തിരുവനന്തപുരം: രക്തസമ്മര്‍ദ്ദത്തില്‍ വ്യതിയാനമുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഭരണപരിഷ്കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യൂതാനന്ദന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. വെള്ളിയാഴ്ച രാവിലെയാണ് വി.എസിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു.
Author: Tomy Thondamkuzhy
ബി.ജെ.പി അധ്യക്ഷ സ്ഥാനം: യോഗ്യതയുള്ള ഒരുപാട് പേരുണ്ടെന്ന് ശോഭ സുരേന്ദ്രന്‍
അധ്യക്ഷ സ്ഥാനത്തേക്ക് യോഗ്യതയുള്ള ഒരുപാട് പേര്‍ സംസ്ഥാനത്തെ ബി.ജെ.പി നിരയിലുണ്ടെന്ന് ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍. ഒരാള്‍ വന്ന് മറ്റുള്ള എല്ലാവരെയും ഇല്ലാതാക്കി കളയുക എന്നതല്ല പൊതുപ്രവര്‍ത്തനത്തിന്‍റെ കരുത്ത്. സഹപ്രവര്‍ത്തകരെ അംഗീകരിക്കാനും അവരെ നെഞ്ചേറ്റാനും സാധിക്കുന്നവരുടെ ഒരു നീണ്ടനിര ഉണ്ടാവുക എന്നതാണ്. ഉചിതമായ തീരുമാനം ദേശീയ നേതൃത്വമെടുക്കുമെന്ന് ശോഭ സുരേന്ദ്രന്‍ പാലക്കാട് പറഞ്ഞു. സംസ്ഥാന അധ്യക്ഷ സ്ഥാനം പദവി ലക്ഷ്യമിട്ട് ബി.ജെ.പിയില്‍ ഗ്രൂപ്പ് വടം വലി ശക്തമായി. കെ.സുരേന്ദ്രന് വേണ്ടി വി.മുരളീധരനാണ് ഡല്‍ഹി കേന്ദ്രീകരിച്ച് നീക്കങ്ങള്‍ നടത്തുന്നത്. […]
ജോളിയുടെ കസ്റ്റഡി നീട്ടി; ആല്‍ഫൈനെ കൊന്ന കേസില്‍ ജോളിയുടെ അറസ്റ്റിന് അനുമതി
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്ബയില്‍ അറസ്റ്റിലായ ജോളിയുട റിമാന്‍ഡ് കാലാവധി നവംബര്‍ നാല് വരെ നീട്ടി. താമരശേരി കോടതിയുടേതാണ് ഉത്തരവ്. സിലി വധക്കേസില്‍ ജോളിയുടെ ജാമ്യാപേക്ഷ കൊയിലാണ്ടി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തിങ്കളാഴ്ച പരിഗണിക്കും. അതേസമയം ആല്‍ഫൈന്‍ വധക്കേസിലെ ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്താന്‍ ക്രൈംബ്രാഞ്ചിന് കോടതി അനുമതി നല്‍കി. ആല്‍ഫൈന് നല്‍കിയ ഭക്ഷണത്തില്‍ സയനൈഡ് ചേര്‍ത്തുവെന്ന് ജോളി അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. അറസ്റ്റിന് അന്വേഷണ സംഘം കോടതിയുടെ അനുമതി തേടിയിരുന്നു. സിലി കൊലക്കേസില്‍ […]
ക്യാറിനു പിന്നാലെ വീണ്ടും ന്യൂന മര്‍ദം; തെക്കന്‍ ജില്ലകളില്‍ മഴ കനക്കും; ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: ക്യാര്‍ ചുഴലിക്കാറ്റിനു പിന്നാലെ അറബിക്കടലില്‍ മറ്റൊരു ന്യൂനമര്‍ദം കൂടി രൂപപ്പെടാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബുധനാഴ്ചയോടെ രൂപപ്പെടുന്ന ന്യൂന മര്‍ദം മൂലം സംസ്ഥാനത്ത് കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോവരുതെന്ന് മുന്നറിയിപ്പില്‍ പറയുന്നു. അറബിക്കടലിന്റെ തെക്കു കിഴക്കന്‍ മേഖലയില്‍ ലക്ഷദ്വീപിനോടു ചേര്‍ന്ന് ന്യൂന മര്‍ദം രൂപപ്പെടാന്‍ സാധ്യതയെന്നാണ് പ്രവചനം. ബുധനാഴ്ചയോടെ ഈ മേഖലയില്‍ ന്യൂനമര്‍ദമുണ്ടാവാം. വരും ദിവസങ്ങളില്‍ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്ന് ചീഫ് സെക്രട്ടറിക്കു നല്‍കിയ സന്ദേശത്തില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം […]
മഹാരാഷ്ട്രയില്‍ ബിജെപിക്ക് മേല്‍ സമ്മര്‍ദ്ദം; മുഖ്യമന്ത്രി സ്ഥാനം പങ്കിടണമെന്ന് ശിവസേന
മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപിക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കി സഖ്യകക്ഷിയായ ശിവസേന. മുഖ്യമന്ത്രി പദം സ്ഥിരമായി ബിജെപിക്ക് നല്‍കാനാവില്ലെന്നാണ് ശിവസേന ഉന്നയിക്കുന്നത്. ശിവസേനയുടെ എംഎല്‍എമാരെല്ലാം മുംബൈയില്‍ യോഗം ചേര്‍ന്നത് ബിജെപിയെ ശരിക്കും ആശങ്കപ്പെടുത്തുന്നുണ്ട്. ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷായുമായി തീരുമാനിച്ച 50:50 കരാര്‍(രണ്ടര വര്‍ഷം വീതം മുഖ്യമന്ത്രി പദവി) നടപ്പാക്കുമെന്ന ഉറപ്പ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളില്‍നിന്ന് എഴുതിവാങ്ങണമെന്നാണ് ശിവസേന എം.എല്‍.എമാരുടെ അഭിപ്രായം.ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയുടെ വസതിയില്‍ 56 എം.എല്‍.എമാരും പങ്കെടുത്ത നിയമസഭാകക്ഷി യോഗത്തിലാണ് ഈ ആവശ്യമുയര്‍ന്നത്. മഹാരാഷ്ട്രയില്‍ […]
തിരുവനന്തപുരം മേയര്‍ സ്ഥാനം വി കെ പ്രശാന്ത് രാജിവെച്ചു
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വി കെ പ്രശാന്ത് തിരുവനന്തപുരം മേയര്‍ സ്ഥാനം രാജിവെച്ചു. പുതിയ മേയറെ പാര്‍ട്ടി ഉടന്‍ തെരഞ്ഞെടുക്കുമെന്നും മേയറെന്ന നിലയില്‍ യുഡിഎഫും ബിജെപിയും പിന്തുണ നല്‍കിയിട്ടുണ്ടെന്നും വികെ പ്രശാന്ത് പറഞ്ഞു.
വീണ്ടും നായക വേഷത്തില്‍ അക്ഷയ് എത്തുന്നു; നായികയായി നൂറിനും
പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ അക്ഷയ് രാധാകൃഷ്ണന്‍ വീണ്ടും നായക വേഷത്തില്‍ എത്തുന്നു. വെള്ളേപ്പ’ എന്ന ചിത്രത്തിലൂടെയാണ് താരം എത്തുന്നത്. ചിത്രം സംവിധാനം ചെയുന്നത് പ്രവീണ്‍ രാജ് പൂക്കാടന്‍ ആണ്. ഒരു അഡാര്‍ ലൗവ എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ നൂറിന്‍ ഷെരീഫാണ് ചിത്രത്തിലെ നായിക. ഹാസ്യത്തിനും പ്രണയത്തിനും പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രം തൃശൂരിന്റെ പ്രാതല്‍ രുചികളില്‍ ഒന്നായ വെള്ളേപ്പത്തിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. നവാഗതനായ ജീവന്‍ ലാല്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ സംഗീത […]
ജി.സി.സിയില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ സ്വന്തമാക്കിയ ഇന്ത്യന്‍ സിനിമയായി ലൂസിഫര്‍
മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ ബിഗ് ബഡ്ജറ്റ് ചിത്രമായിരുന്നു ലൂസിഫര്‍. പൃഥ്വിരാജ് സുകുമാരന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിന്‍റെ തിരക്കഥ മുരളി ഗോപിയുടേതായിരുന്നു. മോഹന്‍ലാലാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. മലയാളത്തിലെ ആദ്യ 200 കോടി ചിത്രമെന്ന റെക്കോര്‍ഡ് ലൂസിഫര്‍ നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു. എന്നാല്‍ ചിത്രം സ്വന്തമാക്കുന്ന റെക്കോര്‍ഡുകള്‍ ഇവിടെ അവസാനിക്കുന്നില്ല എന്നണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇപ്പോഴിതാ ജി.സി.സിയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ഇന്ത്യന്‍ സിനിമയായി മാറിയിരിക്കുകയാണിപ്പോള്‍ ലൂസിഫര്‍. ഈ […]
ഫ്രഞ്ച് ഓപ്പണില്‍ കാലിടറി പി.വി സിന്ധു
ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് ഇന്ത്യയുടെ പി.വി സിന്ധു പുറത്തായി. ഒന്നാം സീഡ് തായ്‍വാന്‍ താരം തായ് സൂ യിങിനോടാണ് സിന്ധു തോറ്റത്. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തില്‍ 16-21,, 26-24, ,21-17 എന്ന സ്കോറിനാണ് സിന്ധു പരാജയം സമ്മതിച്ചത്. പുരുഷന്‍മാരുടെ ഡബിള്‍സില്‍ സാത്വിക് സായ്‍രാജ് – ചിരാഗ് ഷെട്ടി ഇന്ത്യന്‍ സഖ്യം സെമിയില്‍ കടന്നു. നേരത്തെ സൈന നെഹ്‍വാളും ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരുന്നു.
കുഴൽക്കിണറിൽ വീണ രണ്ട് വയസുകാരനെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു
തമിഴ്നാട് തിരുച്ചിറപ്പള്ളിയിൽ കുഴൽക്കിണറിൽ വീണ രണ്ട് വയസുകാരനെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. അഞ്ച് വിദഗ്ധ സംഘങ്ങൾക്കൊപ്പം, ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനകൾ കൂടി രക്ഷാപ്രവർത്തനത്തിനെത്തി. കഴിഞ്ഞ 19 മണിക്കൂറായി സുജിത്ത് കിണറിനകത്താണ്. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് കളിച്ചു കൊണ്ടിരിയ്ക്കുന്നതിനിടെ ,കുട്ടി കുഴൽ കിണറിൽ വീണത്. ഉടനെ തന്നെ രക്ഷാപ്രവർത്തനങ്ങളും ആരംഭിച്ചു. സമാന്തരമായി കുഴിയെടുത്ത് കുട്ടിയെ രക്ഷിക്കാനായിരുന്നു ആദ്യ ശ്രമം. എന്നാൽ 16 അടി കഴിഞ്ഞപ്പോൾ പാറക്കെട്ടുകളായി. ഇത് മുറിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീടാണ് വിവിധയിടങ്ങളിൽ […]












