പാലാ: കായികമേളയ്ക്കിടെ ഹാമര്‍ തലയില്‍ പതിച്ച് പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള മൂന്നിലവ് ചൊവ്വൂര്‍ കുരിഞ്ഞംകുളത്ത് അഭീല്‍ ജോണ്‍സണി(17)ന്റെ നില അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്നു. സ്വയം ശ്വസിക്കാന്‍ സാധിക്കുമോ എന്നറിയാന്‍ അഭീലിനെ ഞായറാഴ്ച 15 മിനിറ്റ് വെന്റിലേറ്ററില്‍നിന്ന് മാറ്റി. ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് വീണ്ടും തീവ്രപരിചണ വിഭാഗത്തിലെ വെന്റിലേറ്ററിലേക്ക് മാറ്റി. സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് ചാമ്ബ്യന്‍ഷിപ്പ് മത്സരങ്ങള്‍ക്കിടെ വെള്ളിയാഴ്ചയാണ് അഭീലിന് പരിക്കേറ്റത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്. കുറ്റകരമായ അനാസ്ഥ, അശ്രദ്ധ എന്നിവ കാരണം അപകടം […]
Author: Tomy Thondamkuzhy
ജമ്മു കശ്മീരില്‍ വൈകാതെ ബി.ജെ.പി മുഖ്യമന്ത്രി അധികാരത്തിലെത്തുമെന്ന്
ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയിട്ട് രണ്ടു മാസം പിന്നിടുന്നതിനിടെ സംസ്ഥാനത്ത് വൈകാതെ ബി.ജെ.പി മുഖ്യമന്ത്രി അധികാരത്തില്‍ എത്തുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി നേതൃത്വം. ജമ്മു കശ്മീർ ബി.ജെ.പി തലവന്‍ രവീന്ദർ റെയ്‌ന ഐ.എ.എൻ.എസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. “ജമ്മു കശ്മീർ ഒന്നാണ്. ബി.ജെ.പി പ്രസിഡന്റ് എന്ന നിലയിൽ ഇവിടെ ഒരു ബി.ജെ.പി മുഖ്യമന്ത്രിയുണ്ടാകുമെന്ന കാര്യത്തില്‍ എനിക്ക് ഉറപ്പുണ്ട്. അതും വളരെ പെട്ടന്ന് തന്നെ.” – റെയ്ന പറഞ്ഞു. കോൺഗ്രസ്, നാഷണൽ കോൺഫറൻസ്, പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി […]
5 മണ്ഡലങ്ങളിലും എസ്‌എന്‍ഡിപിയുടെ പിന്തുണ എല്‍ഡിഎഫിന് കിട്ടുമെന്ന് കോടിയേരി
തിരുവനന്തപുരം: കേരളത്തില്‍ എല്‍ഡിഎഫിന് അനുകൂലമാണ് കാര്യങ്ങളെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് മണ്ഡലങ്ങളിലും എസ്‌എന്‍ഡിപിയുടെ പിന്തുണ എല്‍ഡിഎഫിനുണ്ടാകുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കേരളത്തിലെ തിരഞ്ഞെടുപ്പിന്‍റെ അന്തരീക്ഷം മാറിയെന്ന് പാലാ ഫലത്തിലൂടെ വ്യക്തമായാതാണ്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് മണ്ഡലങ്ങളിലും എല്‍ഡിഎഫിന് മുന്നേറ്റം ഉണ്ടാകും. അരൂരില്‍ മാത്രമല്ല എല്ലാ മണ്ഡലങ്ങളിലും എസ്‌എന്‍ഡിപിയുടെ പിന്തുണ ഇടതുപക്ഷത്തിന് കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോടിയേരി പറഞ്ഞു. അതേസമയം ബിഡിജെഎസ് ഇനിയും എന്‍ഡിഎയില്‍ തുടരേണ്ടതുണ്ടേയെന്ന് അവര്‍ ആലോചിക്കട്ടെയെന്നും കോടിയേരി പ്രതികരിച്ചു. ബിജെപിയുമായുള്ള കൂട്ടുകെട്ട് […]
തന്റെ ഫോണ്‍ കോളുകള്‍ ചോര്‍ത്തുന്നുണ്ടെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: കഴിഞ്ഞ കുറച്ച് നാളുകളായി തന്റെ ഫോണ്‍ കോളുകള്‍ ചോര്‍ത്തുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താന്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളുടെ ഫോണ്‍ കോളുകളാണ് ചോര്‍ത്തുന്നത്. സര്‍ക്കാരിന് വേണ്ടിയാണോ ഫോണ്‍ ചോര്‍ത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണമെന്നും ഇതേക്കുറിച്ച് മുഖ്യമന്ത്രി അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് കാലത്ത് നിരവധി ആളുകളുമായി സംസാരിക്കുമ്ബോഴാണ് ഈ ചോര്‍ത്തല്‍ നടക്കുന്നതെന്നും വാര്‍ത്താസമ്മേളനത്തില്‍ ചെന്നിത്തല പറഞ്ഞു. കൂടത്തായിയിലെ കൊലപാതകങ്ങളില്‍ സി.പി.എമ്മിന് പങ്കുണ്ടെന്നത് അത്ഭുതകരമാണെന്നും ചെന്നിത്തല പറഞ്ഞു. ശബരിമലയില്‍ സുപ്രിംകോടതി വിധി ഈ മണ്ഡലകാലത്ത് നടപ്പാക്കുമോയെന്ന് […]
‘ജാക്ക് ഡാനിയേല്‍’ : ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ജാക്ക് ഡാനിയല്‍’. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ജയസൂര്യ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. തമിഴ് നടന്‍ അര്‍ജുനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. തമീന്‍സ് ഫിലിംസിന്റെ ബാനറില്‍ ഷിബു തമീന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
നിരീക്ഷണവും നിയന്ത്രണങ്ങളും ശക്തം; സ്വാതന്ത്ര്യമില്ലെന്ന് കശ്മീരി മാധ്യമപ്രവര്‍ത്തകര്‍
ശ്രീനഗര്‍: രണ്ട് മാസമായി തുടരുന്ന കര്‍ശന നിരീക്ഷണവും നിയന്ത്രണങ്ങളും മൂലം കശ്മീരില്‍ മാധ്യമ സ്വാതന്ത്ര്യമില്ലെന്ന് കശ്മീരി മാധ്യമ പ്രവര്‍ത്തകര്‍. മാധ്യമ നിയന്ത്രണത്തിനെതിരേ കശ്മീരി പ്രസ്‌ക്ലബ്ബിന് മുന്നില്‍ മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചു. ഓഗസ്റ്റ് 5 ന് കശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യന്‍ സര്‍ക്കാര്‍ എടുത്തുകളഞ്ഞതിനെ തുടര്‍ന്ന് ഫോണ്‍-ഇന്റര്‍നെറ്റ സംവിധാനങ്ങള്‍ റദ്ദാക്കുകയും വിവിധ മേഖലകളില്‍ കര്‍ഫ്യൂ പോലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. കശ്മീര്‍ താഴ്‌വരയിലെ മൊബൈല്‍, ഇന്റര്‍നെറ്റ് ആശയവിനിമയങ്ങള്‍ തടഞ്ഞതിനാല്‍ പ്രദേശത്ത് നിന്ന് റിപ്പോര്‍ട്ടുചെയ്യാനാവാത്ത അവസ്ഥ തുടരുകയാണെന്ന് മാധ്യമ പ്രവര്‍ത്തകര്‍ […]
പ്രേമചന്ദ്രന്റെ കരിങ്കള്ളങ്ങള്‍
പാലാ ഉപതിരഞ്ഞെടുപ്പു പ്രചാരണത്തിനു ചൂടേറി വരവേ, പളളിക്കേസും മരട് ഫ്‌ലാറ്റ് കേസും കത്തിക്കയറവേ പെട്ടന്ന് മാനത്തു നിന്നും പൊട്ടിവീണു ,ഒരു കരിമണല്‍ വിവാദം. ആദ്യ ദിവസം തന്നെ നനഞ്ഞു ചീറ്റിപ്പോയ പടക്കമായിരുന്നു അതെങ്കിലും, അതു വന്ന വഴി തേടി ഞങ്ങളൊരു അന്വേഷണം നടത്തി. അതിലാദ്യം കണ്ടെത്തിയത് ഒരു ചോദ്യമായിരുന്നു. പാര്‍ലമെന്റില്‍ ഒരു എം.പി ഉന്നയിച്ച ചോദ്യം. രാജ്യസഭാംഗമായിരിക്കെ 2002 ജൂലായ് 25 ന് എന്‍.കെ. പ്രേമചന്ദ്രന്‍ സഭയില്‍, അണുശക്തി വകുപ്പ് മന്ത്രിയോട് 885 ആം നമ്ബരായി ഉന്നയിച്ചതായിരുന്നു […]
കൂടത്തായി കൊലപാതകം; നിര്‍ണായക കുറ്റസമ്മതം, സിലിയും മകളും കൊല്ലപ്പെട്ടതാണെന്ന് അറിയാമായിരുന്നുവെന്ന് ഷാജു
കോഴിക്കോട്: കൂടത്തായി കൊലപാതക പാരമ്ബരയുമായി ബന്ധപ്പെട്ട് ഷാജുവിന്റെ നിര്‍ണായക കുറ്റസമ്മതം. കൊലപാതകത്തിന് ഒത്താശ ചെയ്തുവെന്ന് ഷാജു അന്വേഷണസംഘത്തോട് കുറ്റം സമ്മതിച്ചു. സിലിയെ കൊല്ലാന്‍ തീരുമാനിച്ചത് പനമരത്തെ വിവാഹത്തിന് പോയപ്പോളാണെന്നും ഷാജു പറഞ്ഞു. മകനെയും കൊല്ലാന്‍ ആവശ്യപ്പെട്ടെങ്കിലും താന്‍ എതിര്‍ക്കുകയായിരുന്നുവെന്നും ഷാജു പറഞ്ഞു. പിതാവ് സക്കറിയക്കും കൊലപാതകങ്ങളെ കുറിച്ച് അറിയാമായിരുന്നു. ജോളി തന്റെയും സിലിയുടെയും മകനെയും കൊല്ലുമൊ എന്നും പേടിച്ചിരുന്നു…അതു കൊണ്ടാണ് അവനെ കൂടത്തായിയിലെ വീട്ടില്‍ നിര്‍ത്താതിരുന്നതെന്നും ഷാജു വെളിപ്പെടുത്തി. ഒന്നരമണിക്കൂര്‍ നേരം നീണ്ട് നിന്ന ചോദ്യം ചെയ്യലിന് […]
‘മൊബൈല്‍ ഫോണും സാമൂഹ്യ മാധ്യമത്തില്‍ അക്കൗണ്ടും ഉള്ള ആര്‍ക്കും ആരുടേയും ജീവിതം തകര്‍ത്തെറിയാന്‍ പറ്റും’; ലാല്‍ജോസ്
തന്‍റേതെന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പിനെതിരെ രംഗത്തു വന്നിരിക്കുകയാണ് സംവിധായകന്‍ ലാല്‍ ജോസ്. ഷൂട്ടിങ്ങിനിടെ താന്‍ തൃശൂര്‍ ചാപ്പാറയിലും വാഴാനി ഡാമിലും പോയെന്നും അവിടെ വിദ്യാര്‍ഥികളുള്‍പ്പെടെ സദാചാര വിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയാണെന്നും ലാല്‍ജോസ് പറയുന്ന തരത്തിലാണ് ഓഡിയോയിലുള്ളത്. എന്നാല്‍ ക്ലിപ്പ് തന്‍റേതല്ലെന്നും സൈബര്‍ സെല്ലില്‍ ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ടെന്നും ലാല്‍ ജോസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സമൂഹ മാധ്യമങ്ങളില്‍ വൈറാലാകുന്ന വ്യാജ വാര്‍ത്തകള്‍ മുഖ്യ പ്രമേയമാകുന്ന വികൃതി എന്ന സിനിമ കഴിഞ്ഞ ദിവസം […]
ഗംഭീറിന്റെ കരിയര്‍ പാതിവഴിയില്‍ അവസാനിക്കാന്‍ കാരണക്കാരന്‍ താനാണെന്ന് പാക് താരം
ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഓപ്പണര്‍മാരില്‍ ഒരാളാണ് ഗൌതം ഗംഭീർ. അനായാസം റണ്‍സ് വാരിക്കൂട്ടുന്നതില്‍ ഗംഭീറിന്റെ ഒരു പ്രത്യേക കഴിവ് തന്നെയുണ്ടായിരുന്നു. ക്രിക്കറ്റ് ലോകത്തോട് വിട പറഞ്ഞ് രാഷ്ട്രീയത്തിലേക്ക് ചേക്കേറുന്നതിന് മുമ്പ് ടീം ഇന്ത്യയുടെ ജേഴ്സിയില്‍ 147 ഏകദിനങ്ങൾ കളിച്ച ഗംഭീർ 11 സെഞ്ച്വറികളും 34 അർധസെഞ്ച്വറികളുമായി 5,238 റൺസ് നേടിയിട്ടുണ്ട്. 2007 ൽ നടന്ന ടി 20 ലോകകപ്പ് വിജയത്തിൽ ഇന്ത്യന്‍ ടീമിന്റെ കുന്തമുനയായിരുന്നു ഗംഭീര്‍. ഇന്ത്യക്ക് വേണ്ടി 38 ടി20 കളും കളിച്ചിട്ടുണ്ട്. […]












