India National

വിധിയിൽ തൃപ്തിയില്ല, സമാധാനം പുലർത്തുക: മുസ്ലിം പേഴ്‌സണൽ ലോ ബോർഡ്

ബാബരി കേസിൽ സുപ്രീം കോടതി അഞ്ചംഗ ബെഞ്ചിന്റെ വിധിയിൽ തൃപ്തരല്ലെന്നും നീതി ലഭിച്ചുവെന്ന് കരുതുന്നില്ലെന്നും മുസ്ലിം പേഴ്‌സണൽ ലോ ബോർഡ്. ബോർഡ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയും അഭിഭാഷകരും യോഗം ചേർന്ന് റിവ്യൂ ഹരജി നൽകുന്നതടക്കമുള്ള ഭാവികാര്യങ്ങൾ തീരുമാനിക്കുമെന്നും സമാധാനം പുലർത്താൻ രാജ്യത്തെ ജനങ്ങളോട് ആവശ്യപ്പെടുന്നതായും ലോ ബോർഡ് അഭിഭാഷകൻ സഫർയാബ് ജീലാനി മാധ്യമങ്ങളോട് പറഞ്ഞു. കോടതിയുടെ കണ്ടെത്തൽ നീതിയാണെന്ന് കരുതുന്നില്ല. പക്ഷേ, വിധിയെ ബഹുമാനിക്കുന്നു. ജഡ്ജിമാരുടെ തീരുമാനത്തിൽ പിഴവുകൾ സംഭവിക്കാമെന്നും റിവ്യൂ നൽകുക എന്നത് അവകാശമാണെന്നും അദ്ദേഹം പറഞ്ഞു. […]

India National

ബാബരി ഭൂമിയിൽ ഹിന്ദുക്ഷേത്രം നിർമിക്കാൻ സുപ്രീംകോടതി വിധി; പള്ളി പണിയാൻ വേറെ സ്ഥലം നൽകണം

ലഖ്‌നൗ: ബാബരി മസ്ജിദ് തകർക്കപ്പെട്ട ഭൂമി ഹിന്ദുക്ഷേത്രം നിർമിക്കാൻ വിട്ടുനൽകണമെന്ന് സുപ്രീംകോടതി വിധി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്റേതാണ് ഐകകണ്ഠ്യേനയുള്ള വിധി. 1992-ല്‍ തകര്‍ക്കപ്പെട്ട പള്ളി നിലനിന്നിരുന്ന 2.7 ഏക്കര്‍ കോമ്പൌണ്ട് ഭൂമിക്ക് പകരമായി പള്ളി നിർമിക്കാൻ മുസ്ലിംകൾക്ക് അഞ്ച് ഏക്കർ സ്ഥലം നൽകണമെന്നും മൂന്ന് മാസത്തിനുള്ളിൽ ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ നടപടിയെടുക്കണമെന്നും സുപ്രീംകോടതി വിധിച്ചു. അലഹബാദ് വിധി പുറപ്പെടുവിച്ച വിധി ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജികളിന്മേലുള്ള അന്തിമവിധിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പള്ളി തകര്‍ത്തത് നിയമവ്യവസ്ഥക്കെതിരായ കുറ്റകൃത്യമായിരുന്നുവെന്നും എന്നാല്‍ […]

Cricket Sports

കാമറമാന്‍ പോലും കണ്ടില്ല പത്താന്റെ മിന്നല്‍ ക്യാച്ച്

ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളാണ് യൂസഫ് പത്താന്‍. പ്രായം 36 ആയെങ്കിലും പ്രതിഭയ്ക്ക് മങ്ങലേറ്റിട്ടില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് പത്താന്‍. സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ ബറോഡ – ഗോവ മത്സരത്തിനിടെ പത്താന്റെ മിന്നല്‍ ക്യാച്ചാണ് സോഷ്യല്‍മീഡിയയില്‍ തരംഗമായിരിക്കുന്നത്. ഗോവ നായകന്‍ ദര്‍ശന്‍ മിസാലിനെ ഒറ്റക്കയ്യില്‍ പറന്നെടുത്ത ക്യാച്ചിലൂടെ പത്താന്‍ പുറത്താക്കുന്നതിന്റെ വീഡിയോയാണ് വൈറലായിരിക്കുന്നത്. സഹോദരന്‍ ഇര്‍ഫാന്‍ പത്താനാണ് വീഡിയോ ട്വീറ്റ് ചെയ്തത്. ”ഇതെന്താ പക്ഷിയാണോ, അല്ല, ഇതാണ് യൂസഫ് പത്താന്‍.” എന്ന […]

Entertainment

കമല്‍ ഹാസനെ അതിശയിപ്പിച്ച ആ പ്രിയ നടനും ‘മൂത്തോനി’ലുണ്ട്

ഇന്ത്യന്‍ സിനിമയുടെ അഭിമാനമാണ് കമല്‍ഹാസന്‍. ഉലകനായകനെന്നു ലോകം വിശേഷിപ്പിക്കുന്ന കമല്‍ഹാസനെ അതിശയിപ്പിച്ച മൂന്നു നടന്മാരെ കുറിച്ച്‌ അദ്ദേഹം കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശം ഏറെ ശ്രദ്ധ നേടിയിരുന്നു. ബോളിവുഡില്‍ നിന്നും നവാസുദ്ദീന്‍ സിദ്ധിഖിയുടെയും മലയാളത്തില്‍ നിന്നും ഫഹദ് ഫാസിലിന്റെയും പേര് എടുത്തു പറഞ്ഞ കമല്‍ഹാസന്‍ എടുത്തു പറഞ്ഞ മൂന്നാമത്തെ നടന്‍ ശശാങ്ക് അറോറയാണ്. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ‘മൂത്തോനി’ലും ശ്രദ്ധേയമായൊരു കഥാപാത്രത്തെ ശശാങ്ക് അവതരിപ്പിക്കുന്നുണ്ട്. ‘മൂത്തോനി’ല്‍ നിവിന്റെ കഥാപാത്രമായ ഭായിയുടെ സുഹൃത്തിന്റെ വേഷത്തിലാണ് ശശാങ്ക് അറോറ […]

India Kerala

അയോധ്യ കേസ് വിധിക്ക് മിനിറ്റുകള്‍ മാത്രം ബാക്കി; ജനങ്ങള്‍ സംയമനം പാലിക്കണമെന്ന് വിവിധ ജില്ലകളിലെ കളക്ടര്‍മാര്‍

കോഴിക്കോട്: അയോധ്യ ഭൂമിതര്‍ക്കകേസിലെ സുപ്രീംകോടതി വിധി ഇന്ന് പുറപ്പെടുവിക്കുന്ന പശ്ചാത്തലത്തില്‍ ജനങ്ങള്‍ സംയമനം പാലിക്കണമെന്ന് വിവിധ ജില്ലകളിലെ ജില്ലാ കളക്ടര്‍മാര്‍. ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് കളക്ടര്‍മാര്‍ അഭ്യര്‍ത്ഥനയുമായി വന്നത്. കേസിന്റെ വിധി വരുന്ന പശ്ചാതലത്തില്‍ ജനങ്ങള്‍ സംയമനം പാലിക്കണമെന്നും മതേതരത്വമൂല്യങ്ങളും രാജ്യത്തിന്റെ അഖണ്ഡതയും ഉയര്‍ത്തിപ്പിക്കണമെന്നും കളക്ടര്‍മാര്‍ അഭ്യര്‍ത്ഥിച്ചു. കോടതി വിധികളില്‍ ആഹ്ലാദപ്രകടനങ്ങളോ, പ്രതിഷേധ പ്രകടനങ്ങളോ നടത്തരുതെന്നും ജില്ലയില്‍ മതസൗഹാര്‍ദ്ദം നിലനിര്‍ത്തുന്നതിന് ജില്ലാ ഭരണകൂടത്തിനൊപ്പം നില്‍ക്കണമെന്നും കളക്ടര്‍മാര്‍ അഭ്യര്‍ത്ഥിക്കുന്നു. കാസര്‍കോട് ജില്ലയില്‍ വിധിവരുന്ന പശ്ചാത്തലത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ പത്തരയോടെയാണ് അയോധ്യ […]

Entertainment

ഗീതു വിസ്മയിപ്പിച്ചുവെങ്കിൽ അതിൽ അത്ഭുതപ്പെടാനൊന്നുമില്ല; മൂത്തോനെക്കുറിച്ച് പൂര്‍ണിമ ഇന്ദ്രജിത്ത്

കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് ഗീതു- നിവിൻ പോളി കൂട്ടുകെട്ടിലുള്ള മൂത്തോൻ തിയറ്ററുകളിലെത്തിയിരിക്കുകയാണ്. റിലീസിന് മുൻപേ മികച്ച നിരൂപകപ്രശംസ നേടിയ ചിത്രം തിയറ്ററുകളിലെത്തിയപ്പോഴും മികച്ച അഭിപ്രായമാണ് നേടിക്കൊണ്ടിരിക്കുന്നത്. നിവിന്‍ പോളിയുടെ തകര്‍പ്പന്‍ പ്രകടത്തിനൊപ്പം ഗീതുവിന്റെ സംവിധാന മികവും എടുത്തു പറയേണ്ടതുണ്ട്. സിനിമാലോകം ഗീതു മോഹന്‍ദാസിനെ പ്രശംസ കൊണ്ടു മൂടുകയാണ്. ഗീതു മോഹൻദാസിന്റെ അടുത്ത സുഹൃത്തുക്കളായ മഞ്ജുവാര്യരും പൂർണിമ ഇന്ദ്രജിത്തും താരത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ഗീതു വീണ്ടും വിസ്മയിപ്പിച്ചുവെങ്കില്‍ അതില്‍ അത്ഭുതപ്പെടാനൊന്നുമില്ലെന്നും ഇത് തന്നെയായിരുന്നു പ്രതീക്ഷിച്ചതെന്നുമായിരുന്നു മൂത്തോന്‍ കണ്ടവര്‍ പറയുന്നത്. ഗീതുവിന്റെ […]

Football Sports

സന്തോഷ് ട്രോഫി: തമിഴ്നാടിനെ പൂട്ടാന്‍ കേരളം ഇന്നിറങ്ങും

സന്തോഷ് ട്രോഫി ഫുട്ബോളില്‍ ഫൈനല്‍ റൌണ്ട് ലക്ഷ്യം വെച്ച് കേരളം ഇന്ന് തമിഴ്നാടിനെ നേരിടും. ആദ്യമത്സരത്തില്‍ ആന്ധ്രാ പ്രദേശിനെതിരെ നേടിയ തകര്‍പ്പന്‍ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് കേരളം ഇന്നിറങ്ങുക. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് മൂന്നരക്കാണ് മത്സരം. ഏറെ നാള്‍ നീണ്ട ഗോള്‍ വരള്‍ച്ചക്ക് വിരാമിട്ട് കേരളത്തിന്റെ യുവ നിര നിറഞ്ഞാടിയപ്പോള്‍ ആന്ധ്രക്കെതിരെ ആദ്യ മത്സരത്തില്‍ നേടിയത് മറുപടിയില്ലാത്ത അഞ്ചു ഗോളിന്റെ മിന്നും ജയം. ബിനോ ജോര്‍ജിന്റെ പരിശീലനത്തില്‍ മികച്ച ഒത്തിണക്കമാണ് കേരളം കാട്ടുന്നത്. കഴിഞ്ഞ കളിയിലെ മികച്ച […]

India National

ബാബരി മസ്ജിദ് വിധി വന്ന ശേഷം എല്ലാവരും ഐക്യം കാത്തു സൂക്ഷിക്കണമെന്ന് പ്രധാനമന്ത്രി

ബാബരി മസ്ജിദ് വിധി വന്ന ശേഷം എല്ലാവരും ഐക്യം കാത്തു സൂക്ഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിധി ആരുടെയും വിജയമോ പരാജയമോ അല്ല. രാജ്യത്തിന്റെ ശാന്തിയുടെയും ഐക്യത്തിന്റെയും നന്മയുടെയും വിജയമാണ് വിധിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ബാബരി ഭൂമി കേസില്‍ രാവിലെ 10.30 ഓടെയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വിധി പറയുക. വിധി വരുന്ന പശ്ചാത്തലത്തില്‍ അതീവ ജാഗ്രതയിലാണ് രാജ്യം. മുൻകരുതലുകളെടുക്കാൻ സംസ്ഥാനങ്ങൾക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ വിദ്യാലയങ്ങള്‍ക്കെല്ലാം അവധി നല്‍കി യിരിക്കുകയാണ്. തുടര്‍ച്ചയായ 40 […]

India National

ബാബരി ഭൂമി തര്‍ക്ക കേസില്‍ സുപ്രധാന വിധി ഇന്ന്; അതീവ ജാഗ്രതയില്‍ രാജ്യം

ബാബരി ഭൂമി കേസില്‍ സുപ്രിം കോടതി ഇന്ന് വിധി പറയും. രാവിലെ 10.30 ഓടെയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വിധി പറയുക. വിധി വരുന്ന പശ്ചാത്തലത്തില്‍ അതീവ ജാഗ്രതയിലാണ് രാജ്യം. മുൻകരുതലുകളെടുക്കാൻ സംസ്ഥാനങ്ങൾക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ വിദ്യാലയങ്ങള്‍ക്കെല്ലാം അവധി നല്‍കി യിരിക്കുകയാണ്. തുടര്‍ച്ചയായ 40 ദിവസം വാദം കേട്ട ശേഷമാണ് ഇന്ന് വിധി പറയുന്നത്. 1992ല്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടത്. മസ്ജിദ് അടങ്ങുന്ന 2.77 ഏക്കര്‍ ഭൂമി മൂന്നായി വീതിച്ച 2010ലെ അലഹബാദ് […]

India Kerala

ബാബരി വിധി; കാസര്‍കോട് നിരോധനാജ്ഞ

ബാബരി വിധിയുടെ പശ്ചാത്തലത്തില്‍ കാസര്‍കോട് ,മഞ്ചേശ്വരം , കുമ്പള ,ചന്ദേര, ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നവംബര്‍ 11ന് രാത്രി 12 മണി വരെ ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സി.ആര്‍.പി.സി 144 പ്രകാരമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. രാവിലെ 10.30 ഓടെയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വിധി പറയുക. വിധി വരുന്ന പശ്ചാത്തലത്തില്‍ അതീവ ജാഗ്രതയിലാണ് രാജ്യം. മുൻകരുതലുകളെടുക്കാൻ സംസ്ഥാനങ്ങൾക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ വിദ്യാലയങ്ങള്‍ക്കെല്ലാം അവധി നല്‍കി യിരിക്കുകയാണ്. തുടര്‍ച്ചയായ 40 ദിവസം […]