പാലാ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് രണ്ടില ചിഹ്നം അനുവദിക്കുന്ന കാര്യത്തില്‍ നിർണായകമാവുക ജോസഫിന്റെ നിലപാടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. പി.ജെ ജോസഫ് എഴുതി തന്നാൽ മാത്രമേ രണ്ടില ചിഹ്നം അനുവദിക്കാൻ സാധിക്കൂ. ഒത്തുതീര്‍പ്പ് ചര്‍ച്ചക്ക് സന്നദ്ധരാണെങ്കില്‍ ഇക്കാര്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണം. അഞ്ചാം തീയതിക്ക് മുന്‍പ് തീരുമാനം എടുത്തില്ലെങ്കിൽ ജോസ് ടോമിന് സ്വതന്ത്രനായി മത്സരിക്കേണ്ടി വരുമെന്നും ടിക്കാറാം മീണ വ്യക്തമാക്കി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനുമായി ഇക്കാര്യം ചർച്ച ചെയ്തെന്നും മീണ ഡല്‍ഹിയില്‍ […]
Author: Tomy Thondamkuzhy
പി.എസ്.സി പരീക്ഷാ തട്ടിപ്പ് കേസില്‍ അഞ്ചാം പ്രതി കീഴടങ്ങി
പി.എസ്.സി പരീക്ഷാ തട്ടിപ്പ് കേസില്‍ അഞ്ചാം പ്രതി കീഴടങ്ങി. പൊലീസുകാരനായ ഗോകുലാണ് തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ കീഴടങ്ങിയത്.
സ്വിസ്സ് ദേശീയ തെരഞ്ഞെടുപ്പ് 2019 ഒക്ടോബർ 20 ന് – ജോസ് വള്ളാടിയിൽ
ജനാധിപത്യരാജ്യമായ സ്വിറ്റ്‌സർലൻഡ് ഒരു പൊതുതെരഞ്ഞെടുപ്പിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ദേശീയ പാർട്ടികൾ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിൽ സജീവമായിക്കഴിഞ്ഞു. ഫെഡറൽ ചാൻസലറി (Bundeskanzlei) എന്ന ഭരണഘടനാ സ്ഥാപനമാണ് സ്വിസ് ഇലക്ഷൻ സംബന്ധമായ എല്ലാ ഉത്തരവാദിത്വങ്ങളും നിർവഹിക്കുന്നത്. സ്വിസ്സ് പാർലമെന്റിന്റെ കാലാവധി നാലുവർഷമാണ്. പാർലമെന്റിന് ഇരു സഭകളുണ്ട്. നാഷണൽ കൗൺസിൽ (Nationalrat ), കൗൺസിൽ ഓഫ് സ്റ്റേയ്റ്റ്സ് (Ständerat ) എന്നീ പേരുകളിലാണ് ഈ സഭകൾ അറിയപ്പെടുന്നത്. നാഷണൽ കൗൺസിലിൽ 200 അംഗങ്ങളും കൗൺസിൽ ഓഫ് സ്റ്റേയ്റ്റ്‌സിൽ 46 അംഗങ്ങളുമാണുള്ളത്. 18 വയസ്സ് പൂർത്തിയായ […]
മലയാളത്തിന്‍റെ കെടാവിളക്കാണ് മമ്മൂട്ടിയെന്ന് എം.ടി
മലയാളം എന്നും കാത്തു സുക്ഷിക്കുന്ന കെടാവിളക്കാണ് മമ്മൂട്ടിയെന്ന് എം.ടി വാസുദേവന്‍ നായര്‍. മറ്റു ഭാഷകള്‍ക്ക് കടമായി കൊടുത്താലും തിരിച്ചു വാങ്ങി മലയാളം എന്നും കൊടാതെ സുക്ഷിക്കും. പി.വി സാമി സ്മാരക ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് സോഷ്യോ കള്‍ച്ചറല്‍ പുരസ്‌കാരം മമ്മൂട്ടിക്ക് സമ്മാനിക്കവെയാണ് എം.ടി ഇക്കാര്യം പറഞ്ഞത്. മമ്മൂട്ടിയോട് തനിക്ക് സ്‌നേഹവും ആരാധനയുമാണ്. അദ്ദേഹത്തിന് അവാര്‍ഡ് നല്‍കാന്‍ തന്നെ തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്നും എം.ടി പറഞ്ഞു. വികാരഭരിതനായി സംസാരിച്ച എംടി പ്രസംഗശേഷം മമ്മൂട്ടിയെ ആലിംഗനം ചെയ്തു. അതേസമയം എംടി തനിക്ക് ഗുരുതുല്യനാണെന്ന് […]
കപില്‍ ദേവിന്‍റെ റെക്കോര്‍ഡ് പഴങ്കഥയാക്കി ഇശാന്ത് ശര്‍മ്മ
വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ വിജയത്തിലേക്ക് കുതിക്കുമ്പോള്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു റെക്കോര്‍ഡ് പൊളിച്ച് തന്‍റെ പേരിലേക്ക് എഴുതിയിരിക്കുകയാണ് ഇശാന്ത് ശര്‍മ്മ. ഇന്ത്യക്ക് ആദ്യ ലോകകപ്പ് സമ്മാനിച്ച ഇതിഹാസ താരം കപില്‍ ദേവിന്‍റെ പേരിലെ റെക്കോര്‍ഡാണ് ഇശാന്ത് ശര്‍മ്മ പഴങ്കഥയാക്കിയത്. ഏഷ്യക്ക് പുറത്ത് ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ഇന്ത്യന്‍ പേസര്‍ എന്ന റെക്കോര്‍ഡാണ് ഇശാന്ത് സ്വന്തമാക്കിയത്. വിന്‍ഡീസിന്‍റെ ആദ്യ ഇന്നിങ്സില്‍ ഹാമില്‍ട്ടണെ കൊഹ്‍ലിയുടെ കൈകളില്‍ എത്തിച്ചാണ് ഇശാന്ത് ഈ റെക്കോര്‍ഡ് സ്വന്തം അക്കൌണ്ടില്‍ എഴുതി […]
ചന്ദ്രയാന്‍ ലാന്‍ഡിങിന് മുന്നോടിയായുള്ള നിര്‍ണായഘട്ടം പൂര്‍ത്തിയാക്കി
ചന്ദ്രയാന്‍ രണ്ട് ദൌത്യത്തിന്റെ ലാന്‍ഡിങിന് മുന്നോടിയായുള്ള നിര്‍ണായഘട്ടം പൂര്‍ത്തിയാക്കി. ഓര്‍ബിറ്ററില്‍ നിന്ന് വിക്രം ലാന്‍ഡര്‍ വേര്‍പെട്ടു. സെപ്റ്റംബര്‍ 7നാണ് ലാന്‍ഡറിന്റെ ലാന്‍ഡിങ്. പേടകത്തെ ചന്ദ്രന് ചുറ്റമുള്ള അഞ്ചാമത്തെയും അവസാനത്തെയും ഭ്രമണപഥത്തിലേക്ക് ഇന്നലെ മാറ്റിയിരുന്നു. വിക്രം ലാൻഡറിന്റെ ഭ്രമണപഥം സെപ്തംബര്‍ മൂന്നിനും നാലിനുമായി രണ്ട് ഘട്ടങ്ങളിലായി താഴ്ത്തിയതിന് ശേഷം സെപ്റ്റംബർ ഏഴിന് പുലര്‍ച്ചെയായിരിക്കും സോഫ്റ്റ് ലാൻഡിംഗ് നടക്കുക. ദൌത്യത്തിലെ ഏറ്റവും ശ്രമകരമായ ഘട്ടമാണിത്. വിക്രം ലാന്‍ഡറിനൊപ്പം പ്രഗ്യാന്‍ എന്ന പര്യവേഷണ വാഹനവും ചന്ദ്രനില്‍ തൊടും. ഉപഗ്രഹത്തിന്റെ പ്രവർത്തനം നിലവില്‍ […]
മാധ്യമപ്രവർത്തകനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിൽ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനെ ചുമതലയില്‍ നിന്നും മാറ്റി
മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിൽ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനെ ചുമതലയില്‍ നിന്നും മാറ്റി. എ.സി.പി ഷീൻ തറയിലിനെയാണ് മാറ്റിയത്. പകരം ക്രൈം ബ്രാഞ്ച് എസ്.പി, എ ഷാനവാസിന് ചുമതല നൽകി ഡി.ജി.പി ഉത്തരവിറക്കി. എ.സി.പി ഷീൻ തറയിൽ കോടതിയിൽ നൽകിയ വിശദീകരണ റിപ്പോർട്ട് വിവാദമായിരുന്നു. ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ പ്രതിയായ കേസിൽ മുഖ്യ അന്വേഷണ ചുമതലയുണ്ടായിരുന്ന തിരുവനന്തപുരം സിറ്റി നര്‍ക്കോട്ടിക്ക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ഷീന്‍ തറയിലിനെയാണ് ചുമതലയിൽ നിന്ന് മാറ്റിയത്. പകരം അന്വേഷണ […]
ജോസ് ടോമിന് രണ്ടില ചിഹ്നം നല്‍കില്ലെന്ന നിലപാടിലുറച്ച് പി.ജെ ജോസഫ്; സാങ്കേതിക തടസമുണ്ടെന്ന് വിശദീകരണം
നീണ്ട തര്‍ക്കത്തിനൊടുവില്‍ പാലായില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ യു.ഡി.എഫിന് കഴിഞ്ഞുവെങ്കിലും, മുന്നണി ക്യാമ്പിലെ അവ്യക്തത ഒഴിഞ്ഞിട്ടില്ല. ജോസ് ടോമിന് ചിഹ്നം അനുവദിക്കാനാവില്ല എന്ന നിലപാടില്‍ തുടരുകയാണ് പി.ജെ ജോസഫ്. ജോസ് ടോമിന് രണ്ടില ചിഹ്നം നൽകുന്നതിന് സാങ്കേതിക തടസം ഉണ്ടെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കിയിട്ടുണ്ടെന്ന് ചിഹ്നം സംബന്ധിച്ച ചോദ്യത്തിന് പി.ജെ ജോസഫ് മറുപടി പറഞ്ഞു. എന്നാല്‍ പാലായിലെ യു.ഡി.എഫ് സ്ഥാനാർഥിയെ വിജയിപ്പിക്കാൻ പ്രവർത്തിക്കുമെന്നും പ്രചാരണ പരിപാടികളിൽ പങ്കെടുക്കുമെന്നും ജോസഫ് വ്യക്തമാക്കി. അതേസമയം ചിഹ്നം സംബന്ധിച്ച കാര്യത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നെന്നും […]
ഉന്നാവ് പീഡനക്കേസ്; പരാതിക്കാരിയായ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി
ഉന്നാവ് പീഡനക്കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. വാഹനാപകട കേസിലാണ് പെണ്‍കുട്ടിയുടെ മൊഴി സി.ബി.ഐ രേഖപ്പെടുത്തിയത്. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ പെണ്‍കുട്ടിയെ ഐ.സി.യുവില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റിയിരുന്നു. പെണ്‍കുട്ടിയുടെ മൊഴി കൂടി ഉള്‍പ്പെടുത്തി അന്വേഷണ റിപ്പോര്‍ട്ട് സി.ബി.ഐ സുപ്രിം കോടതിയില്‍ ഉടന്‍ സമര്‍പ്പിച്ചേക്കും. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്താന്‍ കഴിയാത്തതിനാല്‍ ഉന്നാവ് വാഹനാപകട ഗൂഢാലോചന കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സി.ബി.ഐക്ക് സുപ്രിം കോടതി രണ്ടാഴ്ചത്തെ ഇളവ് അനുവദിച്ചിരുന്നു. സെപ്റ്റംബര്‍ ആറിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു കോടതി നിര്‍ദേശം. […]
അയോധ്യ കേസിലെ മുസ്ലിം കക്ഷികളുടെ അഭിഭാഷകന് ഭീഷണി
അയോധ്യ കേസിലെ മുസ്ലിം കക്ഷികളുടെ അഭിഭാഷകന് ഭീഷണി. മുസ്ലിംകള്‍ക്ക് വേണ്ടി ഹാജരാകുന്നതിന് തന്നെ ഭീഷണിപ്പെടുത്തിയെന്ന് അഭിഭാഷകന്‍ രാജീവ് ധവാന്‍ പറഞ്ഞു. കോടതിയലക്ഷ്യ ഹരജി നാളെ പരിഗണിക്കുമെന്ന് സുപ്രിം കോടതി വ്യക്തമാക്കി. 88കാരനായ പ്രൊഫസര്‍ എന്‍.ഷണ്‍മുഖം എന്നയാളാണ് ആഗ്സത് 14ന് ധവാന് ഭീഷണിക്കത്ത് അയച്ചത്. രാജീവ് ധവാൻ മുസ്ലീങ്ങളെ പ്രതിനിധീകരിച്ച് തന്റെ വിശ്വാസത്തെ വഞ്ചിച്ചുവെന്ന് ഷണ്‍മുഖത്തിന്റെ കത്തില്‍ പറയുന്നു. ഹിന്ദുക്കൾ നിങ്ങളോട് ക്ഷമിക്കില്ല. നിങ്ങൾക്ക് ഒരു മനസാക്ഷി ഉണ്ടെങ്കിൽ കേസില്‍ നിന്നും ഉടൻ തന്നെ സ്വയം പിൻവാങ്ങണമെന്നും കത്തിലുണ്ട്.












