സാമൂഹ്യ മാധ്യമങ്ങളുടെ ഉപയോഗത്തിന് കൂച്ചുവിലങ്ങിട്ട് ഗുവാഹത്തി ഐ.ഐ.ടി. വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുടേയും സാമൂഹ്യമാധ്യമങ്ങളിലെ ഇടപെടല്‍ നിരീക്ഷിക്കാന്‍ നിയോഗിച്ച സമിതി കരട് മാര്‍ഗനിര്‍ദേശം പുറത്തിറക്കി. നീക്കം അഭിപ്രായ സ്വാതന്ത്ര്യ മടക്കമുള്ള അവകാശങ്ങളുടെ ലംഘനമാണെന്ന് ആരോപിച്ച് സമരത്തിനൊരുങ്ങുകയാണ് വിദ്യാര്‍ത്ഥികള്‍. ഗുവാഹത്തി ഐ.ഐ.ടി ഡയറക്ടറുടെ അംഗീകാരത്തോടെ രജിസ്ട്രോളാണ് ആഗസ്റ്റ് 28ന് നോട്ടീസ് ഇറക്കിയത്. വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ജീവക്കാരുടേയും സാമൂഹ്യമാധ്യമങ്ങളിലെ ഇടപെടല്‍ നിരീക്ഷിക്കാന്‍ നിയോഗിച്ച സമിതി വിവരങ്ങളും സമിതി തയ്യാറാക്കിയ മാര്‍ഗനിര്‍ദേശങ്ങളും അടങ്ങുന്നതാണ് നോട്ടീസ്. വിദ്യാര്‍ത്ഥികളും അധ്യാപകരും ജീവനക്കാരും അടക്കം 8000 പേരാണ് […]
Author: Tomy Thondamkuzhy
മഹാരാഷ്ട്രയില്‍ രാസവസ്തു നിര്‍മ്മാണശാലയില്‍ സ്ഫോടനം; 10 മരണം
മഹാരാഷ്ട്രയില്‍ രാസവസ്തു നിര്‍മ്മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ 10 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നൂറോളം തൊഴിലാളികള്‍ ഫാക്ടറിക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. മഹാരാഷ്ട്രയിലെ ധൂലെ ജില്ലയില്‍ ശനിയാഴ്ച രാവിലെ 9.45 ഓടെയാണ് സ്ഫോടനമുണ്ടായത്. തീ അണക്കുന്നതിനായി അഗ്നിശമന സേനാ വിഭാഗം സ്ഥലത്തെത്തിയിട്ടുണ്ട്. പൊലീസ്, ദുരന്തനിവാരണ, അഗ്നിശമന സേനയുടെ വിവിധ സംഘങ്ങൾ എന്നിവര്‍ ചേര്‍ന്ന് രക്ഷാപ്രവർത്തനം നടത്തുകയാണ്. അപകടത്തിൽപ്പെടുന്നവരുടെ എണ്ണം വർദ്ധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഒന്നിലധികം സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചതായാണ് പ്രാഥമിക നിഗമനം.
സംപ്രേഷണാവകാശം സ്വകാര്യ ചാനലിന്; വള്ളംകളിയെ ചൊല്ലി തർക്കം മുറുകുന്നു
നെഹ്റുട്രോഫി വള്ളം കളിയെ ചൊല്ലി തർക്കം മുറുകുന്നു. ജലമേളയുടെ സംപ്രേഷണ അവകാശം സ്വകാര്യ ചാനലിന് നൽകിയതാണ് വിവാദമായത്. അതേസമയം മേളയുടെ വാണിജ്യവൽക്കരണമാണ് ലക്ഷ്യമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. അറുപത്തിയേഴമത് നെഹ്‌റു ട്രോഫി ജലമേള സംപ്രേഷണം ചെയ്യുന്നതിൽ നിന്ന് മലയാള ദൃശ്യമാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയതാണ് വിവാദങ്ങൾക്ക് കാരണം. മേളയ്ക്കൊപ്പം ചാമ്പ്യൻസ് ബോട്ട് ലീഗ് കൂടി നടത്തുന്നത് നെഹ്‌റു ട്രോഫിയുടെ മാറ്റ് കുറയ്ക്കുമെന്ന അക്ഷേപങ്ങൾ നിലനിൽക്കെയാണ് വിശദീകരണവുമായി മന്ത്രി രംഗത്തെത്തിയത്. പ്രഥമ പ്രധാനമന്ത്രിയുടെ പേരിലുള്ള ജലമാമാങ്കത്തെ ഇല്ലാതാക്കാനുള്ള നീക്കമാണ് […]
കേരളാ കോണ്‍ഗ്രസ് തര്‍ക്കം; യു.ഡി.എഫ് ഇടപെടുന്നു
കേരള കോണ്‍ഗ്രസിന്റെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ തർക്കങ്ങൾ രൂക്ഷമായതോടെ പ്രശ്നം പരിഹരിക്കാൻ യു.ഡി.എഫ് ഇടപെടുന്നു. ഇതിനായി കോട്ടയത്ത് യു.ഡി.എഫ് ഉപസമിതി ചേര്‍ന്നു. കേരള കോൺഗ്രസ് (എം) സ്ഥാനാർഥി രണ്ടില ചിഹ്നത്തിൽ തന്നെ മത്സരിക്കണമെന്നാണ് യു.ഡി.എഫ് നിർദ്ദേശം. സ്ഥാനാർഥി നിർണയം അനിശ്ചിതമായി നീണ്ടുപോകുന്ന സാഹചര്യത്തിലാണ് യു.ഡി.എഫ് ഉപസമിതി യോഗം ചേർന്നത്. നേരത്തെ ഒന്നാം തീയതി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും എന്ന് പറഞ്ഞിരുന്നെങ്കിലും ആശയക്കുഴപ്പം തുടരുന്ന സാഹചര്യത്തിൽ ഇത് നീണ്ടുപോയേക്കാം എന്നാണ് സൂചന. നിഷ ജോസ് കെ മാണി യുടെ പേര് സജീവമായി […]
മാണി സി. കാപ്പന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
പാലാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി. കാപ്പന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ളാലം ബ്ലോക്ക് പഞ്ചായത്തില്‍ അസിസ്റ്റന്റ് റിട്ടേണ്‍ ഓഫീസര്‍ക്ക് മുമ്പാകെയാണ് മാണി സി. കാപ്പന്‍ പത്രിക സമര്‍പ്പിച്ചത്. ഓണാവധി തുടങ്ങും മുമ്പെ പാലായിലെ കോളജുകളിലെത്തി വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് മാണി സി. കാപ്പന്‍. എല്‍.ഡി.എഫ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ രണ്ട് ദിവസം പിന്നിട്ടു. ഓണം അവധി ആരംഭിക്കും മുമ്പെ പാലാ മണ്ഡലത്തിലെ വിവിധ കോളജുകളിലെത്തി യുവാക്കളുടെ വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് മാണി സി കാപ്പന്‍. മുന്‍ […]
ട്രാഫിക് നിയമ ലംഘനങ്ങൾക്ക് നാളെ മുതൽ കനത്ത പിഴ
ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചാല്‍ നാളെ മുതല്‍ കനത്ത പിഴ. ഗതാഗത നിയമലംഘനങ്ങളുടെ പിഴത്തുക കുത്തനെ കൂട്ടിയതുള്‍പ്പെടെയുള്ള കേന്ദ്ര മോട്ടോര്‍ വാഹന നിയമ ഭേദഗതി നാളെ പ്രാബല്യത്തില്‍ വരും. ബോധവത്ക്കരണ പരിപാടികളുമായി മോട്ടോര്‍വാഹന വകുപ്പ് രംഗത്തുണ്ട്. ട്രാഫിക് നിയമലംഘനങ്ങളുടെ പിഴത്തുക പത്തിരട്ടി വരെ വര്‍ഘിപ്പിച്ചു കൊണ്ടാണ് നിയമം ഭേദഗതി ചെയ്തത്. ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ചാല്‍ ഇനി പിഴ 5000 രൂപയാണ്. നേരത്തെ ഇത് 1000 രൂപയായിരുന്നു. ഹെല്‍മറ്റ്/സീറ്റ് ബെല്‍റ്റ് ഇല്ലാതെ വരുന്നവര്‍ക്ക് ഇനി 100 രൂപ കൊടുത്തു രക്ഷപ്പെടാനാകില്ല. മിനിമം 1000 രൂപയെങ്കിലും വേണം […]
ജി.ഡി.പി നിരക്ക് വന്നപ്പോള്‍ ബി.ജെ.പി വാഗ്ദാനം ചെയ്ത നല്ല ദിനങ്ങള്‍ എന്താണെന്ന് മനസിലായെന്ന് പ്രിയങ്ക
ജി.ഡി.പി നിരക്ക് വന്നപ്പോള്‍ ബി.ജെ.പി വാഗ്ദാനം ചെയ്ത നല്ല ദിനങ്ങള്‍ എന്താണെന്ന് മനസിലായെന്ന് പ്രിയങ്ക ഗാന്ധി. രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമായെന്നും രൂപയുടെ മൂല്യം ഇടിഞ്ഞെന്നും പ്രിയങ്ക പറഞ്ഞു. ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയെ തകർത്തതെന്ന് ആരാണെന്ന് എല്ലാവര്‍ക്കും മനസിലായെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു.
പ്രഭാസിന്‍റെ സാഹോ തമിഴ് റോക്കേഴ്സ് ചോര്‍ത്തി ഇന്‍റര്‍നെറ്റിലിട്ടു
ബാഹുബലിക്ക് ശേഷം തിയേറ്ററിലെത്തിയ പ്രഭാസിന്‍റെ ബിഗ് ബജറ്റ് ചിത്രമാണ് സാഹോ. ഇന്ന് തീയേറ്ററുകളിലെത്തിയ ചിത്രം നിമിഷങ്ങള്‍ക്കകം ഇന്റര്‍നെറ്റില്‍ എത്തിയിരിക്കുകയാണ്. തമിഴ് റോക്കേഴ്‌സാണ് ചിത്രം ചോര്‍ത്തിയത്. സിനിമാ വ്യവസായത്തെ തകര്‍ക്കുന്ന ഓണ്‍ലൈന്‍ പൈറസിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യ സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഇക്കാര്യത്തില്‍ കോടതി ഇടപെടല്‍ ഉണ്ടായിട്ടും തമിഴ് റോക്കേഴ്സ് സിനിമ ചോര്‍ത്തല്‍ തുടരുകയാണ്. ഓണ്‍ലൈന്‍ പൈറസി നിയന്ത്രിക്കാന്‍ കഴിയാത്തത് വലിയ വെല്ലുവിളിയായാണ് സിനിമാ പ്രവര്‍ത്തകര്‍ കാണുന്നത്. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലാണ് സാഹോ […]
ഒഴിവാക്കിയതല്ല, ധോണി ഞങ്ങള്‍ക്കാണ് സമയം തന്നതെന്ന് സെലക്ടര്‍
ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ധോണിയെ ഒഴിവാക്കിയെന്ന വിവാദങ്ങള്‍ ഉയര്‍ന്നത്. ഇപ്പോഴിതാ അതിന് വിശദീകരണവുമായി ഇന്ത്യന്‍ ടീം സെലക്ടര്‍തന്നെ എത്തിയിരിക്കുന്നു. ധോണിയെ ടീം തെരഞ്ഞെടുപ്പില്‍ നിന്നും ഒഴിവാക്കിയതല്ലെന്നാണ് സെലക്ടര്‍ വ്യക്തമാക്കിയിരിക്കുന്നത്. ട്വന്റി 20 ലോകകപ്പിന് ഇന്ത്യന്‍ ടീമിനെ ഒരുക്കാനായി സമയം നല്‍കുകയാണ് ധോണി ചെയ്തതെന്നാണ് സെലക്ടറുടെ വിശദീകരണം. ഓരോ തവണ ടീം തെരഞ്ഞെടുപ്പ് നടക്കുമ്പോഴും ധോണിയെ ചൊല്ലിയാണ് കൂടുതലും വിവാദങ്ങളുണ്ടാകുന്നത്. എക്കാലത്തും ടീമിന് വേണ്ടി കളിച്ചിട്ടുള്ള താരമാണ് ധോണി. ഇത്തരം വിവാദങ്ങള്‍ക്ക് അദ്ദേഹം […]
തുടര്‍ച്ചയായി ഉത്തേജന പാക്കേജുകള്‍ പ്രഖ്യാപിക്കേണ്ട അവസ്ഥയില്‍ കേന്ദ്ര സര്‍ക്കാര്‍
മാന്ദ്യത്തിലേക്കു പോകുന്ന ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയെ പിടിച്ചു നിര്‍ത്താന്‍ ബജറ്റിനോ സര്‍ക്കാരിനോ കഴിയുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് ധനമന്ത്രി പ്രഖ്യാപിച്ച രണ്ടാം പാക്കേജ്. ആദ്യ പാക്കേജ് കൊണ്ടും പ്രതീക്ഷിച്ച ഫലമുണ്ടാകാതായതോടെയാണ് ഇന്നലെ വീണ്ടും പുതിയ പാക്കേജ് പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. തുടര്‍ച്ചയായി ഉത്തേജന പാക്കേജുകള്‍ പ്രഖ്യാപിക്കേണ്ട അവസ്ഥയിലാണ് കേന്ദ്ര സര്‍ക്കാരെന്നാണ് ഇത് തെളിയിക്കുന്നത്. രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നുവെന്ന് വ്യക്തമാക്കുന്ന കനത്ത തിരിച്ചടികള്‍ വ്യവസായിക- ഉത്പാദന മേഖലകളിലുണ്ടായിട്ടും പ്രതിസന്ധിയുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല. എന്നാല്‍ ഒരാഴ്ചക്കിടെ രണ്ടാമത്തെ […]












