India National

വാണിജ്യ രംഗത്തേക്കുള്ള നിക്ഷേപത്തില്‍ വന്‍ ഇടിവ്

വാണിജ്യ രംഗത്തേക്കുള്ള നിക്ഷേപത്തില്‍ വന്‍ ഇടിവ്. ബാങ്കുകളില്‍ നിന്നും ബാങ്ക് ഇതര ധനസ്ഥാപനങ്ങളില്‍ നിന്നും ആറ് മാസത്തിനിടെ നിക്ഷേപിക്കപ്പെട്ടത് 90,995 കോടി മാത്രമെന്ന് ആര്‍.ബി.ഐ പുറത്തു വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 88 ശതമാനത്തിന്റെ വന്‍ കുറവാണ് ഉണ്ടായിരിക്കുന്നത്. വാണിജ്യരംഗത്ത് നിന്നും 1,25,600 കോടി പിന്‍വലിക്കപ്പെട്ടതായും ആര്‍.ബി.ഐ അറിയിച്ചു. ഈ സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കണക്കാണ് ആര്‍.ബി.ഐ പുറത്തു വിട്ടിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ […]

India National

തറ തുടച്ചില്ല; രണ്ടാം ക്ലാസ് വിദ്യാര്‍ഥിക്ക് അധ്യാപകന്റെ ക്രൂര മര്‍ദനം

അറിവിന്റെ അക്ഷയഖനികളിലേക്ക് വിദ്യാര്‍ഥികളെ നയിക്കുന്നവരാണ് അധ്യാപകര്‍. കാലമെത്ര കഴിഞ്ഞാലും മങ്ങലേല്‍ക്കാതെ തങ്ങിനില്‍ക്കും നല്ല അധ്യാപകരെ കുറിച്ചുള്ള ഓര്‍മകള്‍. എന്നാല്‍ അധ്യാപനം വെറും തൊഴിലായി കാണുകയും അധികാരമായി മാറുകയും ചെയ്തതോടെയാണ് കൊച്ചുകുട്ടികളെ പോലും മാടിനെ അടിക്കുന്നതു പോലെയുള്ള അധ്യാപകരുടെ വാര്‍ത്തകള്‍ പുറത്തുവരാന്‍ തുടങ്ങിയത്. ഇപ്പോഴിതാ, സമാനമായ ഒരു വാര്‍ത്തയാണ് പുറത്തുവരുന്നത്. പറഞ്ഞതുപോലെ തറ തുടച്ചില്ലെന്ന് കുറ്റപ്പെടുത്തി രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചതായാണ് റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ അയോധ്യ ജില്ലയിലാണ് സംഭവം. രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ ദീപക്കിനാണ് ക്രൂര […]

India National

വ്യോമസേനക്കായി വാങ്ങുന്ന ആദ്യ റഫാൽ യുദ്ധവിമാനം രാജ്നാഥ് സിങ്ങ് നാളെ ഏറ്റു വാങ്ങും

വ്യോമസേനക്കായി വാങ്ങുന്ന ആദ്യ റഫാൽ യുദ്ധവിമാനം പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ് നാളെ ഏറ്റു വാങ്ങും. ഇതിനായി പ്രതിരോധ മന്തി ഇന്ന് ഫ്രാൻസിലേക്ക് പോകും. 36 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാനായാണ് ഫ്രാൻസുമായി ഇന്ത്യ കരാർ ഒപ്പിട്ടിരിക്കുന്നത്. ഏറെ വിവാദങ്ങൾക്ക് വഴിവച്ച റഫാൽ കരാറിലെ യുദ്ധവിമാനങ്ങളിൽ ആദ്യത്തേതാണ് പ്രതിരോധ മന്ത്രി നാളെ ഏറ്റുവാങ്ങുന്നത്. ഇന്ത്യൻ വ്യോമസേന സ്ഥാപക ദിനവും ദസ്റയും ആഘോഷിക്കുന്ന ദിവസം തന്നെയാണ് കൈമാറ്റം. ചടങ്ങിൽ ആയുധ പൂജ നടത്തുന്ന പ്രതിരോധ മന്ത്രി , ഏറ്റു വാങ്ങിയ […]

India Kerala

ജോളിയുടെ രണ്ടാം ഭര്‍ത്താവ് കസ്റ്റഡിയില്‍; പ്രാദേശിക രാഷ്ട്രീയ നേതാക്കളുമായി ജോളി പണമിടപാട് നടത്തി

കൂടത്തായി കൊലക്കേസുകളില്‍ ജോളിയുടെ രണ്ടാംഭര്‍ത്താവ് ഷാജുവിനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.രാവിലെ പയ്യോളി ക്രൈം ബ്രാഞ്ച് ഓഫീസില്‍ വിളിച്ചുവരുത്തി ഒന്നര മണിക്കൂര്‍ ചോദ്യം ചെയ്തതിന് ശേഷമാണ് ഷാജുവിനെ കസ്റ്റഡിയിലെടുത്തത്. തുടര്‍ ചോദ്യം ചെയ്യലിനായി ഷാജുവിനെ വടകര എസ്.പി ഓഫീസിലേക്ക് മാറ്റി വ്യാജ വില്‍പത്രം നിര്‍മിക്കാന്‍ ജോളിയെ സഹായിച്ചെന്ന സംശയമുള്ള ഡെപ്യൂട്ടി തഹസില്‍ ജയശ്രീയെയും ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. റോയിയുടെ മരണം അന്വേഷിച്ച് മുന്‍ എസ്.ഐ രാമനുണ്ണിയെയും ചോദ്യം ചെയ്യും. പ്രാദേശിക രാഷ്ട്രീയ നേതാക്കളുമായി ജോളി പണമിടപാട് നടത്തിയെന്ന് […]

India Kerala

ബി.ഡി.ജെ.എസ് എന്‍.ഡി.എയില്‍ തുടരണോ എന്ന് അവര്‍ ആലോചിക്കട്ടെയെന്ന് കോടിയേരി

ബി.ഡി.ജെ.എസ് എന്‍.ഡി.എയില്‍ തുടരണോ എന്ന് അവര്‍ ആലോചിക്കട്ടെയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബി.ജെ.പി യുമായുള്ള കൂട്ട്കെട്ട് ധൃതരാഷ്ട്ര ആലിംഗനമാണെന്നന്ന് ബി.ഡി.ജെ.എസിന് മനസിലാകുമെന്നും കോടിയേരി പറഞ്ഞു.

Entertainment

ജല്ലിക്കട്ടിലെ ആ ‘മാസ്’മരിക ശബ്ദങ്ങള്‍ പിറന്നതിങ്ങനെയാണ്!

ജല്ലിക്കട്ട് തിയേറ്ററുകളില്‍ കണ്ടവരാരും മറക്കാത്തതാണ് അതിലെ വന്യതക്കൊപ്പം തന്നെ ജനങ്ങളുടെ ആര്‍ത്തിരമ്പുന്ന ശബ്ദങ്ങള്‍. ചിത്രത്തിന്റെ എല്ലാവിധ ഭീകര ദൃശ്യങ്ങളും മനസ്സില്‍ പതിഞ്ഞതിന് പിന്നില്‍ വന്യമായ ആ ഭീകര ശബ്ദങ്ങള്‍ വഹിച്ച പങ്ക് ചെറുതൊന്നുമായിരുന്നില്ല. പോത്തിന് പിന്നാലെ കമ്പും വടികളുമായി പാഞ്ഞടുക്കുന്ന ജനം പുറപ്പെടുവിപ്പിച്ച അതിഭയങ്കര ശബ്ദങ്ങള്‍ പ്രേക്ഷകര്‍ക്ക് പകര്‍ന്നു നല്‍കിയത് സിനിമയുടെ മുഴുവനാനുഭവമായിരുന്നു. ആ ശബ്ദങ്ങള്‍ക്ക് പിന്നിലെ അധ്വാനം വെളിപ്പെടുത്തുന്ന സൗണ്ട് റെക്കാേര്‍ഡിങ് ചിത്രീകരണ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തു വിട്ടിരിക്കുകയാണ് ചിത്രത്തിന്റെ സൗണ്ട് റെക്കോര്‍ഡിസ്റ്റായ രംഗനാഥ് രവി. […]

Entertainment

‘ദുർഗ്ഗാഷ്ടമി ദിനത്തിൽ നകുലനും ഗംഗയും വീണ്ടും ഒന്നിച്ചപ്പോൾ’; ഫോട്ടോ വൈറല്‍

നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവരവിനൊരുങ്ങുന്ന സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ഫോട്ടോ വൈറല്‍. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള സെല്‍ഫിയാണ് വൈറലായത്. 1993ല്‍ ഫാസിലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മണിചിത്രത്താഴിലെ പ്രശസ്ത കഥാപാത്രങ്ങളായ ഗംഗയും നകുലനുമായി വിസ്മയിപ്പിച്ചവരാണ് സുരേഷ് ഗോപിയും ശോഭനയും. പഴയെ ആ അനുഭവം അനുസ്മരിച്ചാണ് സുരേഷ് ഗോപി പുതിയ ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ശോഭന പകര്‍ത്തിയ സെല്‍ഫി ക്ലിക്കില്‍ നകുലനായി അഭിനയിച്ച […]

India Sports

പുല്ലൂരാമ്പാറയില്‍ നിന്ന് ഫിനിഷിങ് പോയിന്‍റിലേക്ക്; തുഴഞ്ഞ് നേടിയ വിജയവുമായ് കയാക്കിങ് ബ്രദേഴ്സ്!

പൊതുവേ കേരളത്തിന് അത്ര പരിചിതമല്ലാത്ത ഒരു കായിക ഇനമാണ് കയാക്കിങ്. എന്നാല്‍ കളിക്കളത്തിലെ പ്രശസ്തിയെ ആഗ്രഹിക്കാതെ സാഹസികതയെ മാത്രം മുന്നില്‍ക്കണ്ട് കൊണ്ട് കോഴിക്കോടു നിന്ന് രണ്ടു സഹോദരങ്ങള്‍ നേടുന്ന വിജയം ഏറെ വിസ്മയിപ്പിക്കുന്നതാണ്. ഏറ്റവും അപകടം പിടിച്ച കായിക ഇനങ്ങളില്‍ ഒന്നാണ് കയാക്കിങ്, അതില്‍ തന്നെ വൈറ്റ് വാട്ടര്‍ കയാക്കിങില്‍ നേരിടേണ്ടി വരുന്നത് കൂറ്റന്‍ പാറകളെയും ഭയാനകമായ ഒഴുക്കിനെയുമൊക്കെയാണ്. ഇതിനെയൊക്കെ തരണം ചെയ്താണ് കോഴിക്കോട് പുല്ലൂരാമ്പാറയില്‍ നിന്ന് നിഥിന്‍ ദാസും നിഖില്‍ ദാസും കയാക്കിങില്‍ വിജയഗാഥ രചിക്കുന്നത്. […]

India National

മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പ്; പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി ഇന്ന്

മഹാരാഷ്ട്ര, ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിന് ഇന്നത്തോടെ അന്തിമ ചിത്രമാകും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. വരും ദിവസങ്ങളി‍ല്‍ രണ്ടിടത്തും രാഷ്ട്രീയ പാര്‍ട്ടികൾ പ്രചാരണ രംഗം കൊഴുപ്പിക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്ന് മൂന്ന് മണിയോടെ അവസാനിക്കും. ഇതോടെ എല്ലാ മണ്ഡലങ്ങളിലെയും പ്രമുഖ സ്ഥാനാര്‍ഥികളുടെ ചിത്രം വ്യക്തമാകും. തെരഞ്ഞെടുപ്പിന് മുന്നോടിയായി മദ്യവില്പനക്ക് കമ്മീഷന്‍ നിശബ്ദ പ്രചാരണ ദിവസം മുതല്‍ വോട്ടെടുപ്പ് തീരുംവരെ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് മുംബൈ സിറ്റി കളക്ടര്‍ ഇന്നലെ ഉത്തരവിറക്കി. മുന്നണികള്‍ക്കകത്ത് […]

India National

പ്രളയത്തിന് പിന്നാലെ ബീഹാറില്‍ ബി.ജെ.പി – ജെ.ഡി.യു സര്‍ക്കാരിനുള്ളില്‍ അസ്വസ്ഥത പുകയുന്നു

പ്രളയത്തിന് പിന്നാലെ ബീഹാറില്‍ ബി.ജെ.പി – ജെ.ഡി.യു സര്‍ക്കാരിനുള്ളില്‍ അസ്വസ്ഥത പുകയുന്നു. മുഖ്യമന്ത്രി നിതീഷ് കുമാറിന് പ്രളയസമയത്ത് കൃത്യമായി ഉത്തരവാദിത്തം നിറവേറ്റാന്‍ കഴിഞ്ഞില്ലെന്ന വിമര്‍ശനവുമായി ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തി. നഗരവികസന മന്ത്രിയും പാട്നയിലെ മേയര്‍ അടക്കമുള്ളവരും ബി.ജെ.പിയില്‍ നിന്നായതിനാലാണ് ജെ.ഡി.യുവിന് നേരെ ബി.ജെ.പി വിമര്‍ശനം വഴിതിരിച്ച് വിടുന്നതെന്നാണ് ജെ.ഡി.യുവിന്റെ വാദം. കേന്ദ്രമന്ത്രിയും ബേഗുസറായില്‍ നിന്നുള്ള എം.പിയുമായ ഗിരിരാജ് സിങ് ആണ് ബീഹാറില്‍ നിതീഷ് കുമാറിനും സര്‍ക്കാരിനും എതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിക്കാന്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. പ്രളയസാഹചര്യം കൈകാര്യം […]