Pravasi Switzerland

ബാസൽ സെന്റ്‌ ആന്റണീസ്‌ ദേവാലയത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുന്നാൾ 2019 ആഗസ്റ്റ്‌ 25 ഞായർ.

സ്വിറ്റസർലണ്ടിലെ ബാസൽ സെന്റ്‌ ആന്റണീസ്‌ ദേവാലയത്തിൽ ആണ്ടുതോറും നടത്തിവരുന്ന ഭാരതത്തിന്റെ ആദ്യ വിശുദ്ധ ആയ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുന്നാൾ ഈ വർഷം ആഗസ്റ്റ്‌ 25 ഞായറാഴ്ച പൂർവ്വാധികം ഭംഗിയായി ബാസലിൽ ആഘോഷിക്കുകയാണ്. ആഘോഷമായ തിരുന്നാൾ കുർബാന , വചനസന്ദേശം , ലദീഞ്ഞ്‌ , സ്നേഹവിരുന്ന്. എന്നിവയാണ് പരിപാടികൾ. റവ. ഫാ. ജോസ്‌. അഞ്ചാനിയിൽ ( വികാരി. മാഞ്ചസ്റ്റർ. ഇംഗ്ലണ്ട്‌. ). മുഖ്യകാർമ്മികനായും റവ. ഫാ. കിസിഞ്ചർ. എണിയേക്കാട്ട്‌ ,റവ. ഫാ. സെബാസ്റ്റ്യൻ. തയ്യിൽ, റവ. ഫാ. ജോസഫ്‌. […]

India Kerala

കനത്ത മഴക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ശക്തമായ മഴക്കുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. ശനിയാഴ്ച വരെ ഒറ്റപ്പെട്ട കനത്ത മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. നാളെ രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചു. സംസ്ഥാനത്ത് മിക്ക ജില്ലകളിലും ശനിയാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലുമാണ് മഴക്ക് സാധ്യത. ഇന്ന് ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്. നാളെ ഇടുക്കി, തൃശൂർ ജില്ലകൾക്ക് ഓറഞ്ച് അലേർട്ടും കോട്ടയം, […]

Entertainment

‘ബിരുദധാരിയല്ല, പ്ലസ് ടൂക്കാരനാണ്’; പൃഥ്വിയുടെ തിരുത്ത്

പക്വമായ സംസാര ശെെലികൊണ്ട് വേദി കയ്യടക്കുന്ന താരമാണ് പൃഥ്വിരാജ്. കടുകട്ടിയുള്ള ഇംഗ്ലീഷ് പ്രയോഗങ്ങൾ താരം ഒഴുക്കൻ മട്ടിൽ സംസാരിക്കുന്നത് ഒരു പോലെ ആരാധകരെയും ട്രോളൻമാരെയും ആവേശത്തിലാക്കുന്ന കാര്യമാണ്. ഇതിനിടെ പൃഥ്വിയുടെ പുതിയ പ്രസംഗമാണ് സോഷ്യൽ മീ‍ഡിയയിൽ വെെറലായിരിക്കുന്നത്. ഒരു കോളേജിലെ ആർട്സ് ഡേക്ക് മുഖ്യാഥിതിയായി എത്തിയ താരം, എഞ്ചിനീയറിങ് ബിരുദധാരിയെന്ന് തന്നെ വിശേഷിപ്പിച്ച സ്കൂൾ പ്രിൻസിപ്പാളിനെ തിരുത്തി താൻ ഒരു പ്ലസ് ടുക്കാരൻ മാത്രമാണെന്ന് പറയുകയായിരുന്നു. തന്റെ പുതിയ ചിത്രമായ ഡ്രെെവിങ് ലെെസൻസിന്റെ ഷൂട്ടിങിനിടയിലാണ് പൃഥ്വി വിദ്യാർഥികളുമായി […]

Cricket Sports

ഇന്ത്യയുടെ ബാറ്റിങ് പരിശീലകനാവാന്‍ ഇംഗ്ലണ്ടിന്റെ ജൊനാഥന്‍ ട്രോട്ടും

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബാറ്റിങ് പരിശീലകനാവാന്‍ മുന്‍ ഇംഗ്ലണ്ട് താരം ജൊനാഥന്‍ ട്രോട്ടും. മുഖ്യപരിശീലകനായി രവിശാസ്ത്രീയെ വീണ്ടും തെരഞ്ഞെടുത്തതിന് പിന്നാലെയാണ് ബാറ്റിങ്, ഫീല്‍ഡിങ്, ബൗളിങ് തുടങ്ങി സപ്പോര്‍ട്ടിങ് സ്റ്റാഫിനെ കണ്ടെത്താനുള്ള നടപടികള്‍ പുരോഗമിക്കുന്നത്. ശ്രീലങ്കയുടെ തിലന്‍ സമരവീര, മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വിക്രം റാത്തോര്‍, ഋഷികേശ് കണിതകര്‍, പ്രവീണ്‍ അംരെ, അമോല്‍ മസുംദാര്‍ എന്നിവരാണ് ഇന്ത്യയുടെ ബാറ്റിങ് പരിശീലക സ്ഥാനത്തേക്ക് അപേക്ഷ അയച്ചത്. സഞ്ജയ് ബംഗാറാണ് നിലവില്‍ ഇന്ത്യയുടെ ബാറ്റിങ് പരിശീലകന്‍. ബംഗാറിന് ഒരിക്കല്‍ കൂടി അവസരം […]

India National

പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിന് പോയ ഹെലികോപ്റ്റർ തകര്‍ന്നു; മൂന്ന് പേര്‍ മരിച്ചു

ഉത്തരാഖണ്ഡില്‍ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് പോയ ഹെലികോപ്റ്റര്‍ തകര്‍ന്നു. ഹെലികോപ്റ്ററിലുണ്ടായിരുന്ന പൈലറ്റും സഹപൈലറ്റും അടക്കം മൂന്ന് പേര്‍ മരിച്ചു. ഉത്തരകാശിയിലാണ് സംഭവം. പ്രളയബാധിതര്‍ക്കുള്ള അവശ്യവസ്തുക്കളുമായി പോവുകയായിരുന്നു ഹെലികോപ്റ്റര്‍. ഉത്തരകാശിയിലെ മോറിയില്‍ നിന്ന് മോല്‍ദിയിലേക്ക് പോവുന്നതിനിടെയാണ് കോപ്റ്റര്‍ തകര്‍ന്നത്‍. പൈലറ്റ് രാജ്പാല്‍, കോ പൈലറ്റ് കപ്താല്‍ ലാല്‍, പ്രദേശവാസിയായ രമേഷ് സാവര്‍ എന്നിവരാണ് മരിച്ചത്. ഉത്തരേന്ത്യയില്‍ പലയിടത്തും കനത്ത മഴ തുടരുകയാണ്. യമുനാനദിയില്‍ ജലനിരപ്പ് 206.60 മീറ്ററായി ഉയര്‍ന്നു. ഉത്തരകാശി ജില്ലയില്‍ മാത്രം പ്രളയത്തില്‍ 16 പേര്‍ മരിച്ചു.

India National

കശ്മീരിൽ ഏറ്റുമുട്ടൽ; പൊലീസുകാരനും തീവ്രവാദിയും കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ ബാരമൂലയിൽ എട്ടുമണിക്കൂർ നീണ്ട ഏറ്റുമുട്ടലിൽ സുരക്ഷാ ഉദ്യോഗസ്ഥനും ലഷ്‌കറെ ത്വയ്ബ തീവ്രവാദിയും കൊല്ലപ്പെട്ടു. ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞതിനു ശേഷം കശ്മീരിൽ നടത്തിയ ആദ്യത്തെ സൈനിക ഓപറേഷനിലാണ് ബാരമൂല സ്വദേശി മൊമിൻ ഗോജ്‌രി എന്നയാളും ജമ്മു കശ്മീർ പൊലീസിലെ എസ്.പി.ഒ ബിലാൽ അഹ്മദും കൊല്ലപ്പെട്ടത്. മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റിട്ടുണ്ട്. ബാരമൂലയിലെ ഒരു വീട്ടിൽ രണ്ട് ലഷ്‌കറെ ത്വയ്ബ തീവ്രവാദികൾ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു സൈനിക നടപടി എന്ന് സൈന്യത്തെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോർട്ട് […]

India Kerala

ആലുവയില്‍ എ.എസ്.ഐ ബാബുവിന്റെ ആത്മഹത്യ; ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി അന്വേഷിക്കും

ആലുവയില്‍ എ.എസ്.ഐ ബാബുവിന്റെ ആത്മഹത്യയില്‍ ‍ അന്വേഷണത്തിന് ഉത്തരവ്. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളും സാഹചര്യവും എറണാകുളം റേഞ്ച് ഡി.ഐ.ജിയും അന്വേഷിക്കും. സംസ്ഥാന പൊലീസ് മേധാവിയുടേതാണ് ഉത്തരവ് ആലുവ തടിയിട്ടപറമ്പ് പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ബാബു ഇന്ന് രാവിലെയാണ് ആത്മഹത്യ ചെയ്തത്. എസ്.ഐയുടെ മാനസിക സമ്മര്‍ദ്ദം മൂലമാണ് ആത്മഹത്യയെന്ന് സുഹൃത്തുക്കള്‍ ‍ ആരോപിച്ചു. മരണത്തിന് കാരണം എസ്.ഐ ആണെന്ന് പറഞ്ഞ് ബാബുവയച്ച വാട്സ്ആപ് സന്ദേശം മീഡിയവണിന് ലഭിച്ചിരുന്നു. മരണത്തില്‍ ‍ ദുരൂഹതയുണ്ടെന്ന് […]

India Kerala

‘പാര്‍ട്ടി നേതാക്കളിലും അണികളിലും സുഖിമാൻമാര്‍’; സംഘടനാകാര്യങ്ങളിൽ സഖാക്കളുടെ ശ്രദ്ധ കുറയുന്നുവെന്ന് സിപിഎം വിമർശനം

പാര്‍ട്ടി നേതാക്കളിലും അണികളിലും സുഖിമാൻമാരെന്ന് സി.പി.എം. സംഘടനാകാര്യങ്ങളിൽ സഖാക്കളുടെ ശ്രദ്ധകുറയുന്നുവെന്നും വിമർശനം ഉയര്‍ന്നു. രാഷ്ട്രീയമായി നേരിടുന്ന വെല്ലുവിളി നേതാക്കൾ മനസിലാക്കണമെന്നും സംസ്ഥാന സമിതിയില്‍ കോടിയേരി ബാലകൃഷ്ണന്‍ ഉയര്‍ത്തിയ റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. സംസ്ഥാന സെക്രട്ടറി കോടിയേരിബാലകൃഷ്ണൻ റിപ്പോർട്ട് സംസ്ഥാനകമ്മിറ്റിയില്‍ അവതരിപ്പിച്ചു.‌

India Kerala

ക്വാറികളുടെ പ്രവര്‍ത്തനത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം പിന്‍വലിച്ചു

സംസ്ഥാനത്ത ക്വാറികളുടെ പ്രവര്‍ത്തനത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം പിന്‍വലിച്ചു. ശക്തമായ മഴയുടെയും മണ്ണിടിച്ചിലിന്റെ പശ്ചാലത്തിലുണ്ടായിരുന്ന വിലക്ക് മഴ കുറഞ്ഞതിനെ തുടര്‍ന്ന് പിന്‍വലിക്കുന്നുവെന്നാണ് വിശദീകരണം. മൈനിങ് ആന്റി ജിയോളജി ഡയറക്ടറാണ് ഇന്ന് പുതിയ ഉത്തരവിറക്കിയത്. സംസ്ഥാനത്ത് മഴ കനത്തതിനെ തുടര്‍ന്ന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ ആഗസ്ത് 9 നാണ് ഖനന പ്രവര്‍ത്തനത്തിന് വിലക്കേര്‍പ്പെടുത്തി മൈനിങ് ആന്റ് ജിയോളജി വകുപ്പ് ഉത്തരവിറക്കിയത്. ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പുകള്‍ പിന്‍വലിച്ച് സാഹചര്യത്തില്‍ വിലക്കും പിന്‍വലിക്കുന്നുവെന്നാണ് മൈനിങ് ആന്റി ജിയോളജി വകുപ്പ് […]

Entertainment

“ഇനി എന്നെ പിന്തുടരരുത്” ആരാധകര്‍ക്ക് മുന്നറിയിപ്പുമായി മോഹന്‍ലാല്‍

ആരാധകരുടെ ഭ്രാന്തമായ ആരാധന കാരണം പലപ്പോഴും താരങ്ങള്‍ക്ക് പോലും ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. എന്നിരുന്നാലും അവരെ വേദനിപ്പിക്കാതെ ചിരിച്ചു കൊണ്ട് നേരിടുന്നവരാണ് പലരും. അക്കൂട്ടത്തിലൊരാളാണ് മോഹന്‍ലാല്‍. ലാലേട്ടാ എന്ന് സ്നേഹത്തോടെ വിളിച്ചെത്തുന്ന ആരാധകരായ അനിയൻമാരെ അദ്ദേഹം ചേർത്ത് നിർത്താറുണ്ട്. എന്നാലിപ്പോള്‍ തന്‍റെ ആരാധകര്‍ക്കൊരു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ലാല്‍. ഇന്നലെ തിരുവല്ലയിൽ ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങും വഴി അദ്ദേഹത്തിന്‍റെ കാറിന് പിന്നാലെ ഒരു കൂട്ടം ആരാധകർ പിന്തുടർന്നു. പിന്നാലെ വരുന്ന സംഘത്തെ കണ്ട് മോഹൻലാൽ കാർ നിർത്തി. കാര്യം തിരക്കിയപ്പോൾ […]