്മാരെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് പാലിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് സംഘടിപ്പിച്ച കെ.എം ബഷീര്‍ അനുസ്മരത്തില്‍ സംസാരിക്കുകയായിരുന്നു നേതാക്കള്‍. വെങ്കിട്ടരാമന് പിന്നില്‍ പ്രബല ശക്തികളുണ്ടെന്നാണ് മന്ത്രി എം.എം മണി പറഞ്ഞത്. എത്ര ഉന്നതനായാലും കുറ്റക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്ന് മന്ത്രി ഇ ചന്ദ്രശേഖരനും നിലപാടറിയിച്ചു. ഐ.എ.എസ് ഐ.പി.എസ് […]
ശ്രീരാം വെങ്കിട്ടരാമന്റെ രക്ത പരിശോധന നടത്തിയതിൽ വീഴ്ച സംഭവിച്ചെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍
ശ്രീരാം വെങ്കിട്ടരാമന്റെ രക്ത പരിശോധന നടത്തിയതിൽ വീഴ്ച സംഭവിച്ചെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍. രക്ത പരിശോധന ഫലം അനുകൂലമായി എന്നത് കൊണ്ട് മാത്രം പ്രതി രക്ഷപ്പെടില്ല. മദ്യപിച്ചെന്ന ഡോക്ടറുടെയും സാക്ഷിയുടെയും മൊഴി പ്രധാനമാണ്. ശക്തമായ നടപടി ഉണ്ടാവുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മോഹന്‍ രാജ് കീരിക്കാടന്‍ ജോസായ കഥ
മലയാളികള്‍ ഇന്നും ഏറെ അഭിമാനത്തോടെ എടുത്തു പറയുന്ന ചിത്രമാണ് കിരീടം. ലോഹിതദാസ്- സിബി മലയില്‍ കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ സേതുവിനേയും കീരിക്കാടന്‍ ജോസിനേയും പ്രേക്ഷകര്‍ അത്ര പെട്ടൊന്ന് മറക്കാന്‍ വഴിയില്ല. മോഹന്‍ലാലിന്‍റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് സേതുമാധവന്‍. നായകനൊപ്പം തന്നെ കീരിക്കാടന്‍ ജേസിന്‍റെ വില്ലന്‍ കഥാപാത്രവും പ്രേക്ഷകരെ അമ്പരപ്പിച്ച് കളഞ്ഞു. കിരീടത്തിന്‍റെ പിറവിയ്ക്ക് പിന്നില്‍ പ്രേക്ഷര്‍ അറിയാത്ത ഒട്ടനവധി കഥകളുണ്ടെന്നാണ് ചിത്രത്തിന്‍റെ ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളില്‍ ഒരാള്‍ കൂടിയായ ദിനേശ് പണിക്കര്‍ പറയുന്നത്. ചിത്രത്തിലെ വില്ലന്‍റെ പിറവിയെക്കുറിച്ചും […]
ഇര്‍ഫാന്‍ പഠാനുള്‍പ്പടെയുള്ള താരങ്ങളോട് കശ്മീര്‍ വിടാന്‍ നിര്‍ദേശം
ഭീകരാക്രമണ ഭീഷണിയുണ്ടായതിനാല്‍ ഇന്ത്യയുടെ ബൌളിങ്ങ് ആള്‍റൌണ്ടറായിരുന്ന ഇര്‍ഫാന്‍ പഠാനടക്കം നൂറിലധികം താരങ്ങളോട് കശ്മീര്‍ വിടാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. അധിക സേന വിന്യസിച്ചതുള്‍പ്പടെ കശ്മീരിലെ സ്ഥിതിഗതികള്‍ ദിനംപ്രതി വഷളാവുകയാണ്. ആയതിനാലാണ് ഈ തീരുമാനം. ജമ്മു കശ്മീര്‍ ക്രിക്കറ്റ് ടീമിലെ താരവും ഉപദേഷ്ടാവുമാണ് നിലവില്‍ ഇര്‍ഫാന്‍ പഠാന്‍. താരങ്ങളും പരിശീലകരും ഉദ്യോഗസ്ഥരുമടക്കം ഏവരെയും സംസ്ഥാനത്ത് നിന്ന് മാറ്റുന്നുണ്ട്. ഇതിനോടകം നൂറിലധികം താരങ്ങളോട് കശ്മീര്‍ വിടാന്‍ നിര്‍ദേശിച്ചതായി അധികൃതര്‍ പറയുന്നു. ഭീകരാക്രമണ ഭീഷണിയുണ്ടായതിനാല്‍ അമര്‍നാഥ് തീര്‍ഥാടകരോടും വിനോദ സഞ്ചാരികളോടും തിരിച്ചുപോകാന്‍ സര്‍ക്കാര്‍ […]
ജനാധിപത്യത്തിലെ കറുത്ത ദിനമെന്ന് മെഹബൂബ മുഫ്തി
കശ്മീരിന്റെ പ്രത്യേക് പദവി പിന്‍വലിച്ചുകൊണ്ടുള്ള തീരുമാനം ജനാധിപത്യത്തിലെ കറുത്ത ദിനമെന്ന് ജമ്മുകശ്മീര്‍ മുന്‍മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹബൂബ മുഫ്തി ട്വീറ്റ് ചെയ്തു. വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും. സാമുദായിക നിലയിലുള്ള മറ്റൊരു വിഭജനമാണിത്. ഞങ്ങളുടെ പ്രത്യേക പദവി ആരും സമ്മാനിച്ചതല്ല. പാര്‍ലമെന്റ് ഉറപ്പ് നല്‍കുന്ന അവകാശമാണ്…മെഹബൂബ ട്വിറ്ററില്‍ കുറിച്ചു.
ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കി; എന്താണ് ആര്‍ട്ടിക്കിള്‍ 370?
ഭരണഘടനപ്രകാരം കശ്മീരിന് പ്രത്യേക പദവി നൽകുന്ന വകുപ്പായിരുന്നു ആര്‍ട്ടിക്കിള്‍ 370. ഭരണഘടനയുടെ ഇരുപത്തിയൊന്നാം അനുച്ഛേദത്തിലാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിക്കൊണ്ടുള്ള ഈ വകുപ്പുള്ളത്. താൽക്കാലികവും മാറ്റം വരാവുന്നതും പ്രത്യേക നിബന്ധനയുള്ളതുമാണ് ഈ വകുപ്പ്. മറ്റ് സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളും നിയമങ്ങളും ജമ്മു കശ്മീരിന്‍റെ കാര്യത്തിൽ നിലനിൽക്കുന്നതല്ലെന്ന് ഈ വകുപ്പ് വ്യക്തമാക്കുന്നു. ജമ്മു കശ്മീർ സംസ്ഥാന രൂപീകരണത്തിന് ശേഷം നാഷണൽ കോൺഫറൻസ് നേതാവ് ഷെയ്ഖ് അബ്ദുല്ല ദോഗ്ര ഭരണാധികാരിയായിരുന്ന ഹരി സിങ് മഹാരാജാവിൽ നിന്നും ഭരണം […]












