Movies

ദുൽഖർ-ശ്രീനാഥ്‌ രാജേന്ദ്രൻ ചിത്രം ‘കുറുപ്പ്’ ആരംഭിച്ചു

ഏറെ നാളുകളുടെ പ്രീ പ്രൊഡക്ഷൻ ജോലികൾക്ക്‌ ശേഷം ‘കുറുപ്പ്‌’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിച്ചു. ദുൽഖർ സൽമാൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത്‌ ശ്രീനാഥ്‌ രാജേന്ദ്രൻ ആണ്. ദുല്‍ഖറിന്‍റെ അരങ്ങേറ്റ ചിത്രമായ സെക്കന്‍ഡ് ഷോ സംവിധാനം ചെയ്തതും ശ്രീനാഥ് രാജേന്ദ്രനായിരുന്നു. ദുൽഖർ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്‌. നിമിഷ്‌ രവി ഛായാഗ്രഹണം ഒരുക്കുന്ന ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്‌ സുഷിൻ ശ്യാം ആണ്. ചിത്രത്തിന്റെ പൂജ പാലക്കാട്‌ വെച്ച്‌ നടന്നു. ദുൽഖറിന് പുറമെ ഇന്ദ്രജിത്‌ സുകുമാരൻ, സണ്ണി […]

Cricket Sports

ബുംറയുടെ ആക്ഷന്‍ നിയമപരമോ? വിമര്‍ശകരുടെ വായടപ്പിച്ച് ഗവാസ്‌കര്‍

ടെസ്റ്റ് ക്രിക്കറ്റില്‍ ഹാട്രിക്ക് നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ ബൗളറായി മിനുറ്റുകള്‍ക്കകമാണ് ആ വിവാദം ആരംഭിച്ചത്. മുന്‍ വെസ്റ്റ് ഇന്‍ഡീസ് പേസ് ബൗളറും കമന്റേറ്ററുമായ ഇയാന്‍ ബിഷപായിരുന്നു ബുംറയുടെ ആക്ഷന്‍ സംബന്ധിച്ച ആദ്യ വെടിപൊട്ടിച്ചത്. എന്നാല്‍ അപ്പോള്‍ തന്നെ കമന്ററി ബോക്‌സിലുണ്ടായിരുന്ന ഇന്ത്യയുടെ ബാറ്റിംങ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍ കുറിക്കുകൊള്ളുന്ന മറുപടിയും നല്‍കി. ‘ജസ്പ്രീത് ബുറയെ പോലൊരു ബൗളറുടെ ആക്ഷനില്‍ ചിലര്‍ സംശയം പ്രകടിപ്പിക്കുന്നു, അത് എനിക്ക് വിശ്വസിക്കാന്‍ പോലും സാധിക്കുന്നില്ല. ബുംറയുടെ ആക്ഷന്‍ തികച്ചും വ്യത്യസ്ഥമാണ്. സമ്മതിക്കുന്നു. […]

India National

ജെ.എന്‍.യു യൂണിന്‍ തെരഞ്ഞെടുപ്പ്: മലയാളി വിദ്യാര്‍ഥികളാല്‍ സമൃദ്ധമായി സ്ഥാനാര്‍ഥി പട്ടിക

മലയാളി വിദ്യാര്‍ഥികളാല്‍ ശ്രദ്ധേയമാവുകയാണ് ഇത്തവണത്തെ ജെ.എന്‍.യുവിലെ വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി പട്ടിക. ബാപ്സ-ഫ്രട്ടേണിറ്റി മൂവ്മെന്‍റ് സഖ്യ സ്ഥാനാര്‍ഥി വസീം ആര്‍.എസും എബി.വി.പി സ്ഥാനാര്‍ഥി ശബരീ‌ഷ് പി.എയുമാണ് ജനറല്‍ സീറ്റുകളില്‍ മത്സരിക്കുന്നവര്‍. ഇതിന് പുറമെ കൌണ്‍സിലര്‍ സീറ്റുകളിലേക്ക് അഞ്ച് മലയാളി വിദ്യാര്‍ഥികളും മത്സരരംഗത്തുണ്ട്. ഈ മാസം ആറിനാണ് ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാര്‍ഥിയൂണിയന്‍ തെരഞ്ഞെടുപ്പ്. ഹിന്ദി ഹൃദയഭൂമിയായ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ഭൂരിപക്ഷമുള്ള കാന്പസില്‍ ഇത്തവണ പക്ഷെ മലയാളി സാന്നിധ്യം ശക്തമാണ്. ഏഴ് മലയാളി […]

India National

കുല്‍ഭൂഷന്‍ ജാദവിന് ഇന്ത്യന്‍ നയതന്ത്ര കാര്യാലയവുമായി ബന്ധപ്പെടാനുള്ള സൌകര്യമൊരുക്കുമെന്ന് പാകിസ്താന്‍

ചാരവൃത്തി ആരോപിച്ച് പാകിസ്താന്‍ തടവിലിട്ട കുല്‍ഭൂഷന്‍ ജാദവിന് ഇന്ന് ഇന്ത്യന്‍ നയതന്ത്ര കാര്യാലയവുമായി ബന്ധപ്പെടാനുള്ള സൌകര്യമൊരുക്കുമെന്ന് പാകിസ്താന്‍‍. അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവ് മാനിച്ചും വിയന്ന കണ്‍വെന്‍ഷന്‍ മാനദണ്ഡങ്ങള്‍ പാലിച്ചുമാണ് നടപടിയെന്നാണ് വിശദീകരണം. പാകിസ്താന്‍ വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2017ല്‍ പാകിസ്താന്‍ സൈനിക കോടതി വധശിക്ഷക്ക് വിധിച്ചതിന് ശേഷം ഇതാദ്യമായാണ് കുല്‍ഭൂഷന് ഇന്ത്യന്‍ നയതന്ത്ര കാര്യാലയവുമായി ബന്ധപ്പെടാന്‍ അവസരമൊരുങ്ങുന്നത്.

India National

ചന്ദ്രയാന്‍ രണ്ടിന്റെ യാത്ര നിര്‍ണായക ഘട്ടത്തിലേക്ക്; പേടകം ഇന്ന് വേര്‍പെടും

ചന്ദ്രയാന്‍ രണ്ടിന്റെ യാത്ര നിര്‍ണായക ഘട്ടത്തിലേക്ക്. വിക്രം ലാന്‍ഡറും ഓര്‍ബിറ്ററുമായി പേടകം ഇന്ന് വേര്‍പെടും. ദൌത്യത്തിലെ വെല്ലുവിളി നിറഞ്ഞ ഘട്ടമാണിതെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു. ചന്ദ്രയാന്‍ രണ്ട് അതിന്റെ ലക്ഷ്യത്തിലേക്കടുക്കുകയാണ്. പേടകത്തെ ചന്ദ്രന് ചുറ്റമുള്ള അഞ്ചാമത്തെയും അവസാനത്തെയും ഭ്രമണപഥത്തിലേക്ക് ഇന്നലെ മാറ്റിയിരുന്നു. ഇപ്പോള്‍ ചന്ദ്രനോട് 119 കി. മീ അടുത്തും, 127 കി.മീ അകലെയുമുള്ള ഭ്രമണപഥത്തിലൂടെയാണ് സഞ്ചരിക്കുന്നത്. ഇന്ന് പേടകത്തിലെ ഓര്‍ബിറ്ററിനെയും റോവര്‍ കൂടി ഉള്‍ക്കൊള്ളുന്ന വിക്രം ലാന്‍ഡറിനെയും വേര്‍പിരിക്കും. ഉച്ചക്ക് 12.45നും 1.45നും ഇടയിലുള്ള സമയത്താണ് നിര്‍ണായകമായ […]

India National

ചന്ദ്രനോടടുത്ത് ചന്ദ്രയാന്‍; നാളെ നിര്‍ണായകം

ചന്ദ്രനോടടുത്ത് ചന്ദ്രയാന്‍ രണ്ട്. പേടകത്തിന്റെ ചന്ദ്രന് ചുറ്റുമുള്ള അഞ്ചാമത്തെയും അവസാനത്തെയും ഭ്രമണപഥം താഴ്ത്തലും വിജയകരമായി പൂര്‍ത്തിയാക്കി. പേടകം ഇപ്പോള്‍ ചന്ദ്രനോട് 119 കി. മീ അടുത്തും 127 കി.മീ അകലെയുമുള്ള ഭ്രമണപഥത്തിലൂടെയാണ് സഞ്ചരിക്കുന്നത്. നാളെ 12 മണിക്ക് ശേഷമാണ് ഓര്‍ബിറ്ററിനെയും ലാന്‍ഡറിനെയും വേര്‍പിരിക്കുകയെന്ന നിര്‍ണായക ഘട്ടം പിന്നിടാനുള്ളത്. ഈ മാസം 7നാണ് പേടകത്തിലെ ലാന്‍ഡര്‍ ചന്ദ്രോപരിതലത്തിലിറങ്ങുക. ആഗസ്റ്റ് 20ന് പേടകം ചാന്ദ്ര ഭ്രമണപഥത്തില്‍ പ്രവേശിച്ച ശേഷമുള്ള അഞ്ചാമത്തെയും അവസാനത്തെയും ഭ്രമണപഥ മാറ്റമാണ് ഇന്ന് നടന്നത്. വൈകിട്ട് ആറ് […]

India Kerala

രണ്ടില ചിഹ്നത്തില്‍ തന്നെ മത്സരിക്കണമെന്നായിരുന്നു ആഗ്രഹമെന്ന് ജോസ് ടോം

രണ്ടില ചിഹ്നത്തില്‍ തന്നെ മത്സരിക്കണമെന്നായിരുന്നു ആഗ്രഹമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് ടോം.ജോസഫ് വിഭാഗത്തിന്റെ വോട്ടും വേണം..കെ.എം മാണിയുടെ അനുഗ്രഹം വിജയത്തിലെത്തിക്കുമെന്നും ജോസ് ടോം മീഡിയവണിനോട് പറഞ്ഞു.

India Kerala

മാണി കുടുംബത്തില്‍ നിന്ന് സ്ഥാനാര്‍ഥിയില്ലാത്തത് അനുകൂല ഘടകമെന്ന് മാണി സി.കാപ്പന്‍

പാലായില്‍ മാണി കുടുംബത്തില്‍ നിന്ന് സ്ഥാനാര്‍ഥിയില്ലാത്തത് അനുകൂല ഘടകമെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി. കാപ്പന്‍. ഇത് ബോണാസായാണ് കരുതുന്നത്. പി.ജെ ജോസഫിന്റെ സഹായം തേടില്ലെന്നും കാപ്പന്‍ മീഡിയവണിനോട് പറഞ്ഞു.

India Kerala

കോരയാർ പുഴയിൽ തടയണ നിർമ്മാണം: തമിഴ്നാട് നിലപാടിനെ അനുകൂലിച്ച് കേരളം

കോരയാർ പുഴയിൽ തടയണ നിർമ്മിച്ച തമിഴ്നാടിനെ അനുകൂലിക്കുന്ന നിലപാടാണ് കേരള സർക്കാർ സ്വീകരിക്കുന്നതെന്ന ആക്ഷേപം ശക്തമാകുന്നു. കോരയാർ പുഴ പറമ്പിക്കുളം ആളിയാർ കരാറിന്‍റെ ഭാഗമല്ലെന്ന ജലവിഭവ വകുപ്പ് മന്ത്രിയുടെ വാദങ്ങൾ തെറ്റാണെന്നും നിയമ വിദഗ്തർ ചൂണ്ടി കാട്ടുന്നു. ഒരു സംസ്ഥാനത്ത് നിന്നും മറ്റെരു സംസ്ഥാനത്തേക്ക് ഒഴുകുന്ന നദികൾ തടസപ്പെടുത്തരുത്. ഇതിന് അന്തർ സംസ്ഥാന നദീജല കരാർ ബാധകമല്ല. പുതിയ തടയണ നിർമ്മിച്ചത് പറമ്പിക്കുളം-ആളിയാർ കരാറിന്‍റെ ലംഘനമല്ലെന്ന മന്ത്രിയുടെ വാദവും തെറ്റാണെന്ന് നേരത്തെ കേസ് നടത്തിയിരുന്ന അഭിഭാഷകൻ പറയുന്നു. […]

India Kerala

സംസ്ഥാനത്ത് സിമന്റിന്റെ വില കുതിച്ചുയര്‍ന്നു

സംസ്ഥാനത്ത് സിമന്റിന്റെ വില കുതിച്ചുയര്‍ന്നു. ചാക്കിന് 30 മുതല്‍ 40 രൂപ വരെയാണ് കമ്പനികള്‍ വില വര്‍ധിച്ചിരിക്കുന്നത്. പ്രളയത്തില്‍ നിന്നും കര കയറുന്നതിനിടെ സിമന്റ് വില വര്‍ധിച്ചത് നിര്‍മാണ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. മതിയായ കാരണമില്ലാതെയാണ് സിമന്റ് കമ്പനികള്‍ കുത്തനെ വില് വര്‍ധിപ്പിച്ചിരിക്കുന്നത്. എ ഗ്രേഡ് കമ്പനികളെല്ലാം നാല്‍പ്പത് രൂപ വരെ വിലയുയര്‍ത്തി. രാംകോ സിമന്റിന് മൊത്തവിപണയില്‍ ചാക്കിന് 370 രൂപയായിരുന്നത് 410 രൂപയായി. 350 രൂപയായിരുന്ന ചെട്ടിനാട് സിമന്റിന്റെ വില 390 ആയി വര്‍ധിച്ചു. ശങ്കര്‍ […]