സംസ്ഥാന അധ്യക്ഷസ്ഥാനം പദവി ലക്ഷ്യമിട്ട് ബി.ജെ.പിയില്‍ ഗ്രൂപ്പ് വടം വലി ശക്തമായി. കെ.സുരേന്ദ്രന് വേണ്ടി വി.മുരളീധരനാണ് ഡല്‍ഹി കേന്ദ്രീകരിച്ച് നീക്കങ്ങള്‍ നടത്തുന്നത്. ആര്‍.എസ്.എസ് പിന്തുണയോടെ എം.ടി രമേശിന് വേണ്ടിയും നീക്കങ്ങള്‍ നടക്കുന്നുണ്ട്. പാർട്ടി പറഞ്ഞാൽ അധ്യക്ഷസ്ഥാനം ഏറ്റെടുക്കുമെന്ന് കുമ്മനം രാജശേഖരൻ മീഡിയവണിനോട് പറഞ്ഞു. പുതിയ അധ്യക്ഷ സ്ഥാനത്തേക്ക് കെ.സുരേന്ദ്രന്റെ പേരുയർത്തി ഡൽഹി കേന്ദ്രീകരിച്ച് വി.മുരളീധരനാണ് പ്രവർത്തിക്കുന്നത്. കേന്ദ്രമന്ത്രിയുടെ സ്വാധീനം കുരേന്ദ്രന് ഗുണം ചെയ്യുമെന്നാണ് മുരളീധര വിഭാഗത്തിന്റെ പ്രതീക്ഷ. എന്നാൽ ആർ.എസ്.എസ് പിന്തുണയോടെയാണ് എം.ടി രമേശിനു വേണ്ടിയുള്ള വടംലവലി. […]
Author: Tomy Thondamkuzhy
നേട്ടങ്ങൾ മാത്രം സ്വന്തം പേരിലാക്കി നടന്നാൽ പോരാ; ഹൈബി ഈഡനെതിരെ കൊച്ചി മേയറുടെ ഒളിയമ്പ്
കോർപ്പറേഷനെതിരെ രംഗത്തെത്തിയ ഹൈബി ഈഡൻ എം.പി ക്കെതിരെ വിമർശനവുമായി കൊച്ചി മേയർ സൗമിനി ജെയിന്‍. വിമർശിക്കുന്നവർ കൊച്ചിയുടെ വികസന കാര്യത്തിൽ ഉത്തരവാദിത്തം നിറവേറ്റിയോ എന്ന് ആലോചിക്കണം. തനിക്ക് സംസ്ഥാന നേതൃത്വത്തിന്റെ പൂർണ പിന്തുണയുണ്ടെന്നും മേയർ പറഞ്ഞു. കോർപ്പറേഷൻ പരിധിയിലെ പ്രശ്നങ്ങളുടെ യഥാർത്ഥ കാരണം കൃത്യമായി അറിയുന്നയാളാണ് ഹൈബി ഈഡൻ. ഇപ്പോഴത്തെ ഭാവമാറ്റത്തിന്റെ കാരണമെന്താണെന്ന് അറിയില്ല. ശാസ്ത്രീയമായ പ്രശ്നങ്ങൾ മനസ്സിലാക്കാതെയാണ് ഹൈക്കോടതി പരാമർശം. രാജി വക്കേണ്ട സാഹചര്യം നിലവിലില്ലെന്നും പാർട്ടി നേതൃത്വത്തിന്റെ പൂർണ പിന്തുണ തനിക്കുണ്ടെന്നും മേയർ പറഞ്ഞു. […]
പ്രചരണം ഉള്‍പ്പെടെ എല്ലാ രംഗത്തും വീഴ്ച പറ്റി; കോന്നിയിലെ പരാജയത്തില്‍ പത്തനംതിട്ട ഡി.സി.സിക്കെതിരെ അടൂര്‍ പ്രകാശ്
കോന്നിയിലെ പരാജയത്തില്‍ പത്തനംതിട്ട ഡി.സി.സിക്കെതിരെ അടൂര്‍ പ്രകാശിന്റെ രൂക്ഷവിമര്‍ശനം. പ്രചരണം ഉള്‍പ്പെടെ എല്ലാ രംഗത്തും ഡി.സി.സിക്ക് വീഴ്ച പറ്റി. സ്ഥാനാര്‍ത്ഥിയാകാന്‍ താന്‍ നിര്‍ദേശിച്ച റോബിന്‍ പീറ്ററിന്റെ അയോഗ്യതയെന്താണെന്ന് അറിയില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. കോന്നിയിലെ പരാജയത്തില്‍ തനിക്ക് ഖേദമുണ്ടെന്ന് പറഞ്ഞ അടൂര്‍ പ്രകാശ് തോല്‍വിയുടെ ഉത്തരവാദിത്തം ജില്ലാ നേതൃത്വത്തിനാണെന്ന് വ്യക്തമാക്കി. സ്ഥാനാര്‍ഥി സംബന്ധിച്ച അഭിപ്രായം ചോദിച്ചപ്പോള്‍ അഭിപ്രായം പറഞ്ഞു, റോബിന്‍ പീറ്ററിന്റെ അയോഗ്യതയെന്തെന്ന് അറിയില്ല. പ്രചാരണത്തില്‍ പാര്‍ട്ടി പറഞ്ഞതെല്ലാം ചെയ്തിട്ടുണ്ട്. തോല്‍വിയുടെ കാരണം അന്വേഷിക്കണം. കോന്നിയിലെ ജനങ്ങളുമായി […]
പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുമെന്ന് കുമ്മനം
പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുമെന്ന് കുമ്മനം രാജശേഖരന്‍ . ആര്‍.എസ്.എസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ആരുടേയും പേര് നിര്‍ദേശിച്ചിട്ടില്ല. ഉപതെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിലല്ല പ്രസിഡന്റിനെ മാറ്റിയതെന്നും കുമ്മനം മീഡിയവണിനോട് പറഞ്ഞു. ശ്രീധരൻ പിള്ള മിസോറാം ഗവർണ്ണറായതോടെ പുതിയ അധ്യക്ഷന് വേണ്ടിയുള്ള ചർച്ചകൾ സജീവമായിരിക്കുകയാണ്. പതിവുപോലെ സംസ്ഥാന നേതാക്കളെ ആകെ ഞെട്ടിച്ച് ശ്രീധരൻ പിള്ളയെ അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കിയപ്പോൾ പുതിയ അധ്യക്ഷൻ ആര് ചർച്ചകൾക്കും ചൂടുപിടിക്കുകയാണ്. ചെങ്ങന്നൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ സമയത്തായിരുന്നു കുമ്മനത്തിന്റെ സ്ഥാനചലനം.
മലയാളത്തില്‍ എനിക്ക് കഥ തരുമോ : കാര്‍ത്തി ചോദിക്കുന്നു
എന്നെ ഏറെ ഇഷ്ടപ്പെടുന്ന കേരളം സ്വന്തം നാടുതന്നെയാണ്. മലയാളത്തില്‍ അഭിനയിക്കാന്‍ അതിയായ മോഹമുണ്ട്. നല്ല തിരക്കഥയ്‌ക്കായി കാത്തിരിക്കുകയാണ്- – തമിഴ് താരം കാര്‍ത്തി പറഞ്ഞു. ദീപാവലി റിലീസായ ‘കൈദി’ യുടെ പ്രചാരണാര്‍ഥം പാലക്കാട് എത്തിയ കാര്‍ത്തി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. തമിഴിലും മലയാളത്തിലുമായി ചിത്രീകരിക്കാന്‍ പറ്റുന്ന കഥകളുമായി പലരും എത്താറുണ്ട്. അവരെ കേള്‍ക്കാറുമുണ്ട്. -വ്യത്യസ്‍തമായ കഥയും കഥാപാത്രവുമായാല്‍ മലയാളത്തിലെത്തും. കേരളത്തിലെത്തുമ്ബോള്‍ സ്വന്തം വീട്ടിലെത്തിയ പ്രതീതിയാണ്. തമിഴ്‍നാട്ടിലേത് പോലുള്ള സ്‌നേ ഹമാണ് ഇവിടെയും ലഭിക്കുന്നത്. പാലക്കാടും മലമ്ബുഴയുമെല്ലാം അച്ഛന് പ്രിയപ്പെട്ട […]
സൈന പുറത്ത്
പാരീസ്‌ഫ്രഞ്ച് ഓപ്പണ്‍ ബാഡ്‌മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സൈന നെഹ്‌വാള്‍ പൊരുതിത്തോറ്റു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ദക്ഷിണ കൊറിയയുടെ പതിനേഴുകാരി സി യങ് ആന്‍ 22–20, 23–21ന് സൈനയെ തോല്‍പ്പിച്ചു. കൊറിയക്കാരി കഴിഞ്ഞ ആഴ്‌ച ഡെന്‍മാര്‍ക്ക് ഓപ്പണില്‍ സിന്ധുവിനെ പരാജയപ്പെടുത്തിയിരുന്നു.
എന്‍.ഡി.എയില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം തുടരുന്നു
എന്‍.ഡി.എയില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം തുടരുന്നു. പദവി നല്‍കിയില്ലെങ്കില്‍ എന്‍.സി.പിയുമായി ശിവസേന നീക്കുപോക്കുണ്ടാക്കുമെന്ന അഭ്യൂഹവും ഉയരുന്നുണ്ട്. എന്നാല്‍ ശിവസേനയുമായുള്ള സഖ്യ സാധ്യത തള്ളി എന്‍.സി.പി രംഗത്തെത്തിയതോടെ ശിവസേനയുടെ വിലപേശല്‍ സാധ്യതക്ക് മങ്ങലേറ്റു. മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് ഫല സൂചനകള്‍ വന്നത് മുതല്‍ ആരംഭിച്ച വിലപേശല്‍ എന്‍.ഡി.എയില്‍ ഇപ്പോഴും തുടരുകയാണ്. എന്‍.ഡി.എക്ക് ലഭിച്ച 161 ല്‍ 56 സീറ്റ് നേടിയ ശിവസേനയാണ് 50 50 ഫോര്‍മൂലയുമായി ആദ്യം രംഗത്തെത്തിയത്. രണ്ട്ര വര്‍ഷം മുഖ്യമന്ത്രി പദം വേണമെന്നും […]
തമിഴ്നാട്ടില്‍ രണ്ടുവയസുകാരന്‍ കുഴല്‍ക്കിണറില്‍ വീണു
തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ രണ്ടുവയസുകാരന്‍ കുഴല്‍ക്കിണറില്‍ വീണു. കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനായി എന്‍.ഡി.ആര്‍.എഫ് സംഘം അല്‍പസമയത്തിനകം സ്ഥലത്തെത്തും. വെള്ളിയാഴ്ച വൈകിട്ട് 5.30 ഓടെയാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന സുജിത് വില്‍സണ്‍ എന്ന രണ്ടുവയസുകാരന്‍ സമീപത്തുള്ള കുഴല്‍ക്കിണറിലേക്ക് കാല്‍ തെന്നി വീഴുകയായിരുന്നു, ഏഴ് വര്‍ഷം മുന്‍പ് കുഴിച്ചതാണ് ഈ കിണര്‍. ഫയര്‍ ആന്‍ഡ് റസ്ക്യൂ സര്‍വീസ് സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശവാസികളുടെ സഹായത്തോടെ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. ട്യൂബ് വഴി കുട്ടിക്ക് ഓക്സിജന്‍ എത്തിക്കുന്നുണ്ട്. 35 അടിയോളം താഴ്ചയുള്ള […]
ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം; പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി
മലപ്പുറം താനൂരില്‍ ലീഗ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.മുഹീസ്, മഷ്ഹൂദ്, ത്വാഹ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. മുഹീസും മഷ്ഹൂദും കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തുവെന്നും ത്വാഹ കൃത്യത്തിന് സഹായിച്ചെന്നും പൊലീസ് കണ്ടെത്തി. വ്യാഴാഴ്ച വൈകീട്ട് 7.50ന് ഇസ്ഹാഖ് അഞ്ചുടി ജുമാമസ്ജിദിലേക്ക് നമസ്കാരത്തിന് പോകുന്ന സമയം പള്ളിക്കടുത്ത് വെച്ചാണ് സംഭവം. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഇസ്ഹാഖിനെ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ സി.പി.എം പ്രവർത്തകരാണ് ഇസ്ഹാഖിനെ കൊലപ്പെടുത്തിയത് എന്ന് ലീഗ് […]
കൂടത്തായ് കേസ്; മൃതദേഹ അവശിഷ്ടങ്ങള്‍ പരിശോധനക്കായി വിദേശത്തേക്ക് അയക്കില്ല
കൂടത്തായി കേസിലെ മൃതദേഹ അവശിഷ്ടങ്ങള്‍ പരിശോധനക്കായി വിദേശത്തേക്ക് അയക്കില്ല .ഐ.സി.ടി വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. മൃതദേഹാവശിഷ്ടങ്ങള്‍ വിദേശത്തേക്ക് അയക്കുന്നതുകൊണ്ട് പ്രയോജനമുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്.പരിശോധന ഫലം കിട്ടാന്‍ വൈകുമെന്ന കാര്യവും ചൂണ്ടിക്കാണിക്കുന്നുണ്ട്.സാമ്പിളുകള്‍ തിരുവനന്തപുരം,തൃശ്ശൂര്‍,കണ്ണൂര്‍ ലാബുകളിലേക്കായി അയക്കും. കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതി ജോളിയുടെ പൊലീസ് കസ്റ്റഡി കാലാവധി ഇന്നവസാനിക്കും.ആല്‍ഫൈന്‍ വധക്കേസില്‍ കൂടി ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.അതേസമയം ഷാജുവിനോടും പിതാവ് സഖറിയാസിനോടും പുലിക്കയം വിട്ട് പോകരുതെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. സിലി വധക്കേസിലെ […]












