പി.എസ്.സി ചെയർമാന്റെ പങ്ക് കൂടി അന്വേഷിക്കുന്ന തരത്തിൽ പി. എസ്.സി പരീക്ഷ ക്രമക്കേടിൽ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്ത്. സി.ബി.ഐ അന്വേഷണത്തിനായി പ്രക്ഷോഭം നടത്താനും നിയമനടപടിയുടെ സാധ്യത തേടാനും കെ.പി.സി.സി തീരുമാനിച്ചു. പി.എസ്.സിയുടെ വിശ്വാസം തിരിച്ചുപിടിക്കാന്‍ നടപടി വേണമെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ആവശ്യപ്പെട്ടു. മൂന്ന് ഉദ്യോഗാർത്ഥികൾ മാത്രം വിചാരിച്ചാൽ നടത്താൻ കഴിയുന്നതല്ല പരീക്ഷ ക്രമക്കേട്. പി.എസ്.സി ചെയര്‍മാനോ അംഗങ്ങളോ ഉദ്യോഗസ്ഥരോ സഹായിക്കാതെ തട്ടിപ്പ് നടക്കില്ല. അവരുടെ പങ്ക് പുറത്തുവരണം. തടിപ്പ് […]
Author: Tomy Thondamkuzhy
ഉത്തരക്കടലാസ് മോഷണക്കേസ് അന്വേഷണം അധ്യാപകരിലേക്ക് നീളുന്നു
യൂണിവേഴ്സിറ്റി കോളേജിലെ ഉത്തരക്കടലാസ് മോഷണക്കേസ് അന്വേഷണം അധ്യാപകരിലേക്ക് നീളുന്നു. മുന്‍ പ്രിന്‍സിപ്പല്‍മാരുടേയും അധ്യാപകരുടേയും മൊഴി പൊലീസ് രേഖപ്പെടുത്തി. പി.എസ്.സി പരീക്ഷ തട്ടിപ്പ് നടത്തിയ വധശ്രമക്കേസ് പ്രതി പി.പി പ്രണവ് ഇപ്പോഴും ഒളിവിലാണ്. വധശ്രമക്കേസ് അന്വേഷണം സി.പി.എം നേതാക്കള്‍ ഇടപെട്ട് മരവിപ്പിച്ചു. അധ്യാപകരോ പ്രിന്‍സിപ്പല്‍മാരോ അറിയാതെ ഉത്തരക്കടലാസുകള്‍ കൂട്ടത്തോടെ മോഷ്ടിക്കപ്പെടില്ല എന്ന നിഗമനമാണ് അന്വേഷണ സംഘത്തിനുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തുന്നത്. ഇന്നും മൂന്ന് അധ്യാപകരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. പങ്ക് തെളിഞ്ഞാല്‍ ഇവരെ കൂട്ടു […]
എനിക്ക് ഏറ്റവും അസൂയയും ദേഷ്യവുമുള്ള ഐറ്റം; സൗബിനെ കുറിച്ച് കുഞ്ചാക്കോ ബോബൻ
കുറച്ച് സിനിമകള്‍ കൊണ്ട് തന്നെ ആരാധകരുടെ ഇഷ്ടതാരമായി മാറിയ നടന്‍ സൗബിന്‍ ഷാഹിര്‍. കോമഡി റോളുകളിലും ക്യാരക്ടര്‍ വേഷങ്ങളിലും ഒരു പോലെ തിളങ്ങാന്‍ തനിക്ക് സാധിക്കുമെന്ന് സൌബിന്‍ തെളിയിച്ചു കഴിഞ്ഞു. താരം നായകനായി എത്തുന്ന ചിത്രമാണ് അമ്പിളി. ചിത്രത്തിന്റെ പോസ്റ്ററും ടീസറും ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. അമ്പിളിയുടെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്നിരുന്നു. ചടങ്ങില്‍ കുഞ്ചാക്കോ ബോബന്‍ സൌബിനെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. തനിക്ക് ഏറ്റവും അസൂയയും ദേഷ്യവുമുള്ള ഐറ്റമാണ് […]
ഇതെന്ത് അമ്പയറിങ്? ഇങ്ങനെയാണെങ്കില്‍ ഡി.ആര്‍.എസ് പോരെ…
ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ തെറ്റുകള്‍ ആവര്‍ത്തിച്ച് ഓണ്‍ഫീല്‍ഡ് അമ്പയര്‍ ജോയല്‍ വില്‍സണ്‍. ഒന്നും രണ്ടുമല്ല പതിനഞ്ച് തവണയാണ് അമ്പയര്‍മാരില്‍ നിന്ന് തെറ്റായ തീരുമാനങ്ങള്‍ വന്നത്. അതില്‍ പത്ത് തവണയും ജോയല്‍ വില്‍സണില്‍ നിന്നായിരുന്നു. ജോ റൂട്ടില്‍ നിന്നായിരുന്നു തുടക്കം. ആദ്യ ഇന്നിങ്‌സിലെ 13ാം ഓവറില്‍ ജയിംസ് പാറ്റിന്‍സന്റെ പന്തില്‍ റൂട്ട് വിക്കറ്റിന് മുന്നില്‍ കുരുങ്ങി. ഒന്നും നോക്കാതെ ജോയല്‍ ഔട്ട് വിളിച്ചു. റൂട്ട് റിവ്യ ചെയ്തു. റൂട്ടിന്റെ റിവ്യ ഫലം കണ്ടു. പന്ത് ലെഗ് സൈഡിലോട്ടായിരുന്നു […]
രാജ്യമെന്നാൽ ജനമാണ്, ഭൂമിയല്ല: കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരെ രാഹുല്‍
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റിയത് സർക്കാരിന്റെ അധികാര ദുർവിനിയോഗമാണെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. രാജ്യമെന്നാൽ ജനമാണ്, ഭൂമിയല്ലെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. “ജമ്മു കശ്മീരിനെ ഏകപക്ഷീയമായി പിളര്‍ന്നും ജനപ്രതിനിധികളെ ജയിലിലടച്ചും ഭരണഘടനാ ലംഘനം നടത്തിയും രാജ്യത്ത് ഐക്യമുണ്ടാക്കാനാവില്ല. രാജ്യമെന്നാല്‍ ജനങ്ങളാണ്, ഭൂമിയല്ല. ഈ അധികാരദുര്‍വിനിയോഗം രാജ്യസുരക്ഷയെ തന്നെ ബാധിക്കുന്നതാണ്”, രാഹുല്‍ ട്വീറ്റ് ചെയ്തു.
ഉന്നാവ് പെണ്‍കുട്ടിയെയും അഭിഭാഷകനെയും ഡല്‍ഹി എയിംസിലേക്ക് മാറ്റി
ദുരൂഹ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഉന്നാവ് പെണ്‍കുട്ടിയെയും അഭിഭാഷകനെയും ഡല്‍ഹി എയിംസിലേക്ക് മാറ്റി. സുപ്രീംകോടതിയുടെ നിര്‍ദേശത്തിന് പിന്നാലെയാണ് ഇരുവരെയും എയിംസിലേക്ക് മാറ്റിയത്. ബലാത്സംഗക്കേസ് നാളെ കോടതി പരിഗണിക്കും. പെണ്‍കുട്ടിയുടെയും അഭിഭാഷകന്‍റെയും ശാരീരികാവസ്ഥ അനുവദിക്കുമെങ്കില്‍ ഇരുവരെയും എയിംസിലേക്ക് മാറ്റണമെന്ന് സുപ്രീംകോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. സുരക്ഷിതത്വം പരിഗണിച്ചാണ് കോടതി ഉത്തരവ്. തുടര്‍ന്ന് ഇന്നലെ രാത്രിയോടെ പെണ്‍കുട്ടിയേയും അഭിഭാഷകനെയും ഡല്‍ഹി എയിംസിലെത്തിക്കുകയായിരുന്നു. ഇതിനിടെ അബോധാവസ്ഥയില്‍ ആയിരുന്ന പെണ്‍കുട്ടിയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. എന്നാല്‍ അഭിഭാഷകന്‍റെ നില ഇപ്പോഴും ഗുരുതരമായി […]
അന്ന് നോട്ട് നിരോധനമായിരുന്നെങ്കില്‍ ഇന്ന് ആര്‍ട്ടിക്കിള്‍ 370; ഏകാധിപത്യപരമായ നടപടിയെന്ന് കമല്‍ഹാസന്‍
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസന്‍. ഒന്നാം മോദി സര്‍ക്കാര്‍ നോട്ട് നിരോധിച്ചെങ്കില്‍ ഇന്ന് ആര്‍ട്ടിക്കിള്‍ 370 എടുത്തു കളഞ്ഞിരിക്കുകയാണ്. അങ്ങേയറ്റം ഏകാധിപത്യപരവും പ്രതിലോമകരവുമായ നടപടിയാണിതെന്ന് കമല്‍ഹാസന്‍ പ്രതികരിച്ചു. ആര്‍ട്ടിക്കിള്‍ 370, ആര്‍ട്ടിക്കിള്‍ 35 എ എന്നിവ മാറ്റണമെങ്കില്‍ കൂടിയാലോചനകളുണ്ടാവണം. പക്ഷെ പ്രതിപക്ഷത്തെ പോലും അടുപ്പിക്കാതെ സര്‍ക്കാര്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്തെന്ന് കമല്‍ ഹാസന്‍ വിമര്‍ശിച്ചു. കശ്മീര്‍ വിഷയത്തില്‍ രാജ്യമാകെ കനത്ത പ്രതിഷേധം ഉയരുന്നതിനിടെ […]
യൂണിവേഴ്സിറ്റി കോളജ് കേസിലെ പ്രതികള്‍ ഉള്‍പ്പെട്ട റാങ്ക് ലിസ്റ്റ് പി.എസ്.സി മരവിപ്പിച്ചു
യൂണിവേഴ്സിറ്റി വധശ്രമക്കേസ് പ്രതികളായ എസ്.എഫ്.ഐ നേതാക്കള്‍ ഉള്‍പ്പെട്ട പൊലീസ് ബറ്റാലിയന്‍ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പി.എസ്.സി മരവിപ്പിച്ചു. അന്ന് നടന്ന പരീക്ഷകളിലെ 7 റാങ്ക് ലിസ്റ്റുകളില്‍ ആദ്യ 100 പേരുടെ മൊബൈൽ രേഖകള്‍ പരിശോധിക്കുമെന്നും പി.എസ്.സി ചെയര്‍മാന്‍ എം.കെ സക്കീര്‍ വ്യക്തമാക്കി. എന്നാല്‍ പി.എസ്.സിയുടെ പരീക്ഷാ സംവിധാനത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് കണ്ടെത്തിയതെന്നും പി.എസ്.സി ക്രമക്കേട് എന്ന് പറയുന്നത് ശരിയല്ലെന്നും ചെയര്‍മാന്‍ പറഞ്ഞു. പരീക്ഷാ കൺട്രോളർ ഉൾപ്പെടെ പി.എസ്.സിയുടെ ഒരു തരത്തിലുമുള്ള ഇടപെടലുമുണ്ടായിട്ടില്ല. പരീക്ഷാ ഹാളിൽ നടക്കുന്ന അപാകത റിപ്പോർട്ട് […]
പരീക്ഷാ സമയത്ത് ശിവരഞ്ജിത്തിന്റെ മൊബൈലിലേക്ക് വന്നത് 76 മെസേജുകള്‍
പി.എസ്.സി പരീക്ഷയില്‍ ക്രമക്കേട് നടത്തിയ എസ്.എഫ്.ഐ നേതാക്കളുടെ മൊബൈലിലേക്ക് പരീക്ഷാ സമയത്ത് അസാധാരണ തോതിൽ എസ്.എം.എസുകൾ വന്നു. ശിവ രഞ്ജിത്തിന്റെ മൊബൈലിലേക്ക് വന്നത് 76 മെസേജുകളാണ്. 2.16 മുതല്‍ മൂന്ന് മണി വരെയാണ് പ്രതികളുടെ പി.എസ്.സി പ്രൊഫൈലിൽ നൽകിയിട്ടുളള മൊബൈൽ നമ്പരിലേക്ക് മെസേജുകള്‍ വന്നത്. സൈബർ പൊലീസിന്റെ കണ്ടെത്തലുകളാണ് ഇക്കാര്യത്തില്‍ നിർണായകമായത്. ക്രമക്കേട് കണ്ടെത്താനായില്ലെന്നായിരുന്നു ആഭ്യന്തര വിജിലൻസിന്റെ ആദ്യ റിപ്പോർട്ട്. ചോദ്യ പേപ്പർ പുറത്തേക്ക് പോയതിൽ ഇപ്പോഴും ദുരൂഹതയുണ്ട്.
പി.എസ്.സിക്ക് വീഴ്ച സംഭവിച്ചിട്ടില്ല; ക്രമക്കേടുണ്ടായത് പരീക്ഷാ ഹാളിലെന്ന് ആഭ്യന്തര വിജിലന്‍സ്
പി.എസ്.സിക്ക് പരീക്ഷ നടത്തിപ്പില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആഭ്യന്തര വിജിലന്‍സ്. ചോദ്യപേപ്പറുകള്‍ സെന്ററുകളില്‍ എത്തിക്കുന്നതില്‍ വീഴ്ചയില്ല. ക്രമക്കേടുണ്ടായത് പരീക്ഷാ ഹാളിലെന്നും ആഭ്യന്തര വിജിലന്‍സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.












