കൊച്ചിയില്‍ രാവിലെ മുതല്‍ കനത്ത മഴ. നിരവധി ഇടങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണു. വയനാട് കുറിച്യർ മലയിൽ ശക്തമായ മണ്ണിടിച്ചിലുണ്ടായി. മേൽമുറിയിൽ രാത്രി 12.30 ഓടെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. കഴിഞ്ഞ വർഷം ആഗസ്റ്റ് 9 മുതൽ തുടർച്ചയായ ഉരുൾപൊട്ടലിൽ വൻ നാശമുണ്ടായ മേഖലയാണിത്.
Author: Tomy Thondamkuzhy
ശിഷ്യന്‍റെ സിനിമയില്‍ അതിഥി താരമായി ജിത്തു ജോസഫ്
നവാഗതനായ വിവേക് ആര്യന്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് ഓര്‍മ്മയില്‍ ഒരു ശിശിരം. യുവ താരം ദീപക് പറമ്പേല്‍ നായകനാകുന്ന ചിത്രത്തില്‍ അതിഥി വേഷത്തിലാണ് സംവിധായകന്‍ ജീത്തു ജോസഫ് എത്തുന്നത്. സ്വന്തം പേരില്‍ തന്നെയാണ് ജീത്തു ജോസഫിന്‍റെ രംഗപ്രവേശം. താന്‍ സാഹായിയായിരുന്ന കാലത്ത് എന്താണോ ജീത്തു ജോസഫ് പറഞ്ഞിരുന്നത് അത് തന്നെയാണ് അദ്ദേഹം സിനിമയില്‍ പറയുന്നതെന്ന് സംവിധായകന്‍ വിവേക് ആര്യന്‍ പറഞ്ഞു. ചിത്രത്തില്‍ നായക കഥാപാത്രം ജീത്തു ജോസഫിന്‍റെ സഹായിയായി പ്രവര്‍ത്തിക്കുന്നയാളാണ്. ചിത്രത്തില്‍ സ്‌കൂള്‍ കാലഘട്ടത്തിലും മുപ്പത് […]
ഇനി ടീമില്‍ മാറ്റങ്ങള്‍ വരുത്താം: വിരാട് കോഹ്‌ലി
വിന്‍ഡീസിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ മൂന്നാം മത്സരത്തില്‍ ടീമില്‍ മാറ്റങ്ങളുണ്ടാവുമെന്ന് വ്യക്തമാക്കി നായകന്‍ വിരാട് കോഹ്‌ലി. പരമ്പര സ്വന്തമാക്കിയതിനാല്‍ അടുത്ത മത്സരത്തില്‍ ബെഞ്ചിലിരിക്കുന്ന താരങ്ങള്‍ക്ക് അവസരം നല്‍കാനാവുമെന്ന് കോഹ്‌ലി പറഞ്ഞു. രണ്ടാം ടി20യില്‍ അവസാനത്തില്‍ തകര്‍പ്പന്‍ ബാറ്റിങ് പുറത്തെടുത്ത രവീന്ദ്ര ജഡേജ-ക്രുണാല്‍ പാണ്ഡ്യ സഖ്യത്തെയും കോഹ്‌ലി പ്രശംസിച്ചു. ഓവറുകള്‍ പിന്നിടുമ്പോഴും പിച്ച് സ്ലോ ആയി മാറിയത് സ്കോറിങിനെ ബാധിച്ചു, അല്ലെങ്കില്‍ ടീം സ്‌കോര്‍ 180 കടന്നേനെയെന്നും കോഹ്‌ലി കൂട്ടിച്ചേര്‍ത്തു. അതേസമയം മികച്ച തുടക്കം […]
ഡല്‍ഹിയില്‍ തീപിടിത്തം; 5 പേര്‍ മരിച്ചു
ഡല്‍ഹി സാക്കിര്‍ നഗറില്‍ ബഹുനിലക്കെട്ടിടത്തില്‍ തീപിടിത്തം. അഞ്ച് പേര്‍ മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ അര്‍ധരാത്രിയാണ് തീപിടുത്തമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. എട്ടോളം ഫയര്‍ ഫോഴ്സ് യൂണിറ്റുകളെത്തിയാണ് തീ അണച്ചത്. ഇരുപതോളം ആളുകളെ രക്ഷപ്പെടുത്തി. ഏഴ് കാറുകള്‍, ഏട്ട് ബൈക്കുകള്‍ എന്നിവ തീപിടുത്തത്തില്‍ നശിച്ചതായാണ് റിപ്പോര്‍ട്ട്.
കശ്മീര്‍ വിഷയത്തില്‍ ഐക്യരാഷ്ട്ര സഭയുടെ ഇടപെടല്‍
കശ്മീര്‍ വിഭജനത്തിന് പിന്നാലെ വിഷയത്തില്‍ ഐക്യരാഷ്ട്ര സഭയുടെ ഇടപെടല്‍. കശ്മീര്‍ വിഷയത്തില്‍ പാകിസ്താന്‍ സംയമനം പാലിക്കണമെന്ന് യു.എന്‍ സെക്രട്ടറി ജെനറല്‍ ആന്റോണിയോ ഗുട്ടറസ് പറഞ്ഞു. നിയന്ത്രണ രേഖയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചത് ഐക്യരാഷ്ട്ര സഭ നിരീക്ഷിക്കുന്നുണ്ടെന്നും ഗുട്ടറസ് അറിയിച്ചു, എല്ലാവരും സംയമനം പാലിക്കണമെന്നും യു.എന്‍ വ്യക്തമാക്കി. പ്രദേശത്ത് സമാധാനം പുലരണമെന്ന് അമേരിക്കയും ആഹ്വാനം ചെയ്തു.
മെഹബൂബ മുഫ്തിയേയും ഉമര്‍ അബ്ദുള്ളയേയേും ഗസ്റ്റ് ഹൌസുകളിലേക്ക് മാറ്റി
ഇന്നലെ അറസ്റ്റ് ചെയ്ത ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തിയേയും ഉമര്‍ അബ്ദുള്ളയേയേും ഗസ്റ്റ് ഹൌസുകളിലേക്ക് മാറ്റി. കൂടുതല്‍ അറസ്റ്റുകള്‍ നടന്നിട്ടുണ്ടെങ്കിലും അറസ്റ്റിലായവരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ക്രമസമാധാനം ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ജമ്മുകശ്മീര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് കന്‍സാല്‍ പറഞ്ഞു. 370 അനുച്ഛേദം റദ്ദാക്കിക്കൊണ്ടുള്ള ബില്‍ പാസാക്കിയതിന് പിന്നാലെയാണ് ഇരു നേതാക്കളെയും അറസ്റ്റ് ചെയ്തത്. ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായി മെഹബൂബ മുഫ്തി , ഉമര്‍ അബ്ദുള്ള അടക്കമുള്ള വിവിധ നേതാക്കളെ വീട്ടുതടങ്കലില്‍ ആക്കിയിരുന്നു. അറസ്റ്റ് […]
ജമ്മുകശ്മീര്‍ വിഭജന ബില്ലും പ്രത്യേക അധികാരം റദ്ദാക്കുന്നതിനുള്ള പ്രമേയവും ഇന്ന് ലോക്സഭയില്‍
രാജ്യസഭ പാസാക്കിയ ജമ്മുകശ്മീര്‍ വിഭജന ബില്ലും പ്രത്യേക അധികാരം റദ്ദാക്കുന്നതിനുള്ള പ്രമേയവും ഇന്ന് ലോക്സഭയില്‍. സഭയില്‍ നിര്‍ബന്ധമായും ഹാജരാകാന്‍ കോണ്‍ഗ്രസ് എല്ലാ അംഗങ്ങള്‍ക്കും വിപ്പ് നല്‍കി. വിഷയത്തില്‍ സര്‍ക്കാരിനെ പൂര്‍ണമായി എതിര്‍ക്കുന്നതില്‍ കോണ്‍ഗ്രസില്‍ തന്നെ ഭിന്നാഭിപ്രായവും ഉടലെടുത്തിട്ടുണ്ട്. ഇന്നലെ രാജ്യസഭക്ക് പിന്നാലെ ലോക്സഭയിലും ജമ്മുകശ്മിര്‍ പ്രമേയവും വിഭജന ബില്ലും ആഭ്യന്തരമന്ത്രി അമിത്ഷാ അവതരിപ്പിച്ചിരുന്നു. ഇവയുടെ മേല്‍ ഇന്ന് ചര്‍ച്ച നടക്കും. വോട്ടെടുപ്പ് സാധ്യത കൂടി മുന്നില്‍ കണ്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് വിപ്പ് നല്‍കയിട്ടുണ്ട് . രാജ്യ സഭയിലെന്ന […]
ശ്രീറാം വെങ്കിട്ടരാമന്റെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും
മാധ്യമപ്രവർത്തകനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമന്റെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കസ്റ്റഡി അപേക്ഷ പരിഗണിച്ച ശേഷമാകും ജാമ്യാപേക്ഷ പരിഗണിക്കുക. കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയ മ്യൂസിയം ക്രൈം എസ്.ഐയെ ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു. എസ്. ഐക്കെതിരെ അന്വേഷണത്തിനും ഡി.ജി.പി ഉത്തരവിട്ടു. കേസ് അന്വേഷണത്തിനായും പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി മൂന്നാണ് ശ്രീറാമിന്റെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത്.ഇന്നലെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ വിദഗ്ദ്ധ ചികിത്സ ആവശ്യമാണെന്ന് ശ്രീറാം […]
സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യത
വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. അതിതീവ്രമഴക്കുള്ള സാധ്യത കണക്കിലെടുത്ത് ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ബുധനാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്ര മഴ പെയ്യുന്നത് വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കേരള തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കി.
നെഗറ്റവീവ് റോളില്‍ മമ്മൂക്ക; ആകാംഷയോടെ ആരാധകര്‍
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ നെഗറ്റീവ് കഥാപാത്രത്തിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഷൈലോക്കിലൂടെയാണ് മമ്മൂട്ടി വീണ്ടും സിനിമാ തിരക്കുകളിലേക്കെത്തുന്നത്. ഒരു നാട് മുഴുവൻ ഷൈലോക്ക് എന്ന് വിളിക്കുന്ന ഗ്രേ ഷേഡ് ഉള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി സ്‌ക്രീനിൽ എത്തുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് അടുത്തയാഴ്ചയോടെ ആരംഭിക്കുമെന്നാണ് ഔദ്യോഗിക കേന്ദ്രങ്ങൾ പറയുന്നത്. ഒരിടവേളക്ക് ശേഷം മമ്മൂട്ടിയുടെ നായികയായി മീനയെത്തുന്ന സിനിമ കൂടിയാണ് ഷൈലോക്ക്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും വൈറൽ ആയിരുന്നു. രാജ് കിരണും മുഴുനീള വേഷത്തിൽ സിനിമയിൽ […]












