India National

സ്വാമി ചിന്മയാനന്ദിനെതിരായ പീഡന ആരോപണം; അന്വേഷണം വേഗത്തിലാക്കണമെന്ന് പ്രതിപക്ഷം

മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ സ്വാമി ചിന്മയാനന്ദിനെതിരായ പീഡന ആരോപണത്തില്‍ അന്വേഷണം വേഗത്തിലാക്കണമെന്ന് പ്രതിപക്ഷം. മറ്റൊരു ഉന്നാവോ സംഭവമാക്കി കേസിനെ മാറ്റരുതെന്നും കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതികരിച്ചു. ഡല്‍ഹി ഷെല്‍ട്ടര്‍ ഹോമില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ സുരക്ഷ ഉറപ്പാക്കാന്‍ സുപ്രിം കോടതി പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ മാസം 24നാണ് സ്വാമി ചിന്മയാനന്ദിനെതിരെ പീഡന ആരോപണം ഉന്നയിച്ച് ഷാജഹാന്‍പൂര്‍ എസ്.എസ് കോളജിലെ നിയമ വിദ്യാര്‍ത്ഥിനി രംഗത്തെത്തിയത്. പിന്നീട് കാണാതായ വിദ്യാര്‍ത്ഥിയെ കണ്ടെത്താന്‍ കുടുംബം പരാതി നല്‍കിയെങ്കിലും പൊലീസ് […]

India International

മാന്ദ്യം തന്നെ; വീണ്ടും ഉത്തേജന പാക്കേജ് പ്രഖ്യാപിച്ച് സര്‍ക്കാര്‍

രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നുവെന്ന സൂചനകള്‍ ശക്തമായിരിക്കെ കേന്ദ്ര സര്‍ക്കാര്‍ രണ്ടാം ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചു. 10 പ്രധാന ബാങ്കുകളെ ലയിപ്പിച്ച് നാല് ബാങ്കുകളാക്കി മാറ്റാനാണ് തീരുമാനം. 250 കോടി രൂപയ്ക്ക് മുകളിലുള്ള വായ്പകൾ നിരീക്ഷിക്കാൻ പ്രത്യേക ഏജൻസിയെ നിയമിക്കുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. രാജ്യത്ത് സാമ്പത്തിക അടിയന്തര അവസ്ഥ പ്രഖ്യാപിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. പൊതുമേഖല ബാങ്ക് മേധാവികളുമായി നടത്തിയ ചർച്ചക്ക് ശേഷമാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ പ്രഖ്യാപനം. 5 ട്രില്യന്‍ വളര്‍ച്ച കൈവരിക്കുക, […]

India Kerala

വെള്ളക്കെട്ടിലെ കെ.എസ്.ആർ.ടി.സി സ്റ്റാന്‍റ്

പത്തനംതിട്ട കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്‍റ് വെള്ളകെട്ടിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ബസ് സ്റ്റാന്‍റിലെ യാർഡുകൾക്ക് സമീപം ചെളിവെള്ളം കെട്ടി കിടന്ന് വലിയ കുഴികൾ രൂപപ്പെട്ടിരിക്കുന്നതിനാൽ അപകടവും പതിവാണ്. പത്തനംതിട്ട കെ.എസ്.ആർ.ടി ബസ് സ്റ്റാന്‍റിലെ അവസ്ഥയാണിത്. ചെളിവെള്ളം കെട്ടി കിടക്കുന്ന കുഴികൾ ചാടി കടന്നു വേണം യാത്രക്കാർ ബസുകളിൽ പ്രവേശിക്കാൻ. ചെളിവെള്ളം കെട്ടിക്കിടക്കുന്നതിനാൽ വെള്ളത്തിന്റെ ദുർഗന്ധവും യാത്രക്കാർ സഹിക്കണം. ബസ് സ്റ്റാന്റ് ഈ അവസ്ഥയിലായിട്ട് മാസങ്ങളായി. പുതിയ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിന്റെ പണിയും ഇഴഞ്ഞുനീങ്ങുകയാണ്. ദിവസവും ആയിരക്കണക്കിന് യാത്രക്കാർ എത്തുന്ന […]

India Kerala

നെഹ്രു ട്രോഫി വള്ളംകളി ഇന്ന്; സച്ചിന്‍ തെൻഡുൽക്കര്‍ മുഖ്യാതിഥി

അറുപത്തിയേഴാമത് നെഹ്രു ട്രോഫി വള്ളം കളി ഇന്ന് പുന്നമടക്കായലിൽ അരങ്ങേറും. നെഹ്രു ട്രോഫിക്കൊപ്പം പ്രഥമ ചാമ്പ്യൻസ് ബോട്ട് ലീഗിന് കൂടി ഇന്ന് തുടക്കമാകും. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറാണ് ജലോത്സവത്തിൽ മുഖ്യ അതിഥിയായെത്തുക. കായലോളങ്ങളിൽ ആവേശത്തിന്റെ തുഴയെറിഞ്ഞ് , ആർപ്പോ വിളിയും, വഞ്ചിപ്പാട്ടുമായി പുന്നമടക്കായലിൽ ജല പൂരം തുടങ്ങാൻ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം. ആലപ്പുഴയുടെ വിവിധ വിഭാഗങ്ങളിലായി 79 വള്ളങ്ങളാണ് ഇത്തവണ മത്സരിക്കുക. രാവിലെ 11 മണിക്ക് ചെറുവള്ളങ്ങളുടെ മത്സരത്തോടെ ജലോത്സവത്തിന് തുടക്കമാകും. ഉച്ചയ്ക്ക് രണ്ടു […]

India Kerala

മുല്ലപ്പള്ളിക്കെതിരെ നടപടി സ്വീകരിക്കാന്‍ ലോക്നാഥ് ബെഹ്റക്ക് അനുമതി

കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റക്ക് അനുമതി. ആഭ്യന്തര സെക്രട്ടറിയാണ് നിയമനടപടി സ്വീകരിക്കാന്‍ ഡി.ജിപിക്ക് അനുവാദം നല്‍കിയത്. സി.പി.എമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയെ പോലെയാണ് ഡി.ജി.പി പെരുമാറുന്നതെന്നായിരുന്നു മുല്ലപ്പള്ളിയുടെ വിമര്‍ശനം. പോസ്റ്റൽ ബാലറ്റ് ഉപയോഗിക്കുന്ന പൊലീസുകാരുടെ വിവരങ്ങൾ ശേഖരിക്കാൻ ആവശ്യപ്പെടുന്ന സർക്കുലറിന്‍റെ പേരിലാണ് മുല്ലപ്പള്ളി ഡി.ജി.പിക്കെതിരെ വിമര്‍ശനമുന്നയിച്ചത്. 2019 ഏപ്രിലില്‍ 14ന് ആണ് മുല്ലപ്പള്ളി പ്രസ്താവന നടത്തിയത്. തുടര്‍ന്നാണ് നിയമനടപടിക്ക് സര്‍ക്കാരിനോട് ഡി.ജി.പി അനുമതി തേടിയത്. ഡി.ജി.പി റാങ്കിലുള്ള ഒരു പൊലീസ് […]

India Kerala

ബാങ്ക് ലയനത്തെ അംഗീകരിക്കാനാവില്ലെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍

രാജ്യത്തെ ബാങ്ക് ലയനത്തെ അംഗീകരിക്കാനാവില്ലെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍. രാജ്യത്തെ സാമ്പത്തിക മേഖലയെ തകര്‍ക്കുന്ന നീക്കങ്ങളെ ചെറുക്കണമെന്നും ബാങ്ക് ജീവനക്കാര്‍ ആവശ്യപ്പെട്ടു. ലയനം ഗ്രാമീണ – കാര്‍ഷിക ബാങ്കിങ് മേഖലയെ കാര്യമായി ബാധിക്കുമെന്നും അവര്‍ പറയുന്നു. രാജ്യത്ത് വീണ്ടും ബാങ്ക് ലയനം നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെ പ്രതിഷേധം വ്യാപകം. സാമ്പത്തിക മേഖലയിലെ വികസനത്തെ മുരടിപ്പിക്കുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നാണ് ആള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി.എച്ച് വെങ്കിടാചലം പ്രതികരിച്ചത്. കാര്‍ഷിക മേഖലയേയും […]

India Kerala

നിഷയെ അംഗീകരിക്കാതെ ഒരു വിഭാഗം; ജോസ് കെ.മാണി തന്നെ മത്സരിക്കണമെന്ന ആവശ്യം ശക്തം

സ്ഥാനാര്‍ത്ഥിയെ ചൊല്ലി ജോസ് കെ. മാണി വിഭാഗത്തിലും തര്‍ക്കമെന്ന് സൂചന. നിഷ ജോസ് കെ. മാണിയെ അംഗീകരിക്കാന്‍ ഒരു വിഭാഗം തയ്യാറായില്ല. ജോസ് കെ. മാണി തന്നെ മത്സരിക്കണമെന്ന ആവശ്യവും ശക്തമാണ്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചയില്‍ ജോസഫ് വിഭാഗം ഉയര്‍ത്തുന്ന വെല്ലുവിളിയെക്കാള്‍ വലുതാണ് ജോസ് കെ. മാണി വിഭാഗത്തിനുള്ളിലെ തര്‍ക്കം. ഇന്നലെ ചേര്‍ന്ന നേതൃയോഗത്തിലും ഇത് പ്രകടമായിരുന്നു. ജോസ് കെ. മാണി, നിഷാ ജോസ് കെ. മാണി എന്നിവരുള്‍പ്പടെ അഞ്ച് പേരുടെ പേരുകളാണ് സജീവം. എന്നാല്‍ നിഷയെ […]

India Kerala

മാണി സി. കാപ്പന്‍ ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

പാലാ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി. കാപ്പന്‍ ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. പാലാ പ്രവിത്താനം ളാലം ബ്ലോക് ഓഫീസിലാണ് പത്രിക നല്‍കുക. ഓണാവധി തുടങ്ങും മുമ്പെ പാലായിലെ കോളജുകളിലെത്തി വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് മാണി സി. കാപ്പന്‍. രാവിലെ പാലാ ആശുപത്രി ജംഗ്ഷനില്‍ നിന്ന് എല്‍.ഡി.എഫ് പ്രവര്‍ത്തകരുടെ അകമ്പടിയോടെയാകും സ്ഥാനാര്‍ഥി മാണി സി. കാപ്പന്‍ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം നടത്തുക. അതിനു മുന്നോടിയായി പാലാ ടൌണിലെ വ്യാപാരികളെയും തൊഴിലാളികളെയും കണ്ട് വോട്ടഭ്യര്‍ഥിച്ച ശേഷമാകും നാമനിര്‍ദ്ദേശ പത്രിക […]

Entertainment

‘എന്നെ പലരും പറ്റിച്ചിട്ടുണ്ട്’: ധനുഷിന്‍റെ പരാമര്‍ശം വിവാദത്തില്‍, പിന്തുണയുമായി ആരാധകര്‍

പുതിയ ചിത്രം അസുരന്റെ ഓഡിയോ ലോഞ്ചിനിടെ ധനുഷ് നടത്തിയ പ്രസംഗം വിവാദത്തില്‍. ചുരുക്കം നിര്‍മ്മാതാക്കളേ മുഴുവന്‍ പ്രതിഫലവും നല്‍കുന്നുള്ളൂവെന്നും പലരും കബളിപ്പിച്ചിട്ടുണ്ടെന്നുമാണ് ധനുഷ് പറഞ്ഞത്. പിന്നാലെ വിയോജിപ്പുമായി നിര്‍മാതാക്കള്‍ രംഗത്തെത്തി. “തമിഴ് നിര്‍മാതാക്കളില്‍ നിന്ന് പ്രതിഫലം കിട്ടുകയെന്നത് ഇന്നത്തെ കാലത്ത് എളുപ്പമല്ല. പ്രതിഫലം വാങ്ങിയെടുക്കുക എന്നത് തന്നെ ഒരു പണിയാണ്. തന്‍റെ വ്യക്തിപരമായ അനുഭവത്തില്‍ പലരും പറ്റിച്ചിട്ടുണ്ട്. എന്നാല്‍ അസുരന്‍റെ നിര്‍മാതാവ് ഷൂട്ടിങ് തുടങ്ങും മുന്‍പ് തന്നെ പ്രതിഫലം തന്നു”- ധനുഷ് വ്യക്തമാക്കി. പിന്നാലെ ധനുഷിനെതിരെ പ്രശസ്ത […]

Cricket Sports

കശ്മീരിനെ ചൊല്ലി ഗംഭീര്‍ അഫ്രീദി പോര്

ക്രിക്കറ്റ് കളിച്ചിരുന്ന കാലത്തും ഗംഭീറും അഫ്രീദിയും തമ്മില്‍ പരസ്പരം പോരടിച്ചിട്ടുണ്ട്. ഇപ്പോഴിതാ കശ്മീരിനെ ചൊല്ലി ട്വിറ്ററില്‍ പോരടിക്കുകയാണ് ഇരുവരും. അഫ്രീദിക്ക് ഇപ്പോഴും ബുദ്ധിയുറച്ചിട്ടില്ലെന്നും ഓണ്‍ലൈനില്‍ കിന്റര്‍ഗാര്‍ഡന്‍ ട്യൂഷന്‍ ഏര്‍പെടുത്താമെന്നുമായിരുന്നു ഗംഭീറിന്റെ പരിഹാസം. ഇതിനെതിരെ അഫ്രീദിയും രംഗത്തെത്തിയിട്ടുണ്ട്. കശ്മീരിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രഖ്യാപിച്ചിരുന്നു. ഓഗസ്റ്റ് 30ന് ഉച്ചയ്ക്ക് 12ന് രാജ്യമെമ്പാടും സൈറന്‍ മുഴക്കുമെന്നും സെപ്റ്റംബര്‍ ആറിന് പ്രതിരോധ ദിനാചരണം സംഘടിപ്പിക്കുമെന്നും ഇമ്രാന്‍ഖാന്‍ പറഞ്ഞിരുന്നു. ഇതിന് പിന്തുണ നല്‍കി അഫ്രീദി […]