നവജാത ശിശുക്കള്‍ക്ക് ഒന്നര മാസം മുതല്‍ ഓരോ മാസം ഇടവേളയില്‍ നല്‍കുന്ന പെന്റവാലന്റ് വാക്സിനാണ് ജില്ലയില്‍ ലഭ്യമല്ലാതായത്. ജില്ലയില്‍ കാസര്‍കോട് ജനറല്‍ ആശുപത്രി ഉള്‍പ്പടെ ഒരു സര്‍ക്കാര്‍ ആശുപത്രികളിലും വാക്സിന്‍ കഴിഞ്ഞ രണ്ടാഴ്ചയിലധികമായി ലഭ്യമല്ല. കുട്ടികളെയും കൊണ്ട് ആശുപത്രികളിലെത്തുന്നവര്‍ വാക്സിന്‍ എത്തിയില്ല എന്ന വിശദീകരണം കേട്ട് മടങ്ങേണ്ട അവസ്ഥയാണ് , ആഴ്ചയില്‍ മൂന്ന് ദിവസം വാക്സിനേഷന്‍ നടത്തുന്ന കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ മാത്രം ദിവസം 120 ഓളം കുഞ്ഞുങ്ങളെത്താറുണ്ട് . വാക്സിന്‍ ലഭ്യമല്ലാത്തതിനാല്‍ ഭൂരിഭാഗം ആളുകളും വന്ന് […]
Author: Tomy Thondamkuzhy
ശിവസേനയ്ക്ക് മറ്റ് വഴികളില്ല; ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കണമെന്ന് അത്തേവാലെ
മുംബൈ: ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുകയല്ലാതെ മഹാരാഷ്ട്രയില്‍ ശിവസേനയ്ക്ക് മുന്‍പില്‍ ഇനി മറ്റ് വഴികള്‍ ഇല്ലെന്ന് ആര്‍പിഐ അധ്യക്ഷന്‍ രാംദാസ് അത്തേവാലേ. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശിവസേനയുടെ നിര്‍ദ്ദേശം എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ തള്ളിയ പിന്നാലെയായിരുന്നു അത്താവാലെയുടെ പ്രതികരണം. 56 എംഎല്‍എമാരുമായി എങ്ങനെ ശിവസേനയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയും. മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന സഖ്യത്തിനാണ് ജനങ്ങള്‍ വോട്ട് ചെയ്തതെന്നും അത്തേവാലെ പറഞ്ഞു. ഇനിയും ശിവസേന സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയ്യാറായില്ലേങ്കില്‍ ബിജെപി തനിച്ച് അതിനുള്ള വഴികള്‍ തേടുമെന്നും അത്തേവാലെ പറഞ്ഞു. […]
ഇടിമിന്നല്‍ – ജാഗ്രത നിര്‍ദേശങ്ങള്‍
കേരളത്തില്‍ ഇപ്പോള്‍ ലഭിക്കുന്ന മഴയോടനുബന്ധിച്ച് ഉച്ചക്ക് 2 മണി മുതല്‍ വൈകിട്ട് 10 മണിവരെയുള്ള സമയത്ത് ശക്തമായ ഇടിമിന്നലിനുള്ള സാധ്യത ഉണ്ട് (ചില സമയങ്ങളില്‍ രാത്രി വൈകിയും ഇത് തുടര്‍ന്നേക്കാം). ഇത്തരം ഇടിമിന്നല്‍ അപകടകാരികള്‍ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നലിനെ ഒരു സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. ആയതിനാല്‍ പൊതുജനങ്ങള്‍ താഴെപ്പറയുന്ന മുന്‍കരുതല്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ […]
‘മുസ്‍ലിംകള്‍ മാത്രം സഹായിച്ചതുകൊണ്ടാണോ പ്രേംനസീറും മമ്മൂട്ടിയും ഒന്നാം സ്ഥാനത്തെത്തിയത്’ ശ്രീകുമാരന്‍ തമ്പി
മലയാള സിനിമയില്‍ വര്‍ഗീയതയുണ്ടെന്നു പറഞ്ഞാല്‍ അത് അംഗീകരിക്കാനാവില്ല എന്ന് മുതിര്‍ന്ന സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി. ബിനീഷ് ബാസ്റ്റിന്‍-അനില്‍ രാധാകൃഷ്ണ മേനോന്‍ വിഷയത്തെ മുന്‍നിര്‍ത്തിയെഴുതിയ ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പേരിന്‍റെ കൂടെ മേനോന്‍, പിള്ള, നായര്‍ എന്നൊക്കെയുള്ളവര്‍ വര്‍ഗീയ വാദികളാണെങ്കില്‍ സത്യന്‍, പ്രേം നസീര്‍, യേശുദാസ് മുതലായവര്‍ ഔന്നത്യത്തില്‍ എത്തുകയില്ല. മുസ്‍ലിംകള്‍ മാത്രം സഹായിച്ചതുകൊണ്ടാണോ പ്രേംനസീറും മമ്മൂട്ടിയും ഒന്നാം സ്ഥാനത്തെത്തിയത് എന്നും ശ്രീകുമാരന്‍ തമ്പി ഫേസ്ബുക്കിലൂടെ ചോദിക്കുന്നു. ശ്രീകുമാരന്‍ തമ്പിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം […]
‘കേട്ടറിവിനേക്കാള്‍ വലുതാണ് പീറ്റര്‍ ഹെയിന്‍ എന്ന സത്യം’ ചിത്രം പങ്കുവെച്ച് ദിലീപ്
പുലിമുരുകനിലെ മാസ്മരിക ആക്ഷന്‍ രംഗങ്ങളിലൂടെ മലയാളികളെ കോരിത്തരിപ്പിച്ച ആക്ഷന്‍ കൊറിയോഗ്രാഫറാണ് പീറ്റര്‍ ഹെയിന്‍. ബാഹുബലി പോലുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങളിലെയും ആക്ഷന്‍ കൊറിയോഗ്രാഫറായിരുന്ന അദ്ദേഹം ചുരുങ്ങിയ കാലയളവില്‍ തന്നെ പ്രശസ്തിയിലെത്തിയിരുന്നു. ഇപ്പോള്‍ നടന്‍ ദിലീപ് പീറ്റര്‍ ഹെയിനുമായുള്ള ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ്. കേട്ടറിവിനേക്കാള്‍ വലുതാണ് പീറ്റര്‍ ഹെയിന്‍ എന്ന സത്യം എന്ന ക്യാപ്ഷനോടെയാണ് ദിലീപ് ഫേസ്ബുക്കിലൂടെ ചിത്രം പങ്കുവെച്ചത്. ദിലീപ് നായകനാകുന്ന ജാക്ക് ആന്‍റ് ഡാനിയേല്‍ എന്ന ചിത്രത്തിതന്‍റെ ആക്ഷന്‍ കൊറിയോഗ്രാഫര്‍ കൂടിയാണ് പീറ്റര്‍ ഹെയിന്‍. ആക്ഷനും കോമഡിക്കും […]
ഗാംഗുലി പൊളിച്ചടുക്കുകയാണോ?… ഐ.പി.എല്‍ ഉദ്ഘാടന ആഘോഷം പാഴ്‍ചെലവ്, ഒഴിവാക്കും
ഒരോ തവണയും ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ) ഉദ്ഘാടന ചടങ്ങിന് ബി.സി.സി.ഐ പൊടിക്കുന്നത് ഏകദേശം 30 കോടി രൂപയോളമാണ്. 2008 ൽ ലീഗ് ആരംഭിച്ചതുമുതൽ, ഐ.പി.എല്ലിന്റെ എല്ലാ പതിപ്പുകളിലും ഉദ്ഘാടന ചടങ്ങ് അത്യാഢംബരമായി നടത്തിയിട്ടുണ്ട്. സിനിമ അടക്കം വിനോദ ലോകത്തെ നിരവധി താരങ്ങളാണ് ഓരോ ഉദ്ഘാടന ആഘോഷങ്ങള്‍ക്കും എത്താറുള്ളത്. എന്നാല്‍ ഈ ആഢംബര ആഘോഷം വെറും പാഴ്‍ചെലവ് ആണെന്നാണ് പുതിയ ബി.സി.സി.ഐ സമിതിയുടെ വിലയിരുത്തല്‍. അതുകൊണ്ട് തന്നെ ഇങ്ങനെ വെറുതെ പണം പാഴാക്കാനുള്ള ഈ ചടങ്ങ് ഒഴിവാക്കാനാണ് […]
ഡല്‍ഹിയിലെ വിഷപ്പുക; രണ്ടു ബംഗ്ലാദേശ് താരങ്ങള്‍ മൈതാനത്ത് ഛര്‍ദ്ദിച്ചു
രൂക്ഷമായ അന്തരീക്ഷ മലിനീകരണത്തെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച രാജ്യ തലസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. സ്കൂളുകളും മറ്റും ഇതേത്തുടര്‍ന്ന് അടച്ചിട്ടു. ഡല്‍ഹിയെ വിഷപ്പുക ശ്വാസംമുട്ടിക്കുമ്പോഴായിരുന്നു കഴിഞ്ഞ ദിവസം ഇന്ത്യ – ബംഗ്ലാദേശ് ട്വന്റി 20 മത്സരം അരുണ്‍ ജെയ്‍റ്റ്‍ലി സ്റ്റേഡിയത്തില്‍ നടന്നത്. മത്സരത്തില്‍ ബംഗ്ലാദേശ് ചരിത്ര വിജയം സ്വന്തമാക്കിയെങ്കിലും കളിക്കാര്‍ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിയത്. ‘വിഷപ്പുക’ ശ്വസിച്ചതിനെ തുടര്‍ന്ന് ബംഗ്ലാദേശിന്റെ ഓപ്പണര്‍ സൌമ്യ സര്‍ക്കാര്‍ അടക്കം രണ്ടു താരങ്ങള്‍ ഫീല്‍ഡില്‍ ഛര്‍ദ്ദിച്ചുവെന്നാണ് ഏറ്റവുമൊടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ക്രിക്ഇന്‍ഫോയാണ് ഇക്കാര്യം […]
പാക്കിസ്ഥാനും ചൈനയും വിഷവാതകം തുറന്നു വിട്ടതുകൊണ്ടാണ് ദല്‍ഹിയില്‍ വായു മലിനമായതെന്ന് ബി.ജെ.പി നേതാവ്
ദല്‍ഹിയിലെ അതിരൂക്ഷമായ വായുമലിനീകരണത്തിന് കാരണം പാകിസ്ഥാനും ചൈനയുമാണെന്ന് ബി.ജെ.പി നേതാവ് വിനീത് അഗര്‍വാള്‍ ശര്‍ദ. ഇരുരാജ്യങ്ങളും ഇന്ത്യയിലേക്ക് വിഷവാതകം തുറന്നുവിട്ടതാകാം ഇപ്പോഴത്തെ വായു മലിനീകരണത്തിന് കാരണമെന്നും വിനീത് അഗര്‍വാള്‍ കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും അധികാരത്തില്‍ എത്തിയതിന് ശേഷം പാകിസ്ഥാന്‍ അസ്വസ്ഥരാണ്. ഇന്ത്യയെ പരാജയപ്പെടുത്താനുള്ള എല്ലാ തന്ത്രങ്ങളും പാകിസ്ഥാന്‍ ആവിഷ്ക്കരിക്കുകയായിരുന്നു. എന്നാല്‍ ഒരു യുദ്ധത്തില്‍ പോലും ഇന്ത്യയെ കീഴ്പ്പെടുത്താന്‍ അവര്‍ക്ക് സാധിച്ചില്ല. പാകിസ്ഥാന്‍ വിഷവാതകം തുറന്നുവിട്ടോ എന്ന കാര്യം ഗൗരവകരമായി തന്നെ […]
ഇത്തവണയും ശബരിമലയിലേക്ക് സ്ത്രീകളുമായി പോകുമെന്ന് ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന മനിതി സംഘം
ഇത്തവണയും ശബരിമലയിലേക്ക് സ്ത്രീകളുമായി പോകുമെന്ന് ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന മനിതി സംഘം. കഴിഞ്ഞ തവണ ദര്‍ശനം നടത്താന്‍ സാധിച്ചില്ല. ഇതിന് പൊലിസിന്റെ ഭാഗത്തുനിന്ന് ശ്രമങ്ങളുണ്ടായില്ല. അതിനാല്‍ തന്നെ സര്‍ക്കാരിലുള്ള വിശ്വാസം കുറഞ്ഞു. എങ്കിലും ഇത്തവണ മലചവിട്ടാന്‍ എത്തുമെന്നും കോ- ഓര്‍ഡിനേറ്റര്‍ ശെല്‍വി മീഡിയവണ്ണിനോടു പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഏഴ് ഭക്തരുമായി എത്തിയ മനിതി സംഘത്തെ പലയിടങ്ങളിലും പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് മണിക്കൂറുകളോളം പമ്പയില്‍ കഴിഞ്ഞ സംഘം തിരിച്ചു പോയി. ഇത്തവണ മൂന്നു പേരാണ് ഇതുവരെ ശബരിമലയ്ക്ക് പോകമെന്ന […]
കെട്ടിട നിര്‍മാണ നിയന്ത്രണം; സര്‍വ്വകക്ഷി യോഗം വിളിക്കാമെന്ന് മുഖ്യമന്ത്രി
ഇടുക്കിയിലെ എട്ട് വില്ലേജുകളില്‍ കെട്ടിട നിര്‍മാണത്തിനുള്ള നിയന്ത്രണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകക്ഷി യോഗം വിളിക്കാമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. നിയന്ത്രണമേർപ്പെടുത്തി ഇറക്കിയ ഭൂപതിവ് ചട്ട ഭേദഗതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്ന് റവന്യൂമന്ത്രി വിശദീകരിച്ചു. ഇടുക്കിയിലെ 8 വില്ലേജുകളിൽ കെട്ടിടനിർമ്മാണത്തിന് നിയന്ത്രണമേർപ്പെടുത്തി കൊണ്ടുവന്ന ഉത്തരവ് സാധാരണ ജനങ്ങളുടെ ഉപജീവനത്തെ ബാധിച്ചെന്ന് അടിയന്തരപ്രമേയത്തിന് അനുമതി തേടിയ പി.ജെ ജോസഫ് ആരോപിച്ചു. 13 ജില്ലകളിൽ ഇല്ലാത്ത നിയന്ത്രണം ഇടുക്കിക്കാർക്ക് […]












