ഐ.പി.എല്ലിലെ വാദുവയ്പ് വിവാദത്തെ തുടര്‍ന്ന് ക്രിക്കറ്റില്‍ നിന്ന് ആജീവനാന്ത വിലക്ക് നേരിടേണ്ടി വന്ന മലയാളി താരം ശ്രീശാന്ത് പരിശീലനത്തിനിറങ്ങിയിരിക്കുന്നു. വിലക്കിന് ശേഷം സിനിമയിലും, ടി.വി ഷോയിലും രാഷ്ട്രീയത്തിലുമെല്ലാം ഒരു കൈ നോക്കിയ ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കി ബി.സി.സി.ഐ ഉത്തരവ് പുറപ്പെടുവിച്ചതോടെയാണ് ശ്രീ വീണ്ടും പരിശീലനത്തില്‍ സജീവമായത്. ആജീവനാന്ത വിലക്ക് നീക്കി ഏഴ് വര്‍ഷമായി ചുരുക്കിയപ്പോള്‍ അടുത്ത വര്‍ഷം ശ്രീശാന്തിന് കളിക്കാനാവുമെന്നാണ് കരുതുന്നത്. എന്നാല്‍ ഇപ്പോള്‍ തന്നെ 36 വയസ് കഴിഞ്ഞ താരത്തിന്റെ സാധ്യതകള്‍ എത്രത്തോളമായിരിക്കുമെന്ന് കണ്ട് […]
Author: Tomy Thondamkuzhy
നാടകീയമായ നീക്കങ്ങള്‍ക്കൊടുവില്‍ ചിദംബരത്തിന്റെ അറസ്റ്റ്
ഏറെ നാടകീയമായ നീക്കങ്ങള്‍ക്കൊടുവിലാണ് പി.ചിദംബരത്തെ സി.ബി.ഐ അറസ്റ്റ് ചെയ്യുന്നത്. യു.പി.എ സര്‍ക്കാറില്‍ ധനമന്ത്രിയായിരിക്കെ ഐ.എന്‍.എക്സ് മീഡിയ കമ്പനിക്ക് വിദേശ ഫണ്ട് ലഭിക്കാന്‍ അനധികൃതമായി ഇടപെട്ടുവെന്നതാണ് ചിദംബരത്തിനെതിരായ കേസ്. സ്റ്റാര്‍ ഇന്ത്യ മുന്‍ സി.ഇ.ഒ പീറ്റര്‍ മുഖര്‍ജിയുടേയും ഭാര്യ ഇന്ദ്രാണി മുഖര്‍ജിയുടേയും ഉടമസ്ഥതയിലുള്ള ഐ.എന്‍.എക്സ് മീഡിയക്ക് 305 കോടി രൂപ വിദേശ നിക്ഷേപം സ്വീകരിക്കാന്‍ വിദേശ നിക്ഷേപ പ്രോത്സാഹന ചട്ടം മറികടന്ന് അനുമതി നല്‍കിയെന്ന പരാതിയിലാണ് കേസെടുത്തത് . 5 കോടി വിദേശം നിക്ഷേപം സ്വീകരിക്കാനാണ് എഫ്.ഐ.പി.ബി അനുമതി […]
പി.ചിദംബരത്തെ ഇന്ന് സി.ബി.ഐ കോടതിയില്‍ ഹാജരാക്കും
ഐ.എന്‍.എക്സ് മീഡിയ കേസില്‍ അറസ്റ്റിലായ പി.ചിദംബരത്തെ ഇന്ന് സി.ബി.ഐ കോടതിയില്‍ ഹാജരാക്കും . വൈദ്യ പരിശേോധന പൂര്‍ത്തിയായി. അത്യധികം നാടകീയ രംഗങ്ങള്‍ക്കൊടുവിലായിരുന്നു ചിദംബരത്തെ അറസ്റ്റ്ചെയ്തത്. എ.ഐ.സി.സി ആസ്ഥാനത്ത് മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം വാര്‍ത്താസമ്മേളനം നടത്തിയ ശേഷം വീട്ടിലെത്തിയ ചിദംബരത്തെ പിന്തുടര്‍ന്നെത്തിയാണ് സി.ബി.ഐ അറസ്റ്റ് ചെയ്തത്. മതില്‍ ചാടിക്കടന്നായിരുന്നു സി.ബി.ഐ ചിദംബരത്തിന്റെ വസതിയില്‍ കയറിയത്. സി.ബി.ഐ ആസ്ഥാനത്ത് രാത്രി തന്നെ ചിദബംരത്തെ എത്തിച്ചു. അറസ്റ്റിന് ശേഷം സി.ബി.ഐ ആസ്ഥാനത്ത് വെച്ചുതന്നെ ചിദംബരത്തിന്റെ വൈദ്യപരിശോധന ഉള്‍പ്പെടെ നടത്തി. സി.ബി.ഐ ഡയറക്ടര്‍ ആര്‍. […]
ഐ.എന്‍.എക്സ് മീഡിയ കേസില്‍ ചിദംബരം അറസ്റ്റില്‍
ഐ.എന്‍.എക്സ് മീഡിയ അഴിമതി കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം അറസ്റ്റില്‍. ചിദംബരത്തിന്‍റെ വസതിയിലെത്തിയാണ് 20 അംഗ സി.ബി.ഐ സംഘം അറസ്റ്റ് ചെയ്തത്. അറസ്റ്റ് ഭീഷണിക്കിടെ നേരത്തെ പി.ചിദംബരം കോണ്‍ഗ്രസ് ആസ്ഥാനത്ത് വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. താന്‍ നിരപരാധിയാണെന്ന് അദ്ദേഹം പറഞ്ഞു. തനിക്കും മകനുമെതിരെ നടക്കുന്നത് കള്ള പ്രചാരണമാണ്. എഫ്.ഐ.ആറില്‍ തനിക്കെതിരെ ഒരു കുറ്റവും ചുമത്തിയിട്ടില്ലെന്നും ചിദംബരം പ്രതികരിച്ചു. വാര്‍ത്താസമ്മേളനത്തിന് ശേഷം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം വീട്ടിലേക്ക് പോയ ചിദംബരത്തെ തേടി സി.ബി.ഐ സംഘമെത്തുകയായിരുന്നു. വീടിന്‍റെ മതില്‍ […]
വീടുകളിൽ നിന്ന് നിർബന്ധിത പിരിവ് പാടില്ലെന്ന് സി.പി.എം
വീടുകളിൽ നിന്ന് നിർബന്ധിത പിരിവ് പാടില്ലെന്ന് സി.പി.എം. പിരിവ് തരാത്തവരെ വെറുപ്പിക്കുന്ന സമീപനം ഉണ്ടാകരുത്. പണം നല്‍കാത്തവരെ അപമാനിക്കുകയോ രാഷ്ട്രീയമായി ദ്രോഹിക്കുകയോ ചെയ്യരുതെന്ന് തെറ്റ് തിരുത്തൽ രേഖ .തെറ്റ് തിരുത്തൽ രേഖയിൽ സി.പി.എം സംസ്ഥാന സമിതിയിൽ ചര്‍ച്ച തുടരുകയാണ്. ലോക്സഭ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി മറികടക്കാൻ വേണ്ടിയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാനാണ് സി.പി.എമ്മിന്റെ നേതൃയോഗങ്ങൾ നടക്കുന്നത്.സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിച്ച കരട് റിപ്പോർട്ടിന്മേൽ സംസ്ഥാന സമിതിയിലെ ചർച്ച ഇന്നലെ ആരംഭിരിച്ചിരിന്നു. ഇതിലാണ് സംസ്ഥാന നേതൃത്വത്തിനെതിരെ വിമര്‍ശനം […]
പൈക്കാടന്‍ മലയിലും മടത്തുംകുഴിയിലും സോയില്‍ പൈപ്പിംഗ് പ്രതിഭാസമെന്ന് വിദഗ്ദ സമിതി റിപ്പോര്‍ട്ട്
കോഴിക്കോട് കാരശ്ശേരി പൈക്കാടന്‍ മലയിലും പാലോറമലയിലെ മടത്തുംകുഴിയിലും കണ്ടെത്തിയത് സോയില്‍ പൈപ്പിംഗ് പ്രതിഭാസമെന്ന് വിദഗ്ദ സമിതിയുടെ റിപ്പോര്‍ട്ട്. പൈക്കാടന്‍ മലയുടെ തൊട്ടടുത്തായി ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത് മഴക്കാലത്ത് അപകട സാധ്യത വര്‍ദ്ധിപ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. രണ്ടിടത്തും സോയില്‍ പൈപ്പിംഗിനോട് സമാനമായ പ്രതിഭാസം കണ്ടെത്തിയത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. തരിപ്പമലയിലുണ്ടായ വിള്ളല്‍ അപകട സാധ്യതയുള്ളതെന്നും റിപ്പോര്‍ട്ടിലുണ്ട്. ജില്ലയുടെ വിവിധ ഇടങ്ങളിലായി സോയില്‍ പൈപ്പിംഗിന് സമാനമായ പ്രതിഭാസം കണ്ട വാര്‍ത്തയെ തുടര്‍ന്നാണ് പരിശോധനയ്ക്കായി വിദഗ്ധ സമിതിയെ നിയോഗിച്ചത്. പൈക്കാടന്‍ മലയില്‍ കാണുന്നത് സോയില്‍ […]
പാതാറിനെ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു
പ്രളയത്തിൽ തകർന്നടിഞ്ഞ നിലമ്പൂരിലെ പാതാറിനെ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. പി.വി അൻവർ എം.എൽ.എയുടെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകരും നാട്ടുകാരും ചേർന്നാണ് പ്രവർത്തികൾ ചെയ്യുന്നത്. ആദ്യഘട്ടത്തിൽ പ്രദേശത്തെ റോഡ് സഞ്ചാരയോഗ്യമാക്കി. ഒഴുകിയെത്തിയ മരങ്ങൾ മുറിച്ച് നീക്കി തുടങ്ങി. ചെളിയും മണ്ണും നിറഞ്ഞ റോഡ് ഗതാഗതയോഗ്യമാക്കുന്നു. പാതാറിനെ പഴയ രൂപത്തിലേക്ക് എത്തിക്കുകയാണ് എം.എൽ.എയുടെ നേതൃത്വത്തിലുള്ള സംഘം. ആദ്യ പടിയായി അങ്ങാടിയിലെ ഷൗക്കത്തിന്റെ ചായക്കട വൃത്തിയാക്കി വീണ്ടും പ്രവർത്തനം ആരംഭിച്ചു. കടകളിലെയും വീടുകളിലെയും മണ്ണ് നീക്കം ചെയ്ത് ശുചീകരിക്കുന്നുണ്ട്. മണ്ണ് മാന്തി […]
സിസ്റ്റര്‍ ലൂസിയുടെ മൊഴി രേഖപ്പെടുത്തി; വൈദികനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയേക്കും
സിസ്റ്റര്‍ ലൂസി കളപ്പുരയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ വെളളമുണ്ട പൊലീസ് സിസ്റ്ററുടെ മൊഴി രേഖപ്പെടുത്തി. കേസിലെ ഒന്നാം പ്രതി മാനന്തവാടി രൂപതാ പി.ആര്‍.ഒ ഫാദര്‍ നോബിള്‍ പാറക്കല്‍ നടത്തിയത് പരസ്യമായ അവഹേളനമാണെന്ന് സിസ്റ്റര്‍ പൊലീസിന് മൊഴി നല്‍കി. കുറ്റാരോപിതനായ വൈദികനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയേക്കും. സാമൂഹ്യ മാധ്യമങ്ങളിലൂടെ സിസ്റ്റര്‍ ലൂസിക്കെതിരെ അപവാദ പ്രചരണം നടത്തിയ വൈദികനെതിരെ കേസെടുത്തതിന് പിന്നാലെയാണ് അന്വേഷണ സംഘം സിസ്റ്ററുടെ മൊഴി രേഖപ്പെടുത്തിയത്. കാരയ്ക്കാമല മഠത്തിലെത്തിയ പൊലീസിന് നല്‍കിയ മൊഴിയില്‍, മാനന്തവാടി രൂപതാ പി.ആര്‍.ഒ […]
ചാവക്കാട് നൗഷാദ് കൊലപാതകം: അന്വേഷണ സംഘത്തെ മാറ്റണമെന്ന് കോൺഗ്രസ്
ചാവക്കാട് നൗഷാദ് കൊലപാതക കേസിലെ അന്വേഷണ സംഘത്തെ മാറ്റണമെന്ന് കോൺഗ്രസ് തൃശൂർ ജില്ലാ നേതൃത്വം. എസ്.ഡി.പി.ഐ നേതൃത്വവും പൊലീസും കേസിൽ ഒത്തുകളിക്കുകയാണെന്ന് ജില്ലാ പ്രസിഡന്റ് ടി.എൻ പ്രതാപൻ എം.പി ആരോപിച്ചു. പ്രതികളെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് ഈ മാസം 27ന് ഐ.ജി ഓഫീസിലേക്ക് മാർച്ച് നടത്തുമെന്നും ടി.എൻ പ്രതാപൻ പറഞ്ഞു. കൊലപാതകം നടന്ന് 22 ദിവസം പിന്നിട്ടു. രണ്ട് പ്രതികളെ മാത്രമാണ് പിടികൂടിയിട്ടുള്ളത്. എസ്.ഡി.പി.ഐ നേതാക്കളും പൊലീസും തമ്മിലുള്ള ധാരണ മൂലമാണ് കൂടുതൽ പ്രതികളെ അറസ്റ്റ് ചെയ്യാത്തതെന്ന് കോൺഗ്രസ് […]
കെവിന്‍ കേസില്‍ വിധി ഇന്ന്
കേരളത്തെ നടുക്കിയ കെവിന്‍ കൊലപാതക കേസില്‍ വിധി ഇന്ന്. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. 18ാം തിയതി പറയാനിരുന്ന വിധി ഇന്നത്തേക്ക് മാറ്റി വെക്കുകയായിരുന്നു. മൂന്ന് മാസം കൊണ്ട് വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കിയാണ് കോടതി വിധി പറയുന്നത്. കോട്ടയം നട്ടാശേരി സ്വദേശിയായ കെവിനെ ദുരഭിമാനത്തിന്റെ പേരില്‍ നീനുവിന്റെ സഹോദരനും കൂട്ടുകാരും ചേര്‍ന്ന് തട്ടിക്കൊണ്ട് പോയി ചാലിയക്കരയിലെ പുഴയില്‍ മുക്കി കൊന്നുവെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. മൂന്ന് മാസം നീണ്ട വിചാരണ വേളയില്‍ ഇത് തെളിയിക്കാന്‍ 240 […]










