കെ.എം മാണിയുടെ ചിത്രം മനസിലുള്ള പാലാക്കാര്‍ തന്നെ വിജയിപ്പിക്കുമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് ടോം പറയുന്നു. കേരളാ കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന ജോസ് ടോം എന്നും മാണി കുടുംബത്തിന്റെ വിശ്വസ്തനാണ്. പാലായ്ക്ക് കെ.എം മാണി അല്ലാതെ ഒരു പിന്തുടര്‍ച്ചക്കാരനെത്തി. അതും കരിങ്ങോഴയ്ക്കല് കുടുംബത്തിന്റെ വിശ്വസ്തനായ സുഹൃത്ത്. കേരളാ കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ കെ.എം മാണിയാണ് ജോസ് ടോമിനെ കൈ പിടിച്ച് പൊതുരംഗത്തേക്കെത്തിച്ചത്. 1980ല്‍ കേരളാ യൂണിവേഴ്സിറ്റി യൂണിയന്‍ ജനറല്‍ സെക്രട്ടറിയായി. പിന്നീട് കേരളാ യൂത്ത് ഫ്രണ്ട് […]
Author: Tomy Thondamkuzhy
പൊന്നോണം വരവായി; പൂവിളിയുടെ പൂക്കാലവുമായി ഇന്ന് അത്തം
പൂവിളിയുടെ ആരവമുയര്‍ത്തി ഇന്ന് അത്തം. തിരുവോണത്തെ വരവേല്‍ക്കാനുള്ള കാത്തിരിപ്പിലാണ് മലയാളികള്‍. നാടും നഗരവുമെല്ലാമിനി ഓണത്തിരക്കിലമരും. പ്രസിദ്ധമായ അത്തച്ചമയ ഘോഷയാത്രയും ഇന്ന് നടക്കും. തൊടികളിലും വയലിലും വീട്ടുമുറ്റത്തുമെല്ലാം കുഞ്ഞിക്കൈകള്‍ നീണ്ടു ചെല്ലും. പൂക്കളിറുക്കാന്‍. സന്തോഷത്തിന്റെ കൂട്ടായ്മയുടെ കളിചിരിയോടെ പൂക്കള്‍ ശേഖരിക്കും. തുമ്പയും മുക്കുറ്റിയും കൃഷ്ണകിരീടവും വാടാമല്ലിയുമടക്കം നാട്ടില്‍ കിട്ടാവുന്ന പൂക്കള്‍ കൊണ്ട് ആദ്യ ദിവസങ്ങളില്‍ പൂക്കളം തീര്‍ക്കും. പിന്നീടങ്ങോട്ട് പൂക്കളത്തിന്റെ വലുപ്പം കൂടും. ഇതരസംസ്ഥാനത്ത് നിന്നെത്തിയ പൂക്കള്‍ പൂക്കളങ്ങള്‍ കീഴടക്കും. ചാണകമെഴുകിയ പൂത്തറകളും നാട്ടിന്‍പുറത്തെ മാഞ്ഞ്പോകുന്ന ഓണക്കാഴ്ചകളാണ്. പ്രളയം […]
ഉണ്ണി ആറിന്റെ ‘പ്രതി പൂവന്‍ കോഴി’ ഇനി സിനിമ; സംവിധാനം റോഷന്‍ ആന്‍ഡ്രൂസ്
ഉണ്ണി ആര്‍ എഴുതിയ ആദ്യ നോവല്‍ പ്രതി പൂവന്‍കോഴി സിനിമയാകുന്നു. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സിനിമയില്‍ നിവിന്‍ പോളിയും മഞ്ജു വാര്യരും പ്രധാനവേഷത്തിലെത്തും. ശ്രീഗോകുലം മൂവീസിന് വേണ്ടി ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം സെപ്തംബര്‍ ഒന്നിന് തുടങ്ങും. നേരത്തെ മഞ്ജു വാര്യര്‍ അഭിനയ രംഗത്ത് തിരിച്ചെത്തിയ ഹൗ ഓള്‍ഡ് ആര്‍ യൂ സിനിമ സംവിധാനം ചെയ്തത് റോഷന്‍ ആന്‍ഡ്രൂസ് ആയിരുന്നു. സമകാലിക ഇന്ത്യന്‍ ദേശീയതാ സങ്കല്‍പ്പത്തിന്റെ പൊള്ളത്തരങ്ങളെ നാടോടിക്കഥയുടെ രൂപത്തില്‍ അവതരിപ്പിക്കുന്ന ലഘു നോവലാണ് […]
ഇന്ത്യയുടെ സൂപ്പര്‍സ്റ്റാറാണ് പാണ്ഡ്യ; പൊള്ളാര്‍ഡ് പറയുന്നു..
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ വിശേഷണങ്ങള്‍ ആവശ്യമില്ലാത്ത കളിക്കാരനാണ് ഹാര്‍ദ്ദിക്ക് പാണ്ഡ്യ. ചുരുങ്ങിയ കാലംകൊണ്ട് തന്നെ ടീമില്‍ തന്റെ സാന്നിധ്യം ഈ മുംബൈക്കാരന്‍ അറിയിച്ചുകഴിഞ്ഞു. ക്രീസിനുപുറത്തും ആള് ചില്ലറക്കാരനല്ല. ഇതിനകം വിവാദ പരാമര്‍ശത്തിന്റെ പേരില്‍ സസ്‌പെന്‍ഷനും നേരിട്ടു. ഈ കേസ് ഇപ്പോള്‍ സുപ്രീംകോടതിയുടെ അടുത്താണ്. ഇങ്ങനെയൊക്കെയാണെങ്കിലും ലോകകപ്പിന് ശേഷം വിന്‍ഡീസ് പര്യടനത്തിനുള്ള ടീമില്‍ താരത്തെ ഉള്‍പ്പെടുത്തിയിരുന്നില്ല. വിശ്രമം അനുവദിച്ചതായിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 ടീമില്‍ താരത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹാര്‍ദ്ദിക്ക് പാണ്ഡ്യ ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംനേടാന്‍ കാരണം വെസ്റ്റ്ഇന്‍ഡീസുകാരനും ഐ.പി.എല്ലില്‍ […]
ദേശീയ പൗരത്വ പട്ടികയുടെ അന്തിമ ലിസ്റ്റ് പുറത്തിറങ്ങി
19.06 ലക്ഷം പേരെ പുറത്താക്കി അന്തിമ അസം പൗരത്വ പട്ടിക പ്രസിദ്ധീകരിച്ചു. കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ പുറത്തിറക്കിയ കരട് പട്ടികയില്‍ 41 ലക്ഷം പേര്‍ക്ക് പൗരത്വം നിഷേധിച്ചിരുന്നു. ഇതില്‍ 12 ലക്ഷം പേരെ അന്തിമ പട്ടികയില്‍ ഉള്‍പെടുത്തി. പട്ടികയനുസരിച്ച് മൊത്തം 3.11 കോടിയിലധികമാണ് അസമിലെ ജനസംഖ്യ. 19,06,657 പേരാണ് ഒടുവിലത്തെ കണക്കനുസരിച്ച് അസമിലെ പൗരന്‍മാരല്ലാത്തത്. കഴിഞ്ഞ തവണ തയാറാക്കിയ കരടില്‍ 12 ലക്ഷം പൗരന്‍മാരെ അനധികൃതമായി ഉള്‍പ്പെടുത്തിയിരുന്നുവെന്നാണ് ഇതോടെ വ്യക്തമായത്. പട്ടിക തയാറാക്കുന്നതിന് സര്‍ക്കാര്‍ അംഗീകരിച്ച രേഖകളില്‍ […]
തരൂരിനെതിരെ വീണ്ടും കെ മുരളീധരന്‍
മോദിയെക്കുറിച്ച പരാമര്‍ശത്തില്‍ കെ.പി.സി.സി പരസ്യപ്രസ്താവനകള്‍ വിലക്കിയിട്ടും ശശി തരൂരിനെ വിമര്‍ശിച്ച് വീണ്ടും കെ മുരളീധരന്‍ എം.പി. ആത്മാഭിമാനമുള്ള ആര്‍ക്കും മോദിയെ പ്രശംസിക്കാനാവില്ലെന്ന് മുരളീധരന്‍. ഓക്‌സ്‌ഫോര്‍ഡ് ഇംഗ്ലീഷ് അറിയില്ലെങ്കിലും പാര്‍ലമെന്റില്‍ തങ്ങള്‍ക്കാവും വിധം മോദിയെ വിമര്‍ശിച്ചിട്ടുണ്ടെന്നും മുരളീധരന്‍ പ്രതികരിച്ചു. ശശി തരൂരിന്റെ വിശദീകരണം സ്വീകരിച്ച് കെ.പി.സി.സി വിവാദം അവസാനിപ്പിച്ചെങ്കിലും മുരളീധരന്‍ പിന്നോട്ടില്ല. മോദിപ്രശംസ പാടില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന് മുരളീധരന്‍ വ്യക്തമാക്കി. ബി.ജെ.പിക്കാര്‍ക്ക് പോലും പ്രശംസിക്കാന്‍ കഴിയാത്ത തരം വൃത്തികെട്ട ഭരണമാണ് മോദിയുടേത്. മന്‍മോഹന്‍ സിങ്ങിനെ ഇടക്കിടെ പ്രശംസിച്ചിട്ടല്ല ബി.ജെ.പി […]
നിഷ സ്ഥാനാര്‍ഥിയായാല്‍ രണ്ടില ചിഹ്നം നല്‍കില്ലെന്ന് ജോസഫ് ഗ്രൂപ്പ്
പാലാ ഉപതെരഞ്ഞെടുപ്പില്‍ നിഷ ജോസ് കെ മാണിയെ സ്ഥാനാര്‍ഥിയാക്കിയാല്‍ രണ്ടില ചിഹ്നം നല്‍കേണ്ടതില്ലെന്ന് ജോസഫ് ഗ്രൂപ്പ് നേതൃ യോഗത്തില്‍ പൊതു വികാരം. പാര്‍ട്ടി മെമ്പര്‍മാരല്ലാത്തവര്‍ സ്ഥാനാര്‍ഥിയാകേണ്ടെന്ന് ജോസഫ് വിഭാഗം നേതാവ് സജി മഞ്ഞക്കടമ്പിലും തുറന്നടിച്ചു. യു.ഡി.എഫ് സ്ഥാനാര്‍ഥി നിര്‍ണയം വൈകുന്നത് ജയസാധ്യതയെ ബാധിക്കില്ലെന്ന് പി.ജെ ജോസഫ് പറഞ്ഞു. ജോസ് കെ മാണി വിഭാഗം സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കുഴങ്ങി നില്‍ക്കുന്ന സാഹചര്യത്തിലാണ് ജോസഫ് വിഭാഗം അടിയന്തര നേതൃയോഗം തൊടുപുഴയില്‍ ചേര്‍ന്നത്. നിഷ ജോസ് കെ മാണിയെ രംഗത്തിറക്കാനുള്ള ജോസ് […]
നെഹ്റു ട്രോഫി വള്ളം കളിക്ക് തുടക്കമായി
അറുപത്തിഏഴാമത് നെഹ്‌റുട്രോഫി വള്ളംകളിക്ക് തുടക്കമായി. ചെറുവള്ളങ്ങളുടെ ഫൈനല്‍ മത്സരങ്ങളും ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്‌സും ഫൈനലുമാണ് ഇനി നടക്കാനുള്ളത്. പ്രഥമ ചാമ്പ്യന്‍സ് ലീഗ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ചടങ്ങിലെ മുഖ്യാതിഥി. കായലോളങ്ങളിൽ ആവേശത്തിന്റെ തുഴയെറിഞ്ഞ് , ആർപ്പോ വിളിയും, വഞ്ചിപ്പാട്ടുമായി പുന്നമടക്കായലിൽ ജല പൂരം തുടങ്ങാൻ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം. ആലപ്പുഴയുടെ വിവിധ വിഭാഗങ്ങളിലായി 79 വള്ളങ്ങളാണ് ഇത്തവണ മത്സരിക്കുക. രാവിലെ 11 മണിക്ക് ചെറുവള്ളങ്ങളുടെ മത്സരത്തോടെയാണ് ജലോത്സവത്തിന് തുടക്കമായത്. ഉച്ചയ്ക്ക് […]
ജയസൂര്യക്ക് പിറന്നാള്‍ ദിനത്തില്‍ ഫ്രൈഡേ ഫിലിംസിന്‍റെ സ്പെഷ്യല്‍ സമ്മാനം
മലയാളത്തിന്‍റെ സൂപ്പര്‍ താരം ജയസൂര്യയുടെ പിറന്നാള്‍ ദിനത്തില്‍ വ്യത്യസ്ഥിമായൊരു സമ്മാനം നല്‍കിയിരിക്കുകയാണ് നിര്‍മ്മാണ കമ്പനിയായ ഫ്രൈഡേ ഫിലിംസ്. ജയസൂര്യ നായകനായി എത്തുന്ന പുതിയ ചിത്രം തൃശൂർ പൂരത്തിന്‍റെ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തുകൊണ്ടാണ് താരത്തിന് പിറന്നാൾ ആശംസകള്‍ നേര്‍ന്നത്. തൃശൂർ പൂരത്തിന്റെ എല്ലാ ഭാവങ്ങളും പറയുന്ന ചിത്രമാണ് ‘തൃശൂർ പൂരം’. രാജേഷ് മോഹനാണ് ചിത്രം സംവിധാനം നിർവഹിക്കുന്നത്. സംഗീത സംവിധായകൻ രതീഷ് വേഗയാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം […]
വിന്‍ഡീസ് ടെസ്റ്റ്; കോഹ്‍ലിക്കും മായങ്കിനും അര്‍ധ സെഞ്ച്വറി
വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ മികച്ച സ്കോറിലേക്ക്. ഒന്നാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സ് എടുത്തിട്ടുണ്ട്. നായകന്‍ വിരാട് കോഹ്‍ലി, മായങ്ക് അഗര്‍വാള്‍ എന്നിവര്‍ അര്‍ദ്ധ സെഞ്ച്വറി നേടി പുറത്തായി. വിന്‍ഡീസ് നായകന്‍ ജേസന്‍ ഹോള്‍ഡര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. വിന്‍ഡീസ് പര്യടനത്തില്‍ സമ്പൂര്‍ണ ജയം ലക്ഷ്യമിട്ട് ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിന് ഇറങ്ങിയ ഇന്ത്യക്ക് കിട്ടിയത് മോശം തുടക്കം. 46 റണ്‍സിനിടെ കെ.എല്‍ രാഹുലും ചേതേശ്വര്‍ പൂജാരയും മടങ്ങി. […]












