India National

ഉപതെരഞ്ഞെടുപ്പ് ഫലം: ദന്തേവാഡയില്‍ കോണ്‍ഗ്രസ് മുന്നില്‍; ഹാമിര്‍പൂരിലും ബദര്‍ഗഡിലും ബി.ജെ.പിക്ക് ലീഡ‍്

മൂന്ന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും നിയമസഭാ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നു. ചത്തീസ്ഗഡിലെ ദന്തേവാഡ, ഉത്തർപ്രദേശിലെ ഹാമിർപൂർ, ത്രിപുരയിലെ ബദർഗഡ് എന്നിവിടങ്ങളിലാണ് വോട്ടെണ്ണൽ പുരോഗമിക്കുന്നത്. ഹാമിർപൂരിലും ബദർഗഡിലും ബി.ജെ.പി ലീഡ് ചെയ്യുമ്പോള്‍ നക്സല്‍ ബാധിത മേഖലയായ ദന്തേവാഡയിൽ കോൺഗ്രസിനാണ് ലീഡ്. ദന്തേവാഡ, ബദർഗഡ് നിയമസഭാ സീറ്റുകളിൽ സിറ്റിങ് എം‌.എൽ.‌എമാരായ ഭീമ മാണ്ഡവി, ദിലീപ് സർക്കാർ എന്നിവരുടെ മരണത്തെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പുണ്ടായത്. കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് സിറ്റിങ് ബി.ജെ.പി എം‌.എൽ.‌എ അശോക് കുമാർ സിങ് ചന്ദലിനെ അയോഗ്യനാക്കിയത് ഹാമിർ‌പൂരിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുക്കുകയായിരുന്നു. ദന്തേവാഡ ഉപതെരഞ്ഞെടുപ്പിൽ […]

India Kerala

സംവിധായകന്‍,നിര്‍മ്മാതാവ്, കായികതാരം; ഇപ്പോള്‍ പാലായുടെ എം.എല്‍.എയും

പാലായില്‍ മൂന്ന് തവണ പരാജയപ്പെട്ടതിന്റെ മധുര പ്രതികാരമാണ് മാണി സി കാപ്പന് നാലാം അങ്കത്തിലെ മിന്നുന്ന വിജയം. കേരള കോണ്‍ഗ്രസിന്റെ കോട്ടകളിലെല്ലാം വിള്ളലുണ്ടാക്കിയാണ് മാണി സി കാപ്പന്റെ മുന്നേറ്റം. കായിക രംഗത്തും സിനിമ രംഗത്തും വെന്നിക്കൊടി പാറിച്ച ശേഷമാണ് കാപ്പന്‍ രാഷ്ട്രീയ രംഗത്തേക്ക് വന്നത്. ചലച്ചിത്രമേഖലയിലെ ഹിറ്റ് നിര്‍മാതാവാണ് മാണി സി കാപ്പന്‍. കാശ് വാരിയ മാന്നാര്‍ മത്തായി സ്പീക്കിങ് എന്ന ചിത്രത്തിന്റെ നിര്‍മാണം കാപ്പനായിരുന്നു. ചിത്രത്തിന്റെ സംവിധാനത്തിലും കാപ്പന്‍ പങ്കാളിയായിരുന്നു. 25ഓളം ചിത്രങ്ങളില്‍ അഭിനയിച്ചു. വോളിബോള്‍ […]

India Kerala

രണ്ടില ഇല്ലാതിരുന്നത് തിരിച്ചടിയായി; പരാജയത്തില്‍ പതറില്ലെന്ന് ജോസ് കെ മാണി

ജനവിധി മാനിക്കുന്നുവെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണി. പരാജയത്തില്‍ പതറില്ല. പരാജയ കാരണം പരിശോധിക്കും. ജനവിശ്വാസം വീണ്ടെടുക്കുമെന്നും ജോസ് കെ മാണി പറഞ്ഞു. ബി.ജെ.പിയുടെ വോട്ടുകള്‍ എങ്ങോട്ടുപോയെന്ന് പരിശോധിക്കേണ്ടെ? രണ്ടില ചിഹ്നം ഇല്ലാതിരുന്നതും തിരിച്ചടിയായെന്ന് ജോസ് കെ മാണി പറഞ്ഞു.

India Kerala

പാലായിലെ തോല്‍വിയോടെ യു.ഡി.എഫിന്റെ അടിത്തറ തകര്‍ന്നുവെന്ന് കോടിയേരി

പാലായിലെ തോല്‍വിയോടെ യു.ഡി.എഫിന്റെ അടിത്തറ തകര്‍ന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കേരള കോണ്‍ഗ്രസിന്റെ തകര്‍ച്ചയുടെ തുടക്കമാണ് പാലായിലെ തോല്‍വിയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പറഞ്ഞു.

India Kerala

രാഷ്ട്രീയ അടിമത്തത്തില്‍ നിന്നും പാലക്ക് മോചനമെന്ന് കാപ്പന്‍; തോല്‍വി ദൈവനിശ്ചയമെന്ന് ജോസ് ടോം

രാഷ്ട്രീയ അടിമത്തത്തില്‍ നിന്നും പാലക്ക് മോചനമായെന്ന് മാണി സി. കാപ്പന്‍ പറഞ്ഞു. വരുന്ന അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകളെങ്കിലും എല്‍.ഡി.എഫ് നേടുമെന്നും കാപ്പന്‍ പറഞ്ഞു. തോല്‍വി ദൈവനിശ്ചയമാണെന്നും അത് അംഗീകരിക്കുന്നുവെന്നും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പ്രതികരിച്ചു.

India Kerala

കേരള കോണ്‍ഗ്രസ് കോട്ട പിടിച്ചടക്കി എല്‍.ഡി.എഫ്; അജയ്യനായി കാപ്പന്‍

കേരള കോണ്‍ഗ്രസിന്റെ കോട്ട തകര്‍ത്ത് പാലായില്‍ എല്‍.ഡി.എഫിന് അട്ടിമറി വിജയം. 2943 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്എല്‍.ഡി.എഫിലെ മാണി സി. കാപ്പന്‍ കേരള കോണ്‍ഗ്രസിലെ ജോസ് ടോമിനെ അട്ടിമറിച്ച് ചരിത്ര വിജയം നേടിയത്. 1965 മുതല്‍ കെ.എം മാണിയുടെ കയ്യില്‍ സുഭദ്രമായിരുന്ന പാലാ മണ്ഡലം കേരള കോണ്‍ഗ്രസിനെ കൈവിട്ടു. പാര്‍ട്ടിയിലെ തര്‍ക്കം മൂലം രണ്ടില ചിഹ്നമില്ലാതെ മല്‍സരിച്ച ജോസ് ടോമിനെ എല്‍.ഡി.എഫിലെ കാപ്പന്‍ അട്ടിമറിച്ചു. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ തന്നെ മാണി സി. കാപ്പന്‍ ആധിപത്യം നിലനിര്‍ത്തി. ആദ്യം എണ്ണിയ […]

India Kerala Uncategorized

മരട് ഫ്ലാറ്റുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിം കോടതി

മരടിലെ ഫ്ലാറ്റുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിം കോടതി. പ്രാഥമികമായി 25 ലക്ഷം രൂപ നല്‍കണമെന്നും താമസസൌകര്യം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. നഷ്ടപരിഹാരം നിര്‍മ്മാതാക്കളില്‍ നിന്നും ഈടാക്കണം. നഷ്ടപരിഹാരം കണക്കാക്കാന്‍ പ്രത്യേക കമ്മറ്റിയെ നിയോഗിക്കണമെന്നും സുപ്രിം കോടതി നിര്‍ദ്ദേശിച്ചു. തീരദേശ പരിപാലന നിയമം ലംഘിച്ചതിനെത്തുടര്‍ന്ന് മെയ് എട്ടിനാണ് സുപ്രിം കോടതി മരടിലെ ഫ്ലാറ്റുകള്‍‍ പൊളിക്കാന്‍ ഉത്തരവിട്ടത്. വിധി നടപ്പിലാക്കി ഒരു മാസത്തിനകം കോടതിക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു ഉത്തരവ്. മൂന്ന് മാസം കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് നല്‍കാത്തതിനെത്തുടര്‍ന്നാണ് കോടതി സ്വമേധയ കേസെടുത്തത്. […]

Movies

കടമറ്റത്തെ വനമാന്ത്രികനായി ജയസൂര്യ; നിര്‍മാണം ഫ്രൈഡേ ഫിലിംസ്

എട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നു എന്ന് കരുതുന്ന മാന്ത്രികന്‍ കടമറ്റത്ത് കത്തനാറിന്റെ ജീവിതം സിനിമയാകുന്നു. ജയസൂര്യയാണ് ചിത്രത്തില്‍ കടമറ്റത്ത് കത്തനാര്‍ എന്ന നായകവേഷത്തിലെത്തുന്നത്. ഫിലിപ്‍സ് ആൻഡ് മങ്കിപെൻ, ജോ ആന്‍ഡ് ദി ബോയ് എന്നീ ചിത്രങ്ങള്‍ ഒരുക്കിയ റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ആര്‍ രാമാനന്ദ് ആണ് തിരക്കഥ ഒരുക്കുന്നത്. രണ്ട് ഭാഗങ്ങളായിരിക്കും ചിത്രം പുറത്തിറങ്ങുകയെന്നും വലിയ ഗവേഷണം തന്നെ ചിത്രത്തിന് പിന്നിലുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രം ത്രീ ഡി സാങ്കേതിക വിദ്യയിലായിരിക്കും പ്രേക്ഷകരിലേക്ക് എത്തുക […]

Football Sports

മെസിയുടെ ഫിഫ പുരസ്കാരം വിവാദത്തില്‍; വോട്ടെടുപ്പ് അട്ടിമറിച്ചെന്ന് ആരോപണം

മെസിക്ക് നല്‍കിയ ഫിഫയുടെ ‘ദ ബെസ്റ്റ് ഫുട്‍ബോളര്‍’ പുരസ്‌കാരം വിവാദത്തില്‍. ലയണല്‍ മെസ്സിക്ക് പുരസ്‌കാരം നല്‍കാന്‍ ഫിഫ വോട്ടെടുപ്പ് അട്ടിമറിച്ചെന്നാണ് ആരോപണം. ഈജിപ്ഷ്യന്‍ ഫുട്ബോള്‍ അസോസിയേഷനും സുഡാന്‍ കോച്ച്, നിക്കാരഗ്വ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ യുവാന്‍ ബരേരയുമാണ് ഫിഫയുടെ ബാലറ്റ് വോട്ടെടുപ്പിന്റെ ആധികാരികതയെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുന്നത്. 46 വോട്ടുകള്‍ നേടിയാണ് മെസ്സി ഇത്തവണ ഫിഫയുടെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്. വിര്‍ജിന്‍ വാന്‍ ഡൈക്കിന് 38 വോട്ടുകളും റൊണാള്‍ഡോയ്ക്ക് 36 വോട്ടുകളുമാണ് ലഭിച്ചത്. ഈജിപ്ഷ്യന്‍ താരം മുഹമ്മദ് […]

India National

ബാബരി കേസില്‍ കല്യാണ്‍ സിങിന്റെ വിചാരണ ഇന്ന് തുടങ്ങും

ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായി കല്യാണ്‍ സിങിന്റെ വിചാരണ ഇന്ന് തുടങ്ങും. ലക്നൌവിലെ പ്രത്യേക സി.ബി.ഐ കോടതിയിലാണ് വിചാരണ നടക്കുന്നത്. ബാബരി മസ്ജിദ് തകര്‍ത്തതില്‍ കല്യാണ്‍ സിങ് അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ക്ക് പങ്കുണ്ടെന്നാണ് സി.ബി.ഐ കുറ്റപത്രത്തിലെ കണ്ടെത്തല്‍. ബി.ജെ.പി നേതാക്കളായ എല്‍.കെ അദ്വാനി, ഉമാഭാരതി, മുരളി മനോഹര്‍ ജോഷി എന്നിവരുടെ വിചാരണയും പുരോഗമിക്കുകയാണ്. രാജസ്ഥാന്‍ ഗവര്‍ണര്‍ ആയിരുന്നതിനാല്‍ കല്യാണ്‍ സിങിന്റെ വിചാരണ തുടങ്ങാനായിരുന്നില്ല. സ്ഥാനം ഒഴിഞ്ഞതോടെയാണ് വിചാരണ നടപടികള്‍ക്ക് വഴിയൊരുങ്ങിയത്.