India Kerala

വാളയാര്‍ കേസില്‍‍‍ അപ്പീൽ നല്‍കുമെന്ന് മുഖ്യമന്ത്രി

വാളയാര്‍ കേസില്‍ അപ്പീൽ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . കേസ് അന്വേഷണത്തില്‍ പൊലീസിന് വീഴ്ച പറ്റിയോ എന്ന് പരിശോധിക്കും. പുനരന്വേഷണമാണോ സി.ബി.ഐ അന്വേഷണമാണോ ഉചിതമെന്ന് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. കേസ് അന്വേഷണത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്നാരോപിച്ച് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. വാളയാര്‍ കേസ് അട്ടിമറിച്ചെന്ന ആരോപണം അടിസ്ഥാന രഹിതമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബലാത്സംഗം, പട്ടികജാതി പീഡന നിരോധന നിയമം,പോക്സോ എന്നിവ ചേര്‍ത്താണ് കേസെടുത്തത്. കോടതി ഉത്തരവിന്റെ പകർപ്പ് […]

Football Sports

മുംബൈ കരുത്തിനെ സമനിലയില്‍ തളച്ച് ചെന്നൈ

ഐ.എസ്.എല്‍ ആറാം സീസണില്‍ പോയിന്‍റ് ടേബിളില്‍ അക്കൌണ്ടു തുറന്ന് ചെന്നൈ. കരുത്തരായ മുംബൈ എഫ്.സിയെ ഗോള്‍ രഹിത സമനിലയില്‍ തളച്ചാണ് ചെന്നൈ ആദ്യ പോയിന്‍റ് കരസ്ഥമാക്കിയത്. മത്സരം സമനിലയിലായെങ്കിലും ഒരു പോയിന്‍റ് നേടുക വഴി പോയിന്‍റ് ടേബിളില്‍ മുംബൈ രണ്ടാമതെത്തി. ആദ്യ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിനെ മുംബൈ തോല്‍പ്പിച്ചിരുന്നു. രണ്ടു മത്സരങ്ങളില്‍ നിന്നായി മുംബൈക്ക് നാലു പോയിന്‍റുണ്ട്. നാലു പോയിന്‍റോടെ തന്നെ നോര്‍ത്ത് ഈസ്റ്റാണ് പോയിന്‍റ് ടേബിളില്‍ മുന്നില്‍. ഗോള്‍ ശരാശരിയില്‍ ആണ് നോര്‍ത്ത് ഈസ്റ്റ് മുംബൈയെ പിന്നിലാക്കിയത്. […]

India National

ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പിനൊരുങ്ങി കോണ്‍ഗ്രസ്

ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും തെരഞ്ഞെടുപ്പ് പ്രകടനത്തിന്‍റെ ആത്മവിശ്വാസത്തില്‍ ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പിനെ അഭിമുഖികരിക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. അടുത്ത ആഴ്ച ജാര്‍ഖണ്ഡിലെ മഹാസഖ്യത്തിന്‍റെ പ്രഖ്യാപനം ഉണ്ടാകുമെന്ന് കോണ്‍ഗ്രസ് പി.സി.സി അധ്യക്ഷന്‍ രാമേശ്വര്‍ ഒറാണ്‍ പറഞ്ഞു. എന്നാല്‍ ജാര്‍ഖണ്ഡ‍ില്‍ തെര‍ഞ്ഞെടുപ്പ് നടക്കാതിരുന്നത് നന്നായെന്നാണ് ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. മഹാരാഷ്ട്രയിലും ഹരിയാനയിലും തെരഞ്ഞെടുപ്പ് നടക്കുന്നതിനൊപ്പം ജാര്‍ഖണ്ഡിലും തെരഞ്ഞെടുപ്പ് നടക്കുന്നത് ഗുണം ചെയ്യില്ല എന്നതായിരുന്നു ബി.ജെ.പിയുടെ കണക്ക് കൂട്ടല്‍. അത് ശരിയാണെന്ന് തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം എന്നതാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്. ഒന്നിച്ച് തെരഞ്ഞെടുപ്പ് നടത്തിയാല്‍ തെരഞ്ഞെടുപ്പില്‍ […]

India National

മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ബി.ജെ.പി- ശിവസേന തര്‍ക്കം പരിഹരിക്കുന്നത് വൈകും

മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ബി.ജെ.പി- ശിവസേന തര്‍ക്കം പരിഹരിക്കുന്നത് വൈകും. അമിത് ഷാ-ഉദ്ധവ് താക്കറെ അനുരജ്ഞന ചര്‍ച്ച ദീപാവലിയാഘോഷത്തിന് ശേഷം മാത്രമാണുണ്ടാകുക. അതിനിടെ നിയമസഭ നേതാവിനെ തെരഞ്ഞെടുക്കാന്‍ ‌ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി യോഗം ബുധനാഴ്ച ചേരും. ദീപാവലിക്ക് ശേഷം നിയമസഭ നേതാവിനെ കണ്ടെത്താന്‍ ബുധനാഴ്ച ബി.ജെ.പി യോഗം ചേരും. യോഗത്തിനായി ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ മഹാരാഷ്ട്രയിലെത്തും.‌ പാര്‍ലമെന്ററി യോഗ നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം ശിവസേന അധ്യക്ഷന്‍ ഉദ്ദവ് താക്കറെയുമായി അമിത്ഷാ കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രി സ്ഥാനം […]

India National

കുഴല്‍ക്കിണറില്‍ വീണ രണ്ട് വയസുകാരനെ രക്ഷിയ്ക്കാനുള്ള തീവ്ര ശ്രമം തുടരുന്നു; രക്ഷാപ്രവര്‍ത്തനം 61 മണിക്കൂര്‍ പിന്നിട്ടു

തമിഴ്നാട് തിരുച്ചിറപ്പള്ളിയിൽ കുഴൽക്കിണറിൽ വീണ രണ്ട് വയസുകാരൻ സുജിത്തിനെ രക്ഷിയ്ക്കാനുള്ള തീവ്ര ശ്രമം തുടരുന്നു. രക്ഷാപ്രവര്‍ത്തനം 61 മണിക്കൂര്‍ പിന്നിട്ടു. സമാന്തരമായി കിണര്‍ നിര്‍മിക്കുന്നതിന് കാഠിന്യമേറിയ പാറ വെല്ലുവിളിയാകുന്നു. മറ്റ് മാര്‍ഗങ്ങള്‍ കൂടി തേടുകയാണെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. ഇന്നലെ പുലർച്ചെ നെയ് വേലിയിൽ തുരങ്ക നിർമാണത്തിനായി കൊണ്ടുവന്ന യന്ത്ര സാമഗ്രികൾ മണപ്പാറയിൽ എത്തിച്ച് ഒരു മീറ്റർ വ്യാസത്തിലുള്ള കുഴിയുടെ നിർമാണം ആരംഭിച്ചിരുന്നു. എന്നാൽ പാറയുള്ളത് തിരിച്ചടിയായി. തുടർന്ന് വൈകിട്ടോടെ മറ്റൊരു യന്ത്രം കൂടി എത്തിച്ചാണ് രക്ഷാപ്രവർത്തനം തുടരുന്നത്. […]

India Kerala

വാളയാര്‍ കേസ്; പെൺകുട്ടികൾ കൊല്ലപ്പെട്ടതാണോ എന്ന് അന്വേഷിക്കുന്നതിൽ പൊലീസിന് വീഴ്ച

വാളയാർ കേസിൽ പീഡനത്തിന് ഇരയായ പെൺകുട്ടികൾ കൊല്ലപ്പെട്ടതാണോ എന്ന് അന്വേഷിക്കുന്നതിൽ പൊലീസിന് വീഴ്ച. കൊലപാതക സാധ്യത പരിശോധിക്കണമെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് പൊലീസ് അവഗണിച്ചു. പ്രകൃതി വിരുദ്ധ പീഡനത്തിന് കേസ് എടുത്തെങ്കിലും രണ്ട് കുട്ടികളും ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് നിഗമനം.കുട്ടികളുടെ പ്രായവും തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട സ്ഥലവും പരിശോധിക്കുമ്പോൾ കൊലപാതകമാണ് നടന്നതെന്ന് വ്യക്തമാക്കുമെന്ന് മുൻ എസ്.പി ജോർജ് ജോസഫ് മീഡിയവണിനോട് പറഞ്ഞു. കൊലപാതകമാവാനുള്ള സാധ്യത പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടും പൊലീസ് ഇത് ഗൗരവമായി എടുത്തില്ല. ബലാത്സംഗം ഉൾപ്പെടെ […]

India Kerala

ആല്‍ഫൈന്‍ വധക്കേസില്‍ ജോളിയെ ഇന്ന് അറസ്റ്റ് ചെയ്യും

കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളിയെ ആല്‍ഫൈന്‍ വധക്കേസില്‍ ഇന്ന് അറസ്റ്റ് ചെയ്യും. ജോളിയെ പൊലീസ് കസ്റ്റഡിയില്‍ വിടാനുള്ള അപേക്ഷ ഇന്ന് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിക്കും. സിലി വധക്കേസില്‍ ജോളി നല്‍കിയ ജാമ്യാപേക്ഷയും ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്. ആല്‍ഫൈന്‍ വധക്കേസില്‍ ജോളിയെ അറസ്റ്റ് ചെയ്യാന്‍ കൊയിലാണ്ടി കോടതി അന്വേഷണ സംഘത്തിന് കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു.ഈ കേസ് അന്വേഷിക്കുന്നന തിരുവമ്പാടി സി.ഐ ഇന്ന് കോഴിക്കോട് ജില്ലാ ജയിലിലെത്തി ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തും. തുടര്‍ന്ന് ഇന്ന് […]

India Kerala

വാളയാര്‍ പീഡനം; ഡി.ഐ.ജിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പുനരന്വേഷണം നടത്തുമെന്ന് എ.കെ ബാലന്‍

വാളയാര്‍ പീഡനകേസില്‍ പുനരന്വേഷണത്തിന് വഴി തെളിയുന്നു. ഡി.ഐ.ജിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പുനരന്വേഷണം നടത്തുമെന്ന് മന്ത്രി എ.കെ ബാലന്‍ പ്രഖ്യാപിച്ചു. രണ്ട് പെണ്‍കുട്ടികള്‍ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഉണ്ടായിട്ടും പ്രതികളെ വിട്ട സംഭവം സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. പൊലീസിന്റെയും പ്രോസിക്യൂഷന്റെയും വീഴ്ചയാണ് കേസില്‍ പ്രതികള്‍ രക്ഷപ്പെടാന്‍ കാരണമെന്ന് സര്‍ക്കാരും സമ്മതിക്കുന്നു. അതിനാലാണ് പ്രോസിക്യൂഷന്‍ വീഴ്ചകള്‍ പഠിക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെയും പൊലീസ് അന്വേഷണത്തിലെ വീഴ്ചകള്‍ പഠിക്കാന്‍ തൃശൂര്‍ ഡി.ഐ.ജിയെയും ചുമതലപ്പെടുത്തി. അപ്പീല്‍ എന്ന വാദത്തില്‍ […]

Pravasi Switzerland

മേമനെകൊല്ലി- 5 ജോൺ കുറിഞ്ഞിരപ്പള്ളിയുടെ നോവൽ അഞ്ചാം ഭാഗം

മരണം ഒരു വിളിപ്പാടകലെ എന്ന തിരിച്ചറിവിൽ നാരായണൻ മേസ്ത്രിയും മാറ്റുരണ്ടുപേരും അലറിക്കരഞ്ഞു. കടുവകൾ അവരുടെ അടുത്ത് എത്തിക്കഴിഞ്ഞു.അവർ തങ്ങളുടെ നേരെ പാഞ്ഞുവരുന്ന കടുവകളെ നിസ്സഹായരായി നോക്കി അലമുറയിട്ടുകൊണ്ടിരുന്നു.ബന്ധനത്തിലായിരിക്കുന്ന അവർക്ക് ഒന്നും ചെയ്യുവാൻ കഴിയുമായിരുന്നില്ല.പെട്ടന്ന് എവിടെയോ നിന്ന് കാതടപ്പിക്കുന്ന ഒരു ശബ്ദം മുഴങ്ങി. ഒരു സൈറൺ മുഴങ്ങുന്നതുപോലെ എന്തോ ഒരു ശബ്ദം. മുൻപോട്ടു കുതിച്ചു ചാടിയ കടുവകൾ വന്നതിലും വേഗത്തിൽ തിരിഞ്ഞോടി. ഇരുട്ടിൽ നിന്നും ഒരു മനുഷ്യ രൂപം നാരായണൻ മേസ്ത്രിയുടെ അടുത്തേക്ക് വന്നു.ആ രൂപത്തിൻ്റെ കയ്യിൽ മുളകൊണ്ട് […]

Cricket Sports

സ്വന്തം ഷൂലേസ് കെട്ടാനറിയാത്തവരാണ് ധോണിയെ വിമര്‍ശിക്കുന്നത് ; ഉചിതമായ തീരുമാനം എപ്പോള്‍ എടുക്കണമെന്ന് ധോണിക്കറിയാമെന്ന് രവി ശാസ്‌ത്രി

മുംബൈ: എം എസ് ധോണി വിരമിക്കലിനു കത്ത് നില്‍ക്കുന്നവര്‍ക്ക് മറുപടിയുമായി ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്‌ത്രി. സ്വന്തം ഷൂലേസ് കെട്ടാനറിയാത്തവരാണ് ധോണിയെ വിമര്‍ശിക്കുന്നതെന്ന് ശാസ്‌ത്രി വിമര്‍ശിച്ചു. ധോണി രാജ്യത്തിനായി നേടിയ നേട്ടങ്ങള്‍ നോക്കൂ. എന്തിനാണ് അദേഹത്തെ യാത്രയാക്കാന്‍ കുറേപ്പേര്‍ തിടുക്കം കൂട്ടുന്നത്. ധോണി വൈകാതെ വിരമിക്കുമെന്ന് എല്ലാവര്‍ക്കുമറിയാം. അത് സംഭവിക്കുമ്ബോള്‍ സംഭവിക്കട്ടെ. ധോണിക്കെതിരായ വിമര്‍ശനങ്ങള്‍ അദേഹത്തെ അവഹേളിക്കുന്നതിന് തുല്യമാണ്. 15 വര്‍ഷം ടീമിനായി കളിച്ച താരത്തിന് ഉചിതമായ തീരുമാനം എപ്പോള്‍ എടുക്കണമെന്ന് അറിയാമെന്നും രവി ശാസ്‌ത്രി പറഞ്ഞു […]