India Kerala

മത്തിയുടെ ലഭ്യത കുറഞ്ഞു; മത്സ്യബന്ധനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് വിദഗ്ധര്‍

മത്തിയുടെ ലഭ്യത കുറയുന്ന സാഹചര്യങ്ങളില്‍ മത്സ്യബന്ധനത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തണമെന്ന നിര്‍ദേശവുമായി വിദഗ്ധര്‍. കടലില്‍ മത്തിയുടെ ലഭ്യത കുറഞ്ഞ സമയത്ത് ഇവയെ പിടികൂടുന്നത് കൂടുതല്‍ തകര്‍ച്ചയിലേക്ക് നയിക്കുമെന്ന പഠനം മുന്‍നിര്‍ത്തിയാണ് നിര്‍ദേശം. കേരളീയരുടെ ഇഷ്ട മത്സ്യമായ മത്തി തീന്‍മേശയിലേക്കെത്താന്‍ ഇനി അല്‍പ്പം ബുദ്ധിമുട്ടും. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് മത്തിയുടെ ലഭ്യതയില്‍ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയത്. മത്തിയുടെ ലഭ്യത കുറയുന്ന സാഹചര്യങ്ങളില്‍ മത്സ്യബന്ധനത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തണമെന്ന നിര്‍ദേശമാണ് വിദഗ്ധര്‍ മുന്നോട്ട് വെക്കുന്നത്. മത്തി കുറയുന്നതിന് പിന്നിലെ കാരണങ്ങള്‍ വിലയിരുത്തുന്നതിനായി കൊച്ചിയിലെ കേന്ദ്ര സമുദ്രമല്‍സ്യ […]

India Kerala

സുഷമാ സ്വരാജിന്റ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

മുതിർന്ന ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സുഷമാ സ്വരാജിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി. പാർലമെന്ററി രംഗത്തും നയതന്ത്ര രംഗത്തും അവരുടെ പ്രവർത്തനവും ഇടപെടലുകളും ശ്രദ്ധേയമായിരുന്നുവെന്ന് അനുസ്മരിച്ച മുഖ്യമന്ത്രി, കുടുംബാംഗങ്ങൾക്കൊപ്പം ദുഃഖം പങ്കിടുന്നതായും അറിയിച്ചു.

India National

മുന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അന്തരിച്ചു

മുതിർന്ന ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സുഷമാസ്വരാജ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഡൽഹി എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. 66 വയസ്സായിരുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയവർ അനുശോചിച്ചു.

India Kerala

കോഴിക്കോട് കനത്തമഴ, കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

കോഴിക്കോട് ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്ന് കണ്‍ട്രോള്‍ റൂമുകള്‍ സജ്ജം. ഇതുവരെ മഴക്കെടുതികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നാല് താലൂക്കുകളിലും കണ്‍ട്രോള്‍ റൂം സജ്ജമാക്കിയിട്ടുണ്ട്.

India Kerala

ശ്രീറാം വെങ്കിട്ടരാമന് ജാമ്യം

മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രറ്റ് കോടതിയാണ് ജാമ്യം നല്‍കിയത്. ശ്രീറാമിനെ കസ്റ്റഡിയില്‍ വേണമെന്ന പോലീസ് ആവശ്യവും കോടതി തള്ളിയിരുന്നു. ശ്രീറാം മദ്യപിച്ചിട്ടുണ്ടെന്ന് എങ്ങനെയാണു കണ്ടെത്തിയതെന്നു കോടതി ചോദിച്ചിരുന്നു. രക്തപരിശോധനാ ഫലം ഹാജരാക്കണമെന്നും ആവശ്യപ്പെട്ടു. 72 മണിക്കൂര്‍ ശ്രീറാം നിരീക്ഷണത്തില്‍ തുടരണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശം പരിഗണിച്ചാണ് കോടതി പൊലീസിന്റെ കസ്റ്റഡി അപേക്ഷ തള്ളിയത്. പരുക്കിന്റെ പേരില്‍ മൂന്ന് ദിവസമായിട്ടും ശ്രീറാമിന്റെ വിരലടയാളമെടുക്കാന്‍ ഡോക്ടര്‍മാര്‍ സമ്മതിച്ചില്ല. […]

Cricket Sports

ടി20യില്‍ നിന്ന് ധവാനെ പുറത്തിരുത്താന്‍ സമയമായി; ഈ കണക്കുകള്‍ നോക്കൂ…

2020ലെ ടി20 ലോകകപ്പാണ് ഇനി ഇന്ത്യക്ക് മുന്നിലുള്ളതെന്ന് നായകന്‍ വിരാട് കോഹ്‌ലി വ്യക്തമാക്കികഴിഞ്ഞു. ഇതിലേക്കുള്ള മുന്നൊരുക്കങ്ങളായിരിക്കും ഇന്ത്യയുടെതേന്ന് വ്യക്തവുമാണ്. ഇപ്പോള്‍ വിന്‍ഡീസിനെതിരെ നടക്കുന്ന ടി20 പരമ്പര അതിന്റെ ആദ്യ ചുവടുവെപ്പായാണ് കണക്കാക്കുന്നത്. ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് ഇനിയും മത്സരങ്ങളുള്ളതിനാല്‍ ആരൊക്കെ ടീമിലെത്തും എന്ന കാര്യത്തില്‍ ഇപ്പോള്‍ ഒന്നും പറയാനാവില്ല. എന്നാല്‍ ചില കണക്കുകള്‍ നോക്കുകയാണെങ്കില്‍ ചിലരെ പുറത്തിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അതില്‍ പ്രധാനം ഓപ്പണര്‍ ശിഖര്‍ ധവാനാണ്. വിന്‍ഡീസിനെതിരായ ടി20യില്‍ ധവാന് കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നു. രണ്ട് […]

Entertainment

” സാറേ… ഞാൻ ഇന്ദ്രൻസാണേ…; ഒരു തുടക്കക്കാരനെ ഞെട്ടിച്ച പച്ചയായ മനുഷ്യന്‍

സിനിമാക്കാര്‍ ജാഡക്കാരാണോ ? ആണെന്നായിരിക്കും മിക്കവരുടെയും ഉത്തരം. എന്നാല്‍ ഇന്ദ്രന്‍സ് എന്ന മനുഷ്യന്‍ ഇതിന് അപവാദമാണ്. വന്ന വഴി മറക്കാത്ത, വേര്‍തിരിവുകളില്ലാത്ത, എളിമയുള്ള പച്ചയായ മനുഷ്യന്‍. ദേശീയ ശ്രദ്ധയാകര്‍ഷിച്ച, സംസ്ഥാന അവാര്‍ഡ് ഉള്‍പ്പെടെ ഒട്ടേറെ പുരസ്കാരങ്ങള്‍ തേടി എത്തിയിട്ടും എളിമയോടെ നിലകൊള്ളുന്ന താരം. പലരും ഇക്കാര്യം പലപ്പോഴായി പറഞ്ഞിട്ടുമുണ്ട്. ഇപ്പോഴിതാ, സണ്ണി വെയ്‍ന്‍ നായകന്‍ ആകുന്ന അനുഗ്രഹീതന്‍ ആന്റണി എന്ന ചിത്രത്തിന്റെ കഥയെഴുതിയ ജിഷ്ണു എസ് രമേശും ഇന്ദ്രന്‍സിനെ കുറിച്ച് പറയുന്നത് ഇതേ കാര്യം തന്നെയാണ്. ജിഷ്ണുവിന്റെ […]

India National

സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമെന്ന് ദേശീയ സുരക്ഷ ഉപദേഷ്ടാവ്

പ്രത്യേക അധികാരം റദ്ദാക്കിയതിന് പിന്നാലെ കനത്ത ജാഗ്രതയില്‍ ജമ്മുകശ്മീര്‍. കശ്മീരില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമെന്ന് ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കി. നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യും. കശ്മീരില്‍ അറസ്റ്റിലായ നേതാക്കളെ വിട്ടയക്കണമെന്നും അവര്‍ ഭീകരവാദികളല്ലെന്നും മമത ബാനര്‍ജി പറഞ്ഞു. പ്രത്യേക അധികാരം റദ്ദാക്കി, സംസ്ഥാനത്തെ വിഭജിക്കാനുള്ള തീരുമാനം ജമ്മുകാശ്മീരില്‍ എന്ത് പ്രത്യാഘാതമുണ്ടാക്കുമെന്നതാണ് ഉയരുന്ന ആശങ്ക. ബില്‍ പാസാക്കിയതിന് പിന്നാലെ അതീവ ജാഗ്രത പുലര്‍ത്തണമെന്നാണ് സൈന്യത്തിന് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. […]

India National

ജമ്മുകശ്മീര്‍ പ്രമേയവും സംസ്ഥാന പുനസംഘടന ബില്ലിലും പ്രധാന ചര്‍ച്ചാ വിഷയം

ജമ്മുകശ്മീര്‍ പ്രമേയത്തിലും സംസ്ഥാന പുനസംഘടന ബില്ലിലും ലോക്സഭയില്‍ ചര്‍ച്ച തുടരുന്നു. ചര്‍ച്ചക്ക് തുടക്കമിട്ട് സംസാരിച്ച കേന്ദ്ര ആഭ്യന്തര മന്ത്രിയും കോണ്‍ഗ്രസ് ലോക്സഭ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൌധരിയും തമ്മില്‍ രൂക്ഷമായ വാഗ്വാദമാണ് സഭയിലുണ്ടായത്. കോണ്‍ഗ്രസിനകത്ത് ഏകാഭിപ്രായ രൂപീകരണത്തിന് യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി കോണ്‍ഗ്രസ് എം.പിമാരുമായി ചര്‍ച്ചനടത്തി. ഇന്നലെ സഭാ നടപടികള്‍ക്കിടെ പ്രമേയം കീറിയ എം.പിമാരായ ഹൈബി ഈഡനെയും ടി.എന്‍ പ്രതാപനെയും സ്പീക്കര്‍ ചേംബറില്‍ വിളിച്ച് ശാസിച്ചു. പ്രതിപക്ഷ പ്രതിഷേധത്തെ കടന്ന് രാജ്യസഭയില്‍ ജമ്മുകശ്മീര്‍ പ്രമേയവും […]

India Kerala

ശ്രീറാം വെങ്കിട്ടരാമന് ജാമ്യം

മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രറ്റ് കോടതിയാണ് ജാമ്യം നല്‍കിയത്. ശ്രീറാമിനെ കസ്റ്റഡിയില്‍ വേണമെന്ന പോലീസ് ആവശ്യവും കോടതി തള്ളിയിരുന്നു. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി മൂന്നാണ് ശ്രീറാമിന്റെ കസ്റ്റഡി അപേക്ഷ പരിഗണിച്ചത്. ഇന്നലെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ വിദഗ്ദ്ധ ചികിത്സ ആവശ്യമാണെന്ന് ശ്രീറാം വാദിച്ചിരുന്നു. കേസ് രാഷ്ട്രീയ പ്രേരണയെ തുടര്‍ന്നുണ്ടായതാണ്. മാധ്യമങ്ങള്‍ ഇല്ലാ കഥകള്‍ പ്രചരിപ്പിക്കുകയാണെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ശ്രീറാം […]