ഉപതെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥികളായി. തർക്കം നിലനിന്നിരുന്ന അരൂരിൽ ഷാനിമോൾ ഉസ്മാൻ മത്സരിക്കും. കോന്നിയിൽ പി.മോഹന്‍ രാജും വട്ടിയൂർക്കാവിൽ അഡ്വ. കെ. മോഹന്‍ കുമാറും എറണാകുളത്ത് ടി.ജെ വിനോദുമാണ് കോൺഗ്രസ് സ്ഥാനാർത്ഥികൾ. പട്ടിക ഹൈക്കമാന്‍ഡിന് കൈമാറി. സ്ഥാനാർഥി പ്രഖ്യാപനം ഇന്ന് നടക്കും. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂർക്കാവിൽ മുൻ എം.എൽ.എയും സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗമായിരുന്നു അഡ്വക്കേറ്റ് കെ. മോഹൻകുമാർ ആണ് കോൺഗ്രസിനായി മത്സരിക്കുക. പീതാംബരക്കുറുപ്പിനെ മത്സരിപ്പിക്കാൻ ആലോചിച്ചിരുന്നെങ്കിലും പ്രതിച്ഛായ മുൻനിർത്തി ഉയർന്ന വിവാദങ്ങളാണ് മോഹൻകുമാറിന് നറുക്ക് വീഴാൻ കാരണം. […]
Author: Tomy Thondamkuzhy
ചാന്ദ്രയാന്‍ രണ്ടിലെ ലാന്‍ഡര്‍ ചന്ദ്രനില്‍ ഇടിച്ചിറങ്ങിയതാകാമെന്ന് നാസ
ചന്ദ്രയാന്‍ രണ്ട് ദൌത്യത്തിന്റെ ഭാഗമായ വിക്രം ലാന്‍ഡര്‍ ചന്ദ്രന്റെ ദക്ഷിണദ്രുവത്തില്‍ ഇടിച്ചിറങ്ങിയതാകാമെന്ന് നാസ. വിക്രം ലാന്‍ഡര്‍ ഇറങ്ങേണ്ടിയിരുന്ന ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന്റെ ചിത്രങ്ങള്‍ നാസ പുറത്തുവിട്ടു. നാസയുടെ ലൂണാര്‍ ഓര്‍ബിറ്റര്‍ പകര്‍ത്തിയ ചിത്രത്തില്‍ ലാന്‍ഡര്‍ പതിഞ്ഞിട്ടില്ല നാസയുടെ റീകാനസിയന്‍സ് ഓര്‍ബിറ്ററിലെ ക്യാമറ പകര്‍ത്തിയ ദൃശ്യങ്ങളാണ് നാസ ഇപ്പോള്‍ പുറത്തുവിട്ടത്. ഈ മാസം 17നാണ് റീകാനസിയന്‍സ് ഓര്‍ബിറ്റര്‍ ചിത്രങ്ങള്‍ പകര്‍ത്തിയത്. വിക്രം ലാന്‍ഡറിന്റെ ലക്ഷ്യസ്ഥാനത്തിന് മുകളില്‍ 150 കിലോമീറ്റര്‍ വിസ്തൃതിയുള്‍പ്പെടുന്ന മേഖലയുടെ ചിത്രമാണ് പകര്‍ത്തിയിരിക്കുന്നത്. ചിത്രം എടുത്ത സമയത്ത് വെളിച്ചം […]
കശ്മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കാന്‍ ഉടന്‍ നടപടിയെടുക്കണമെന്ന് അമേരിക്ക
ജമ്മു കശ്മീരില്‍ ഇന്ത്യ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കാന്‍ ഉടന്‍ നടപടിയെടുക്കണമെന്ന് അമേരിക്ക. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്നപരിഹാരത്തിന് മധ്യസ്ഥം വഹിക്കാന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തയ്യാറാണെന്നും യു.എസ് അറിയിച്ചു. ‘അന്യായമായി തടങ്കലിലാക്കിയവരെ മോചിപ്പിക്കാനും നിയന്ത്രണങ്ങള്‍ നീക്കാനും ഉടന്‍ നടപടിയുണ്ടാവുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു’- സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ദക്ഷിണേഷ്യന്‍ ഉദ്യോഗസ്ഥ ആലിസ് വെല്‍സ് പറഞ്ഞു. രാഷ്ട്രീയ നേതാക്കള്‍, സാമ്പത്തിക മേധാവികള്‍ അടക്കമുള്ളവരുടെ തടങ്കലില്‍ ആശങ്കയുണ്ടെന്നും അവര്‍ അറിയിച്ചു. പ്രാദേശിക നേതാക്കളുമായി സര്‍ക്കാര്‍ രാഷ്ട്രീയ ഇടപെടലുകള്‍ നടത്തണമെന്നും തെരഞ്ഞെടുപ്പ് ഉടന്‍ നടത്തണമെന്നും […]
സിക്സര്‍ അടിക്കാന്‍ വന്നതാ… ഡക്കായി പോയി… യു.ഡി.എഫിനെ ട്രോളി എം.എം മണി
പാലാ ഉപതെരഞ്ഞെടുപ്പിലെ ഫലം വന്നതിന് പിന്നാലെ യു.ഡി.എഫിനെ ട്രോളി മന്ത്രി എം.എം മണി. സിക്സർ അടിക്കാൻ വന്നതാണെന്നും യു.ഡി.എഫിന്റെ മെക്കയിൽ ഡക്ക് ആയെന്നും മണി ഫേസ്ബുക്കില്‍ കുറിച്ചു. എല്‍.ഡി.എഫാണ് ശരിയെന്നും ജനഹൃദയങ്ങളില്‍ നിന്ന് പിന്തുണ ഉറപ്പിച്ച് ഇടതുപക്ഷ സര്‍ക്കാര്‍ മുന്നോട്ട് തന്നെയെന്നും മണി ഫേസ്ബുക്കില്‍ കുറിച്ചു. മാണി സി കാപ്പനെ വിജയിച്ച എല്ലാവര്‍ക്കും മണി നന്ദിയും അറിയിച്ചു. അരനൂറ്റാണ്ടിന്റെ ചരിത്രമാണ് മാണി സി കാപ്പനിലൂടെ പാലായില്‍ തിരുത്തപ്പെട്ടത്. 2943 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി […]
പാലാ ഉപതെരഞ്ഞെടുപ്പിലെ വിജയം സര്‍ക്കാരിനുള്ള അംഗീകരം- മുഖ്യമന്ത്രി
പാലാ ഉപതെരഞ്ഞെടുപ്പിലെ വിജയം സര്‍ക്കാരിനുള്ള അംഗീകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാലയിലെ വിധി കേരളത്തിലുണ്ടാകുന്ന പുതിയ പ്രവണതയുടെ പ്രതീകമാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ തുടരണമെന്ന പ്രഖ്യാപനത്തിന്‍റെ വിജയമാണ് പാലായില്‍ കണ്ടത്. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലും ഇത് പ്രതിഫലിക്കുമെന്നും ലോക്സഭ തെരഞ്ഞെടുപ്പില്‍ വിട്ടുപോയവര്‍ തിരികെ എത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജോസ് കെ മാണിയുടെ പക്വതയില്ലായ്മ തോല്‍വിക്ക് കാരണം- പി.ജെ ജോസഫ്
കേരള കോണ്‍ഗ്രസിന്‍റെ ഭരണഘടന അംഗീകരിക്കാന്‍ തയ്യാറാകാത്തത് പ്രശ്നങ്ങള്‍ രൂക്ഷമാക്കിയെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ ജോസഫ്. എന്തുകൊണ്ട് പാലായിൽ ജയം ഉണ്ടായില്ല എന്ന് യു.ഡി.ഫ് പഠിക്കണമെന്നും പിജെ ജോസഫ് പറഞ്ഞു. പാർട്ടിയിലെ ചെയർമാൻ സ്ഥാനം സംബന്ധിച്ച തർക്കങ്ങൾ സ്ഥിതി വഷളാക്കി. മധ്യസ്ഥ ചർച്ചകൾക്ക് ജോസ് കെ മണി ഇടം നൽകിയില്ല. ജയസാധ്യതയുള്ളതും സ്വീകാര്യനുമായ സ്ഥാനാര്‍ഥിയെ കണ്ടെത്തണം എന്ന് യു.ഡി.ഫിനെ അറിയിച്ചിരുന്നെന്നും പി.ജെ കൂട്ടിച്ചേര്‍ത്തു. പ്രശ്നമുണ്ടാക്കിയത് ആരാണെന്ന് യുഡിഎഫ് നേതൃത്വം പരിശോധിക്കണം. ചിഹ്നം മേടിക്കാന്‍ ജോസ്.കെ.മാണി വിഭാഗം തയ്യാറായില്ല. […]
അഖില്‍ സത്യന്‍റെ ആദ്യ സിനിമയില്‍ ഫഹദ് ഫാസില്‍ നായകന്‍
സത്യ അന്തിക്കാടിന്‍റെ മകന്‍ അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തില്‍ ഫഹദ് ഫാസില്‍ നായക വേഷത്തില്‍ എത്തുന്നു. നായികയടക്കം ഒട്ടേറെ പുതുമുഖങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. അച്ഛന്‍റെ സിനിമകളില്‍ സംവിധാന സഹായിയായും സഹസംവിധായകനുമായെല്ലാം നിരവധി തവണ പ്രവര്‍ത്തിച്ച അഖിലിന്‍റെ ആദ്യ സ്വതന്ത്ര സംരംഭമാണ് ഈ ചിത്രം. തമിഴ്, തെലുങ്ക് സിനിമകളില്‍ ശ്രദ്ധേയനായ ജസ്റ്റിന്‍ പ്രഭാകരനാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. അഖില്‍ സത്യന്‍ ആദ്യമായി സംവിധാനം ചെയ്ത ‘ദാറ്റ്‌സ് മൈ ബോയ്’ എന്ന ഡോക്യുമെന്‍ററി അറുപതിലധികം അന്താരാഷ്ട്ര […]
ഫെയ്സ്ബുക്കും ഐ.സി.സിയും ഇനി ഒരുമിച്ച് ക്രിക്കറ്റ് കളിക്കും!
ഇനി മുതല്‍ ഐ.സി.സി സംഘടിപ്പിക്കുന്ന മത്സരങ്ങളുടെ സംപ്രേഷണാവകാശം ഫെയ്സ്ബുക്കിനും. ടൂര്‍ണമെന്‍റുകളുടെ ഡിജിറ്റല്‍ കണ്ടന്‍റുകള്‍ കൂടുതല്‍ ആരാധകരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തിലൂടെയാണ് ഐ.സി.സിയും ഫെയ്സ്ബുക്കും കൈകോര്‍ക്കുന്നത്. 2019 ക്രിക്കറ്റ് ലോകകപ്പിന് നവമാധ്യമങ്ങളില്‍ ലഭിച്ച സ്വീകാര്യതയെ തുടര്‍ന്നാണ് തീരുമാനം. അടുത്ത നാലു വര്‍ഷത്തേക്കാണ് ഫെയ്സ്ബുക്കും ഐ.സി.സിയും തമ്മിലുള്ള കരാര്‍. മത്സരത്തിന്‍റെ തത്സമയം പഴയപടി തുടരും. ഐ.സി.സി മത്സരങ്ങളുടെ തത്സമയ സംപ്രേക്ഷണാവകാശം സ്റ്റാര്‍ സ്‌പോര്‍ട്‌സിന് മാത്രമേയുള്ളൂ. മത്സരങ്ങള്‍ തത്സമയം സംപ്രേക്ഷണം ചെയ്യാന്‍ ഫെയ്‌സ്ബുക്കിന് കഴിയില്ല. പകരം മത്സരങ്ങളുടെ ഹൈലൈറ്റുകള്‍, റീക്യാപ്പുകള്‍ മറ്റു […]
‘ഇത് അജു വര്‍ഗീസിന്റെ ബാഹുബലി’; ഹിറ്റ്ചാര്‍ട്ടില്‍ ഇടം നേടി ആദ്യരാത്രിയിലെ ആദ്യ ഗാനം
വെള്ളിമൂങ്ങ, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ആദ്യരാത്രിയിലെ ആദ്യ ഗാനം സൂപ്പര്‍ ഹിറ്റ്. അജു വര്‍ഗീസും അനശ്വര രാജനും ബാഹുബലിയിലെ പ്രശസ്ത ഗാനത്തിന് പാരഡിയായ ഗാനത്തില്‍ ചുവട് പിടിച്ച ”ഞാനെന്നും കിനാവുകാണും എന്‍റെ ധീരവീരനായക…” എന്നുതുടങ്ങുന്ന ഗാനമാണ് ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചത്. അജു വര്‍ഗീസ് ബാഹുബലിയായും അനശ്വരയെ ദേവസേനയായും അജു വര്‍ഗീസിന്റെ കഥാപാത്രം സ്വപ്നം കാണുന്നതാണ് പാട്ട്. സന്തോഷ് വര്‍മ്മ എഴുതിയ ഗാനത്തിന് ബിജിപാലാണ് സംഗീതം […]
ദോഹ അത്ലറ്റിക് മീറ്റിന് നാളെ തുടക്കം
ദോഹ അത്ലറ്റിക് മീറ്റിന് നാളെ തുടക്കം. ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കേണ്ട മുഴുന്‍ ടീമുകളും ദോഹയില്‍ എത്തി. 203 രാജ്യങ്ങളില്‍ നിന്നുള്ള രണ്ടായിരത്തോളം അത്‌ലറ്റുകളാണ് മീറ്റില്‍ പങ്കെടുക്കുന്നത്. ഒളിംപിക്സ് കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ അത്‌ലറ്റിക് മേളക്ക് നാളെ ദോഹയില്‍ കൊടിയേറുന്നു. മീറ്റില്‍ പങ്കെടുക്കുന്ന മുഴുവന്‍ രാജ്യങ്ങളില്‍ നിന്നമുള്ള അത്‌ലറ്റുകളും ദോഹയില്‍ എത്തി ചേര്‍ന്നു. ദോഹ കലഫീ രാജ്യാന്തര സ്റ്റേഡിയത്തിലാണ് പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന ചാംപ്യന്‍ഷിപ്പ് നടക്കുന്നു. വിപുലമായി സൌകര്യങ്ങളോട് കൂടിയ അത്ലറ്റിക് വില്ലേജാണ് ചാംപ്യന്‍ഷിപ്പിനോടനുബന്ധിച്ച് ഒരിക്കിയിട്ടുള്ളത്. 10 […]












