മരടിലെ ഫ്ലാറ്റുകളിലെ താമസക്കാരിൽ ഭൂരിഭാഗം ആളുകളും സാധന സാമഗ്രികൾ മാറ്റി. നഷ്ടപരിഹാരത്തിന് അർഹരായവരുടെ പട്ടിക നഗരസഭ ഇന്ന് സർക്കാരിന് കൈമാറും. പൊളിക്കാനുള്ള കമ്പനിയെ തീരുമാനിക്കാൻ സബ് കളക്ടറുടെ നേതൃത്വത്തിൽ യോഗം പുരോഗമിക്കുകയാണ്. ഉടമകളെ കണ്ടെത്താത്ത 50 ഫ്ലാറ്റുകളിൽ അധികവും വിറ്റു പോകാത്തവയാണെന്നാണ് നിഗമനം. അതൊഴികെ മറ്റു ഫ്ലാറ്റുകളിലെ താമസക്കാരുടെ സാധനങ്ങൾ പൂർണമായും നീക്കം ചെയ്തിട്ടുണ്ട്. നഷ്ടപരിഹാരത്തിന് അർഹരായവരുടെ പട്ടിക തയാറാക്കുന്ന നടപടി അവസാനഘട്ടത്തിലാണ്. നഗരസഭയിൽ നിന്ന് ഒഴിഞ്ഞുവെന്ന രേഖ കൈപ്പറ്റിയ രജിസ്റ്റേഡ് ഉടമകൾക്ക് മാത്രമാണ് നഷ്ടപരിഹാരത്തിന് അർഹതയുണ്ടാവൂ. […]
Author: Tomy Thondamkuzhy
പ്രധാനമന്ത്രി തന്നെ ഇടപെട്ട് കേസ് പിന്‍വലിക്കണം; അടൂരിന് ഐക്യദാര്‍ഢ്യവുമായി കോടിയേരി
പ്രധാനമന്ത്രിക്ക് കത്തയച്ചതിന്റെ പേരില്‍ രാജ്യദ്രോഹക്കേസ് നേരിടുന്ന അടൂര്‍ ഗോപാലകൃഷ്ണന് ഐക്യദാര്‍ഢ്യവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രധാനമന്ത്രി തന്നെ ഇടപെട്ട് കേസ് പിന്‍വലിക്കണമെന്നും അടൂരിന് നിയമസഹായമുള്‍പ്പെടെ വേണ്ടതെല്ലാം ചെയ്യുമെന്നും കോടിയേരി പറഞ്ഞു. രാജ്യദ്രോഹക്കേസ് ചുമത്തപ്പെട്ട ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ വീട്ടില്‍ നേരിട്ടെത്തിയാണ് കോടിയേരി ഐക്യദാര്‍ഢ്യം വ്യക്തമാക്കിയത്. കേസ് ചുമത്തപ്പെട്ട സാഹചര്യവും ഭരണകൂടത്തിന്റെ വര്‍ധിച്ചുവരുന്ന ഫാഷിസ്റ്റ് നടപടികളെക്കുറിച്ചും ആശങ്ക ഇരുവരും പങ്കുവെച്ചു. അടൂരിന് സി.പി.എമ്മിന്റെയും സര്‍ക്കാരിന്റെയും എല്ലാ പിന്തുണയും വാഗ്ദാനം ചെയ്താണ് കോടിയേരി മടങ്ങിയത്. ഹിന്ദുമതത്തിന്റെ പേരിലെ […]
കെ.എസ്.ആര്‍.ടി.സി പ്രതിസന്ധി തുടരുന്നു; ഇന്ന് മുടങ്ങിയ നാനൂറോളം സര്‍വീസുകള്‍
എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സിയിലുണ്ടായ പ്രതിസന്ധി തുടരുന്നു. നാനൂറോളം സര്‍വീസുകളാണ് ഇന്ന് മുടങ്ങിയത്. പ്രതിസന്ധി പരിഹരിക്കാന്‍ ദിവസന വേതനാടിസ്ഥാനത്തിൽ ഡ്രൈവറെ നിയമിക്കാൻ ഡിപ്പോകൾക്ക് വാക്കാൽ നിർദ്ദേശം നൽകി. പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഹൈക്കോടതിയെ വീണ്ടും സമീപിക്കാനായിരുന്നു സർക്കാർ തീരുമാനം. എന്നാൽ ഒരാഴ്ചയോളം കോടതി അവധി ആയതിനാൽ താൽകാലിക പരിഹാരത്തിനുള്ള ശ്രമത്തിലാണ് കെ.എസ്.ആര്‍.ടി.സി. ദിവസ വേതനാതിസ്ഥാനത്തിൽ ഡ്രൈവർമാരെ നിയമിക്കണമെന്ന അനൌദ്യോഗിക നിർദ്ദേശത്തിന് കാര്യമായ പ്രതികരണമല്ല ഉണ്ടായത്. അതോടെ വീണ്ടും പ്രതിസന്ധി തുടരുകയാണ്. ഇന്ന് നാനൂറോളം സർവീസുകളാണ് സംസ്ഥാനത്താകെ മുടങ്ങിയിട്ടുള്ളത്. […]
കോട്ടയം മെഡിക്കൽ കോളേജിൽ പിജി ഡോക്ടർ ആത്മഹത്യയ്ക്ക് ശ്രമിച്ചു
കോട്ടയം മെഡിക്കല്‍ കോളേജില്‍ പിജി വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ചു. തുടര്‍ച്ചയായി അവധി നിഷേധിച്ചതിനെ തുടര്‍ന്നാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് വിവരം.സംഭവത്തെ തുടര്‍ന്ന് പിജി വിദ്ധ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്ത് എത്തി. വൈക്കം സ്വദേശിയും മൂന്നാം വര്‍ഷ പിജി വിദ്യാര്‍ത്ഥിയുമാണ് ഇന്നലെ വൈകിട്ട് ആത്മഹത്യക്ക് ശ്രമിച്ചത്. കൈ ഞരമ്പ് മുറിച്ച് നിലയില്‍ ഇയാളെ ഹോസ്റ്റര്‍ മുറിയില്‍ വെച്ച് സഹപാഠികള്‍ കണ്ടെത്തുകയായിരുന്നു. ഗൈനക്കോളജി വിഭാഗത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വിദ്യാര്‍ത്ഥിക്ക് കഴിഞ്ഞ ഒരു മാസമായി അവധി നിഷേധിച്ചുവെന്നും ജോലി ഭാരത്തെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതുമെന്നാണ് […]
സ്വന്തം ജീവിതം ബിഗ് സ്ക്രീനില്‍ കണ്ടപ്പോള്‍ വികാരനിര്‍ഭരനായി എല്‍ദോ
ഇന്നലെ തീയറ്ററുകളിലെത്തിയ ‘വികൃതി’ പ്രേക്ഷക പ്രശംസ നേടി കുതിപ്പ് തുടങ്ങി കഴിഞ്ഞു. നവാഗതനായ എം.സി ജോസഫ് സംവിധാനം ചെയ്ത ‘വികൃതി’യില്‍ സുരാജ് വെഞ്ഞാറമ്മൂട് അവതരിപ്പിക്കുന്ന കഥാപാത്രം എല്‍ദോ എന്ന അങ്കമാലിക്കാരന്റെ ജീവിതമാണ്. ‘മെട്രോയിലെ പാമ്പ്’ എന്ന പേരില്‍ രണ്ടു വര്‍ഷം മുമ്പ് നവമാധ്യമങ്ങളിലൂടെ എല്‍ദോയുടെ ജീവിതമാണ് യാഥാര്‍ഥ്യം അറിയാതെ പലരും പന്താടിയത്. കൊച്ചി മെട്രോയില്‍ മദ്യപിച്ച് ബോധമില്ലാതെ കിടന്നുറങ്ങിയ ഒരാള്‍ എന്ന പേരില്‍ എല്‍ദോയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുകയും വന്‍തോതില്‍ പ്രചരിക്കപ്പെടുകയും ചെയ്തു. ചിത്രം വൈറലായതോടെ തകര്‍ന്നുപോയത് […]
സ്വിറ്റ്‌സർലൻഡ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ – ജോസ് വള്ളാടിയിൽ
സ്വിസ് പൗരത്വം ഉള്ള എല്ലാവർക്കും കഴിഞ്ഞ ദിവസങ്ങളിൽ ബാലറ്റ് തപാൽമാർഗം ലഭിച്ചിട്ടുണ്ടായിരിക്കും. തെരഞ്ഞെടുപ്പ് ദിവസമായി പ്രഖ്യാപിച്ചിരിക്കുന്നത് ഒക്ടോബർ 20 ആണെങ്കിലും പോസ്റ്റ് വഴി ബാലറ്റ് മടക്കി അയക്കുന്നവർ ഒക്ടോബർ 15 നകം പോസ്റ്റ് ബോക്സിൽ നിക്ഷേപിക്കുവാൻ ശ്രദ്ധിക്കുമല്ലോ. ചെറിയൊരു രാജ്യമെങ്കിലും നിരവധി പാർട്ടികൾ വിവിധ ലിസ്റ്റുകൾ ഇലക്ഷൻ കമ്മീഷന് സമർപ്പിക്കുകയും ആ ലിസ്റ്റുകൾക്ക് പ്രത്യേകം നമ്പർ നൽകിയശേഷം സ്ഥാനാർത്ഥികളുടെ പേരുകൾ ചേർത്ത് ബാലറ്റിലാക്കിയിട്ടുണ്ട്. ബാലറ്റുകൾ വോട്ടു നൽകി മടക്കി അയക്കേണ്ട രീതി ഓരോ കന്റോണിലും വ്യത്യസ്ഥമായിരിക്കും. എന്നാൽ […]
ആ കഥാപാത്രം എന്നെ ഒരുപാട് നാള്‍ വേട്ടയാടി… സൈജു കുറുപ്പ് പറയുന്നു
മലയാളത്തില്‍ തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് സൈജു കുറുപ്പ്. ആടിലെ അറക്കല്‍ അബുവിനെ വെള്ളിത്തിരയില്‍ മനോഹരമാക്കിയ സൈജു കുറുപ്പ് തന്‍റെ സിനിമ ജീവിതത്തിലെ മറക്കാന്‍ പറ്റാത്ത ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ്. വി.കെ പ്രകാശ് സംവിധാനം ചെയ്ത താങ്ക് യു എന്ന ചിത്രത്തിലെ കഥാപാത്രം തന്നെ ഒരുപാട് നാള്‍ പിന്‍തുടര്‍ന്നതും വേട്ടയാടിയതുമായ കഥാപാത്രമാണെന്നാണ് സൈജു കുറുപ്പ് വെളിപ്പെടുത്തുന്നത്. സൈജു അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ മകളെ ബസ് ഡ്രൈവര്‍ ഉപദ്രവിക്കുന്നതും മകള്‍ കൊല്ലപ്പെടുകയും ചെയ്യുന്ന രംഗം ചിത്രത്തിലുണ്ട്. മകളുടെ മൃതദേഹം വീട്ടിലേക്ക് […]
ബ്ലാസ്റ്റേഴ്സിന്‍റെ പുതിയ ജേഴ്സി ഇന്നു മുതല്‍ വിപണിയില്‍
മഞ്ഞപ്പടയുടെ ആവേശം കൂട്ടാന്‍ ഫാന്‍ ജേഴ്സിയും റെപ്ലിക ജേഴ്സിയും ആരാദകര്‍ക്കായി വിപണിയിലെത്തിച്ച് റയോര്‍ സ്പോര്‍സ്. കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഈ സീസണിലെ കിറ്റ് സ്പോണ്‍സര്‍മാരാണ് റയോര്‍ സ്പോര്‍ട്സ്. 250 രൂപ മുതല്‍ തുടങ്ങുന്ന ഫാന്‍ ജേഴ്സിയും 400 രൂപ മുതല്‍ തുടങ്ങുന്ന റെപ്ലിക ജേഴ്സിയുമാണ് വില്‍പനക്കെത്തിയിട്ടുള്ളത്. റയോര്‍ സ്പോര്‍ട്സിന്‍റെ വെബ്സൈറ്റ് വഴിയാണ് വില്‍പന. ആരാധകര്‍ക്കായി ജേഴ്സിക്കു പിന്നിൽ അവരുടെ പേരുകൾ പ്രിന്‍റ് ചെയ്ത് വാങ്ങാനുള്ള സൌകര്യവുമുണ്ട്. എറണാകുളം ലുലു മാളില്‍ വെച്ചു നടന്ന ചടങ്ങില്‍ കഴിഞ്ഞാഴ്ചയാണ് ജേഴ്സി ഔദ്യോഗികമായി […]
ബി.ജെ.പിയെ നേരിടാന്‍ സമൂഹ മാധ്യമങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങി സി.പി.എം
ബി.ജെ.പിയെ നേരിടാന്‍ സമൂഹ മാധ്യമങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സി.പി.എം കേന്ദ്ര കമ്മറ്റിയില്‍ തീരുമാനം. പാര്‍ട്ടി മെമ്പര്‍മാരുടെ വിദ്യാഭ്യാസ യോഗ്യത വര്‍ദ്ധിപ്പിക്കാനും കേന്ദ്രകമ്മിറ്റി നിർദേശിച്ചു. ബ്രാഞ്ച് കമ്മറ്റികളില്‍ രണ്ടു സ്ത്രീകള്‍ എങ്കിലും വേണമെന്ന കൊൽക്കത്ത പ്ലീന തീരുമാനം നടപ്പാക്കാനും കേന്ദ്ര കമ്മിറ്റി നിര്‍ദേശം നല്‍കി. ലോക്കല്‍ കമ്മറ്റി തലം മുതല്‍ പ്രവർത്തകർ സമൂഹ മാധ്യമങ്ങളില്‍ സജീവമാകണമെന്നാണ് കേന്ദ്ര കമ്മിറ്റി നിർദേശം. എന്നാൽ സഭ്യത വിട്ടുള്ള പെരുമാറ്റം സമൂഹ മാധ്യമങ്ങളില്‍ ഉണ്ടാകരുത്. പാര്‍ട്ടി നയത്തിന് വിരുദ്ധമായി സമൂഹ മാധ്യമങ്ങളില്‍ […]
ബംഗ്ലാദേശ് പ്രധാനമന്ത്രി ഇന്ന് മോദിയുമായി കൂടിക്കാഴ്ച നടത്തും
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. റോഹിങ്ക്യ അഭയാര്‍ത്ഥി പ്രശ്നങ്ങള്‍, ടീസ്ത നദീ ജല തര്‍ക്കം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയാകും. വിവിധ കരാറുകളിലും ഇരുവരും ഒപ്പുവക്കും. നാല് ദിവസത്തെ സന്ദര്‍ശനത്തിനായി മൂന്നാം തിയതിയാണ് ഷെയ്ഖ് ഹസീന ഡല്‍ഹിയില്‍ എത്തിയത്. കഴിഞ്ഞ രണ്ട് ദിവസമായി നടന്ന ഇന്ത്യ ഇക്ണോമിക് സമ്മിറ്റില്‍ മുഖ്യാതിഥിയായിരുന്നു ഷെയ്ഖ് ഹസീന. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് ഷെയ്ഖ് ഹസീനയുടെ ഇന്ത്യ സന്ദര്‍ശനം.












