India Kerala

ഉയര്‍ന്ന തിരമാലക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

കേരള തീരത്ത് ഉയര്‍ന്ന തിരമാല സാധ്യത മുന്നറിയിപ്പ്. തിരുവനന്തപുരം പൊഴിയൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള കേരള തീരത്ത് 2.7 മുതല്‍ 3.2 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തീരത്തോടും താഴ്ന്ന പ്രദേശങ്ങളോടും (കൊല്ലം ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്) ചേര്‍ന്ന് കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ട്. ഇന്ന് ഉച്ച കഴിഞ്ഞു 2.30 മുതല്‍ നാളെ രാത്രി 11:30 വരെ 15 മുതല്‍ 19 സെക്കന്‍ഡ് […]

India Kerala

പാലാരിവട്ടം പാലം അഴിമതി: മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിനെ ചോദ്യംചെയ്തു

പാലാരിവട്ടം പാലം നിര്‍മാണത്തിലെ അഴിമതി കേസില്‍ മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിനെ ചോദ്യംചെയ്തു. എറണാകുളം വിജിലന്‍സ് ഓഫീസില്‍ വിളിച്ചുവരുത്തിയാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്. അറിയാവുന്നകാര്യങ്ങള്‍ അന്വേഷണ സംഘത്തെ ധരിപ്പിച്ചുവെന്നും തനിക്കെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും ചോദ്യം ചെയ്യലിന് ശേഷം ഇബ്രാഹിംകുഞ്ഞ് മാധ്യമങ്ങളോട് പറഞ്ഞു. പാലം പണിയുന്ന സമയത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്നു ഇബ്രാഹിംകുഞ്ഞ്. മന്ത്രിയെന്ന് നിലയ്ക്ക് വീഴ്ച പറ്റിയിട്ടില്ല, ഉദ്യോഗസ്ഥ തലത്തിലെ അഴിമതിയാണ് നടന്നതെന്നാണ് നേരത്തെ അദ്ദേഹം അവകാശപ്പെട്ടിരുന്നത്. എന്നാല്‍ വിജിലന്‍സ് സംഘത്തോട് എന്തെല്ലാമാണ് വെളിപ്പെടുത്തിയതെന്ന് അദ്ദേഹം […]

Entertainment

പണം പിരിക്കല്‍ മാത്രമല്ല ദുരിതാശ്വാസ പ്രവര്‍ത്തനമെന്ന് മോഹന്‍ലാല്‍

മഹാപ്രളയങ്ങള്‍ തുടര്‍ക്കഥയാവുമ്പോള്‍ മാറേണ്ടത് പരിസ്ഥിതിയോടുള്ള സമീപനങ്ങളാണെന്ന് നടന്‍ മോഹന്‍ലാല്‍. ഇക്കഴിഞ്ഞ രണ്ടു വര്‍ഷത്തക്കാലത്തെ അനുഭവം കൊണ്ട് നമുക്ക് ഒട്ടേറെ മുന്‍കരുതലുകള്‍ എടുക്കേണ്ടതുണ്ട്. നാം ഒരുപാട് മാറേണ്ടതുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു. പണം പിരിക്കല്‍ മത്രമല്ല ദുരിതാശ്വാസ പ്രവര്‍ത്തനമെന്നു അദ്ദേഹം പറയുന്നു. തന്‍റെ ബ്ലോഗിലൂടെയാണ് ലാല്‍ പ്രളയാനന്തര കേരളത്തെ കുറിച്ചുള്ള തന്‍റെ ആശങ്കകള്‍ പങ്കു വെച്ചത്. “ഒരു വർഷം മുമ്പ് മഹാപ്രളയം വന്ന് നമ്മുടെ ജീവനുകൾ അപഹരിക്കുകയും ജീവിതം തകർക്കുകയും ചെയ്തപ്പോൾ അതൊരു ഒറ്റപ്പെട്ട ദുരന്തമാണ് എന്നാണ് നാം കരുതിയത്. […]

Football Sports

പി.എസ്.ജിക്ക് ഇത്ര അഹങ്കാരമോ? നിരസിച്ച റയലിന്റെ ഓഫർ കണ്ടാൽ ഞെട്ടും

യൂറോപ്യൻ ട്രാൻസ്ഫർ ജാലകം അടയുമ്പോൾ ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ഏത് ക്ലബ്ബിലായിരിക്കും എന്നതാണ് ഫുട്‌ബോൾ ലോകത്തെ വലിയ ചോദ്യം. 2017-ൽ 222 ദശലക്ഷം യൂറോ എന്ന റെക്കോർഡ് തുകയ്ക്ക് ബാഴ്‌സലോണ വിട്ട് പി.എസ്.ജിയിലെത്തിയ താരത്തിന് രണ്ട് സീസൺ കൊണ്ടുതന്നെ ഫ്രഞ്ച് ക്ലബ്ബ് മടുത്തു. ബാഴ്‌സയിലേക്ക് മടങ്ങാനുള്ള താൽപര്യം വ്യക്തമാക്കിയ താരത്തെ പക്ഷേ, അങ്ങനെയങ്ങ് വിട്ടുകൊടുക്കാനില്ലെന്ന നിലപാടിലാണ് പി.എസ്.ജി. മുടക്കിയ തുക തിരികെ ലഭിക്കാതെ നെയ്മറിനെ പോകാൻ അനുവദിക്കില്ലെന്നാണ് നാസർ അൽ ഖലൈഫിയുടെ ഉടമസ്ഥതയിലുള്ള ക്ലബ്ബ് പറയുന്നത്. […]

India Kerala

മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച് കൊന്ന കേസ്: സീറ്റ് ബെല്‍റ്റിലെ വിരലടയാളം ശ്രീറാമിന്റേത്

മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ശ്രീറാം വെങ്കിട്ടരാമൻ തന്നെയാണ് വാഹനമോടിച്ചതെന്ന് ശാസ്ത്രീയ തെളിവ് ലഭിച്ചു. ഡ്രൈവിങ് സീറ്റിലെ സീറ്റ് ബെൽറ്റിൽ നിന്ന് ശ്രീറാമിന്റെ വിരലടയാളം ലഭിച്ചു. ഫോറൻസിക് പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എന്നാൽ കാറിന്‍റെ സ്റ്റിയറിംഗിലോ സ്റ്റിയറിംഗിന് പുറത്തുള്ള ലെതർ കവറിലെയോ വിരലടയാളങ്ങൾ വ്യക്തമല്ലെന്നും വിരലടയാള വിദഗ്‍ധരുടെ പരിശോധനാഫലത്തിൽ പറയുന്നു. അപകട സമയം ശ്രീറാമാണ് വാഹനമോടിച്ചതെന്ന് വ്യക്തമാക്കുന്ന തെളിവുകളൊന്നും പൊലീസിന് ലഭിച്ചിരുന്നില്ല. ദൃക്‌സാക്ഷികൾ നൽകിയ വിവരം അനുസരിച്ചാണ് ശ്രീറാമാണ്‌ വാഹനമോടിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചത്. ഫോറൻസിക് […]

India National

11 തവണ വയറിന് കുത്തിയ ശേഷം കഴുത്ത് മുറിച്ചു കൊലപ്പെടുത്തി ; ഭര്‍ത്താവിനോട് പക തീര്‍ത്ത് ഭാര്യ

ഭര്‍ത്താവിന് അവിഹിത ബന്ധമുണ്ടെന്നാരോപിച്ച് 11 തവണ വയറിന് കുത്തിയ ശേഷം ഭാര്യ കഴുത്ത് മുറിച്ച് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ നല്ലസോപാരയില്‍ ബുധനാഴ്ചയാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. മുംബൈ സ്വദേശിയായ പ്രണാലിയാണ്(33) ഭര്‍ത്താവ് സുനില്‍ കദത്തിനെ (36) ക്രൂരമായ രീതിയില്‍ കൊലപ്പെടുത്തിയത്. സംഭവത്തില്‍ പ്രണാലിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ന് വസായി കോടതിയില്‍ ഹാജരാക്കും. സംഭവത്തെക്കുറിച്ച് തുലിഞ്ച് പൊലീസ് പറയുന്നതിങ്ങനെ… ബുധനാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ദമ്പതികള്‍ തമ്മില്‍ വഴക്ക് തുടങ്ങുന്നത്. തുടര്‍ന്ന് സുനില്‍ ഉറങ്ങാനായി പോയി. വെള്ളം […]

India National

ചിദംബരത്തിന്റെ അറസ്റ്റ്; ബി.ജെ.പിയുടെ രാഷ്ട്രീയ പകപോക്കലെന്ന് കോണ്‍ഗ്രസ്

ജനാധിപത്യത്തെ മോദിസർക്കാർ കശാപ്പു ചെയ്യുന്നു എന്ന് കോൺഗ്രസ്. തന്റെ പിതാവിനെ മാത്രമല്ല കോൺഗ്രസിനെ കൂടിയാണ് അറസ്റ്റിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് കാർത്തി ചിദംബരം പറഞ്ഞു. ചിദംബരത്തിന്റെ അറസ്റ്റും ജമ്മു കശ്മീർ വിഷയവും ഉന്നയിച്ച് പ്രതിപക്ഷ പാർട്ടികൾ ജന്ദർ മന്ദറിൽ പ്രതിഷേധിച്ചു. ഐ.എന്‍.എക്സ് മീഡിയ കേസിലെ പി.ചിദംബരത്തിന്റെ അറസ്റ്റിനെ പാർട്ടി വിഷയമായി കണ്ട് നേരിടാനാണ് കോൺഗ്രസ് നീക്കം. ചിദംബരത്തിന് എതിരെ നടക്കുന്നത് മോദി സർക്കാരിന്റെ പ്രതികാര നടപടിയാണെന്നും ജനാധിപത്യ വിശ്വാസികൾ ശബ്ദമുയർത്തണമെന്നും കോൺഗ്രസ്‌ ആവശ്യപ്പെട്ടു. അടിയന്തര വിഷയത്തിൽ വാദം കേൾക്കണമെന്ന […]

India Kerala

കെവിന്‍റേത് ദുരഭിമാനക്കൊല: 10 പേര്‍ കുറ്റക്കാര്‍

കെവിന്‍ കൊലപാതക കേസ് ദുരഭിമാനക്കൊലയാണെന്ന് കോടതി കണ്ടെത്തി. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോയടക്കം 10 പ്രതികള്‍ കൊലക്കുറ്റം അടക്കമുള്ള കുറ്റങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തി. അച്ഛന്‍ ചാക്കോയടക്കം നാല് പേരെ വെറുതെവിട്ടു. കുറ്റവാളികള്‍ക്കുള്ള ശിക്ഷ ശനിയാഴ്ച വിധിക്കും. മൂന്ന് മാസം നീണ്ട വിചാരണക്കൊടുവിലാണ് കെവിന്റെ കൊലപാതകം ദുരഭിമാനം മൂലമാണെന്ന് കണ്ടെത്തിയത്. ഒന്നാം പ്രതി ഷാനു, രണ്ടാം പ്രതി നിയാസ് എന്നിവരുള്‍പ്പെടെ 10 പ്രതികളാണ് കുറ്റക്കാര്‍. 302- കൊലപാതകം 364 എ- തട്ടിക്കൊണ്ടുപോയി […]

India Kerala

റാന്നിയിൽ പൊലീസുകാരി തൂങ്ങിമരിച്ച നിലയില്‍

റാന്നിയിൽ പൊലീസുകാരി തൂങ്ങിമരിച്ച നിലയില്‍. അടൂര്‍ കെ.എ.പി ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍ ഹണിരാജിനെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ആത്മഹത്യയുടെ കാരണമെന്തെന്നോ സംഭവത്തില്‍ ദുരൂഹതയുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ ഇപ്പോള്‍ വ്യക്തമല്ല. മൃതദേഹം റാന്നിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Entertainment

‘എന്റെ അമ്മയെ വരെ ചീത്ത വിളിച്ചു, വീട്ടിലിരിക്കുന്ന അമ്മ എന്തു തെറ്റ് ചെയ്തു: ടിനി ടോം

കഴിഞ്ഞ പ്രളയത്തിന് ശേഷം സര്‍ക്കാരിന്‍റെ ദുരിതാശ്വാസ നിധിയിലേക്ക് താരസംഘടനയായ അമ്മ അഞ്ച് കോടി 90 ലക്ഷം രൂപ നല്‍കിയെന്ന് നടന്‍ ടിനി ടോം. സര്‍ക്കാരിന്‍റെ ദുരിതാശ്വസ നിധി കൃത്യമായി ജനങ്ങളിലെത്തിയില്ലെന്ന ധര്‍മജന്‍റെ വിമര്‍ശനത്തെ പിന്തുണച്ചതിന് ടിനി ടോമിനെതിരേയും സമൂഹ മാധ്യമങ്ങളില്‍ വലിയ വിമര്‍ശമുയര്‍ന്നിരുന്നു. ഇതിന് മറുപടിയെന്നോണമാണിപ്പോള്‍ ടിനി ടോമിന്‍റെ പ്രതികരണം. ഡിജെ സാവിയോയും സംഘവും നടത്തുന്ന ദുരിതാശ്വസ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പറയാന്‍ ഫെയ്‌സ്ബുക്ക് ലൈവില്‍ വന്നപ്പോഴായിരുന്നു ഇക്കാര്യം പറഞ്ഞത്. താരസംഘടനയായ അമ്മ അഞ്ച് കോടി രൂപയാണ് ദുരിതാശ്വാസ ഫണ്ടിലേക്ക് […]