ഇന്ത്യ-ബംഗ്ലാദേശ് ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും. രാജ്ക്കോട്ടില്‍ വൈകീട്ട് ഏഴിനാണ് മത്സരം. ആദ്യ മത്സരം തോറ്റ ഇന്ത്യക്ക് ഇന്ന് ജയം അനിവാര്യമാണ്. ഡല്‍ഹിയില്‍ ആദ്യ മത്സരം കൈവിട്ട ഇന്ത്യക്ക് തിരിച്ചുവരണം. അത് ബൌളിങ്ങായാലും ബാറ്റിങ്ങായാലും ഫീല്‍ഡിങ്ങായാലും. ദുര്‍ബലമായിരുന്നു ഇന്ത്യന്‍ നിര കഴിഞ്ഞ മത്സരത്തില്‍. ബംഗ്ലാദേശിനെ ദുര്‍ബലരായി കണ്ടതും തിരിച്ചടിയായി. രോഹിത്-ധവാന്‍ ഓപ്പണിങ്ങ് കൂട്ടുകെട്ടിലാണ് പ്രതീക്ഷ. മധ്യനിരയിലും ആക്രമണ ബാറ്റിങ് വേണം. സഞ്ജുവിനെ ഇന്ന് പരിഗണിക്കുമോ എന്ന് കണ്ടറിയണം. മൂന്നാം നമ്പറില്‍ സഞ്ജുവോ ലോകേഷ് രാഹുലോ […]
Author: Tomy Thondamkuzhy
ഡല്‍ഹി വായു മലിനീകരണം; കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകൾക്ക് സുപ്രീം കോടതിയുടെ ശകാരം
ഡല്‍ഹി വായു മലിനീകരണ കേസില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകൾക്ക് സുപ്രീം കോടതിയുടെ ശകാരം. പാവപ്പെട്ട കര്‍ഷകരുടെ കാര്യത്തില്‍ സര്‍ക്കാരുകള്‍ക്ക് ശ്രദ്ധയില്ലെന്ന് സുപ്രീം കോടതി. കര്‍ഷകര്‍ക്ക് ധനസഹായം ലഭ്യമാക്കാന്‍ കേന്ദ്രത്തോടും സംസ്ഥാന സര്‍ക്കാരുകളോടും ഉത്തരവിട്ടു. കൊയ്ത്ത് നിലങ്ങള്‍ കത്തിക്കാതെ കൈകാര്യം ചെയ്യാന്‍ ചെറുകിട ഇടത്തരം കര്‍ഷകര്‍ക്ക് 7 ദിവസത്തിനകം ക്വിന്റലിന് 100 രൂപ വെച്ച് ധനസഹായം നല്‍കണമെന്ന് യു.പി, ഹരിയാന, പഞ്ചാബ് സര്‍ക്കാറുകളോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. ഇവര്‍ക്ക് നിലം വൃത്തിയാക്കാനുള്ള മെഷീനുകളും സര്‍ക്കാരുകൾ എത്തിച്ചുനല്‍കണം. ഡൽഹി വായു […]
ഡൽഹിയിൽ അഭിഭാഷകരുടെ സമരം ഇന്നും തുടരും; കോടതിയിലേക്ക് വരുന്ന പൊതുജനങ്ങളെ തടയില്ല
ഡൽഹിയിൽ അഭിഭാഷകരുടെ സമരം ഇന്നും തുടരും. അക്രമം നടത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ പൂർണമായി നടപടിയെടുക്കാതെ സമരം പിൻവലിക്കില്ല നിലപാടിലാണ് അഭിഭാഷകർ. എന്നാൽ കോടതിയിലേക്ക് എത്തുന്ന ഇന്ന് പൊതുജനങ്ങളെയും തടയില്ലെന്ന് അഭിഭാഷകർ വ്യക്തമാക്കി. ജില്ലാ കോടതികളിലെ പണിമുടക്കും പ്രതിഷേധവും നീതി ലഭിക്കും വരെ തുടരാനാണ് അഭിഭാഷകരുടെ തീരുമാനം. ഇതനുസരിച്ച് സാകേത് അടക്കമുള്ള ജില്ലാ കോടതികളിൽ ഇന്നും പ്രതിഷേധം നടക്കും. ഇന്നലെ പൊതുജനങ്ങളെ പ്രവേശിപ്പിക്കാതെ കവാടം അടച്ചു പൂട്ടിയ അഭിഭാഷകർ ഇന്ന് അത്തരം നടപടികൾ ഉണ്ടാകില്ല എന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ […]
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ അനിശ്ചിതത്വം തുടരുന്നു; ബി.ജെ.പി നേതാക്കള്‍ ഇന്ന് ഗവര്‍ണറെ കാണും
സര്‍ക്കാര്‍ രൂപികരണം അനിശ്ചിതത്വത്തിലായ മഹാരാഷ്ട്രയില്‍ ബി.ജെ.പി നേതാക്കള്‍ ഇന്ന് ഗവര്‍ണറെ കാണും. നിലവിലെ ഫഡ്നാവിസ് സര്‍ക്കാരിന്റെ കാലാവധി 9ാം തിയതി അവസാനിക്കാനിരിക്കെയാണ് കൂടിക്കാഴ്ച. എന്നാല്‍ മന്ത്രിസ്ഥാനങ്ങളെ പറ്റി ഒരു തീര്‍പ്പും ഇത് വരെ ഉണ്ടായിട്ടില്ലെന്ന് ശിവസേന വ്യക്തമാക്കി. ബി.ജെ.പി മഹാരാഷ്ട്ര പ്രസിഡന്റ് ചന്ദ്രകാന്ത് പാട്ടീല്‍ അടക്കമുള്ള നേതാക്കളാണ് ഇന്ന് ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയെ കാണുന്നത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ അംഗീകാരമുള്ള സന്ദേശവുമായാണ് ബി.ജെ.പി നേതാക്കളുടെ കൂടിക്കാഴ്ച. എന്നാല്‍ മന്ത്രിസ്ഥാനങ്ങളെ പറ്റി ബി.ജെ.പി ശിവസേന സഖ്യത്തിനിടയില്‍ ഒരു […]
പി.എസ്.സി പരീക്ഷ തട്ടിപ്പ്; നിയമനത്തിന് തടസമില്ലെന്ന് ക്രൈംബ്രാഞ്ച്
പി.എസ്.സി പരീക്ഷ തട്ടിപ്പ് കേസില്‍ ക്രൈം ബ്രാഞ്ച് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നിയമനത്തിന് തടസമില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്ന് പ്രതികളല്ലാതെ മറ്റാരും കോപ്പിയടിച്ചതില്‍ തെളിവില്ലെന്നും റിപ്പോര്‍ട്ട്. പി.എസ്.സി സെക്രട്ടറിക്ക് എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരി കത്ത് നല്‍കി. പി.എസ്.സി പരീക്ഷയിൽ തിരിമറി കാണിച്ചെന്ന് കണ്ടെത്തിയതോടെ ആശങ്കയിലായിരുന്നു റാങ്ക് ലിസ്റ്റിലെ മറ്റ് ഉദ്യോഗാർഥികൾ. കൃത്രിമം കാണിച്ച് ലിസ്റ്റിൽ ഉൾപ്പെട്ടവർ കാരണം പി.എസ്.സി ലിസ്റ്റ് തന്നെ റദ്ദാകുമോ എന്ന ഭീതിയിലായിരുന്നു.യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ നേതാക്കളായ ശിവരഞ്ജിത്തും പ്രണവും ഉൾപ്പെട്ട കെ.എ.പി […]
അറ്റകുറ്റപണികള്‍ അവതാളത്തില്‍; കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ മുടങ്ങുന്നത് തുടര്‍കഥയാവുന്നു
കെ.എസ്.ആര്‍.ടി.സി ബസുകളുടെ അറ്റകുറ്റ പണികള്‍ അവതാളത്തിലായതോടെ സര്‍വീസുകള്‍ മുടങ്ങുന്നത് തുടര്‍ക്കഥയാവുന്നു. ആവശ്യത്തിന് സ്പെയര്‍ പാര്‍ട്സുകള്‍ ഇല്ലാത്തതിനാല്‍ സര്‍വീസ് മുടങ്ങിയ നിരവധി ബസുകള്‍ ഇപ്പോള്‍ കട്ടപ്പുറത്താണ്. സ്വകാര്യ ലോബികളെ സഹായിക്കാനുള്ള മാനേജ്മെന്‍റ് നീക്കമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് തൊഴിലാളികളുടെ ആരോപണം. മിക്ക കെ.എസ്.ആര്‍.ടി.സി ഡിപ്പോകളിലും കട്ടപ്പുറത്ത് കിടക്കുന്ന ബസ്സുകളില്‍ പലതിനും ചെറിയ അറ്റകുറ്റപ്പണികള്‍ മതിയാകും. എന്നാല്‍ ആവശ്യത്തിന് സ്പെയര്‍പാര്‍ട്സുകള്‍ ഇല്ലാത്തതിനാല്‍ ഓരോ ഡിപ്പോകളിലും കേടുപാടുകള്‍ തീര്‍ക്കാനായി കെട്ടിക്കിടക്കുന്ന ബസുകളുടെ എണ്ണം നാള്‍ക്കുനാള്‍ കൂടി വരികയാണ്. വയനാട്ടിലെ ഏറ്റവും സജീവമായ സുല്‍ത്താന്‍ […]
സാങ്കേതിക തകരാര്‍; തിരുവനന്തപുരത്ത് നിന്നുള്ള ട്രെയിനുകള്‍ വൈകിയോടുന്നു
സാങ്കേതിക തകരാര്‍ മൂലം തിരുവനന്തപുരത്ത് നിന്നും പുറപ്പെടേണ്ട ട്രെയിനുകള്‍ വൈകിയോടുന്നു . രാവിലെ ആറ് മണിക്ക് പുറപ്പെട്ട ജനശതാബ്ദി കൊച്ചുവേളിയില്‍ പിടിച്ചിട്ടിരിക്കുകയായിരുന്നു . രാവിലെ പുറപ്പെടേണ്ട പരശുറാം, ശബരി , എക്സ്പ്രസിനും പുറപ്പെടാനായില്ല. ഇപ്പോള്‍ തകരാര്‍ പരിഹരിച്ച ശേഷം ട്രയിനുകള്‍ പുറപ്പെട്ടിട്ടുണ്ട്. രണ്ട് മണിക്കൂറോളമാണ് ട്രെയിനുകള്‍ വൈകിയോടുന്നത്.
വാളയാര്‍ കേസില്‍ ഇപ്പോഴും തുടരന്വേഷണത്തിന് സാധ്യതയുണ്ടെന്ന് അഡ്വ.ജലജ മാധവന്‍
വാളയാര്‍ കേസില്‍ ഇപ്പോഴും തുടരന്വേഷണത്തിന് സാധ്യതയുണ്ടെന്ന് കേസിലെ മുന്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.ജലജാ മാധവന്‍. അന്വേഷണ ഉദ്യോഗസ്ഥന്‍ തുടരന്വേഷണം ആവശ്യപ്പെട്ടാല്‍ കോടതി അംഗീകരിക്കും .ജുവനൈല്‍ കോടതിയില്‍ പാലക്കാട് നാര്‍ക്കോട്ടിക് സൈല്‍ ഡി.വൈ.എസ്.പിയാണ് അപേക്ഷ നല്‍കേണ്ടതെന്നും മുന്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ വ്യക്തമാക്കുന്നു. വാളയാര്‍ കേസില്‍ 4 പ്രതികളെ പാലക്കാട് സെഷ്യന്‍സ് കോടതി വെറുതെ വിട്ടിരുന്നു. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ വിചാരണ ജുവനൈല്‍ കോടതിയില്‍ നടക്കുകയാണ്.കേസില്‍ വിധി പറയും മുന്‍പ് തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥന്‍ അഫിഡവിറ്റ് നല്‍കിയാല്‍ […]
പ്രളയം തകര്‍ത്ത കേരളത്തിലെ റോഡുകള്‍ നന്നാക്കാന്‍ ജർമൻ ഡെവലപ്‌മെന്റ് ബാങ്ക്
പ്രളയം തകർത്ത സംസ്ഥാനത്തെ പൊതുമരാമത്ത് റോഡുകളുടെ പുനർനിർമാണത്തിന് ജർമൻ ഡെവലപ്‌മെന്റ് ബാങ്ക് 1400 കോടി രൂപ സഹായം നല്‍കും. ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാരും ജർമൻ ഡെവലപ്‌മെന്റ് ബാങ്കും കരാർ ഒപ്പിട്ടു. 2020 മെയ് മാസത്തില്‍ പണി ആരംഭിക്കാനാണ് തീരുമാനം. പ്രളയത്തില്‍ തകര്‍ന്ന സംസ്ഥാനത്തെ 31 റോഡുകള്‍ പുനര്‍നിര്‍മ്മിക്കാനാണ് ജർമൻ ഡെവലപ്‌മെന്റ് ബാങ്ക് സഹായം നല്‍കുന്നത്. 1800 കോടി രൂപയുടെ പദ്ധതിയിൽ 1400 കോടി രൂപയുടെ സഹായമാണ് ജർമൻ ഡെവലപ്‌മെന്റ് ബാങ്ക് നൽകുന്നത്. മൊത്തം 800 കിലോമീറ്റർ ദൂരം […]
യു.എ.പി.എ ചുമത്തപ്പെട്ട വിദ്യാര്‍ത്ഥികളെ സി.പി.എമ്മില്‍ നിന്ന് പുറത്താക്കിയേക്കുമെന്ന് സൂചന
കോഴിക്കോട് പന്തീരാങ്കാവില്‍ യു.എ.പി.എ ചുമത്തപ്പെട്ട വിദ്യാര്‍ത്ഥികളെ സി.പി.എമ്മില്‍ നിന്ന് പുറത്താക്കിയേക്കുമെന്ന് സൂചന. സി.പി.എം നിയോഗിച്ച മൂന്നംഗ കമ്മീഷന്‍ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. സൌത്ത് ഏരിയ കമ്മിറ്റിയാണ് കമ്മീഷനെ നിയോഗിച്ചത്. സി.പി.എം മീഞ്ചന്ത ബൈപ്പാസ് ബ്രാഞ്ച് കമ്മിറ്റി അംഗമായ അലൻ ഷുഹൈബും ചുങ്കം ബ്രാഞ്ചംഗമായ താഹ ഫസലും മാവോയിസ്റ്റനുകൂല നിലപാടിന്റെ പേരിൽ യു.എ.പി.എ ചുമത്തി അറസ്റ്റിലായത് സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കിയിരുന്നു. വിദ്യാർത്ഥികൾ കൂടിയായ ഇരുവർക്കുമെതിരെ യു.എ.പി.എ ചുമത്തിയതിനെതിരെ ശക്തമായ വിമർശനവും സി.പി.എമ്മിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നു. അതേ സമയം തന്നെ […]












