India

സ്കൂളിനുള്ളില്‍ വിദ്യാര്‍ഥിക്ക് പൊലീസിന്റെ ക്രൂരമര്‍ദ്ദനം

വർക്കല ഗവര്‍മെന്‍റ് മോഡൽ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാര്‍ഥിക്ക് പൊലീസിന്റെ ക്രൂരമര്‍ദ്ദനം. പ്ലസ് ടു വിദ്യാർഥി സുധീഷിനാണ് മര്‍ദ്ദനമേറ്റത്. പടക്കം പൊട്ടിച്ചെന്ന പ്രിന്‍സിപ്പാളിന്റെ പരാതിയില്‍ സ്കൂളിലെത്തിയ പൊലീസാണ് വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചത്. വിദ്യാര്‍ഥിയെ പൊലീസ് നിലത്തിട്ട് ചവിട്ടിയെന്നാണ് പരാതി. കബഡി സംസ്ഥാന താരമാണ് പരിക്കേറ്റ വിദ്യാര്‍ഥി. അടുത്ത മാസം ഏഴിന് ദേശീയ മീറ്റില്‍ പങ്കെടുക്കാനിരിക്കെയാണ് പൊലീസിന്‍റെ മര്‍ദ്ദനം.

Entertainment

അസുരന്‍ തെലുങ്കിലേക്ക് ; വെങ്കടേഷ് നായകന്‍

ധനുഷ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് അസുരന്‍. മഞ്ജു വാരിയര്‍ ആദ്യമായി തമിഴില്‍ അഭിനയിച്ച ചിത്രം എന്ന പ്രത്യേകത കൂടി ചിത്രത്തിന് ഉണ്ട്. ചിത്രം ഒക്ടോബര്‍ നാലിന് പ്രദര്‍ശനത്തിന് എത്തി. ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്. ഇപ്പോള്‍ ചിത്രം തെലുങ്കിലേക്ക് റീമേക് ചെയ്യാന്‍ ഒരുങ്ങുകയാണ്. വെങ്കടേഷ് ആണ് ചിത്രം തെലുങ്കിലേക്ക് റീമേക് ചെയ്യാന്‍ ഒരുങ്ങുന്നത്. വെട്രിമാരന്‍ ആണ് ചിത്രം സംവിധാനംചെയ്തത്. ജി വി പ്രകാശ് കുമാര്‍ ആണ് ചിത്രത്തിന്റെ സംഗീതംഒരുക്കിയത്. കലൈപുലി എസ്. താണു ആണ് […]

Cricket Sports

അന്താരാഷ്ട്ര ക്രിക്കറ്റ് കൌണ്‍സിലിനെതിരെ വിമര്‍ശനവുമായി അനുരാഗ് ഠാക്കൂര്‍

ഐ.സി.സിക്കെതിരെ ആഞ്ഞടിച്ച് ബി.സി.സി.ഐ മുന്‍ അദ്ധ്യക്ഷനും കേന്ദ്ര മന്ത്രിയുമായ അനുരാഗ് ഠാക്കൂര്‍. ഹിമാചല്‍ പ്രദേശില്‍ ഒരു സമ്മാനദാന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.സി.സി.ഐ. ഇല്ലെങ്കില്‍ ഐ.സി.സിക്ക് യാതൊരു പ്രസക്തിയുമില്ലെന്നാണ് കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ് വകുപ്പ് സഹമന്ത്രി കൂടിയായ അനുരാഗ് ഠാക്കൂര്‍ വിമര്‍ശിച്ചത്. ഐ.സി.സി.യുടെ വരുമാനത്തിന്‍റെ എഴുപത്തിയഞ്ച് ശതമാനവും ബി.സി.സി.ഐ.യാണ് നല്‍കുന്നത്.ബി.സി.സി.ഐ ഇല്ലെങ്കില്‍ ഐ.സി.സി.ക്ക് ഒരു പ്രസക്തിയുമില്ല. ഇതിനെക്കുറിച്ച് സൌരവ് ഗാംഗുലി അദ്ധ്യക്ഷനായ പുതിയ ബി.സി.സി.ഐ ഭരണസമിതി കാര്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരുമെന്നും അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. ഐ.സി.സി.യില്‍ […]

India National

ദീപാവലിക്ക് ശേഷം ഡല്‍ഹിയില്‍ അന്തരീഷ മലിനീകരണം രൂക്ഷമാകുന്നു

ദീപാവലിക്ക് ശേഷം ഡല്‍ഹിയില്‍ അന്തരക്ഷ മലിനീകരണം രൂക്ഷമാകുന്നു. നഗരത്തിന്‍റെ പല ഭാഗങ്ങളിലും മലനീകരണ തോത് 400ന് അടുത്തെത്തി. മലിനീകരണ തോത് കുറക്കാനുള്ള കെജ്‍രിവാള്‍ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. അപ്പുറത്ത് നില്‍ക്കുന്ന ആളെ പോലും കാണാനാകാത്ത തരത്തിലുള്ള പുക മഞ്ഞ് ആവരണത്തോടെയായിരുന്നു നേരം പുലര്‍ന്നത്. വെയില്‍ ഉദിച്ചതോടെ നിലമെച്ചപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇത്തവണ മലിനീകരണതോത് കുറവാണ്. പടക്ക ഉപോഗത്തിലടക്കം കെജ്‍രിവാള്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ ഏറെക്കുറെ ഫലം കണ്ടിട്ടുണ്ട്. മലിനീകരണം കുറക്കാന്‍ വെള്ളം സ്പ്രേ ചെയ്യലടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ […]

India National

മോദിക്കെതിരെ ആഞ്ഞടിച്ച് ശിവസേന; സാമ്പത്തിക മാന്ദ്യത്തിന് കാരണം നോട്ട് നിരോധനവും ജി.എസ്.ടിയും

രാജ്യത്ത് തുടരുന്ന സാമ്പത്തിക മാന്ദ്യത്തിന് ബി.ജെ.പിയെയും കേന്ദ്ര സര്‍ക്കാരിനെയും കുറ്റപ്പെടുത്തി ശിവസേന രംഗത്ത്. നോട്ട് നിരോധനം, ജി.എസ്.ടി പോലുള്ള ബി.ജെ.പിയുടെ അസ്വാഭാവിക നീക്കങ്ങളാണ് നിലവിലെ മാന്ദ്യത്തിന് കാരണമെന്ന് ശിവസേന ആരോപിച്ചു. രാജ്യത്ത് തുടരുന്ന സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് ശിവസേന മുഖപത്രമായ സാമ്നയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് മോദി സര്‍ക്കാരിനെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നത്. രാജ്യത്തെ ചില്ലറ വില്‍പ്പന വ്യാപാര മേഖല കടുത്ത പ്രതിസന്ധി നേരിടുമ്പോള്‍ വിദേശ രാജ്യങ്ങള്‍ ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെ രാജ്യത്ത് നിന്ന് വന്‍ ലാഭം കൊയ്യുകയാണെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. […]

India National

കുഴൽക്കിണറിൽ വീണ കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമം അതീവ ദുഷ്കരമാണെന്ന് മന്ത്രി സി. വിജയഭാസ്കർ

തമിഴ്നാട് തിരുച്ചിറപ്പള്ളിയിൽ കുഴൽ കിണറിൽ വീണ കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമം അതീവ ദുഷ്കരമാണെന്ന് തമിഴ്നാട് മന്ത്രി സി. വിജയഭാസ്കർ. കുട്ടി കുഴിയില്‍ അകപ്പെട്ടിട്ട് 63 മണിക്കൂര്‍ പിന്നിട്ടു. 40 അടി മാത്രമാണ് ഇതുവരെ കുഴിക്കാനായത്. കാഠിന്യമേറിയ പാറയാണ് സമാന്തരമായി കിണര്‍ നിര്‍മിക്കുന്നതിന് വെല്ലുവിളിയാകുന്നത്. അധികം വൈകാതെ തന്നെ മറ്റു മാര്‍ഗങ്ങളെക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

India Kerala

ബാങ്ക് മാനേജറെ മര്‍ദിച്ച കേസ് ഒത്തുതീര്‍പ്പാക്കി നിശാന്തിനി ഐ.പി.എസ്; പരാതിക്കാരന് നഷ്ടപരിഹാരമായി നല്‍കിയത് 18 ലക്ഷം രൂപ

ബാങ്ക് മാനേജരെ പീഡനക്കേസിൽ കുടുക്കി മർദിച്ച കേസിൽ നിശാന്തിനി ഐ.പി.എസി‌നു എതിരായ കേസ് ഒത്തുതീർപ്പാക്കി. പരാതിക്കാരന് പതിനെട്ടര ലക്ഷം രൂപ നഷ്ടപരിഹാരം നൽകിയാണ് കേസ് തീർപ്പാക്കിയത്. കേസ് ഒത്തു തീർപ്പാക്കിയതായി നിശാന്തിനി കോടതിയെ അറിയിച്ചു. യൂണിയന്‍ ബാങ്ക് തൊടുപുഴ ശാഖാ മാനേജര്‍ പേഴ്സി ജോസഫ് ഡസ്മണ്ടാണ് നിശാന്തിനിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. കേസില്‍ തിരിച്ചടിയുണ്ടാകുമെന്ന് ഉറപ്പായതിനു പിന്നാലെയാണ് ഒത്തുതീര്‍പ്പിന് നിശാന്തിനി മുന്‍കൈ എടുത്തത്. ഹൈക്കോടതിയുടെ മീഡിയേഷന്‍ സെന്ററില്‍ വെച്ചാണ് നഷ്ടപരിഹാരത്തുക കൈമാറിയത്. 2011 ജൂലൈ 26-നാണ് പേഴ്സി ജോസഫിനെ […]

India Kerala Uncategorized

പാലക്കാട് ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

പാലക്കാട് ഉള്‍വനത്തില്‍ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടല്‍. മൂന്ന് മാവോയിസ്റ്റുകള്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടു.പാലക്കാട് മഞ്ചക്കെട്ടിയിലാണ് തണ്ടര്‍ ബോള്‍ട്ടും മാവോയിസ്റ്റുകളും ഏറ്റുമുട്ടിയത്. കൂടുതല്‍ തണ്ടര്‍ബോള്‍ട്ട് സംഘങ്ങളെ സ്ഥലത്ത് നിയോഗിക്കും.

India Kerala

കന്നഡയില്‍ കമറുദ്ദീന്റെ സത്യപ്രതിജ്ഞ, സഗൗരവത്തിൽ എല്‍.ഡി.എഫ് എം.എല്‍.എമാരും

ഉപതെരഞ്ഞെടുപ്പിൽ വിജയികളായെത്തിയ അഞ്ച് പേരും നിയമസഭാ സാമാജികരായി സത്യപ്രതിജ്ഞ ചെയ്തു. എം.സി കമറുദ്ദീൻ കന്നഡ ഭാഷയിലാണ് സത്യപ്രതിജ്ഞ ചെയ്തത്. യു.ഡി.എഫ് പ്രതിനിധികൾ ദൈവനാമത്തിലും എൽ.ഡി.എഫ് അംഗങ്ങൾ സഗൗരവവും പ്രതിജ്ഞയെടുത്തു. കോന്നിയിൽ അട്ടിമറി ജയം നേടിയ കെ.യു.ജനീഷ് കുമാറാണ് ആദ്യമെത്തിയത്. തുടർന്ന് മഞ്ചേശ്വരത്ത് നിന്ന് എത്തിയ എം.സി ഖമറുദ്ദീൻ മലയാളത്തെ മാറ്റി നിർത്തി പ്രതിഞ്ജ ചൊല്ലി. വട്ടിയൂർക്കാവ് പിടിച്ചെടുത്ത വി. കെ പ്രശാന്ത് മുഖ്യമന്ത്രിക്ക് ഹസ്തദാനം ചെയ്ത ശേഷമെത്തി സഗൗരവത്തിൽ പ്രതിജ്ഞയെടുത്തു. നിയമസഭക്ക് ഒന്നര വർഷം ബാക്കി നിൽക്കേ […]

India Kerala

കേസ് അട്ടിമറിക്ക് പിന്നിൽ സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ കറുത്ത കരങ്ങൾ; വാളയാര്‍ വിഷയത്തില്‍ പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചു

വാളയാർ കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു. സി.ബി.ഐ അന്വേഷണമാണോ പുനരന്വേഷണമാണോ വേണ്ടത് എന്ന് പരിശോധിച്ച് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വാളയാർ കേസ് അട്ടിമറിക്ക് പിന്നിൽ സി.പി.എം ആണെന്ന് പ്രതിപക്ഷം ആരോപിച്ചു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചു. സ്പീക്കറുടെ ഡയസിന് മുന്നിലും പ്രതിഷേധിച്ചു. സി.ഡബ്ലു.സിയെ സി.പി.എമ്മിന്റെ പോഷക സംഘടന ആക്കി മാറ്റിയെന്നും പ്രതിപക്ഷം ആരോപിച്ചു. കേസ് അട്ടിമറിച്ചതിന് പിന്നിൽ സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ കൈകളാണെന്നും മുഖ്യമന്ത്രിയുടെ വാക്കിന് എന്തു വിലയാണുള്ളതെന്ന് പ്രതിപക്ഷ […]