Uncategorized

മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇന്നിറങ്ങും

മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിലെ നിയമസഭ‌ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്നി‌റക്കും. മഹാരാഷ്ട്രയിലെ 288 മണ്ഡലങ്ങളിലും ഹരിയാനയിലെ 90 മണ്ഡലങ്ങളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്ന് മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. അടുത്ത മാസം 4നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി. ഒക്ടോബര്‍ 21 നാണ് രണ്ടിടത്തും തെരഞ്ഞെടുപ്പ്. 24 ഫലം പ്രഖ്യാപിക്കും.

India Kerala

ബി.ഡി.ജെ.എസിന്റെ വോട്ട് കിട്ടിയെന്ന് മാണി സി.കാപ്പന്‍

രാമപുരം പഞ്ചായത്തില്‍ ബി.ഡി.ജെ.എസിന്റെ വോട്ട് കിട്ടിയെന്ന് മാണി സി.കാപ്പന്‍. ബി.ജെ.പി വോട്ട് എല്‍.ഡി.എഫിന് ലഭിച്ചിട്ടില്ല. ശുഭപ്രതീക്ഷയെന്നും കാപ്പന്‍ പറഞ്ഞു. 751 വോട്ടുകള്‍ക്കാണ് കാപ്പന്‍ ഇപ്പോള്‍ ലീഡ് ചെയ്യുന്നത്. ആദ്യഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ എല്‍.ഡി.എഫ് ക്യാമ്പ് ആവേശത്തിലാണ്. എന്നാല്‍ യു.ഡി.എഫ് ക്യാമ്പില്‍ നിശ്ശബ്ദമാണ്.

India Kerala

രാമപുരത്ത് ബി.ജെ.പി എല്‍.ഡി.എഫിന് വോട്ട് മറിച്ചെന്ന് ജോസ് ടോം

രാമപുരത്ത് ബി.ജെ.പി എല്‍.ഡി.എഫിന് വോട്ട് മറിച്ചെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് ടോം. രാമപുരത്തിലെ ബൂത്തിലെ വോട്ടുകള്‍ എണ്ണിയപ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി.കാപ്പനാണ് ലീഡ് ചെയ്യുന്നത്. 700 വോട്ടുകള്‍ക്ക് മുന്നിലാണ് കാപ്പന്‍. ഈ സാഹചര്യത്തിലാണ് ജോസ് ടോമിന്റെ പ്രതികരണം.

India Kerala

സ്കൂളിലേക്ക് പോയ വിദ്യാർഥിയെ കാണാതായി

ആലുവയിൽ സ്കൂളിലേക്ക് പോയ വിദ്യാർഥിയെ കാണാതായി. ആലുവ സെന്റ് ജോൺസ് സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ അർഹാൻ അജ്മൽ (15)നെയാണ് കാണാതായത്. ആലുവ മർച്ചന്റ് യൂത്ത് വിംഗ് പ്രസിഡന്റും യൂത്ത് കോൺഗ്രസ് നേതാവുമായ അജ്മൽ കാമ്പായിയുടെ മകനാണ്. ബന്ധുക്കൾ ആലുവ പൊലീസിൽ പരാതി നൽകി.വിവരങ്ങൾ ലഭിച്ചാൽ 984632 6704, 9895445928 എന്നീ നമ്പറിൽ അറിയിക്കുക.

India Kerala

തപാല്‍ വോട്ടുകളില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പം

പാലാ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ചു. തപാല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ എല്‍.ഡി.എഫും യു.ഡി.എഫും ഒപ്പത്തിനൊപ്പമാണ്. ഇരുമുന്നണികള്‍ക്കും ആറ് വോട്ടുകള്‍ വീതം ലഭിച്ചു. മൂന്ന് തപാല്‍ വോട്ടുകള്‍ അസാധുവായി.

India Kerala

ജയം ഉറപ്പെന്ന് കാപ്പന്‍, പതിനയ്യായിരത്തിന് മുകളില്‍ ഭൂരിപക്ഷം ലഭിക്കുമെന്ന് ജോസ് ടോം

പാലായില്‍ ജയം ഉറപ്പെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി.കാപ്പന്‍. പതിനായിരത്തിന് മുകളില്‍ ഭൂരിപക്ഷം ലഭിക്കും. ജോസഫ് വിഭാഗത്തിന്റെയും ബി.ഡി.ജെ.എസിന്റെയും വോട്ടുകള്‍ ലഭിക്കുമെന്ന് കാപ്പന്‍ പറഞ്ഞു. യു.ഡി.എഫ് വിജയം ആവര്‍ത്തിക്കുമെന്ന് ജോസ് ടോം പറഞ്ഞു. പതിനയ്യായിരത്തിന് മുകളില്‍ ഭൂരിപക്ഷം ലഭിക്കുമെന്നും ജോസ് ടോം അവകാശപ്പെട്ടു.

India Kerala

മരട് കേസില്‍ സുപ്രിം കോടതിയുടെ അന്തിമ ഉത്തരവ് ഇന്ന്

മരട് ഫ്ലാറ്റ് കേസില്‍ സുപ്രിം കോടതിയുടെ അന്തിമ ഉത്തരവ് ഇന്ന്. പൊളിക്കുന്നതിന്റെ രൂപരേഖ വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഇന്ന് കോടതിക്ക് കൈമാറും. ഫ്ലാറ്റുകള്‍ പൊളിക്കാന്‍ സര്‍ക്കാര്‍ മൂന്ന് മാസം ഇളവ് തേടിയിരുന്നെങ്കിലും എത്ര സാവകാശം കിട്ടുമെന്ന് ഇന്നറിയാം. തീരദേശ പരിപാലന നിയമം ലംഘിച്ചതിനെത്തുടര്‍ന്ന് മെയ് എട്ടിനാണ് സുപ്രിം കോടതി മരടിലെ ഫ്ലാറ്റുകള്‍‍ പൊളിക്കാന്‍ ഉത്തരവിട്ടത്. വിധി നടപ്പിലാക്കി ഒരു മാസത്തിനകം കോടതിക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു ഉത്തരവ്. മൂന്ന് മാസം കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് നല്‍കാത്തതിനെത്തുടര്‍ന്നാണ് കോടതി സ്വമേധയ കേസെടുത്തത്. […]

India Kerala

പാലാ ഉപതെരഞ്ഞെടുപ്പ് ഫലം; വോട്ടെണ്ണല്‍ തുടങ്ങി

പാലാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. രാവിലെ എട്ട് മണിയ്ക്ക് പാലാ കാര്‍മല്‍ പബ്ലിക് സ്കൂളില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി. തുടര്‍ന്ന് വോട്ടിങ് യന്ത്രങ്ങളും. ആദ്യ ലീഡ് എട്ടരയോടെ പുറത്ത് വരും. 12 പഞ്ചായത്തുകളും ഒരു മുനിസിപ്പാലിറ്റിയുമാണ് പാലാ മണ്ഡലത്തിലുള്ളത്. 14 ടേബിളുകളിലായാണ് എണ്ണുക. ആദ്യം രാമപുരം പഞ്ചായത്തും അവസാനം എലിക്കുളവുമാണ് എണ്ണുക. പത്തരയോടെ കെ.എം മാണിയ്ക്ക് ശേഷം പാലായെ ആര് പ്രതിനിധീകരിക്കുമെന്ന്അറിയാം.

Entertainment Movies

ഇരട്ട വേഷത്തില്‍ മക്കള്‍ സെല്‍വന്‍; സംഘതമിഴന്‍ ടീസര്‍ കാണാം

വിജയ് സേതുപതി നായകനായി എത്തുന്ന പുതിയ ചിത്രമാണ് സംഘതമിഴന്‍. ചിത്രത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചിത്രം ഒക്ടോബറില്‍ തിയേറ്ററുകളിലെത്തും. 46 സെക്കന്‍റ് ദൈര്‍ഘ്യമുള്ള ടീസറില്‍ വിജയ് സേതുപതിയുടെ മാസ് ഡയലോഗുകളാണുള്ളത്. ഇരട്ടവേഷത്തിലാണ് താരം ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തിലെ വിജയ് സേതുപതിയുടെ വേഷവും ലുക്കും നേരെത്തെ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിജയ് ചന്ദറാണ് ചിത്രത്തിന്‍റെ സംവിധായകന്‍. നിവേദാ പേതുരാജ്, റാഷി ഖന്ന എന്നിവരാണ് നായികമാര്‍. നാസര്‍, സൂരി, ശ്രീമാന്‍, അഷുതോഷ്ഖന്ന, രാജേന്ദ്രന്‍ , ജോണ്‍ വിജയ്, രവി കിഷന്‍ എന്നിവരും […]

Entertainment Movies

കെ.ജി.എഫ് 2 ചിത്രീകരണത്തിന് സ്റ്റേ; കാരണം..

ബോക്‌സ് ഓഫീസില്‍ ചരിത്രം സൃഷ്ടിച്ച കെ.ജി.എഫിന്‍റെ രണ്ടാം ഭാഗത്തിന്‍റെ ഷൂട്ടിങ്ങിന് സ്റ്റേ. കോലാര്‍ സ്വര്‍ണ ഖനിയിലെ സയനഡ് ഹില്‍സില്‍ നടക്കുന്ന ഷൂട്ടിങ്ങാണ് കോലാര്‍ ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് ഫസ്റ്റ്ക്ലാസ് കോടതി സ്‌റ്റേ ചെയ്തത്. സിനിമയുടെ ചിത്രീകരണം പരിസ്ഥിതി പ്രശ്‌നമുണ്ടാക്കുന്നു എന്ന പ്രദേശവാസിയുടെ പരാതിയെ തുടര്‍ന്നാണ് സ്റ്റേ. ശ്രീനിവാസ എന്നയാളാണ് പരാതി നല്‍കിയത്. വാദം കേട്ട ശേഷം ഷൂട്ടിങ് നിര്‍ത്തിവെയ്ക്കണമെന്ന ഇടക്കാല ഉത്തരവ് കോടതി പുറപ്പെടുവിക്കുകയായിരുന്നു. അതേസമയം സയനഡ് ഹില്‍സിലുള്ള ഷൂട്ടിങ് ഏകദേശം പൂര്‍ത്തിയായി കഴിഞ്ഞുവെന്നാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കാര്‍ത്തിക് […]