India Kerala

വാറ്റ് നികുതി കുടിശിക ഈടാക്കുന്നതിന് വ്യാപാരികള്‍ക്ക് നോട്ടീസ് നൽകിയത് സർക്കാർ നയപ്രകാരമല്ലെന്ന് ധനമന്ത്രി

വാറ്റ് നികുതി കുടിശിക ഈടാക്കുന്നതിന് വ്യാപാരികള്‍ക്ക് നോട്ടീസ് നൽകിയത് സർക്കാർ നയപ്രകാരമല്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. വ്യാപാരികളെ ഈ ഊരാക്കുടുക്കിൽ ചാടിച്ചതെങ്ങനെയെന്ന് പരിശോധിക്കുമെന്നും അടിയന്തരപ്രമേയ ചർച്ചയിൽ ധനമന്ത്രി പറഞ്ഞു. കുടിശിക നോട്ടീസ് വ്യാപാരികൾക്ക് മേലുള്ള കാർപെറ്റ് ബോംബിങ്ങാണെന്ന് പ്രതിപക്ഷം ആരോപിച്ചു. വാറ്റ് കുടിശിക നോട്ടീസിന്റെ പേരിൽ പത്തനംതിട്ടയിൽ വ്യാപാരി ആത്മഹത്യ ചെയ്തത് ഉയർത്തിക്കാട്ടിയായിരുന്നു വി.ഡി സതീശൻ അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്. കടക്കെണിയിലായ വ്യാപാരികളെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണ് സർക്കാർ. നികുതി വകുപ് ഉദ്യോഗസ്ഥർക്ക് മേൽ മന്ത്രിക്ക് ഒരു നിയന്ത്രണവുമില്ല. […]

India Kerala

യുഎപിഎ പിന്‍വലിക്കുന്നതില്‍ ഇടപെടില്ലെന്ന് സി.പി.എം

കോഴിക്കോട് യുവാക്കളെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തില്‍ ഇടപെടില്ലെന്ന് സിപിഎം. യു.എ.പി.എ പിന്‍വലിക്കുന്ന കാര്യം സമിതി തീരുമാനിക്കട്ടെയെന്ന് സിപിഎം. ഇവര്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് കോഴിക്കോട് ജില്ലാ കമ്മിറ്റി സംസ്ഥാന സമിതിയെ അറിയിച്ചു. നടപടിയുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകില്ലെന്നും സിപിഎം. അലന്‍റേയും ത്വാഹയുടേയും ജാമ്യാപേക്ഷ ഹൈക്കോടതി ഈ മാസം 14ന് പരിഗണിക്കും. ജാമ്യഹരജിയില്‍ ഹൈക്കോടതി സര്‍ക്കാര്‍ നോട്ടീസ് അയച്ചു.

Entertainment

ഐ.എഫ്.എഫ്.കെയിലെ ജനപ്രിയ സിനിമാ തെരഞ്ഞെടുപ്പ്;

കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സംവിധായകർ സമർപ്പിച്ച ഹരജിയിൽ ചലച്ചിത്ര അക്കാദമിയോടും സർക്കാരിനോടും ഹൈക്കോടതി വിശദീകരണം തേടി. ജനപ്രിയ സിനിമകള ഉൾപ്പെടുത്തി നിര്‍മ്മിച്ച പട്ടിക റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹരജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്. അക്കാദമിയിലെ ജനറല്‍ കൌണ്‍സില്‍ അംഗങ്ങളെ സെലക്ഷന്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത് ചട്ടലംഘനമാണെന്നും ഹരജിയില്‍ പറയുന്നു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ജല്ലിക്കട്ട്’, കൃഷന്ത് ആര്‍.കെ സംവിധാനം ചെയ്ത ‘വ്യത്താക്യതിയിലുള്ള ചതുരം’ എന്നീ ചിത്രങ്ങളാണ് മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മലയാള സിനിമ ഇന്ന് എന്ന […]

Football

ബ്ലാസ്റ്റേഴ്സിന് നാലാം അങ്കം; ഒഡീഷ എഫ്.സി എതിരാളികള്‍

ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ് ഇന്ന് ഒഡീഷ എഫ്.സിയെ നേരിടും. തുടര്‍ച്ചയായി രണ്ട് മത്സരങ്ങള്‍ തോറ്റ ബ്ലാസ്റ്റഴ്സിന് ഇന്നത്തെ മത്സരം നിര്‍ണ്ണയകമാണ്. രാത്രി 7.30ന് കലൂര്‍ ജവര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം. ഉദ്ഘാടന മത്സരത്തില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ നേടിയ ത്രസിപ്പിക്കുന്ന ജയം കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ആവര്‍ത്തിക്കാന്‍ ബ്ലാസ്റ്റേഴ്സിനായില്ല. പ്രതിരോധത്തിലെ പിഴവാണ് മുംബൈക്കെതിരായ നമത്സരത്തില്‍ വിനയായെതെങ്കില്‍ ഹൈദരാബാദിനെതിരെ ആദ്യം ഗോള്‍ നേടിയിട്ടും രാണ്ടാം പകുതിയില്‍ കഴി കൈവിടുന്ന കാഴ്ചയാണ് കാണാനായത്. സീസണിലെ തുടക്കം മുതല്‍ തന്നെ വിദേശതാരങ്ങളടക്കം […]

National

ലോക്‌സഭ തെരഞ്ഞെടുപ്പിനായി കോണ്‍ഗ്രസ് ചെലവിട്ടത് 820 കോടി രൂപ

2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലും ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, ഒഡീഷ, സിക്കിം എന്നീ സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളിലെ പ്രചാരണത്തിനായി കോണ്‍ഗ്രസ് ചെലവഴിച്ചത് 820 കോടി രൂപ. ഒക്‌ടോബര്‍ 31നു തിരഞ്ഞെടുപ്പ് കമ്മിഷനു പാര്‍ട്ടി സമര്‍പ്പിച്ച കണക്കാണിത്. പാര്‍ട്ടി പ്രചാരണങ്ങള്‍ക്കായി 626.3 കോടിയും സ്ഥാനാര്‍ഥികള്‍ക്കായി 193.9 കോടി രൂപയും ചെലവഴിച്ചു. കേരളത്തില്‍ 13 കോടി രൂപ ചെലവഴിച്ചെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ചെലവിട്ടത് 516 കോടി രൂപയായിരുന്നു. ബി.ജെ.പി ഇതുവരെ കണക്ക് സമര്‍പ്പിച്ചിട്ടില്ല. 2014 ലോക്‌സഭാ […]

Kerala

കെപിസിസി ഭാരവാഹി പട്ടികയിലെ അതൃപ്തി സോണിയ ഗാന്ധിയ അറിയിച്ച് കെ. മുരളീധരന്‍

കെപിസിസി ഭാരവാഹി പട്ടികയിലെ അതൃപ്തി സോണിയ ഗാന്ധിയ അറിയിച്ച് കെ. മുരളീധരന്‍. ജംബോ കമ്മിറ്റി രാഷ്ട്രീയകാര്യ സമിതി തീരുമാനത്തിന് വിരുദ്ധമാണെന്നാണ് കെ. മുരളീധരന്റെ നിലപാട്. രാഷ്ട്രീയകാര്യ സമിതിയുമായും എംപിമാരുമായും ആലോചിച്ചിട്ടല്ല തീരുമാനമെടുത്തതെന്നും യൂത്ത് കോണ്‍ഗ്രസ് സംഘടന തെരഞ്ഞെടുപ്പ് നടത്തരുതെന്നും മുരളീധരന്‍ സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടു.

Kerala

പുലികളി കലാകാരന്‍ ചാത്തുണ്ണി ആശാന്‍ അന്തരിച്ചു

പുലികളി കലാകാരന്‍ ചാത്തുണ്ണി ആശാന്‍ അന്തരിച്ചു. പ്രശസ്ത പുലികളി കലാകാരന്‍ ചാത്തുണ്ണി ആശാന്‍ (89) അന്തരിച്ചു‌. തൃശൂരിലായിരുന്നു അന്ത്യം.വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. തൃശൂരുകാരുടെ ഓര്മകളില് ചാത്തുണ്ണി ആശാനില്ലാത്ത പുലികള വിരളമാണ്. പതിനാറാം വയസ് മുതലാണ് ചാത്തുണ്ണി പുലിവേഷം കെട്ടിത്തുടങ്ങിയത്. പിന്നീടങ്ങോട്ട് എല്ലാ പുലികളിയിലും ചാത്തുണ്ണി ആശാന് സജീവ സാന്നിധ്യമായി. കുടവയറുള്ള പുലികള് ആടിത്തിമിര്ക്കുമ്പോള് കുടവയറില്ലാതെയാണ് ചാത്തുണ്ണി കാണികളുടെ ആവേശമായത്. നിര്‍മാണ തൊഴിലാളിയായിരുന്ന ചാത്തുണ്ണി ആ പണി നിര്‍ത്തിയിട്ടും പുലിക്കളി നിര്‍ത്തിയിരുന്നില്ല. പല ദേശങ്ങള്‍ക്ക് വേണ്ടി ചാത്തുണ്ണി പുലി […]

India Kerala

പി.ജെ ജോസഫിന്‍റെ ‘പ്രതിച്ഛായ’ തകര്‍ക്കാന്‍ വീണ്ടും കേരള കോണ്‍ഗ്രസ് മുഖപത്രം

പി.ജെ ജോസഫിനെതിരെ വീണ്ടും പ്രതിച്ഛായയില്‍ ലേഖനം. പാലാ ഉപതിരഞ്ഞെടുപ്പിൽ തോൽപ്പിച്ചത് പിജെ ജോസഫാണെന്ന് സ്റ്റിയറിംഗ് കമ്മിറ്റി കണ്ടെത്തിയെന്ന് ലേഖനത്തില്‍ പറയുന്നു. ചിഹ്നത്തിന്റെ കാര്യത്തിൽ വിവാദമുയർത്തിയത് തിരിച്ചടിയായി. സ്ഥാനാർഥിയെ നിർണയിക്കുന്നതിന് മുമ്പ് പി ജെ ജോസഫ് യു.ഡി.എഫിനെ തോൽപ്പിക്കാൻ തീരുമാനിച്ചുവെന്നും ലേഖനം വിമര്‍ശിക്കുന്നു.

India National

സുരക്ഷക്കായി പൊലീസ് മുതല്‍ അംഗന്‍വാടി ജീവനക്കാര്‍ വരെ; ബാബരി വിധിക്കായി ഒരുങ്ങി മധ്യപ്രദേശ്

സുപ്രിംകോടതി ബാബരി മസ്ജിദ് വിധി പറയാനിരിക്കെ, സുരക്ഷ ശക്തമാക്കി മധ്യപ്രദേശ് സര്‍ക്കാര്‍. ഉന്നതതല പൊലീസ് ഉദ്യോഗസ്ഥര്‍ മുതല്‍ അംഗന്‍വാടി ജീവനക്കാരെ വരെ അണിനിരത്തി സമാധാനാന്തരീക്ഷം നിലനിര്‍ത്താനുള്ള തയ്യാറെടുപ്പുകളാണ് സംസ്ഥാനം ഒരുക്കിയിരിക്കുന്നതെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. നവംബര്‍ 17ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിക്കാനിരിക്കെ, അതിന് മുമ്പായി കേസില്‍ വിധി പുറപ്പെടുവിക്കുമെന്നാണ് കരുതുന്നത്. സാമൂഹ്യമാധ്യമങ്ങളില്‍ കൂടി ഏതെങ്കിലും തരത്തില്‍ വര്‍ഗീയവികാരം ഇളക്കി വിടുന്ന സന്ദേശങ്ങള്‍ പ്രചരിക്കുന്നത് തടയാനും സര്‍ക്കാര്‍ നടപടികളാരംഭിച്ചു. തലസ്ഥാന നഗരമായ ഭോപാല്‍ ഉള്‍പ്പടെയ നിരവധി ജില്ലകളില്‍ നാലില്‍ […]

Football Sports Uncategorized

സഹല്‍ അബ്ദുസമദിനെ പ്രശംസിച്ച് ബ്ലാസ്റ്റേഴ്സ് കോച്ച്

മലയാളി താരം സഹല്‍ അബ്ദുസമദിനെ പ്രശംസിച്ച് ബ്ലാസ്റ്റേഴ്സ് കോച്ച് എല്‍കോ ഷട്ടോരി. കളിക്കളത്തില്‍ ടീമിനായി കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ള താരമാണ് സഹലെന്ന് എല്‍കോ ഷട്ടോരി പറഞ്ഞു. കൂടുതല്‍ പരിശീലനത്തിലൂടെ സഹലിന്റെ പ്രകടനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയും ഷട്ടോരി പങ്കുവെച്ചു.