പാര്‍ട്ടി ഭരണഘടന പ്രകാരം ചിഹ്നം അനുവദിക്കേണ്ടത് താനെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പി.ജെ ജോസഫിന്റെ കത്ത്. രണ്ടില ചിഹ്നം അനുവദിക്കണമെന്നാവശ്യപ്പെട്ട് ജോസ് കെ.മാണി വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ജോസഫ് വിശദീകരണം നല്‍കിയത്. അതേസമയം ജോസ് ടോം നാളെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും. ളാലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ അസിസ്റ്റന്റ് റിട്ടേണിങ്ങ് ഓഫീസർ മുമ്പാകെയാണ് പത്രിക സമർപ്പിക്കുക. യു.ഡി. എഫിന്റെ പഞ്ചായത്ത്തല കൺവൻഷനുകൾ ഇന്നും നാളെയും നടക്കും. ഇടത് സ്ഥാനാർഥി മാണി […]
Author: Tomy Thondamkuzhy
മുസ്ലിം ഭൂരിപക്ഷ സംസ്ഥാനം ഇല്ലാതാക്കുകയായിരുന്നു ജമ്മു കശ്മീരിനുള്ള പ്രത്യേകാധികാരം എടുത്തുകളഞ്ഞതിലൂടെ ആര്‍. എസ്.എസ് ലക്ഷ്യമിട്ടതെന്ന് കാരാട്ട്
രാജ്യത്തെ മുസ്ലിം ഭൂരിപക്ഷ സംസ്ഥാനം ഇല്ലാതാക്കുകയായിരുന്നു ജമ്മു കശ്മീരിനുള്ള പ്രത്യേകാധികാരം എടുത്തുകളഞ്ഞതിലൂടെ ആര്‍. എസ്.എസ് ലക്ഷ്യമിട്ടതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. കേളു ഏട്ടന്‍ പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കശ്മീര്‍ പ്രശ്നവും ആര്‍. എസ്.എസ് അജണ്ടയും എന്ന വിഷയത്തില്‍ കോഴിക്കോട് നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു സംസ്ഥാനത്തെ മുഴുവന്‍ ജനതയെയും തടങ്കലിലാക്കിയ സ്ഥിതിയാണ് കശ്മീരിലുള്ളത്. ഗസയിലെ ജനതയോട് ഇസ്രായേല്‍ സ്വീകരിക്കുന്ന നയമാണ് കാശ്മിരില്‍ കേന്ദ്രസക്കാരിനുള്ളതെന്നും പ്രകാശ് കാരാട്ട് ആരോപിച്ചു. […]
ഉപതെരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാരിനും അഗ്നി പരീക്ഷ
ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ എത്തിയ ഉപതെരഞ്ഞെടുപ്പ് സംസ്ഥാന സർക്കാരിനും എല്‍.ഡി.എഫിനും കടുത്ത അഗ്നിപരീക്ഷയാണ്. അതുകൊണ്ട് തന്നെ മാണിയില്ലാത്ത പാലയെ സ്വന്തമാക്കാന്‍ സർവ അടവും എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് ഗോദയില്‍ പയറ്റും. ചരിത്രത്തിലില്ലാത്ത തോല്‍വി .അതിന് പിന്നാലെയാണ് ഉപതെരഞ്ഞെടുപ്പ്. അതിനാല്‍ യു.ഡി.എഫിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുക്കാനായാല്‍ എല്‍.ഡി.എഫിനും സംസ്ഥാന സര്‍ക്കാരിനും രാഷ്ട്രീയമായ ഒരുപാട് ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാക്കി അതിനെ മാറ്റാന്‍ കഴിയും. അതുകൊണ്ട് തന്നെ കരുതലോടെയാണ് അണിയറയില്‍ എല്‍.ഡി.എഫ് തന്ത്രം മെനയുന്നത്. ലോക്സഭയിലെ തോല്‍വി ദേശീയ രാഷ്ട്രീയ സാഹചര്യങ്ങളുതായിരുന്നുവെന്നും അത് ഉപതെരഞ്ഞെടുപ്പില്‍ […]
പാലാ ഉപതെരഞ്ഞെടുപ്പിലെ ചിത്രം വ്യക്തമായി
എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി എന്‍. ഹരിയെ പ്രഖ്യാപിച്ചതോടെ പാലാ ഉപതെരഞ്ഞെടുപ്പിലെ ചിത്രം വ്യക്തമായി. ഇനിയുള്ള ദിവസങ്ങള്‍ കേന്ദ്ര,സംസ്ഥാന നേതാക്കളെ ഇറക്കിയുള്ള പ്രചരണ ചൂടായിരിക്കും. കഴിഞ്ഞ തവണ മത്സരിച്ചവരെ തന്നെയാണ് എല്‍.ഡി.എഫും എന്‍.ഡി.എയും ഇത്തവണയും രംഗത്തിറക്കിയിരുന്നത്. ആദ്യം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതുകൊണ്ട് പ്രചരണ രംഗത്ത് കുറേ ദൂരം മുന്നിലാണ് എല്‍.ഡി.എഫ് സ്ഥാനാർത്ഥി മാണി സി. കാപ്പന്‍. ഓടിപ്പിടിക്കാനുള്ള ശ്രമത്തില്‍ യു.ഡി. എഫിലെ ജോസ് ടോമും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്തതുകൊണ്ട് ഗ്രൌണ്ടിലിറങ്ങാതെ കളി കാണ്ടിരുന്ന എന്‍.ഡി.എക്കും ഇന്നലെ അര്‍ദ്ധരാത്രിയോടെ സ്ഥാനാർത്ഥി വന്നു. മത ന്യൂനപക്ഷങ്ങളുടെ […]
കൊച്ചി മെട്രോ; മഹാരാജാസ്-തൈക്കൂടം പാതയുടെ ഉദ്ഘാടനം ഇന്ന്
കൊച്ചി മെട്രോയുടെ രണ്ടാംഘട്ട ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മഹാരാജാസ് മുതൽ തൈക്കുടം വരെയാണ് കൊച്ചി മെട്രോയുടെ പുതിയ പാത. ഉദ്ഘാടനം പ്രമാണിച്ച് യാത്രക്കാർക്ക് ടിക്കറ്റില്‍ ഇളവും സൗജന്യ പാർക്കിങ്ങും പ്രഖ്യാപിച്ചിരിക്കുകയാണ് കെ.എം.ആർ.എൽ. മഹാരാജാസ് കോളേജ് മുതൽ തൈക്കൂടം വരെയാണ് കൊച്ചി മെട്രോയുടെ പുതിയ പാത. അഞ്ചര കിലോമീറ്റർ പാതയിൽ പരിശോധന നടത്തിയ ശേഷം മെട്രോ റെയിൽ സേഫ്റ്റി കമ്മീഷണർ പുതിയ പാതക്ക് അന്തിമാനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ബുധനാഴ്ച മുതൽ പുതിയ പാതയിൽ […]
മിഗ് 21 വിമാനം പറത്തി അഭിനന്ദൻ വര്‍ധമാന്റെ ഗംഭീര തിരിച്ചുവരവ്
മിഗ് 21 വിമാനം പറത്തി വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വര്‍ധമാന്‍. വ്യോമസേനാ മേധാവി ചീഫ് എയർ മാർഷൽ ബി.എസ് ധനോവക്കൊപ്പമായിരുന്നു ഇടവേളക്ക് ശേഷമുള്ള തിരിച്ചുവരവ്. വ്യോമസേന വിങ് കമാന്‍ണ്ടര്‍ അഭിനന്ദന്‍ വര്‍ധമാന് ഗംഭീര തിരിച്ച് വരവാണ് വ്യോമസേന നല്‍കിയത്. പഠാന്‍ കോട്ട് എയര്‍ബേസില്‍ നിന്നായിരുന്നു ഇടവേളക്ക് ശേഷമുള്ള മിഗ് 21ലെ പറന്നുയരല്‍. ഒപ്പം വ്യോമസേനാ മേധാവി ചീഫ് എയർ മാർഷൽ ബി.എസ് ധനോവയും. പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ ഫെബ്രുവരിയില്‍ ഇന്ത്യൻ വ്യോമസേന പാക് അതിർത്തി ലംഘിച്ച് […]
പി.എസ്.സി പരീക്ഷാ തട്ടിപ്പില്‍ പൊലീസുകാരന്‍ കീഴടങ്ങി; കൂടുതല്‍ പി.എസ്.സി ലിസ്റ്റുകള്‍ പരിശോധിക്കും
പി.എസ്.സി പൊലീസ് കോൺസ്റ്റബിൾ പരീക്ഷാ ക്രമക്കേട് കേസിലെ അഞ്ചാം പ്രതി ഗോകുൽ കീഴടങ്ങി. വഞ്ചിയൂർ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഗോകുൽ കീഴടങ്ങിയത്. പ്രതികൾക്ക് എസ്.എം.എസ് വഴി ഉത്തരമയച്ചു കൊടുത്തത് ഗോകുലാണെന്ന് കണ്ടെത്തിയിരുന്നു. പേരൂർക്കട എസ്.എ.പി ക്യാമ്പിലെ പൊലീസുകാരനാണ് ഗോകുൽ. അതേസമയം കൂടുതല്‍ പി.എസ്.സി ലിസ്റ്റുകള്‍ പരിശോധിക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചു. മൂന്ന് വര്‍ഷത്തെ ലിസ്റ്റുകള്‍ പരിശോധിക്കാനാണ് തീരുമാനം. ഇതിനായി പി.എസ്.സിക്ക് നോട്ടീസ് നല്‍കും. പി.എസ്.സി ക്രമക്കേട് കേസിലെ മുഖ്യപ്രതികളായ നസീം, ശിവരഞ്ജിത്ത്, പ്രണവ് എന്നിവർക്ക് പോലീസ് കോൺസ്റ്റബിൾ […]
തമിഴകത്തേക്കിറങ്ങി മഞ്ജു; ശ്രദ്ധേയമായി അസുരന്‍റെ പോസ്റ്റര്‍
ധനുഷ് വെട്രിമാരന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് അസുരന്‍. മലയാളികളുടെ പ്രിയ നായിക മഞ്ജു വാര്യരുടെ തമിഴിലേക്കുള്ള അരങ്ങേറ്റ ചിത്രം കൂടിയാണ് അസുരന്‍. ഇപ്പോഴിതാ ചലച്ചിത്രാസ്വാദകര്‍ക്കിടയില്‍ ശ്രദ്ധേയമാവുകയാണ് ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍. മഞ്ജുവാണ് പോസ്റ്ററിലെ ശ്രദ്ധാകേന്ദ്രം. ഒരു അസ്സല്‍ തമിഴ് പെണ്ണായാണ് താരം പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. അതേസമയം രണ്ട് വിത്യസ്ത ഗെറ്റപ്പുകളിലാണ് ധനുഷ് എത്തുന്നത്. കലിപ്പു ലുക്കിലുളളതാണ് ധനുഷിന്‍റെ ഒരു ലുക്ക്. ശാന്ത മുഖഭാവത്തോടെയുള്ളതാണ് താരത്തിന്‍റെ മറ്റൊരു ലുക്ക്. അച്ഛനും മകനുമായി ഡബിള്‍ റോളിലാണ് ധനുഷിന്‍റെ […]
ആറ് കൊല്ലം മുമ്പ് ബുംറയെ ആദ്യമായി നേരിട്ട അനുഭവം പങ്കിട്ട് യുവി
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ബുംറ തുടരുന്ന മാസ്മരിക ബൗളിംങ് പ്രകടനത്തെ എല്ലാവരും പ്രശംസകള്‍ കൊണ്ട് മൂടുകയാണ്. തലമുറയില്‍ ഒരിക്കല്‍ സംഭവിക്കുന്ന ബൗളറാണ് ബുംറയെന്നും മറ്റു ബൗളര്‍മാരില്‍ നിന്നും ഒരുപടി മുകളില്‍ നില്‍കാനുള്ള കഴിവ് ബുംറക്കുണ്ടെന്നുമാണ് യുവരാജ് സിങ് പറഞ്ഞത്. ഇതിനൊപ്പം ബുംറയെ ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആദ്യമായി നേരിടേണ്ടി വന്നതിനെക്കുറിച്ചും യുവി ഓര്‍ത്തു. രഞ്ജി ട്രോഫി മത്സരത്തിനിടെയായിരുന്നു യുവരാജ് സിങ് ആദ്യമായി ബുംറയെ നേരിട്ടത്. 2013ല്‍ മൊഹാലിയില്‍ വെച്ചായിരുന്നു അത്. പഞ്ചാബിനുവേണ്ടിയിറങ്ങിയ യുവരാജിനെ ഗുജറാത്ത് താരമായിരുന്ന […]
കുല്‍ഭൂഷണ്‍ ജാദവുമായി ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ കൂടിക്കാഴ്ച നടത്തി
പാകിസ്താനില്‍ ചാരവൃത്തി കുറ്റം ചുമത്തി ജയിലിലടച്ച കുല്‍ഭൂഷണ്‍ ജാദവുമായി ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ കൂടിക്കാഴ്ച നടത്തി. അന്താരാഷ്ട്ര കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് കുല്‍ഭൂഷണുമായി ഇന്ത്യക്ക് നയതന്ത്ര കൂടിക്കാഴ്ചക്ക് വഴിയൊരുങ്ങിയത്. ഇസ്‌ലാമാബാദിലെ ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈകമ്മീഷണര്‍ ഗൗരവ് ആലുവാലിയ 2 മണിക്കൂര്‍ 25 മിനിറ്റ് കുല്‍ഭൂഷണുമായി സംസാരിച്ചു. ഇന്ത്യയുടെ നാവികസേന ഉദ്യോഗസ്ഥനും റോയുടെ ചാരനുമാണെന്ന് ആരോപിച്ചാണ് കുല്‍ഭൂഷണ്‍ ജാദവിനെ പാകിസ്താന്‍ 20016ല്‍ തടവിലാക്കിയത്. പിന്നീട് സൈനിക കോടതിയില്‍ നടത്തിയ ഏകപക്ഷീയമായ വിചാരണക്കൊടുവില്‍ ജാദവിന് വധശിക്ഷ വിധിക്കുകയും ചെയ്തു. ഇത് […]












