India Kerala

ശബരിമലയില്‍ വിശ്വാസികളുടെ വികാരത്തെ മാനിക്കണമെന്ന് സി.പി.എം

ശബരിമല വിഷയത്തില്‍ വിശ്വാസികളുടെ വികാരത്തെ മാനിക്കണമെന്ന് സി.പി.എം. ശബരിമലയില്‍ നിലപാട് മാറ്റേണ്ട സാഹചര്യമില്ല. യുവതികളെ മലകയറാന്‍ നിര്‍ബന്ധിക്കേണ്ടെന്ന മുന്‍ നിലപാട് ജനങ്ങളോട് വിശദീകരിക്കും. പ്രാദേശിക ക്ഷേത്രങ്ങളുടെ ഭരണകാര്യങ്ങളില്‍ പ്രവര്‍ത്തകര്‍ സജീവമായി ഇടപെടണമെന്നും സംസ്ഥാന കമ്മിറ്റി യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. തിരുത്തല്‍ രേഖയില്‍ ഇക്കാര്യം ഉള്‍പ്പെടുത്തണമോയെന്ന കാര്യം തീരുമാനിച്ചിട്ടില്ല. തെറ്റ് തിരുത്തല്‍ രേഖ സംബന്ധിച്ച് ചര്‍ച്ച നടക്കുന്ന സി.പി.എമ്മിന്റെ സംസ്ഥാന സമിതി ഇന്നവസാനിക്കും. കരട് രേഖയില്‍ ഭേദഗതി വരുത്തിയായിരിക്കും സംസ്ഥാന സമിതി അംഗീകരിക്കുന്നത്. മന്ത്രിമാര്‍ക്കെതിരെയും പൊലീസിനെതിരെയും നേതൃത്വത്തിനെതിരെയും കഴിഞ്ഞ […]

India Kerala

കാസർകോട് കോട്ട തകര്‍ച്ചാഭീഷണിയില്‍; തിരിഞ്ഞു നോക്കാതെ അധികൃതര്‍

കാസര്‍ഗോഡ് ജില്ലയിലെ ചരിത്ര സ്മാരകങ്ങളിലൊന്നായ കാസർകോട് കോട്ട തകര്‍ച്ചാഭീഷണിയില്‍. കനത്ത മഴക്കു പിന്നാലെ കോട്ടയുടെ നിരീക്ഷണ ഗോപുരത്തിലൊന്ന് ഭാഗികമായി തകര്‍ന്നു. കോട്ട കാലങ്ങളായി കാട് പിടിച്ച് കിടക്കുന്ന അവസ്ഥയിലുമാണ്. സംരക്ഷിക്കാനുള്ള നടപടികളൊന്നും അധികൃതര്‍ സ്വീകരിക്കുന്നില്ലെന്ന് പ്രദേശവാസികളും പറയുന്നു. കാസര്‍കോട് ജില്ലയിലെ ഏറ്റവും പഴക്കമുള്ള ചരിത്രസ്മാരകങ്ങളിലൊന്നാണ് തായലങ്ങാടിയിലെ കാസര്‍കോട് കോട്ട. അഞ്ഞൂറു വര്‍ഷത്തിലേറെ പഴക്കമുള്ള കോട്ടയുടെ സംരക്ഷണത്തിനായി നാളിതുവരെ അധികൃതരുടെ ഭാഗത്തു നിന്നും യാതൊരു നടപടികളും ഉണ്ടായിട്ടില്ല. നേരത്തെ സ്വകാര്യ വ്യക്തിക്ക് കോട്ട വില്‍പ്പന നടത്തിയ സംഭവം വിവാദമായതിനെ […]

India Kerala Uncategorized

എ.എസ്.ഐയുടെ ആത്മഹത്യ; ആരോപണവിധേയനായ എസ്.ഐക്കെതിരെ നടപടിയായില്ല

ആലുവയിൽ എ.എസ്.ഐ പി.സി. ബാബു ആത്മഹത്യ ചെയ്ത കേസിൽ ആരോപണ വിധേയനായ എസ്.ഐക്കെതിരെ നടപടിയായില്ല. കഴിഞ്ഞ 27 വർഷമായി പൊലീസിൽ ജോലി ചെയ്തിരുന്ന ബാബു മേലുദ്യോഗസ്ഥന്റെ പീഡനത്തിന്റെ ഇരയെന്ന് ബന്ധുക്കൾ ആരോപിച്ചു. നാട്ടുകാരുടെ പ്രതിഷേധം ശമിപ്പിക്കാൻ ബാബുവിന്റെ മരണത്തിന് കാരണക്കാരനായ എസ്.ഐക്കെതിരെ നടപടിയെടുക്കാമെന്ന ഉറപ്പ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പാലിച്ചില്ല. ആലുവ എം.എൽ.എ അൻവർ സാദത്തിനാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഡി.ഐ.ജി എസ്.സുരേന്ദ്രൻ നടപടിയെടുക്കാമെന്ന ഇന്നലെ ഉറപ്പ് നൽകിയത്. എസ്.ഐക്കതിരെ നടപടിയെടുത്ത ശേഷം മാത്രമെ ശവസംസ്കാര ചടങ്ങുകൾക്ക് മൃതദേഹം […]

India Kerala

അയ്യപ്പപണിക്കര്‍ ഓര്‍മ്മയായിട്ട് 13 വര്‍ഷം

മലയാള കവിതയെ ആധുനികതയുടെ വിശാല ലോകത്തേക്ക് കൈപിടിച്ചു നടത്തിയ സാഹിത്യക്കാരനായിരുന്നു കെ. അയ്യപ്പപണിക്കര്‍. ഏതെങ്കിലും ഒരു കള്ളിയില്‍ ഒതുങ്ങാത്ത സാംസ്കാരിക പ്രതിഭാസം. കാലത്തിന് തകര്‍ക്കാനാവാത്ത് ഒരുപാട് കവിതകള്‍ ബാക്കിവെച്ചാണ് 2006 ഓഗസ്റ്റ് 23ന് അദ്ദേഹം യാത്രയായത്. കവിതയുടെ അപാരത കണ്ടെത്തിയ മഹാനുഭാവൻ. അറിവിന്‍റെ ആഴങ്ങൾ തേടിയ, ക്ഷമാപൂർവ്വം വിദ്യാർഥികൾക്കത് പകർന്നു കൊടുത്ത മഹാദ്ധ്യാപകൻ, നിരൂപകൻ, സൈദ്ധാന്തികൻ ഇതിലേതു വിശേഷണമാണ് ഡോ. അയ്യപ്പപണിക്കർക്ക് കൂടുതൽ ചേരുക. കുട്ടനാട്ടിലെ കവിത കിനിയുന്ന മണ്ണിൽ നിന്നും ലോകാന്തരങ്ങളിലേയ്ക്കു വ്യാപിച്ച ആ കാവ്യവ്യക്തിത്വത്തിന് […]

India Kerala

ഇന്ന് ശ്രീകൃഷ്ണ ജയന്തി

ഇന്ന് ശ്രീകൃഷ്ണ ജയന്തി. ഗുരുവായൂർ ഉൾപ്പെടെയുള്ള ശ്രീകൃഷ്ണ പ്രതിഷ്‌ഠയുള്ള ക്ഷേത്രങ്ങളിൽ വിപുലമായ ചടങ്ങുകളാണ് ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ചു നടക്കുക. വൈകിട്ട് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ പതിവ് പോലെ സംസ്‌ഥാനത്തെമ്പാടും ശോഭായാത്രകൾ നടക്കും. ഗുരുവായൂരും അമ്പലപ്പുഴയും ഉൾപ്പെടെയുള്ള ശ്രീകൃഷ്‌ണ ക്ഷേത്രങ്ങളിൽ ഇന്നലെ വൈകിട്ട് മുതൽ തന്നെ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. ശ്രീകൃഷ്ണന്റെ പിറന്നാൾ ദിനമായ അഷ്ടമി രോഹിണിക്കു പ്രത്യേക പൂജകൾക്കൊപ്പം വിപുലമായ പിറന്നാൾ സദ്യയും ക്ഷേത്രങ്ങളിൽ ഒരുക്കിയിട്ടുണ്ട്. ഗുരുവായൂരിൽ അഷ്ടമിരോഹിണി ദിനത്തിലെ പ്രധാന വഴിപാട് അപ്പമാണ്. അഞ്ചു ലക്ഷം […]

India Kerala

അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്ന് കാലവാസ്ഥ നിരീക്ഷണ കേന്ദ്രം. ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട മഴ തുടരും. പൊതുജനങ്ങള്‍ ജാഗ്രതപാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. പൊഴിയൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള തീരത്ത് 3.2 മീറ്റര്‍ വരെ ഉയരമുള്ള തിരമാലയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ബാണാസുര സാഗർ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ പെയ്യുന്നതിനാല്‍ ഡാമിന്റെ ഷട്ടറുകൾ 10 സെന്റീമീറ്റര്‍ ഉയര്‍ത്തും. വയനാട്ടിൽ ദുരന്തസാധ്യത […]

India National

‘നഷ്ടത്തെ കുറിച്ച് സംസാരിക്കുന്നത് നിര്‍ത്തണം, കഴിഞ്ഞ യു.പി.എ സര്‍ക്കാര്‍ വേണ്ടത്ര ശ്രദ്ധിച്ചില്ല’; സാമ്പത്തിക പ്രതിസന്ധിയില്‍ പ്രതികരണവുമായി മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന അവസ്ഥയില്‍ പ്രതികരണവുമായി മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കെ. സുബ്രഹ്മണ്യം. പൊതു വ്യവസായ സ്ഥാപനങ്ങള്‍ ലാഭം നേടുന്ന പ്രക്രിയയില്‍ നിന്ന് പിന്‍തിരിയുകയും നഷ്ടത്തെ കുറിച്ച് സമൂഹത്തോട് പറയുകയും സര്‍ക്കാരിനോട് സഹായ പ്രവര്‍ത്തനങ്ങള്‍ ആവശ്യപ്പെടുകയും ചെയ്യുന്ന സമീപനം ഉപേക്ഷിച്ച് പുതിയ ചിന്തകള്‍ നടപ്പിലാക്കണമെന്ന് സുബ്രഹ്മണ്യം പറഞ്ഞു. ഉപഭോഗമല്ല നിക്ഷേപം മാത്രമേ സാമ്പത്തിക വ്യവസ്ഥയെ വളര്‍ത്തുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കേന്ദ്ര സര്‍ക്കാരിനെതിരെ കോര്‍പ്പറേറ്റ് തലത്തില്‍ നിന്നും വിശകലന വിദഗ്ധരുടേയും സാമ്പത്തികവിദഗ്ധരുടേയും വിമര്‍ശനങ്ങള്‍ വര്‍ധിച്ചു വരുന്ന […]

Football Sports

ഡ്യൂറന്റ് കപ്പ്; ഗോകുലം എഫ്.സി ഫെെനലില്‍

ഡ്യൂറാന്റ് കപ്പ് ഫുട്ബോളിലില്‍ ചരിത്രം കുറിച്ച് ഗോകുലം എഫ്.സി. ശക്തമായ മത്സരത്തിനൊടുവില്‍, ഡ്യൂറാന്റ് കപ്പില്‍ ടീം ഫൈനലില്‍ പ്രവേശിച്ചു. പെനാല്‍ട്ടി ഷൂട്ടൌട്ടില്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ഈസ്റ്റ് ബംഗാളിനെ തോല്‍പ്പിച്ചത്. പത്തൊമ്പതാം മിനുട്ടില്‍ സമദ് മാലികിന്റെ ഗോളില്‍ ഈസ്റ്റ്ബംഗാളാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ കളിയുടെ ഇഞ്ച്വുറി ടൈമില്‍ ലഭിച്ച പെനാള്‍ട്ടി ലക്ഷ്യത്തിലെത്തിച്ച് ക്യാപ്റ്റന്‍ മാര്‍ക്കസ് ജോസഫാണ് ഗോകുലത്തെ ഒപ്പമെത്തിച്ചത്. ഇതോടെ മത്സരം അധിക സമയത്തേക്ക് നീങ്ങി. ഗോള്‍ കണ്ടെത്താന്‍ ഇരു ടീമുകളും ആഞ്ഞു പരിശ്രമിച്ചെങ്കിലും ലക്ഷ്യം നേടാനായില്ല.

Entertainment

ഉണ്ണി മുകുന്ദന് നെയ്മര്‍ ഫാന്‍സ് വക സൈബര്‍ ആക്രമണം; മറുപടിയുമായി താരം

തനിക്ക് നേരിട്ട സൈബര്‍ ആക്രമണത്തിന് ഉരുളക്ക് ഉപ്പേരി എന്ന തരത്തില്‍ തിരിച്ചടിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. ഒരു തമാശ പോസ്റ്റിലൂടെ ഫുട്ബോള്‍ സൂപ്പര്‍ താരം നെയ്മറെ ട്രോളിയതിനാണ് ഉണ്ണിക്ക് നേരെ സൈബര്‍ ആക്രമണമുണ്ടായത്. രണ്ട് ദിവസം മുമ്പ് അദ്ദേഹം ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട ഒരു വീഡിയോയുടെ ക്യാപ്ഷനാണ് നെയ്മര്‍ ആരാധകരെ ചൊടിപ്പിച്ചത്. കുട്ടികള്‍ക്കൊപ്പം അദ്ദേഹം ഫുട്ബോള്‍ കളിക്കുന്നതാണ് വീഡിയോ. ഇതിന് താഴെ അടിക്കുറിപ്പായി വീഡിയോയില്‍ മഞ്ഞ ഡ്രസ് ഇട്ടിരിക്കുന്ന കുട്ടി നെയ്മറിനെ പോലെ കളിച്ചുവെന്ന് പറയുന്നു. 2018 […]

India National

‘ചിദംബരം അന്വേഷണവുമായി സഹകരിക്കുന്നില്ല’; അഞ്ച് ദിവസം കസ്റ്റഡിയില്‍ വേണമെന്ന് സി.ബി.ഐ

ഐ.എന്‍.എക്സ് കേസിൽ അറസ്റ്റിലായ മുൻ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ ചോദ്യം ചെയ്യൽ പൂര്‍ത്തിയായി. അറസ്റ്റിലായ ചിദംബരത്തെ അഞ്ച് ദിവസം കസ്റ്റഡിയില്‍ വേണമെന്ന് സി.ബി.ഐ കോടതിയില്‍ ആവശ്യപ്പെട്ടു. ചിദംബത്തിനെതിരായ ആരോപണങ്ങള്‍ ഗുരുതരമായതിനാല്‍ ജാമ്യമില്ലാ വാറണ്ട് പ്രകാരമാണ് അറസ്റ്റ് ചെയ്തത്. ചിദംബരം ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണെന്നും കൂട്ടുപ്രതിക്കൊപ്പം ചോദ്യം ചെയ്യേണ്ടതുണ്ടെന്നും സിബിഐ കോടതിയില്‍ വാദിച്ചു. കേസില്‍ വാദം തുടരുകയാണ്. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് സിബിഐക്ക് വേണ്ടി ഹാജാരായത്. ഇന്ദ്രാണി മുഖർജിയെ അറിയില്ലെന്നും അധികാര ദുർവിനിയോഗം നടത്തിയിട്ടില്ലെന്നും പി ചിദംബരം […]