India Kerala

യു.എ.പി.എ അറസ്റ്റ്; കൂടുതല്‍ തെളിവുകളുണ്ടാക്കാന്‍ പൊലീസ് നീക്കം

കോഴിക്കോട് പന്തീരാങ്കാവ് യു.എ.പി.എ കേസിൽ അറസ്റ്റിലായ താഹയേയും അലനെയും കൂടുതൽ തെളിവുകൾ കിട്ടിയതിന് ശേഷം മാത്രം കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസ് തീരുമാനം. ഇതിനായി അലന്‍റെയും താഹയുടെയും മൊബൈല്‍ ഫോണുകളും ലാപ്ടോപും ഫോറന്‍സിക് പരിശോധനക്ക് അയച്ചതിന്‍റെ ഫലം ലഭിക്കേണ്ടതുണ്ട്. ഇവർ മാവോയിസ്റ്റ് നേതാക്കളുമായി ബന്ധം പുലർത്തിയിരുന്നു എന്ന പൊലീസ് വാദം തെളിയിക്കാനാണ് ഡിജിറ്റൽ തെളിവുകൾ കൂടി ശേഖരിക്കുന്നത്. ഇരുവർക്കുമെതിരെയുള്ള തെളിവുകൾ പൊലീസ് കെട്ടിച്ചമച്ചതാണെന്ന വാദം പ്രതിഭാഗം ഉയർത്തുമ്പോൾ കൂടുതല്‍ ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിച്ചില്ലെങ്കില്‍ തിരിച്ചടിയാകുമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

India National

ഡല്‍ഹിയിലെ പൊലീസ്-അഭിഭാഷക തര്‍ക്കം അയഞ്ഞു

ഡല്‍ഹിയിലുണ്ടായ പൊലീസ്-അഭിഭാഷക തര്‍ക്കം അയഞ്ഞു. അഭിഭാഷകര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകരുതെന്ന് ഡല്‍ഹി ഹൈകോടതി ഉത്തരവിട്ടു. തര്‍ക്കം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജിയില്‍ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. പൊലീസും അഭിഭാഷകരും തമ്മിലുണ്ടായ സംഘര്‍ഷം തെരുവിലേക്കെത്തുന്ന കാഴ്ചയായിരുന്നു കഴിഞ്ഞ ദിവസങ്ങളിലുണ്ടായിരുന്നത്. തങ്ങള്‍ക്കെതിരായ പീഡനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസുദ്യോഗസ്ഥരും കുടുംബാംഗങ്ങളും സമരവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. മേലുദ്യോഗസ്ഥരുടെ നിര്‍ദേശ പ്രകാരം പൊലീസ് സമരത്തില്‍ നിന്ന് പിന്മാറിയിരുന്നു. പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ‌ജില്ലാ കോടതി അഭിഭാഷകരും തുടര്‍ച്ചയായി മൂന്ന് ദിവസം […]

India Kerala

യു.എ.പി.എ കേസുകള്‍ പുനപ്പരിശോധിക്കാനുള്ള സമിതിയുടെ രൂപീകരണം സര്‍ക്കാര്‍ അട്ടിമറിച്ചു

യു.എ.പി.എ കേസുകള്‍ പുനപ്പരിശോധിക്കാന്‍ സമിതിയെ നിയോഗിച്ചെന്ന സര്‍ക്കാര്‍ വാദം തെറ്റ്. രണ്ട് വര്‍ഷം മുന്‍പ് മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനം നടപ്പാക്കാതെ സര്‍ക്കാര്‍ തന്നെ അട്ടിമറിച്ചു. 42 കേസുകളില്‍ യു.എ.പി.എ ഒഴിവാക്കണമെന്ന് കമ്മിറ്റി കണ്ടെത്തിയതായി ഡി.ജി.പി ലോക് നാഥ് ബഹ്റയും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇങ്ങനെ ഒരു സമിതി തന്നെ ഇല്ലെന്നാണ് ഇപ്പോള്‍ ആഭ്യന്തര വകുപ്പ് പറയുന്നത്. 2017 ജനുവരിയിലാണ് യു.എ.പി.എ കേസുകള്‍ പുനപ്പരിശോധിക്കാന്‍ സമിതിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. 42 യു.എ.പി.എ കേസുകള്‍ ഒഴിവാക്കാന്‍ കോടതിയെ സമീപിക്കുമെന്ന് ബെഹ്റയും […]

India Kerala

യുവാക്കള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയത് ന്യായീകരിക്കാനാവില്ലെന്ന് കാരാട്ട്

കോഴിക്കോട് യു.എ.പി.എ ചുമത്തി വിദ്യാർഥികളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പൊലീസിനെതിരെ വിമർശനവുമായി സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. തെറ്റായ രീതിയിലാണ് പൊലീസ് നിയമത്തെ ഉപയോഗിച്ചത്.യു.എ.പി.എ പിന്‍വലിക്കാന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൊലീസിനെതിരെ രൂക്ഷ വിമർശനമാണ് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഉന്നയിച്ചിരിക്കുന്നത്. കോഴിക്കോട് രണ്ട് വിദ്യാർഥികൾക്കെതിരെ യു.എ.പി.എ ചുമത്തിയത് ഒരു തരത്തിലും ന്യായീകരിക്കാൻ സാധിക്കില്ല. പൊലീസ് നിയമത്തെ തെറ്റായി ഉപയോഗിച്ചു. വിദ്യാർഥികൾക്കെതിരെ യു.എ.പി.എ ചുമത്തിയത് പിൻവലിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും […]

India Kerala

വാളയാര്‍ കേസില്‍ അന്വേഷണം കാര്യക്ഷമമായില്ല, കുട്ടികളുടെ അമ്മയെ കൂടി പ്രതി ചേര്‍ക്കണമായിരുന്നു: സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്

വാളയാര്‍ പെണ്‍കുട്ടികളുടെ മരണത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് പൊലീസ് ആസ്ഥാനത്തേക്ക് കൈമാറി. അന്വേഷണത്തില്‍ പൊലീസിന് ജാഗ്രതക്കുറവുണ്ടായെന്നും അന്വേഷണം കാര്യക്ഷമമായി നടന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബാഹ്യസമ്മര്‍ദങ്ങള്‍ക്ക് പൊലീസ് ഉദ്യോഗസ്ഥര്‍ വഴങ്ങിയിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ കുട്ടികളുടെ അമ്മയെ കൂടി പ്രതിചേര്‍ക്കണമായിരുന്നുവെന്നും സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. അടുത്ത ബന്ധുക്കളാണ് പ്രതികള്‍. കുട്ടികളുടെ അമ്മയ്ക്ക് പല കാര്യങ്ങളും അറിയുമായിരുന്നു. അതുകൊണ്ട് അമ്മയെ കൂടി പ്രതി ചേര്‍ക്കണമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നു.

India Kerala

ഏറ്റുമാനൂരില്‍ സ്വകാര്യ ഗോഡൌണിലേക്ക് കൊണ്ടുവന്ന അരിയില്‍ വിഷാംശം

കോട്ടയം ഏറ്റുമാനൂരില്‍ സ്വകാര്യ ഗോഡൌണിലേക്ക് കൊണ്ടുവന്ന അരിയില്‍ വിഷാംശം. ലോറിയില്‍ നിന്ന് ലോഡ് ഇറക്കിയ അഞ്ച് തൊഴിലാളികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. പരിശോധനയില്‍ അലുമിനിയം ഫോസ്ഫറേറ്റ്കണ്ടെത്തിയെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം അറിയിച്ചു. അരിയുടെ സാമ്പിളും പരിശോധനയ്ക്ക് അയച്ചു.

Cricket Sports

റണ്‍വേട്ടയില്‍ കൊഹ്‍ലിയെ പിന്നിലാക്കി സ്മൃതി മന്ദാന

ഏകദിന ക്രിക്കറ്റില്‍ അതിവേഗം 2,000 റൺസ് സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായി വനിതാ ടീമിലെ വെടിക്കെട്ട് താരം സ്മൃതി മന്ദാന. സർ വിവിയൻ റിച്ചാർഡ്സ് സ്റ്റേഡിയത്തിൽ നടന്ന വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിലാണ് സ്മൃതി ഈ നാഴികക്കല്ലില്‍ മുത്തമിട്ടത്. മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിന് ജയിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 194 റണ്‍സിന് ഓള്‍ഔട്ട്. മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യ ജെമീന റൊഡ്രിഗസിന്റെയും സ്മൃതി മന്ദാനയുടെയും വെടിക്കെട്ട് പ്രകടനത്തിന്റെ മികവിലാണ് ആറു വിക്കറ്റ് ജയം സ്വന്തമാക്കിയത്. […]

Entertainment

വൈവിധ്യങ്ങളുടെ ‘ഉലകനായകന്‘ ഇന്ന് അറുപത്തിയഞ്ചാം പിറന്നാള്‍

ഉലക നായകന്‍ എന്ന വിളിപ്പേരുള്ള തമിഴകത്തിന്‍റെ സ്വന്തം കമല്‍ ഹാസന് ഇന്ന് അറുപത്തിയഞ്ചാം പിറന്നാള്‍. പ്രേക്ഷകരെ അമ്പരിപ്പിക്കുന്ന അദ്ദേഹത്തിന്‍റെ പകര്‍ന്നാട്ടങ്ങള്‍ക്ക് പരിതിയോ പരിമിതിയോ ഇല്ല. പ്രതിഭയും വൈവിധ്യവും തുല്യ അളവില്‍ ഒത്തുചേര്‍ന്ന അതുല്യ പ്രതിഭ പ്രായത്തെ തോല്‍പിച്ചുകൊണ്ട് ജൈത്രയാത്ര തുടരുകയാണ്. എല്ലാ സിനിമയിലും വ്യത്യസ്തമായി എന്തെങ്കിലും ഉണ്ടായിരിക്കണമെന്ന പിടിവാശിയോടെ അവയെ സമീപിക്കുന്ന ഒരു നടന്‍. എന്തും ഒരുകൈ പയറ്റിനോക്കാന്‍ കമല്‍ എപ്പോഴും തയ്യാറായിരുന്നു. അഭിനയവും സംഗീതവും സംവിധാനവുമെല്ലാം അതില്‍ ഉള്‍പ്പെടുന്നു. 1960ല്‍ ‘കളത്തൂര്‍ കണ്ണമ്മ’ എന്ന ചിത്രത്തില്‍ […]

India Kerala

കോഴിക്കോട്- കണ്ണൂര്‍ റൂട്ടില്‍ ബസുകളുടെ മിന്നല്‍ പണിമുടക്ക്

കോഴിക്കോട്; കോഴിക്കോട്- കണ്ണൂര്‍ റൂട്ടിലെ ദീര്‍ഘദൂര ബസുകളുടെ മിന്നല്‍ പണിമുടക്ക്. കഴിഞ്ഞദിവസം ഈ റൂട്ടില്‍ ഓടുന്ന ബസ് പൊലീസ് പിടിച്ചെടുക്കുകയും ജീവനക്കാര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ചാണ് സമരം. ലോക്കല്‍ റൂട്ടില്‍ ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. ഇന്നലെ കണ്ണൂര്‍-കോഴിക്കോട് റൂട്ടിലോടുന്ന ഗാലക്‌സി ബസ്സാണ് അമിത വേഗം ആരോപിച്ച്‌ പൊലീസ് കസ്റ്റഡിയിലെടുത്തത്. താമരശേരി ഡിവൈഎസ്പി കെപി അബ്ദുള്‍ റസാക്കിന്റെ വാഹനത്തെ ഹോണ്‍ മുഴക്കിയും ബസിന്റെ വാതിലില്‍ അടിച്ചും ജീവനക്കാര്‍ മറികടക്കാന്‍ ശ്രമിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കൊയിലാണ്ടി പൊലീസ് വാഹനം കസ്റ്റഡിയില്‍ എടുക്കുകയും […]

Entertainment

ദൃശ്യം രണ്ടാം ഭാഗം പരിഗണനയിലുണ്ട്, ജീത്തുവിന്റെ കഥ മോഹന്‍ലാല്‍ കേട്ടു

മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നാണ് മോഹന്‍ലാല്‍ ചിത്രം ദൃശ്യം. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിലെ കോണ്‍സ്റ്റബിള്‍ സഹദേവന്‍ എന്ന കഥാപാത്രം കലാഭവന്‍ ഷാജോണിനും കരിയറില്‍ നാഴികക്കല്ലായി. കഴിഞ്ഞ ദിവസം ശ്യാം എന്ന പ്രേക്ഷകന്‍ സഹദേവന്‍ എന്ന കഥാപാത്രം വര്‍ഷങ്ങള്‍ക്കു ശേഷം ദൃശ്യത്തിലെ കേസില്‍ തെളിവ് കണ്ടെത്തുന്നത് പ്രമേയമാക്കി നല്‍കിയ ഫേസ്ബുക്ക് കുറിപ്പ് വൈറലായിരുന്നു. കവളപ്പാറയിലെ ഉരുള്‍പൊട്ടല്‍ പ്രദേശത്ത് കഴിഞ്ഞ സഹദേവന്റെ ബന്ധുക്കള്‍ മണ്ണിനടിയിലാകുന്നതും വീട് നിന്ന സ്ഥലം വളര്‍ത്തുനായ കണ്ടെത്തുന്നതുമാണ് ഈ കഥയില്‍ ഉണ്ടായിരുന്നത്. ഇതില്‍ […]