ഐ.എന്‍.എക്സ് മീഡിയ കേസിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് എടുത്ത കേസിൽ പി. ചിദംബരത്തിന് അറസ്റ്റിൽ നിന്നും ഇടക്കാല സംരക്ഷണം. ഇ.ഡിയുടെയും സി.ബി.ഐയുടെയും അറസ്റ്റ് നീക്കങ്ങളുടെ നിയമസാധുത ചോദ്യം ചെയ്ത് ചിദംബരം സമർപ്പിച്ച ഹരജികൾ സുപ്രീംകോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. മുൻകൂർ ജാമ്യം തള്ളിയ ഹൈക്കോടതി ജഡ്ജിയെ ചിദംബരത്തിന്റെ അഭിഭാഷകനായ കബിൽ സിബൽ രൂക്ഷമായി വിമർശിച്ചു. ജസ്റ്റിസ് ആർ. ബാനുമതി അധ്യക്ഷയായ ബെഞ്ചാണ് സി.ബി.ഐക്കും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിനും എതിരായ പി. ചിദംബരത്തിന്റെ ഹരജികൾ പരിഗണിച്ചത്. ഇ.ഡിയുടെയും സി.ബി.ഐയുടെയും അറസ്റ്റിൽ നിന്നുള്ള […]
Author: Tomy Thondamkuzhy
വാര്‍ധക്യ പെന്‍ഷനില്ല, സഹായിക്കാനാരുമില്ല… 65 കാരി 19 വര്‍ഷമായി ജീവിക്കുന്നത് പൊതു കക്കൂസില്‍
സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട വാര്‍ധ്യക പെന്‍ഷന് അര്‍ഹയല്ലെന്ന് അധികൃതര്‍ വിധിയെഴുതിയതോടെ 65 കാരിയായ വൃദ്ധ സഹായിക്കാനാരുമില്ലാതെ കഴിഞ്ഞുകൂടുന്നത് മധുരയിലെ ഒരു പൊതു കക്കൂസില്‍. 65 കാരിയായ കറുപ്പായി എന്ന സ്ത്രീ കഴിഞ്ഞ 19 വർഷമായി മധുരയിലെ രാംനാട് പ്രദേശത്തുള്ള ഒരു പൊതു കക്കൂസിലാണ് താമസിക്കുന്നത്. കറുപ്പായി അതിജീവനത്തിനായി പൊതു കക്കൂസില്‍ ജീവിതം തള്ളി നീക്കുന്നത് എങ്ങനെയെന്ന് വാർത്താ ഏജൻസിയായ എ.എന്‍.ഐ ചിത്രങ്ങള്‍ സഹിതം പുറത്തു വിട്ടതോടെയാണ് ഇക്കാര്യം ജനശ്രദ്ധയാകര്‍ഷിച്ചത്. “65 കാരിയായ കറുപ്പായി കഴിഞ്ഞ 19 വർഷമായി […]
മോഹന്‍ലാല്‍ തന്നെക്കാള്‍ ചെറുപ്പമാണെന്ന് പ്രഭാസ്
താന്‍ മോഹന്‍ലാലിന്‍റെ കടുത്ത ആരാധകനാണെന്ന് നടന്‍ പ്രഭാസ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ മോഹന്‍ലാലിനെ കണ്ടപ്പോഴുള്ളതിനേക്കാള്‍ പ്രായം കുറവായിട്ടാണ് അദ്ദേഹം ഇപ്പോള്‍ കോണപ്പെടുന്നതെന്നും പ്രഭാസ് പറഞ്ഞു. കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ സംഘടിപ്പിച്ച ‘സാഹോ’ എന്ന ആക്ഷന്‍ സിനിമയുടെ മലയാളം ട്രെയ്‌ലര്‍ പ്രകാശനച്ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു പ്രഭാസ്. ചിത്രത്തിലെ നായകനായാണ് പ്രഭാസ് എത്തുന്നത്. വ്യത്യസ്തമായ ചിത്രം ഇന്ത്യന്‍ സിനിമയ്ക്കു നല്‍കാനാണ് ‘സാഹോ’ യിലൂടെ ശ്രമിച്ചിരിക്കുന്നതെന്നു പ്രഭാസ് പറഞ്ഞു. ബാഹുബലി ചരിത്രം സൃഷ്ടിച്ചതുപോലെ ‘സാഹോ’ യും സ്വീകരിക്കപ്പെടുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 300 […]
രക്ഷകനായി രഹാനെ, കരകയറി ഇന്ത്യ
വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ ഭേദപ്പെട്ട നിലയില്‍. ആദ്യ ദിനം 6ന് 203 എന്ന നിലയിലാണ് ഇന്ത്യ കളി അവസാനിപ്പിച്ചത്. മുന്‍ നിര തകര്‍ന്നിട്ടും പിടിച്ചു നിന്ന രഹാനെയാണ്(81) ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. 3ന് 25 എന്ന നിലയില്‍ തകര്‍ച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. ഓപണര്‍ മായങ്ക് അഗര്‍വാളിന്(5) വന്‍മതിലാകുമെന്ന് പ്രതീക്ഷിച്ച പുജാരയും(2) ക്യാപ്റ്റന്‍ കോഹ്ലിയും(9) മടങ്ങിയതോടെ ഇന്ത്യ അപകടം മണത്തു. ബൗളിംങ് പിച്ചില്‍ പ്രതാപകാലത്തെ അനുസ്മരിപ്പിക്കും വിധം പന്തെറിഞ്ഞ വിന്‍ഡീസ് പേസര്‍മാരായിരുന്നു ഇന്ത്യന്‍ മുന്‍നിരയെ പുറത്താക്കിയത്. […]
ഇന്ന് ശ്രീകൃഷ്ണ ജയന്തി; ക്ഷേത്രങ്ങളില്‍ ഭക്തജന തിരക്ക്
ഇന്ന് ശ്രീകൃഷ്ണ ജയന്തി. കണ്ണന്റെ പിറന്നാൾ ദിനത്തിൽ പതിനായിരങ്ങളാണ് സംസ്‌ഥാനത്തെ പ്രമുഖ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലേക്കു ഒഴുകിയെത്തിയത്. ഗുരുവായൂരും അമ്പലപ്പുഴയും ഉൾപ്പെടെയുള്ള പ്രമുഖ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ ഇന്നലെ രാത്രിയോടെ തന്നെ വൻ ഭക്തജനത്തിരക്കായിരുന്നു. ദർശനം കഴിഞ്ഞവർ പിന്നെ കണ്ണന്റെ പിറന്നാൾ സദ്യയുണ്ണാനുള്ള കാത്തിരിപ്പിൽ. വിഭവ സമൃദ്ധമായിരുന്നു പിറന്നാൾ സദ്യ. കണ്ണന്റെ പിറന്നാൾ ദിനം ജീവിതത്തിലെ സുപ്രധാന ചടങ്ങുകൾക്ക് തിരഞ്ഞെടുത്തവരും ഏറെ. അഷ്ടമിരോഹിണി ദിനത്തിൽ ഗുരുവായൂരിലെ പ്രധാന വഴിപാട് അപ്പമാണ്. ആറര ലക്ഷം അപ്പമാണ് ഇതിനോടകം ശീട്ടാക്കിയിട്ടുള്ളത്. വൈകിട്ട് നാലരയോടെ […]
തുഷാര്‍ വെള്ളാപ്പള്ളി പ്രതിയായ വണ്ടിച്ചെക്ക് കേസ് ഒത്തുതീര്‍പ്പിലേക്ക്
ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്ക് എതിരായ വണ്ടിചെക്ക് കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കാന്‍ ധാരണ. ഇന്ന് ദുബൈയില്‍ നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ തുഷാറും പരാതിക്കാരന്‍ നസീലും പ്രശ്നം രമ്യമായി പരിഹരിക്കാന്‍ ധാരണയിലെത്തിയതായി അറിയിച്ചു. ആശ്യപ്പെട്ട പണം നല്‍കിയല്ല ഒത്തുതീര്‍പ്പെന്ന് തുഷാര്‍ വിശദീകരിച്ചു. ദുബൈയില്‍ തുഷാര്‍ താമസിക്കുന്ന ഹോട്ടലിലായിരുന്നു ഒത്തുതീര്‍പ്പ് ചര്‍ച്ച. ഇവിടേക്ക് നാസിലിനെ വിളിച്ചുവരുത്തുകയായിരുന്നു. അരമണിക്കൂര്‍ നീണ്ട ചര്‍ച്ച പൂര്‍ത്തിയാക്കി തിരിച്ചിറങ്ങിയ നാസില്‍ കാമറക്ക് മുഖം നല്‍കാന്‍ തയാറായില്ലെങ്കിലും പ്രശ്നം രമ്യമായി പരിഹരിക്കാന്‍ ധാരണയിലെത്തിയതായി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. […]
പുത്തുമലയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് സഹായവുമായി ബോബി ചെമ്മണ്ണൂര്‍; രണ്ടേക്കര്‍ ഭൂമി സൌജന്യമായി നല്‍കും
വയനാട്ടിലെ പുത്തുമലയില്‍ ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് സഹായവുമായി ബോബി ചെമ്മണ്ണൂര്‍. പന്ത്രണ്ട് കോടി രൂപ വിലമതിക്കുന്ന രണ്ടേക്കര്‍ ഭൂമിയാണ് സൌജന്യമായി വിട്ടുനല്‍കുക. കഴിഞ്ഞ ദിവസം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, സി. കെ ശശീന്ദ്രന്‍ എം.എല്‍.എ, വയനാട് ജില്ലാകലക്ടര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് ഭൂമി നല്‍കുന്ന കാര്യം തീരുമാനമായത്. കല്‍പ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന ലൈഫ് വിഷന്‍ ചാരിറ്റബള്‍ ട്രസ്റ്റിന്റെ കീഴിലുള്ള അഗതി മന്ദ്രിരത്തിന്റെ 10 ഏക്കര്‍ ഭൂമിയില്‍ നിന്നാണ് രണ്ട് ഏക്കര്‍ ദുരിതബാധിതര്‍ക്ക് നല്‍കുന്നത്.
‘രോഹിത്ത് തന്നെ ടെസ്റ്റ് ഓപ്പണ്‍ ചെയ്യട്ടെ’
ക്രിക്കറ്റ് വേൾഡ് കപ്പിൽ മാസ്മരിക പ്രകടനം പുറത്തെടുത്ത ഇന്ത്യയുടെ സ്റ്റാർ ബാറ്റ്സമാൻ രോഹിത്ത് ശർമ, ഏവരുടെയും പ്രീതി പിടിച്ചു പറ്റുകയുണ്ടായി. 5 ലോകകപ്പ് സെഞ്ച്വറികൾ നേടി പരിമിത ഓവര്‍ ക്രിക്കറ്റിലെ ഫേവറിറ്റായ താരം പക്ഷെ, ഇപ്പോഴും ടെസ്റ്റ് ടീമിൽ സ്ഥിരത കണ്ടെത്തിയിട്ടില്ല. എന്നാൽ വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ രോഹിത്ത് തന്നെ ബാറ്റിങ് ഓപ്പൺ ചെയ്യുന്നതാണ് നല്ലതെന്നാണ് മുൻ നായകൻ സൗരവ് ഗാംഗുലി അഭിപ്രായപ്പെടുന്നത്. ഏകദിനത്തിന് സമാനമായി ടെസ്റ്റിലും രോഹിത്ത് തന്നെ ഇന്നിങ്സ് ഓപ്പൺ ചെയ്യണം. ടെസ്റ്റ് വെെസ് […]
നടി സുജ കാര്‍ത്തിക ഇനി ഡോക്ടര്‍ സുജ
നര്‍ത്തകയും നടിയുമായ സുജ കാര്‍ത്തികക്ക് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ നിന്നും ഡോക്ട്രേറ്റ് ലഭിച്ചു. തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന പെതുമേഘല സ്ഥാപനങ്ങളെക്കുറിച്ചായിരുന്നു ഗവേഷണം. ഏഴ് വര്‍ഷം മലയാള ചലച്ചിത്ര മേഘലയില്‍ പ്രവര്‍ത്തിച്ച സുജ കാര്‍ത്തികക്ക് 2009 ല്‍ പി.ഡി എമ്മില്‍ ഒന്നാം റാങ്ക് ലഭിച്ചിരുന്നു. 2013 ലാണ് ജെ.ആര്‍.എഫ് നേടി കുസാറ്റില്‍ ഗവോഷണം ആരംഭിക്കുന്നത്. എക്സെല്ലാര്‍ എന്ന പരിശീലന കമ്പിനിയുടെ സ്ഥാപകയും മുഖ്യ പരിശീലകയുമാണ് സുജ കാര്‍ത്തിക.
ബാണാസുര സാഗർ ഡാമിന്റെ ഒരു ഷട്ടർ തുറന്നു
ബാണാസുര സാഗർ ഡാമിന്റെ ഒരു ഷട്ടർ തുറന്നു. വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് ഷട്ടർ തുറന്നത്. ഡാമിന്റെ പരിസരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട മഴ തുടരും. പൊതുജനങ്ങള്‍ ജാഗ്രതപാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. പൊഴിയൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള തീരത്ത് […]












