India National

നാഷണല്‍ കോണ്‍ഫറന്‍സ് സംഘം ശ്രീനഗറിലെത്തി

ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ലയെയും മകന്‍ ഒമര്‍ അബ്ദുല്ലയെയും കാണാന്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കളുടെ സംഘം ശ്രീനഗറിലെത്തി. 15 അംഗ സംഘമാണ് കൂടിക്കാഴ്ചക്കായി ശ്രീനഗറിലെത്തിയത്. ‌തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ജമ്മുവിലെ നേതാക്കളെ വിട്ടയച്ചതിന് പിന്നാലെയാണ് കൂടിക്കാഴ്ചക്ക് ജമ്മുകശ്മീര്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് മുതല്‍ രണ്ട് മാസമായി മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ലയും മകന്‍ ഒമര്‍ അബ്ദുല്ലയും തടങ്കലില്‍ കഴിയുകയാണ്. ഇതിനിടെ ശ്രീനഗറിലെ വസതിയിൽ കഴിയുന്ന ഫാറൂഖ് […]

India Kerala

മാറാട് കലാപം ആളിക്കത്തിക്കാന്‍ വേണ്ടി താങ്കള്‍ നടത്തിയ ശ്രമങ്ങള്‍ ആരും മറന്നിട്ടില്ല; കുമ്മനത്തിന് മറുപടിയുമായി കടകംപള്ളി

കുമ്മനം രാജശേഖരന് മറുപടിയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇന്ന് പരമ സാത്വികൻ ചമയുന്ന കുമ്മനത്തിന്റെ പഴയ കാലം കേരളം മറന്നുവെന്ന് കരുതരുത്. മാറാട് കലാപം ആളിക്കത്തിക്കാന്‍ വേണ്ടി താങ്കള്‍ നടത്തിയ ശ്രമങ്ങള്‍ ആരും മറന്നിട്ടില്ലെന്നും കടകംപള്ളി ഫേസ്ബുക്കില്‍ കുറിച്ചു. ഗവര്‍ണര്‍ സ്ഥാനം രാജി വച്ച് തിരുവനന്തപുരം എം.പിയാവാന്‍ വന്ന കുമ്മനം ഗതികിട്ടാ പ്രേതമായി അലയുകയാണെന്ന് കടകംപള്ളി നേരത്തെ വിമര്‍ശമുന്നയിച്ചിരുന്നു. ഈ പോസ്റ്റിന് മറുപടിയായി കുമ്മനം മറുകുറിപ്പ് ഇറക്കിയിരുന്നു.28ാം വയസിൽ കേന്ദ്ര സർക്കാർ ജോലി ഉപേക്ഷിച്ചാണ് […]

India Kerala

ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെ വീണ്ടും ചോദ്യം ചെയ്യും

കൂടത്തായി കൊലപാതക പരമ്പരയില്‍ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെ വീണ്ടും ചോദ്യം ചെയ്യും. ഷാജുവിനെതിരെ ജോളിയുടെ മകനടക്കം രംഗത്തെത്തിയ സാഹചര്യത്തില്‍ കൂടിയാണിത്. ജോളി കൂടുതല്‍ പേരെ കൊല്ലാന്‍ ലക്ഷ്യമിട്ടിരുന്നതായാണ് സൂചന. ഷാജുവിന്റെ മൂത്ത മകനെ കൂടി ഇല്ലാതാക്കാന്‍ ശ്രമിച്ചിരുന്നു. ജോളിയുടേയും ഷാജുവിന്റെയും കല്യാണത്തിന് ശേഷം മൂത്ത മകന്‍ പൊന്നാമറ്റം വീട്ടിലായിരുന്നു. തന്റെ മകന്‍ പൊന്നാമറ്റം വീട്ടില്‍ അസ്വസ്ഥനായിരുന്നുവെന്ന് ഷാജു മീഡിയവണിനോട് പ്രതികരിച്ചു. അതേസമയം അന്നമ്മ തോമസിനെ കൊലപ്പെടുത്താന്‍ നേരത്തെയും ശ്രമമുണ്ടായിരുന്നതായി അന്വേഷണ സംഘം വെളിപ്പെടുത്തി. ആദ്യ തവണ […]

India Kerala

പാരിപ്പള്ളിയിൽ നാലു വയസുകാരി മരിച്ചത് മർദ്ദനമേറ്റിട്ടല്ലെന്ന് പ്രാഥമിക നിഗമനം

കൊല്ലം പാരിപ്പള്ളിയിൽ നാലു വയസുകാരി മരിച്ചത് മർദ്ദനമേറ്റിട്ടല്ലെന്ന് പോസ്റ്റ് മോർട്ടത്തിൽ പ്രാഥമിക നിഗമനം. ന്യുമോണിയയും മസ്തിഷ്ക ജ്വരവും മരണ കാരണമായി. രോഗം മൂർച്ഛിച്ചതിനാൽ മരണം ഉറപ്പായിരുന്നുവെന്നും പരശോധനയിൽ കണ്ടെത്തി. കുട്ടിയെ അമ്മ മർദ്ദിച്ചിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞിരുന്നു. ആന്തരിക രക്തസ്രാവമുണ്ടായത് രോഗത്തിന്റെ ഭാഗമാണെന്നാണ് പോസ്റ്റമോർട്ടത്തിലെ പ്രാഥമിക കണ്ടെത്തൽ. മരണത്തിലേക്ക് നയിച്ചത് ന്യുമോണിയയും മസ്തിഷ്ക ജ്വരവും. കുട്ടിയെ അടിക്കുമ്പോള്‍ ഉണ്ടായ സ്വാഭാവിക അടയാളങ്ങൾ മാത്രമാണ് ശരീരത്തിൽ ഉണ്ടായിരുന്നത്. കുട്ടിയെ അമ്മ മർദ്ദിച്ചിരുന്നുവെന്ന പരാതിയിൽ അസ്വാഭ്വാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റർ […]

India Kerala

മരട് ഫ്ലാറ്റുകള്‍ പൊളിക്കുന്ന നടപടികള്‍ 11ന് തന്നെ തുടങ്ങും

മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്ന നടപടിക്രമങ്ങള്‍ പതിനൊന്നാം തിയതി തന്നെ ആരംഭിക്കും. പൊളിക്കാനുള്ള കമ്പനികളെ 9ാം തിയതിക്കകം തന്നെ തെരഞ്ഞെടുക്കും. പ്രദേശവാസികളുടെ ആശങ്കകൾ പരിഹരിച്ചാവും പൊളിക്കൽ നടപടികൾ ആരംഭിക്കുകയെന്ന് ഇന്നലെ ചീഫ് സെക്രട്ടറി ടോം ജോസ് വ്യക്തമാക്കിയിരുന്നു. ഫ്ലാറ്റുകൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ വിലയിരുത്താന്‍ കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി ടോം ജേസിന്റെ അധ്യക്ഷതയില്‍ കൊച്ചിയില്‍ യോഗം ചേർന്നിരുന്നു. ഫ്ലാറ്റ് പൊളിക്കാനുള്ള കമ്പനിയുടെ തിരഞ്ഞെടുപ്പും ഉമകളുടെ പുനരധിവാസം അടക്കമുള്ള കാര്യങ്ങള്‍ യോഗം ചർച്ച ചെയ്തിരുന്നു. കമ്പനികളെ 9ാം തിയതിക്കകം […]

India Kerala

ഇന്ന് മഹാനവമി; ക്ഷേത്രങ്ങളില്‍ ഭക്തജനത്തിരക്ക്

ഇന്ന് മഹാനവമി. പുസ്തക പൂജയ്ക്കും ആയുധ പൂജയ്ക്കുമായി ക്ഷേത്രങ്ങളില്‍ വലിയ ഭക്ത ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. നാളെയാണ് വിജയദശമി. ദുര്‍ഗാഷ്ടമി ദിനമായ ഇന്നലെ ക്ഷേത്രങ്ങളിലും വീടുകളിലുമെല്ലാം പുസ്തകങ്ങളും ആയുധങ്ങളും പൂജവെച്ച് നവരാത്രി ആഘോഷത്തിലാണ്. ദുര്‍ഗാഷ്ടമിക്ക് ദുര്‍ഗ്ഗയെയും നവമിക്ക് മഹാലക്ഷ്മിയെയും ദശമിക്ക് മഹാസരസ്വതിയെയുമാണ് ആരാധിക്കുന്നത്. ദുര്‍ഗാദേവി തിലോത്തമയുടെ രൂപം ധരിച്ച് അസുര രാജാവായ മഹിഷാസുരനെ വധിച്ച ദിവസമാണ് മഹാനവമി എന്നാണ് ഐതിഹ്യം. തിന്മയുടെ മേലുള്ള നൻമയുടെ വിജയമായി വിജയദശമി ആഘോഷിക്കുന്നു. പുസ്തക പൂജക്കും ആയുധ പൂജക്കുമായി ക്ഷേത്രങ്ങളില്‍ ഭക്തജനത്തിരക്കാണ് അനുഭവപെടുന്നത്. […]

India Kerala

കെ.എസ്.ആര്‍.ടി.സി പ്രതിസന്ധി തുടരുന്നു; പി.എസ്.സി ഡ്രൈവര്‍ നിയമനങ്ങള്‍ ഉടന്‍ നടത്തേണ്ടെന്ന് തീരുമാനം

എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സിയിലുണ്ടായ പ്രതിസന്ധി ആറാം ദിവസവും തുടരുന്നു. ഇന്നലെ 300ലേറെ സർവീസുകൾ മുടങ്ങി.അവധി ദിവസങ്ങളിൽ തിരക്ക് കുറവായതിനാൽ താൽക്കാലിക ഡ്രൈവർമാരെ ജോലിക്ക് നിയോഗിച്ചിട്ടില്ല. ഡ്രൈവർ ക്ഷാമത്തെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിലായി 1500 ലധികം സർവീസുകൾ റദ്ദാക്കിയിരുന്നു. അവധി പ്രമാണിച്ച് ഇന്നും നാളെയും താല്‍ക്കാലിക ഡ്രൈവര്‍മാരെ ജോലിയ്ക്ക് നിയമിക്കേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്. ഇനി ബുധനാഴ്ച ഡ്യൂട്ടിയ്ക്ക് എത്തിയാല്‍ മതിയെന്നാണ് ഡ്രൈവര്‍മാര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. പി.എസ്.സി ഡ്രൈവര്‍ നിയമനങ്ങള്‍ ഉടന്‍ നടത്തേണ്ടെന്നാണ് കെ.എസ്.ആര്‍.ടി.സി തീരുമാനം.

India Kerala

അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും ഈശ്വരി രേശനെ മാറ്റും

അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും ഈശ്വരി രേശനെ മാറ്റാന്‍ തീരുമാനം.സി.പി.ഐ പാലക്കാട് ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിന്റെതാണ് തീരുമാനം.ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സ്ഥാനവും രാജി വെക്കുമെന്ന് ഈശ്വരി രേശന്‍ പറഞ്ഞു. സി.പി.ഐക്ക് അകത്ത് നിലനില്‍ക്കുന്ന വിഭാഗീയതയാണ് ആദിവാസി നേതാവായ ഈശ്വരി രേശനെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റുന്നതിലേക്ക് എത്തിച്ചത്.സി.പി.എമ്മിനകത്തെ ഒരു വിഭാഗവും സി.പി.ഐയിലെ ഒരു വിഭാഗവും ഈശ്വാരി രേശനെ മാറ്റുന്നതിന് പിന്നിലുണ്ട്.വികസനത്ത് എതിരു നില്‍ക്കുന്നു എന്ന് പറഞ്ഞാണ് ഈശ്വരി രേശനെ പ്രസിഡന്റ് സ്ഥാനത്ത് […]

Cultural Europe Pravasi Switzerland

മേമനെകൊല്ലി-2 (നോവൽ രണ്ടാം ഭാഗം )ജോൺകുറിഞ്ഞിരപ്പള്ളി ..

കഥയുടെ പിന്നാമ്പുറം ആയിരത്തി എണ്ണൂറ്റിമുപ്പത്തിനാല് ഏപ്രിൽ പതിനൊന്ന്. ഫ്രെയ്‌സർ എന്ന ബ്രിട്ടീഷ് കേണൽ ഒരു ബറ്റാലിയൻ പട്ടാളക്കാരുമായി കുടക്‌ (കൊടഗ്) ആക്രമിച്ചു. ആ കാലഘട്ടത്തില്‍ കുടക് ഭരിച്ചിരുന്നത് ഇക്കേരി നായക രാജവംശത്തിൽപെട്ട ചിക്ക വീരരാജാ ആയിരുന്നു.ബ്രിട്ടീഷ് പട്ടാളത്തിനു മുന്‍പിൽ പിടിച്ചു നിൽക്കാൻ ചിക്ക വീരരാജായ്ക്ക് കഴിഞ്ഞില്ല. അദ്ദേഹം ബന്ദിയാക്കപ്പെട്ടു.കേണൽ ഫ്രെയ്‌സർ പിടിച്ചെടുത്ത കുടക് ഭൂപ്രദേശത്തെ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കീഴിലാക്കി.ചിക്ക വീരരാജയെയും രാജവംശത്തിൽ പെട്ടവരെയും വെല്ലൂർ എന്ന സ്ഥലത്തേക്ക് കേണൽ ഫ്രെയിസർ നാടുകടത്തി. പിന്നീട് ചിക്കവീരരാജയെയും മകൾ […]

Europe India Our Talent Pravasi Switzerland

ഹോമി ഭാഭാ മെമ്മോറിയൽ അവാർഡിന്റെ തിളക്കവുമായി ഡോക്ടർ അജു പഴൻകോട്ടിൽ

ന്യുക്ലിയർ കാർഡിയോളജിക്കൽ സ്വസൈറ്റി ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ചെന്നൈയിൽ നടക്കുന്ന ദ്വൈവാർഷിക കോൺഫറൻസിൽ വച്ച് ഡോകടർ അജു പഴ ൻ കൊട്ടിലിനെ ഹോമി ഭാഭാ മെമ്മോറിയൽ അവാർഡ് നൽകി ആദരിച്ചു. കൊറോണറി ധമനികളുടെ രോഗാവസ്ഥയും ചികിത്സയും സംബന്ധമായി നിരവധി ഗവേഷണങ്ങളാണ് അന്താരാഷ്ട്ര തലത്തിൽ നടക്കുന്നത്. ഇന്ത്യയിലെ പ്രമുഖരായ കാർഡിയോളോജിസ്റ്റുകൾ പങ്കെടുക്കുന്ന ദ്വൈവാർഷിക കോൺഫറൻസ് ഈ വര്ഷം ഒക്ടോബർ 5 , 6 തിയതികളിലായി ചെന്നൈയിൽ വച്ച് നടക്കുകയാണ്. ഇന്ത്യയിലെ ഡോകർമാരെ കൂടാതെ കുവൈറ്റ്, സൂറിച്ച് എന്നിവിടങ്ങളിൽ നിന്നും […]