India National

നീതി ആയോഗ് മുന്‍ സി.ഇ.ഒക്കെതിരായ നിയമനടപടി; പ്രധാനമന്ത്രിക്ക് റിട്ടയേഡ് ഉദ്യോഗസ്ഥരുടെ കത്ത്

ഐ.എന്‍.എക്സ് മീഡിയ ഇടപാട് കേസില്‍ നീതി ആയോഗ് മുന്‍ സി.ഇ.ഒ സിന്ദുശ്രീ കുല്ലറിനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകാന്‍ സിബിഐക്ക് അനുമതി നല്‍കിയതിനെതിരെ പ്രധാനമന്ത്രിക്ക് റിട്ടയേഡ് ഉദ്യോഗസ്ഥരുടെ കത്ത്. മുന്‍ വിദേശ കാര്യ സെക്രട്ടറിയും ദേശീയ സുരക്ഷ ഉപദേഷ്ടാവുമായിരുന്ന ശിവശങ്കര്‍ മേനോനടക്കമുള്ള 71 മുതിര്‍ന്ന റിട്ടയേഡ് ഉദ്യോഗസ്ഥരാണ് കത്തയച്ചത്. രാജ്യതാത്പര്യം മുന്‍ നിര്‍ത്തി ഉദ്യോഗസ്ഥര്‍ ചെയ്യുന്ന ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് പോലും യാതൊരു സുരക്ഷയും ഇല്ലായെന്നുള്ളത് അപകടസൂചനയാണെന്ന് കത്തില്‍ ഒപ്പിട്ടവര്‍ പറയുന്നു. സര്‍ക്കാര്‍ നടപടികളെ ഇത് മന്ദഗതിയിലാക്കും.മുന്‍ കേന്ദ്ര കാബിനറ്റ് സെക്രട്ടറി […]

Uncategorized

ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ ഏഴ് പുതിയ കാരാറുകള്‍, മൂന്ന് സംയുക്ത പദ്ധതികള്‍

ഇന്ത്യയും ബംഗ്ലാദേശും വാണിജ്യ, സുരക്ഷാ സാംസ്‌കാരിക മേഖലകളില്‍ വിവിധ കരാറുകളില്‍ ഒപ്പുവെച്ചു. നാലുദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ബംഗ്‌ളാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയും നരേന്ദ്ര മോദിയുമായും നടത്തിയ കൂടിക്കാഴ്ച്ചക്ക് ശേഷമാണ് കരാര്‍ ഒപ്പുവെച്ചത്. ബംഗ്‌ളാദേശില്‍ നിന്നും ത്രിപുരയിലേക്കുള്ള പാചകവാതക പൈപ്പ്‌ലൈനും ബംഗ്‌ളാദേശില്‍ ഇന്ത്യ സ്ഥാപിക്കുന്ന നൈപുണ്യ വികസന കേന്ദ്രവും ധാക്കയില്‍ വിദ്യാര്‍ഥികള്‍ക്കു വേണ്ടിയുള്ള വിവേകാനന്ദ കേന്ദ്രവും ഇരു പ്രധാനമന്ത്രിമാരും സംയുക്തമായി ഉല്‍ഘാടനം ചെയ്തു. ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയാണ് ഇന്തോ ബംഗ്‌ളാദേശ് ബന്ധങ്ങളുടെ അടിസ്ഥാന തത്വമെന്ന് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ […]

India Kerala

മരടിലെ ഫ്ലാറ്റുകൾ പൊളിക്കുമ്പോൾ 200 മീറ്റർ പരിധിയിലുള്ളവരെ മാറ്റുമെന്ന് സബ്കലക്ടര്‍

മരടിലെ ഫ്ലാറ്റുകൾ പൊളിക്കുമ്പോൾ 200 മീറ്റർ പരിധിയിലുള്ള ആളുകളെ മാറ്റുമെന്ന് സബ്കലക്ടര്‍ സ്നേഹില്‍ കുമാര്‍. രണ്ടോ മൂന്നോ മണിക്കൂര്‍ മാത്രമേ ആളുകൾ മാറേണ്ടതുള്ളു. പൊളിക്കുന്നതിന് മുമ്പ് തേർഡ് പാർട്ടി ഇൻഷുറൻസ് ഏർപ്പെടുത്തും. ഈ മാസം ഒമ്പതാം തിയ്യതി പൊളിക്കാനുള്ള കമ്പനിയെ നിശ്ചയിച്ച് 11ന് ഫ്ലാറ്റുകൾ കൈമാറുമെന്നും സബ്കലക്ടര്‍ അറിയിച്ചു. ഫ്ലാറ്റ് പൊളിക്കുന്നതിന് എഡിഫെയ്സ് എഞ്ചിനീയറിംഗ്, വിജയ സ്റ്റീൽസ്, സുബ്രഹ്മണ്യ എക്സ്പ്ലോസീവ് എന്നീ മൂന്ന് കമ്പനികളാണ് പ്രഥമ പരിഗണനയിലുള്ളത്. ഫ്ലാറ്റുകൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് നാട്ടുകാർ ആശങ്കയിലാകേണ്ടതില്ലെന്നാണ് കമ്പനി പ്രതിനിധികൾ […]

India Kerala

കൂടത്തായിയിലെ ദുരൂഹ മരണങ്ങള്‍; മരിച്ച റോയിയുടെ ഭാര്യ ജോളി ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

കൂടത്തായിലെ ആറ് പേരുടെ ദുരൂഹ മരണത്തില്‍ മുഖ്യ ആസൂത്രകയെന്ന് സംശയിക്കുന്ന ജോളി ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. മാത്യു സാമുവല്‍, പ്രജു കുമാര്‍ എന്നിവരാണ് അറസ്റ്റിലായ മറ്റ് രണ്ട് പേര്‍. ജോളിക്ക് സയനൈഡ് എത്തിച്ചുകൊടുത്തവരാണ് മാത്യുവും പ്രജു കുമാര്‍. മൂന്ന് പേരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 2002ലാണ് ദുരൂഹ മരണ പരമ്പരയുടെ തുടക്കം. ജോളിയുടെ ഭര്‍ത്താവ് റോയിയുടെ അമ്മ അന്നമ്മയാണ് ആദ്യം മരിച്ചത്. പിന്നീട് 2006ല്‍ റോയിയുടെ പിതാവ് ടോം തോമസ് മരിച്ചു. […]

India Kerala

പാലാരിവട്ടം മേല്‍പ്പാലം അഴിമതി; കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുമിത് ഗോയല്‍ ഹൈക്കോടതിയില്‍

പാലാരിവട്ടം മേല്‍പ്പാല അഴിമതിക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കരാറുകാരനും ഒന്നാം പ്രതിയുമായ സുമിത് ഗോയല്‍ ഹൈക്കോടതിയെ സമീപിച്ചു. സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെയാണ് കേസിൽ എഫ്.ഐ.ആര്‍ രജിസ്റ്റർ ചെയ്തതെന്നാരോപിച്ചാണ് ഹരജി. മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞിന് പാലം ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നതിനാല് ലാണ് വേണ്ടത്ര ടാര്‍ ചെയ്യാതിരുന്നുവെന്നുവെന്നും ഹരജിയിൽ പറയുന്നു. പൊതുജന സേവകന്‍ ആരോപണ വിധേയനാണെങ്കില്‍ സര്‍ക്കാരില്‍ നിന്ന് മുന്‍കൂര്‍ പ്രോസിക്യൂഷന്‍ അനുമതിയില്ലാതെ പൊലീസ് സൂക്ഷ്മപരിശോധനയോ അന്വേഷണമോ നടത്തരുതെന്ന് അഴിമതി നിരോധന നിയമത്തില്‍ 2018ല്‍ കൊണ്ടുവന്ന ഭേദഗതിയിലുണ്ട്. പാലാരിവട്ടം അഴിമതി കേസില്‍ മുന്‍കൂര്‍ അനുമതിയി […]

Cricket Sports

ചുഴലിക്കാറ്റ് പോലെ അശ്വിന്റെ തിരിച്ചുവരവ്; മുത്തയ്യ മുരളീധരന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ രണ്ടു വിക്കറ്റുകള്‍ കൂടി

ഒമ്പതു മാസത്തെ ഇടവേളക്ക് ശേഷം ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത് ചുഴലിക്കാറ്റ് പോലെയായിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ഇന്നിങ്സില്‍ അശ്വിന്‍ എറിഞ്ഞിട്ടത് ഒന്നും രണ്ടുമല്ല ഏഴു വിക്കറ്റുകളാണ്. സെഞ്ച്വറി നേടിയ ഡി കോക്കും അര്‍ധ ശതകം നേടിയ ഡുപ്ലിസിസും അടക്കമുള്ള കരുത്തരാണ് അശ്വിന്റെ മാജിക്കിന് മുന്നില്‍ മുട്ടുകുത്തിയത്. അശ്വിന്റെ മാസ്മരിക പ്രകടനം തന്നെയാണ് ദക്ഷിണാഫ്രിക്കയെ 431 ല്‍ ഒതുക്കിയതും. അശ്വിന്റെ 27 ാമത് അഞ്ച് വിക്കറ്റ് നേട്ടത്തിനാണ് വിശാഖപട്ടണം സാക്ഷ്യം വഹിച്ചത്. […]

Cricket Sports

ഹര്‍ദിക് പാണ്ഡ്യയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി

ഇന്ത്യൻ ഓൾറൌണ്ടർ ഹാർദിക് പാണ്ഡ്യയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. പരിക്കിനെ തുടര്‍ന്നുണ്ടായ പുറംവേദന ഗുരുതരമായതോടെയാണ് താരത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. ശസ്ത്രക്രിയ വിജകരമായിരുന്നുവെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു. വിശ്രമം അനിവാര്യമായ സാഹചര്യത്തില്‍ പാണ്ഡ്യക്ക് കുറച്ചുകാലം കളിക്കളത്തിന് പുറത്തിരിക്കേണ്ടി വരും. ഇതേസമയം, കളിക്കളത്തിലേക്ക് മടങ്ങിയെത്താന്‍ എത്ര കാലം വേണ്ടിവരുമെന്ന കാര്യം വ്യക്തമല്ല. പാണ്ഡ്യ തന്നെയാണ് ശസ്ത്രക്രിയയുടെ വിവരം ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചത്. “ശസ്ത്രക്രിയ വിജയകരമായിരുന്നു. നിങ്ങളുടെ ആശംസകള്‍ക്ക് എല്ലാവരോടും വളരെ നന്ദിയുണ്ട്. ഉടന്‍ തന്നെ മടങ്ങിവരും! അതുവരെ കാത്തിരിക്കേണ്ടി വരും.” എന്നായിരുന്നു തന്റെ […]

Entertainment

മരടിലെ ഫ്ലാറ്റ് പൊളിച്ചുമാറ്റല്‍; താമസക്കാരുടെ ദുരിതങ്ങള്‍ ഡോക്യുമെന്‍ററിയാക്കാന്‍ സംവിധായകന്‍ ബ്ലെസി

മരടിലെ ഫ്ലാറ്റ് സമുച്ഛയം പൊളിച്ചുമാറ്റുന്നതിലൂടെ ദുരിതമനുഭിക്കേണ്ടി വരുന്ന താമസക്കാരുടെ പ്രശ്നങ്ങള്‍ സംവിധായന്‍ ബ്ലെസി ഡോക്യുമെന്‍ററിയാക്കുന്നു. മരടിലെ ഫ്ലാറ്റുകളില്‍ കിടപ്പിലായ രോഗികള്‍ മുതല്‍ പരീക്ഷക്ക് പോകുന്ന കുട്ടികള്‍ വരെയുണ്ട്. ഫ്ലാറ്റ് പൊളിക്കുന്നതിലൂടെ ചെയ്യാത്ത തെറ്റിന് ദുരിതമനുഭവിക്കേണ്ടി വരുന്ന ഇവരുടെ ജീവിതമാണ് ഡോക്യുമെന്‍ററിയില്‍ പ്രധാനമായുള്ളത്. ഫ്ലാറ്റില്‍ നിന്നും താമസക്കാര്‍ കുടിയിറക്കപ്പെടുന്നതിന്‍റെ ചിത്രങ്ങള്‍ ബ്ലെസിയുടെ സഹായികള്‍ ഷൂട്ട് ചെയ്ത് കഴിഞ്ഞു എന്നാണ് അറിയാന്‍ കഴിഞ്ഞ വിവരം. മരടിലെ ഫ്ലാറ്റ് സമുച്ഛയം പൊളിക്കുന്നതിലേക്ക് നയിച്ച കാരണങ്ങളും അതുമൂലം ദുരിതമനുഭവിക്കുന്നവരുടെ യഥാര്‍ഥ ചിത്രവുമാണ് ഡോക്യുമെന്‍ററി […]

India

കശ്മീരിൽ ഭീകരാക്രമണം; പൊലീസുകാരനടക്കം പത്തുപേർക്ക് പരിക്ക്

ജമ്മു കശ്മീരിലെ അനന്ത്‌നാഗിൽ ഡെപ്യൂട്ടി കമ്മീഷണറുടെ ആസ്ഥാനത്തിനു പുറത്തുണ്ടായ ഗ്രനേഡ് സ്‌ഫോടനത്തിൽ പത്തുപേർക്ക് പരിക്ക്. ഒരു പൊലീസുകാരനും മാധ്യമപ്രവർത്തകനും 12 വയസ്സുള്ള കുട്ടിയും പരിക്കേറ്റവരിൽപ്പെടുന്നു. ദക്ഷിണ കശ്മീരിൽ, ശ്രീനഗറിൽ നിന്ന് 55 കിലോമീറ്റർ അകലെയുള്ള അനന്ത് നാഗ് ടൗണിൽ രാവിലെ 11 മണിക്കാണ് സംഭവം. ശക്തമായ കാവലുള്ള ആസ്ഥാനത്തിനു പുറത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോസ്ഥനു നേരെ ഭീകരവാദികൾ ഗ്രനേഡ് വലിച്ചെറിയുകയായിരുന്നു. ലക്ഷ്യം തെറ്റി റോഡിൽവീണ് ഗ്രനേഡ് പൊട്ടുകയായിരുന്നുവെന്ന് അധികൃതർ പറയുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. […]

India National

പട്‌ന വെള്ളത്തിൽ: ജെ.ഡി.യു – ബി.ജെ.പി സഖ്യസർക്കാറിൽ തമ്മിലടി

ബിഹാറിലെ ഐക്യ ജനതാദൾ – ബി.ജെ.പി സഖ്യസർക്കാർ പൊട്ടിത്തെറിയിലേക്ക്. തലസ്ഥാനമായ പട്‌നയെ പ്രളയം കൈകാര്യം ചെയ്യുന്നതിലുള്ള വീഴ്ചയെ ചൊല്ലി ജെ.ഡി.യു – ബി.ജെ.പി മന്ത്രിമാരും നേതാക്കളും പരസ്യമായി രംഗത്തിറങ്ങിയതോടെയാണ് സഖ്യത്തിന്റെ ഭാവി പ്രതിസന്ധിയിലായത്. പ്രളയം നേരിടേണ്ടത് ജെ.ഡി.യു തലവൻ നിതീഷ് കുമാർ മുഖ്യമന്ത്രിയായ സംസ്ഥാന സർക്കാറാണെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ് പറയുമ്പോൾ, സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യുന്ന ബി.ജെ.പി മന്ത്രിമാരുടെ പരാജയമാണ് പ്രളയദുരിതം രൂക്ഷമാക്കിയത് എന്നാണ് ജെ.ഡി.യുവിന്റെ ആരോപണം. പരസ്പരം വിഴുപ്പലക്കരുതെന്ന് ബി.ജെ.പി കേന്ദ്രനേതൃത്വം സംസ്ഥാന ഘടകത്തെ […]