India National

സ്കൂള്‍ കുട്ടികള്‍ക്ക് പോഷകാഹാരമായി നല്‍കുന്നത് ചപ്പാത്തിയും ഉപ്പും

ഉത്തർപ്രദേശിലെ മിർസാപൂർ ജില്ലയിലെ ഒരു സർക്കാർ പ്രൈമറി സ്‌കൂളിലെ കുട്ടികൾക്ക് ഉച്ചഭക്ഷണമായി നല്‍കിയത് ‘ചപ്പാത്തിയും ഉപ്പും’. കുട്ടികൾക്ക് പോഷകാഹാരം നൽകുന്നതിനുള്ള പദ്ധതി പ്രകാരം വിതരണം ചെയ്യുന്ന ഉച്ചഭക്ഷണത്തിലാണ് ചപ്പാത്തിയും ഉപ്പും വിളമ്പിയത്. പശ്ചിമ ബംഗാളിലെ ഒരു സ്‌കൂളില്‍ കുട്ടികൾക്ക് ചോറും ഉപ്പും വിളമ്പിയതിന് ശേഷമാണ് ഈ സംഭവം. രാജ്യത്തൊട്ടാകെയുള്ള സ്കൂൾ കുട്ടികളുടെ പോഷക നിലവാരം മെച്ചപ്പെടുത്തുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള കേന്ദ്ര സർക്കാരിന്റെ സ്കൂൾ ഭക്ഷണ പദ്ധതിയാണ് പോഷകാഹാരം ഉള്‍പ്പെടുത്തിയുള്ള ഉച്ചഭക്ഷണ പദ്ധതി. ഏകദേശം 12,000 കോടി രൂപ […]

India Kerala

സംസ്ഥാനത്ത് പൊലീസുകാരുടെ ആത്മഹത്യ വര്‍ധിക്കുന്നു; ഈ വര്‍ഷം ആത്മഹത്യ ചെയ്തത് 10 പേര്‍

പൊലീസില്‍ ആത്മഹത്യ തുടര്‍ക്കഥയാകുന്നു. ഈ വര്‍ഷം ഇതുവരെ പത്തു പേര്‍ ആത്മഹത്യ ചെയ്തെന്നാണ് സംസ്ഥാന ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്ക് . ശരാശരി 16 പൊലീസുകാര്‍ വര്‍ഷം ആത്മഹത്യ ചെയ്യുന്നുണ്ട്. ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ മീഡിയവണിന് ലഭിച്ചു. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മരിച്ച അനില്‍ കുമാര്‍, വര്‍ക്കലയില്‍ ഫൈസി,കുണ്ടറയില്‍ വസന്തകുമാരി, വൈക്കത്ത് ബിനില്‍, ചെങ്ങമനാടി പൊലോസ് ജോണ്‍, കൊടുങ്ങല്ലൂരില്‍ രാജീവ്, ഒറ്റപ്പാലത്ത് കുമാര്‍, കണ്ണൂര്‍ ടൌണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ അഗസ്റ്റിന്‍ എന്ന […]

India Kerala

ഇത്തവണ സി.പി.എമ്മിന് ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയില്ല

ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് നടത്തി വന്നിരുന്ന ബദല്‍ ഘോഷയാത്രകള്‍ സി.പി.എം ഉപേക്ഷിച്ചു.സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് തീരുമാനം.ശബരിമല വിഷയത്തില്‍ സി.പി.എം സ്വീകരിച്ച നിലപാടുകള്‍ തിരിച്ചടിയായെന്ന വിമര്‍ശനത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് പരിപാടികള്‍ ഉപേക്ഷിക്കാന്‍ നേതൃത്വം നിര്‍ദ്ദേശം നല്‍കിയത്. ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രകള്‍ക്ക് ബദലായാണ് പുരോഗമന കലാസാഹിത്യ സംഘമടക്കമുളള സാംസ്കാരിക സംഘടനകളെ അണിനിരത്തി സി.പി.എം ഘോഷയാത്രകളും അനുബന്ധ പരിപാടികളും ആരംഭിച്ചത്. നാല് വര്‍ഷം മുന്‍പ് കണ്ണൂരിലായിരുന്നു പരിപാടികളുടെ തുടക്കം. സംഘപരിവാര്‍ നേതൃത്വത്തിലുളള ബാലഗോകുലം സംഘടിപ്പിക്കുന്ന ഘോഷയാത്രകളില്‍ സി.പി.എം […]

India Kerala

തുഷാറിന്റെ അറസ്റ്റിൽ അസ്വാഭാവികതയുണ്ടെന്ന് ഇ.പി ജയരാജന്‍

ദുബൈയില്‍ അറസ്റ്റിലായ മറ്റുപ്രതികളെ പോലെയല്ല തുഷാര്‍ വെള്ളാപ്പള്ളിയെന്ന് മന്ത്രി ഇ.പി ജയരാജന്‍. തുഷാറിന്റെ അറസ്റ്റിൽ അസ്വാഭാവികതയുണ്ട്. മുഖ്യമന്ത്രി തുഷാറിന് വേണ്ടി കത്തയച്ചതില്‍ തെറ്റില്ലെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

Movies

ശ്യാം പുഷ്കരന്‍ – ദിലീഷ് പോത്തന്‍ ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍ നായകന്‍

മലയാളത്തിലെ മാറി വരുന്ന സിനിമ ആസ്വാദനത്തില്‍ പ്രധാന പങ്ക് വഹിച്ച രണ്ട് വ്യക്തിത്വങ്ങളാണ് സംവിധായകന്‍ ദിലീഷ് പോത്തനും തിരക്കഥാകൃത്ത് ശ്യാം പുഷ്കരനും. മഹേഷിന്‍റെ പ്രതികാരത്തിന് ശേഷം ശ്യാം പുഷ്കരന്‍ തിരക്കഥയെഴുതി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. തങ്കം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍ പ്രധാന വേഷത്തിലെത്തും. പ്രണവ് മോഹന്‍ലാലും ചിത്രത്തില്‍ ഉണ്ടായേക്കാമെന്ന അഭ്യൂഹങ്ങളും കേള്‍ക്കുന്നു. ഇരുവരും ഒന്നിച്ച മഹേഷിന്‍റെ പ്രതികാരം സിനിമ മേഖലയില്‍ തന്നെ വലിയ രീതിയിലുള്ള […]

Cricket Sports

‘വിജയ രഹസ്യം ദ്രാവിഡ് ചൊല്ലിത്തന്ന തന്ത്രം’

തന്റെ കരിയറിലെ ഉയർച്ചക്ക് കാരണം രാഹുൽ ദ്രാവിഡ് പകർന്ന് നൽകിയ ആദ്യ പാഠങ്ങളാണെന്ന് ഇന്ത്യയുടെ ഭാവി താരമായ ശുബ്മാൻഗിൽ. അണ്ടർ 19 ടീമിന്റെ കോച്ചായിരിക്കെ, ദ്രാവിഡായിരുന്നു ഗില്ലിന്റെ പരിശീലകൻ. കഴിഞ്ഞ മാസം, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഇരട്ട ശതകം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരമായി മാറിയിരന്നു ഈ പത്തൊമ്പതുക്കാരൻ. ഏത് അവസരത്തിലും തന്റെ സ്വതസിദ്ധമായ രീതിയിൽ തന്നെ കളിക്കണമെന്നായിരുന്നു പരിശീലകനായിരിക്കെ ദ്രാവിഡ് പറഞ്ഞിരുന്നതെന്ന് ഗിൽ പറയുന്നു. എന്തുതന്നെ വെല്ലുവിളി നേരിട്ടാലും പയറ്റി വിജയിച്ച ശെെലി […]

India National

തെരഞ്ഞെടുപ്പ് തോല്‍വി സാധാരണം, രാജ്യത്തെ മൂല്യങ്ങൾ ഇല്ലാതാക്കുന്നവർക്കെതിരെ പോരാടണമെന്ന് സോണിയാ ഗാന്ധി

പി.ചിദംബരത്തിന്റെ അറസ്റ്റിന് പിന്നാലെ മോദി സര്‍ക്കാരിനെ പരോക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയിട്ടും രാജീവ് ഗാന്ധി ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാനോ വ്യക്തിസ്വാതന്ത്ര്യം നശിപ്പിക്കാനോ അധികാരം ഉപയോഗിച്ചില്ല. തെരഞ്ഞെടുപ്പ് തോല്‍വി സാധാരണമാണെന്നും രാജ്യത്തെ മൂല്യങ്ങൾ ഇല്ലാതാക്കുന്നവർക്കെതിരെ പോരാടണമെന്നും സോണിയാ ഗാന്ധി പറഞ്ഞു. രാജീവ് ഗാന്ധിയുടെ 75ാം ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട് എ.ഐ.സി.സി സംഘടിപ്പിച്ച പരിപാടിയിലാണ് മോദി സര്‍ക്കാരിനെ പരോക്ഷമായി സോണിയ ഗാന്ധി വിമര്‍ശിച്ചത്. 1984ല്‍ ഭൂരിപക്ഷത്തോടെയാണ് രാജീവ് ഗാന്ധി അധികാരത്തിൽ എത്തിയത്. അധികാരം ഉപയോഗിച്ച് ഭയത്തിന്റെ […]

India National

ചിദംബരത്തിന്റെ രണ്ട് ഹരജികള്‍ സുപ്രിം കോടതി ഇന്ന് പരിഗണിക്കും; ചോദ്യം ചെയ്യല്‍ തുടരുന്നു

ഐ.എന്‍.എക്സ് മീഡിയക്കേസിൽ പി.ചിദംബരത്തിന്റെ ചോദ്യം ചെയ്യൽ ഡൽഹിയിലെ സി.ബി.ഐ ആസ്ഥാനത്തു തുടരുന്നു. റോസ് അവന്യൂ കോടതി ഇന്നലെ കസ്റ്റഡി അനുവദിച്ചതോടെ സി.ബി.ഐ വിശദമായ ചോദ്യം ചെയ്യലിന് തയ്യാറായി കഴിഞ്ഞു. അതേസമയം അറസ്റ്റിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് ചിദംബരം സമർപ്പിച്ച രണ്ട് ഹരജികള്‍ സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ചിദംബരം ഉള്ളതിനാൽ കനത്ത സുരക്ഷയിലാണ് സി.ബി.ഐ ആസ്ഥാനം. സി.ബി.ഐ ഗസ്റ്റ് ഹൗസിലെ ഗ്രൗണ്ട് ഫ്ലോറിൽ അഞ്ചാം നമ്പർ സ്യൂട്ടിലാണ് ചിദംബരം. നിയമ മേഖലയിൽ വിദഗ്ധനായതിനാൽ ചിദംബരത്തെ ചോദ്യം ചെയ്യുക […]

India National

ത്രിദിന സന്ദര്‍ശനത്തിനായി മോദി ഇന്ന് രാത്രി യു.എ.ഇയിലെത്തും

മൂന്ന് ദിവസത്തെ ഗള്‍ഫ് പര്യടനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി യു.എ.ഇയിലെത്തും. നാളെ യു.എ.ഇയുടെ പരമോന്നത ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സായിദ് ഏറ്റുവാങ്ങിയ ശേഷം മോദി ബഹ്റൈനിലേക്ക് തിരിക്കും. ഇന്ന് രാത്രി അബൂദബിയില്‍ എത്തുന്ന പ്രധാനമന്ത്രിക്ക് നാളെയാണ് ഔദ്യോഗിക പരിപാടികളുള്ളത്. യു.എ.ഇ ഉപസര്‍വ സൈന്യാധിപനും അബൂദബി കിരീടാവകാശിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ന‍ഹ്‍യാനുമായുള്ള കൂടിക്കാഴ്ചയാണ് ആദ്യം. തുടര്‍ന്ന് യു.എ.ഇയുടെ പരമോന്നത ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സായിദ് ഏറ്റുവാങ്ങും. ആദരസൂചകമായി കൊട്ടാരത്തില്‍ നടക്കുന്ന വിരുന്നിലും […]

India Kerala

അപകടഭീഷണിയില്‍ താമരശ്ശേരി ചുരം; വലിയ വിള്ളല്‍ രൂപപ്പെട്ടു

കോഴിക്കോട് -മൈസൂര്‍ ദേശീയപാതയില്‍ താമരശ്ശേരി ചുരത്തില്‍ വലിയ വിള്ളല്‍ രൂപപെട്ടു. രണ്ടാം വളവിന് സമീപമാണ് വിള്ളലുണ്ടായത്. റോഡിന്റെ ഒരു വശം താഴോട്ട് താഴ്ന്ന് തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷവും ഇതേ സ്ഥലത്ത് വിള്ളലുണ്ടായിരുന്നു.