India Kerala

ബാബരി വിധി; സമൂഹ മാധ്യമങ്ങള്‍ നിരീക്ഷണത്തിലെന്ന് ഡി.ജി.പി

സമൂഹമാധ്യമങ്ങളില്‍ മതസ്പര്‍ധ ഉണ്ടാകുന്ന വിധത്തില്‍ പോസ്റ്റുകളിട്ടാല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. എല്ലാ ഫേസ്ബുക്ക്, വാട്സാപ്പ് ഗ്രൂപ്പുകളും നിരീക്ഷണത്തിലാണെന്നും ഡി.ജി.പി വ്യക്തമാക്കി. സുരക്ഷയുടെ ഭാഗമായി മുഴുവന്‍ ജില്ലാ പൊലീസ് മേധാവികള്‍ക്കും ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. അതിര്‍ത്തികളില്‍ പ്രത്യേക പരിശോധനയും നടക്കും.

India Kerala

യു.എ.പി.എ വിഷയത്തില്‍ ഇടത് മുന്നണിക്കുള്ളിലെ ആഭ്യന്തര തര്‍ക്കം രൂക്ഷമായി

യു.എ.പി.എ ചുമത്തിയ പൊലീസ് നടപടിയെ സി.പി.എം അംഗീകരിച്ചതോടെ ഇടത് മുന്നണിക്കുള്ളിലെ ആഭ്യന്തര തര്‍ക്കം രൂക്ഷമായി. പൊലീസ് നടപടിയെ തള്ളിപ്പറയേണ്ടെന്ന് സിപിഎം സംസ്ഥാന നേതൃത്വം തീരുമാനിക്കുമ്പോഴും മുന്‍നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് സി.പി.ഐ വ്യക്തമാക്കുന്നത്.സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനോട് കേന്ദ്രനേതൃത്വത്തിന്റെ വ്യത്യസ്ത അഭിപ്രായം സി.പി.എമ്മിനുള്ളിലും പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. യു.എ.പി.എ ചുമത്തിയ പൊലീസ് നടപടിയെ സി.പി.എം സംസ്ഥാനനേതൃത്വം ന്യായീകരിക്കുമ്പോഴും മുന്നണിക്കുള്ളില്‍ കടുത്ത അതൃപ്തിയാണുള്ളത് .യുഎപിഎ കരിനിയമമാണെന്ന് പറയുകയും സംസ്ഥാനത്ത് അധികാരത്തില്‍ ഇരിക്കുമ്പോള്‍ ആ നിയമമെടുത്ത് പ്രയോഗിക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണെന്നാണ് സി.പി.ഐ അടക്കമുള്ള മറ്റ് […]

India Kerala

യു.എ.പി.എ കേസില്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനള്ള പൊലീസ് നീക്കം വൈകുന്നു

കോഴിക്കോട് പന്തീരങ്കാവ് യു.എ.പി.എ കേസില്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനള്ള പൊലീസ് നീക്കം വൈകുന്നു. പ്രതികളുടെ കൈയില്‍ നിന്നും പിടിച്ചെടുത്ത ലാപ്ടോപിന്റെയും മൊബൈല്‍ ഫോണിന്റെയും ഫോറന്‍സിക് പരിശോധനാ ഫലം ലഭിച്ചില്ല. ഇതോടെ പൊലീസിന്റെ കസ്റ്റഡി അപേക്ഷയും വൈകുകയാണ്. അതേസമയം ഈ വിഷയത്തില്‍ കൂടുതല്‍ പരസ്യ പ്രതികരണം നടത്തരുതെന്ന് പ്രാദേശിക ഘടകങ്ങള്‍ക്ക് സി.പി.എം ജില്ലാ നേതൃത്വം നിര്‍ദേശം നല്‍കി. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ അലനെയും താഹയെയും കൈവിടാനുള്ള സി.പി.എം തീരുമാനം ഫലത്തില്‍ അനുഗ്രഹമായിരിക്കുന്നത് പൊലീസിനാണ്. മുഖ്യമന്ത്രി പോലീസിന് സംരക്ഷണ […]

Association Pravasi Switzerland

നടന വിസ്‌മയ സംഗീത സന്ധ്യയൊരുക്കി വേൾഡ് മലയാളി സ്വിസ്സ് കൗൺസിൽ കേരളപ്പിറവി ആഘോഷങ്ങക്കു തിരശീല വീണു . .

ഓരോ പൂവിലും, ഓരോ തളിരിലും, ഓരോ മനസ്സിലും വസന്തം വിടർത്തിക്കൊണ്ട്, മനസ്സിൽ സുഖമുള്ള നിമിഷങ്ങളും, നിറമുള്ള സ്വപ്നങ്ങളും,നനവാർന്ന ഓർമകളും സമ്മാനിച്ചുകൊണ്ടു വീണ്ടുമൊരു കേരളപ്പിറവി ആഘോഷരാവിനു സൂറിച്ചിൽ നവംബർ രണ്ടിന് സമാപനമായി …. സ്വിസ് മലയാളികളുടെ മനസ്സിൽ കേരളപ്പിറവിയുടെ മധുരസ്മരണകൾ നിറച്ച് നവംബർ 2 ന് സൂറിച്ചിലെ റാഫ്‌സിൽ ആഘോഷങ്ങൾക്ക് തുടക്കമായി. വേൾഡ് മലയാളീ കൌൺസിൽ സ്വിസ് പ്രൊവിൻസ് പ്രസിഡന്റ് ശ്രീ ജോഷി പന്നാരകുന്നേലിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗം ,സർവ്വ ഐശ്വര്യങ്ങൾക്കും കാരണഭൂതനായ ജഗതീശ്വരനെ നമിച്ചുകൊണ്ട് റീനാ മാത്യു […]

Cultural Pravasi Switzerland

മേമനെകൊല്ലി- ജോൺ കുറിഞ്ഞിരപ്പള്ളിയുടെ നോവൽ ഏഴാം ഭാഗം

ഒരു വലിയ വൃക്ഷം കടപുഴകി വീണതുപോലെ ആയിരുന്നു ശങ്കരൻ നായരുടെ അവസ്ഥ.ആൻ മരിയയുടെ മരണവും കുഞ്ചുവിൻ്റെ വേർപാടും  ശങ്കരൻ നായരെ  മാനസ്സികമായി തളർത്തി.നായർ രോഗബാധിതനായി,കിടപ്പിലായി.ജെയിംസ് ബ്രൈറ്റിൻ്റെ ഓഫിസ് കാര്യങ്ങൾ എല്ലാം തകിടം മറിഞ്ഞു.ബ്രൈറ്റിൻ്റെ വളർച്ചയുടെ പിന്നിൽ നായരുടെ കഴിവും സാമർത്യവും കൂടി  ഉണ്ടായിരുന്നു.സത്യസന്ധനും കഠിനാധ്വാനിയും ബുദ്ധിമാനുമായിരുന്നു നായർ.എങ്ങിനെയും നായരെ കൂടെ നിർത്തണം എന്ന് ബ്രൈറ്റ് ആഗ്രഹിച്ചു.,പക്ഷെ നേരിട്ടു പറയാൻ ദുരഭിമാനം സമ്മതിക്കുന്നുമില്ല  എല്ലാം കുഴഞ്ഞുമറിയുന്നതു ജെയിംസ് ബ്രൈറ്റ് തിരിച്ചറിഞ്ഞു.“എന്തുപറ്റി ,നായർ?”ബ്രൈറ്റ് നായരെ അന്വേഷിച്ചു് ചെന്നു.“ഒന്നുമില്ല സർ,നല്ല സുഖം […]

Uncategorized

ജയം തേടി ബ്ലാസ്റ്റേ‍ഴ്സ് ഇന്ന് നാലാം അങ്കത്തിന്; മത്സരം രാത്രി 7:30 ന് കലൂര്‍ സ്റ്റേഡിയത്തില്‍

ഐസ്‌എല്ലില്‍ രണ്ടാം ജയം തേടി കേരള ബ്ലാസ്റ്റേ‍ഴ്സ് ഇന്നിറങ്ങും. ഹോം ഗ്രൗണ്ടായ കൊച്ചിയില്‍ നടക്കുന്ന മത്സരത്തില്‍ ഒഡീഷ എഫ്സിയാണ് ബ്ലാസ്റ്റേ‍ഴ്സിന്‍റെ എതിരാളികള്‍. ആദ്യജയത്തിന് ശേഷം തുടര്‍ച്ചയായി രണ്ട് മത്സരങ്ങള്‍ തോറ്റതിന്‍റെ ക്ഷീണത്തിലാണ് ബ്ലാസ്റ്റേഴ്സ്. സീസണിലെ തുടക്കം മുതല്‍ തന്നെ വിദേശതാരങ്ങളടക്കം പരിക്കിന്‍റെ പിടിയിലായത് ബ്ലാസ്റ്റേഴ്സിന്‍റെ പ്രകടനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. പ്രതിരോധ താരം സുവര്‍ലൂണും മധ്യനിരയിലെ വിദേശ താരം മരിയോ ആര്‍ക്കേവസും പരിക്കിന്‍റെ പിടിയിലാണ്. രാത്രി 7.30ന് കലൂര്‍ ജവര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം. 2016 നവംബര്‍ 16ന് […]

Entertainment

കെട്ട്യോളാണ് എന്‍്റെ മാലാഖയിലെ പുതിയ സ്റ്റില്‍ റിലീസ് ചെയ്തു

ആസിഫ് അലിയെ നായകനാക്കി നവാഗതനായ നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കെട്ട്യോളാണ് എന്‍്റെ മാലാഖ. ചിത്രത്തിന്‍റെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി. വീണ നന്ദകുമാറാണ് ചിത്രത്തിലെ നായിക. ബേസില്‍ ജോസഫ്, ഡോ. റോണി, രവീന്ദ്രന്‍, നാടകനടി മനോഹരിയമ്മ, ശ്രുതി ലഷ്മി, ജയലഷ്മി, സ്മിനു സിജോ, സിനി ഏബ്രഹാം, ജെസ്‌ന സിബി, ജോര്‍ഡി, സന്തോഷ് കൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. വിനായക് ശശികുമാര്‍ […]

India Kerala

കായികമേളയിൽ വീണ്ടും അപകടം; ഹാമറിന്‍റെ കമ്പി പൊട്ടി വിദ്യാര്‍ഥിക്ക് പരിക്കേറ്റു

കോഴിക്കോട് റവന്യു ജില്ലാ കായികമേളയിൽ ഹാമർ ത്രോ മത്സരത്തിനിടെ അപകടം. ഹാമറിന്‍റെ കമ്പി പൊട്ടി വിദ്യാര്‍ഥിക്ക് പരിക്കേറ്റു. രാമകൃഷ്ണ മിഷൻ സ്ക്കൂളിലെ പ്ലസ്ടു വിദ്യാർഥിയായ ടി.ടി മുഹമ്മദ് നിഷാനാണ് പരിക്കേറ്റത്. എന്നാല്‍ ഹാമറിന്‍റെ ഭാരത്തില്‍ വ്യത്യാസമുണ്ടെന്ന വാര്‍ത്ത ശരിയല്ലെന്ന് റവന്യു ജില്ലാ സ്പോര്‍ട്സ് അസോസിയേഷന്‍ സെക്രട്ടറി ജോസഫ് പറഞ്ഞു.

India National

നോട്ട് നിരോധനത്തിലൂടെ രാജ്യത്തെ തകര്‍ത്ത മോദി മാപ്പ് പറയണം

നോട്ട് നിരോധനത്തിന്‍റെ മൂന്നാം വാര്‍ഷികത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. ഡല്‍ഹിയില്‍ റിസര്‍വ് ബാങ്കിന് മുന്നില്‍ പ്രതിഷേധിച്ച പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്തുനീക്കിയത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നോട്ട് നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും മുദ്രാവാക്യം വിളിച്ചു. നോട്ട് നിരോധനത്തിന്‍റെ ആഘാതത്തില്‍ നിന്നും രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയ്ക്ക് ഇതുവരെ കരകയറാനായിട്ടില്ല. 105 പേര്‍ക്ക് ജീവന്‍ നഷ്ടമായി. രാജ്യത്തെ തകര്‍ച്ചയിലേക്ക് നയിച്ച മോദി സര്‍ക്കാര്‍ മാപ്പ് പറയണമെന്ന് യൂത്ത് കോണ്‍ഗ്രസ് […]

India National

സോണിയ, രാഹുല്‍, പ്രിയങ്ക എന്നിവരുടെ എസ്.പി.ജി സുരക്ഷ കേന്ദ്രം പിന്‍വലിച്ചേക്കും

സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും എസ്.പി.ജി സുരക്ഷ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചേക്കും. പകരം സി.ആര്‍.പി.എഫ് കമാന്‍റോകളുടെ സുരക്ഷ ഏര്‍പ്പെടുത്താനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിന് പിന്നാലെ 1985ലാണ് എസ്.പി.ജി രൂപീകരിച്ചത്. 3000 പേരടങ്ങുന്ന എസ്.പി.ജി സംഘം പ്രധാനമന്ത്രിക്കും മുന്‍ പ്രധാനമന്ത്രിമാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമാണ് സുരക്ഷ ഒരുക്കുന്നത്. എത്രത്തോളം ഭീഷണി നേരിടുന്നു എന്നതിന്‍റെ അടിസ്ഥാനത്തിലാണ് എസ്.പി.ജി സുരക്ഷ ഒരുക്കുന്നത്. രാജീവ്ഗാന്ധിയുടെ വധത്തിന് ശേഷമാണ് ഗാന്ധി കുടുംബത്തിന് സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് സുരക്ഷ ഏര്‍പ്പെടുത്തിയത്. നിലവില്‍ നെഹ്റു കുടുംബത്തിനെതിരെ […]